Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉറക്കം മതിവരാത്ത ഗ്രാമം; വിചിത്ര രോഗത്തിന്‍റെ പിടിയില്‍... ദിവസങ്ങളോളം കിടന്നുറങ്ങിയ ശേഷം ഉണരുകയാണെങ്കിൽ ഓർമ കാണില്ല! ഇവിടെത്തെ മറ്റൊരു പ്രത്യക്ത ഉറക്കവും അമിതമായ ലൈംഗികാസക്തിയും

20 MAY 2021 05:49 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

ഓരോ സ്ഥലങ്ങളിലും വിചിത്രമായ നിരവധി ആചാരങ്ങളും സംഭവങ്ങളും നടക്കാറുണ്ട്.അതുപോലെയൊരു വിചിത്ര സംഭവത്തിലൂടെയാണ് ഈ ഗ്രാമം കടന്ന് പോകുന്നത്. ഈ വിചിത്രസംഭവം നടക്കുന്നത് കസാക്കിസ്ഥാനിലെ ഒരു ചെറിയ ഗ്രാമമായ കലാച്ചിയില്‍ ആണ്. ദിവസങ്ങളോളം നീണ്ടുനിന്ന ഉറക്കവും അമിതമായ ലൈംഗികാസക്തിയുമെല്ലാം ഫാൻറസി സിനിമകളിൽ മാത്രമേ കണ്ടിട്ടുണ്ടാകൂകയുളളൂ . എന്നാൽ യഥാർഥത്തിൽ മനുഷ്യർക്ക് സംഭവിച്ചാല്‍  അത് എങ്ങനെയായിരിക്കും?നമുക്ക് നോക്കാം..


വടക്കൻ കസാക്കിസ്ഥാനിലെ തലസ്ഥാനമായ അസ്താനയിൽ നിന്ന് 450 കിലോമീറ്റർ അകലെയുള്ള ഈ ചെറിയ ഗ്രാമത്തിൽ, അവിടെ താമസിക്കുന്ന 600-ഓ അതിലധികമോ നിവാസികളിൽ നൂറു പേർക്ക് 2010 മുതൽ ഒരു ദുരൂഹമായ അസുഖം ബാധിച്ചു.  അതായത്  ആറുവർഷങ്ങൾക്ക് മുമ്പാണ് ഈ സംഭവം നടക്കുന്നത്. 2012 മുതൽ 2015 ന് ഇടയില്‍. ഒരു മണിക്കൂർ കൂടുതൽ ഉറങ്ങിയാൽ പോലും പലവിധ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണ് നമ്മളില്‍  പലരും.   ഈ കലാച്ചില്‍  ഗ്രാമത്തിലെ 160ഓളം പേർ ഉറക്കമെഴുന്നേറ്റിരുന്നത് പലപ്പോഴും ആറുദിവസങ്ങൾക്ക് ശേഷമായിരുന്നു എന്നതാണ് കൂടുതല്‍ കൗതുകം ഉണര്‍ത്തുന്നത്. അതുകൂടാതെ  ഉറക്കം മാത്രമല്ല ഇവര്‍ക്ക് പലതരത്തിലുള്ള ഹാലൂസിനേഷനും അമിതമായ  ലൈംഗികാസക്തിയുമെല്ലാം ഇവർക്കുണ്ടായിരുന്നു.

 2012-നും 2015-നും ഇടയിൽ കലാച്ചിയെന്ന  ഗ്രാമത്തിലെ ഏതാണ്ട് 160 ജനങ്ങൾക്ക്, പിന്നീട് 'സ്ലീപ്പി ഹോളോ' എന്നറിയപ്പെടാൻ തുടങ്ങിയ ഈ വിചിത്രമായ അവസ്ഥയിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതോടപ്പം അവരുടെ വിചിത്രമായ ഉറക്കക്രമമാണ് ലോകമെമ്പാടുമുള്ള ആളുകളെ   ഞെട്ടിപ്പിച്ചത്.  മുതിർന്ന ആളുകൾക്ക് മാത്രമല്ല വിചിത്രമായ ഇത്തരം അനുഭവങ്ങൾ ഉണ്ടായത്. കലാച്ചിയിലെ കുട്ടികൾ ചിറകുകളുള്ള കുതിരകളെയും കിടക്കയിൽ പാമ്പുകളെയും കണ്ടിരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വിചിത്രമായ വിവരം പുറംലോകം അറിഞ്ഞത് 2014 ല്‍ കോംസോമോൽസ്കായ പ്രവ്ദ പത്രമാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്. അവിടത്തെ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച് ഈ പ്രസിദ്ധീകരണം വിശദമായി വിവരിച്ചു.

ആ വിശദീകരണത്തില്‍ പറയുന്നത് പലപ്പോഴും രോഗികളായവർ ദിവസങ്ങളോളം കിടന്നുറങ്ങിയ ശേഷം ഉണരുകയാണെങ്കിൽ അവർക്ക് ഓർമപോലും ഉണ്ടാകാറില്ലെന്നാണ്. അതോടപ്പം . 'രോഗിയായ ഒരു വ്യക്തിക്ക് ബോധമുണ്ടാകും, നടക്കാനും കഴിയും. എന്നാൽ പെട്ടന്നുതന്നെ അവർ അഗാധ നിദ്രയിലേക്ക് പോകുകയും പെട്ടന്ന് തന്നെ  കൂർക്കം വലിച്ചുറങ്ങുകയും ചെയ്യും . ഉറക്കമുണരുമ്പോൾ അവർക്ക് ഒന്നും ഓർമ കാണില്ല ഇതാണ് അവസ്ഥ.  ഉറക്കത്തിനും ഭ്രമങ്ങൾക്കും പുറമെ മറ്റൊരു അനുഭവവും ഇവർ നേരിട്ടിരുന്നുവെന്നാണ് അറിയാന്‍ സാധിക്കുന്നത്. ദിവസങ്ങളോളം നീണ്ട ഉറക്കത്തിൽനിന്ന് ഉണരുമ്പോൾ തന്നെ ചില പുരുഷൻമാർക്ക് അമിത ലൈംഗികാസക്തിയും നേരിടുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. ക്ഷീണം, ബലഹീനത, തലവേദന എന്നിവയുമായാണ് അവർ ഉണരുന്നത്.  

പത്രങ്ങൾ ഇതിനെ ഉറക്കരോഗമെന്ന് വിളിച്ചു. ഇതെങ്ങനെ സംഭവിക്കുന്നു എന്നറിയാൻ പല പഠനങ്ങളും നടന്നു. എന്നാൽ, വർഷങ്ങളുടെ പഠനത്തിനുശേഷവും, ഇതിന്‍റെ അടിസ്ഥാന കാരണം കണ്ടെത്താനായില്ല. രോഗം ആദ്യമായി റിപ്പോർട്ട് ചെയ്‍തത്  2010 -ൽ ഒരു അയൽഗ്രാമത്തിലാണ്. 2013 -ൽ, കലാച്ചിയിൽ എട്ട് ആളുകൾ ഒരു വാരാന്ത്യത്തിൽ ഉറങ്ങാൻ തുടങ്ങി. കുളിമുറിയിൽ പോകാനോ അല്‍പം ആഹാരം കഴിക്കാനോപോലും ഉണരാനാകാതെ അവർ പാടുപെട്ടു.  ഇതുകൂടാതെ ആളുകൾക്ക് ഓക്കാനം, തലകറക്കം എന്നിവയും അനുഭവപ്പെട്ടു. അവർ പരിഭ്രാന്തരായി. നൂറിലധികം ആളുകൾ ഒരു ഘട്ടത്തിൽ രോഗബാധിതരായി. ഈ അസുഖം പ്രായമായവരെയും ചെറുപ്പക്കാരെയും ഒരേപോലെ ബാധിച്ചു. കുട്ടികൾ സ്‍കൂളിൽ പോകാതായി. ചിലർ  പേടിസ്വപ്‍നം കണ്ട് ഭയന്നു. താമസിയാതെ അതൊരു പ്രേതനഗരമായി മാറി. മുൻപ് 6,500 നിവാസികൾ ഉണ്ടായിരുന്ന അവിടെ ഒടുവിൽ 130 പേർ മാത്രമായി.

എന്നാല്‍ കലാച്ചിലെ ഗ്രാമവാസികൾക്ക് നേരിടേണ്ടിവന്ന ഈ സവിശേഷമായ അവസ്ഥയെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങൾ പലരും മുന്നോട്ടു വെച്ചു . അങ്ങനെയിരിക്ക ഇതിനെപ്പറ്റി അന്വേഷിക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നത്. സോവിയറ്റ് കാലഘട്ടം മുതൽ സ്ഥിതി ചെയ്യുന്ന ഒരു യുറേനിയം ഖനിയ്ക്കടുത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത് . അവിടുന്നുള്ള വിഷമയമായ വെള്ളം ഉപയോഗിച്ചതോ മാസ് ഹിസ്റ്റീരിയയോ ആവാം ഇതിന് കാരണമെന്നാണ് പലരുടെയും അഭിപ്രായം . കാലക്രമേണ ഈ ഗ്രാമവാസികളുടെ അവസ്ഥയെക്കുറിച്ച് ബന്ധപ്പെട്ട അധികൃതർ അറിയുകയും നൂറുകണക്കിന് ജനങ്ങളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് 2015-ൽ കസാക്കിസ്ഥാൻ ഗവണ്മെന്റ് പുറത്തുവിട്ട പ്രസ്താവനയിൽ കാർബൺ മോണോക്സൈഡിന്റെ അളവിൽ അപകടകരമായ വിധത്തിൽ വർദ്ധനവ് ഉണ്ടായതാണ് ഈ വിചിത്രമായ അനുഭവങ്ങൾക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടി. തുടര്‍ന്ന്  അവിടെ നടന്ന പരിശോധനകളിൽ കാർബൺ മോണോക്സൈഡിന്റെ അളവ് സാധാരണയേക്കാൾ 10 മടങ്ങ് കൂടുതലായിരുന്നു എന്നാണ് തെളിഞ്ഞത്. 2015 വേനൽക്കാലത്താണ് ഇത് കണ്ടുപിടിച്ചത്. അപ്പോഴേക്കും മിക്കവരും അവിടെ നിന്ന് സ്ഥലം വിട്ടിരുന്നു. ആ വർഷം ഡിസംബർ അവസാനത്തിൽ കസാക്കിസ്ഥാനിലെ നാഷണൽ ന്യൂക്ലിയർ സെന്ററിലെ ശാസ്ത്രജ്ഞർ ഈ വിശദീകരണം സ്ഥിരീകരിച്ചു. ഇതോടെ ബാക്കിയുള്ള താമസക്കാരെയും ഒഴിപ്പിക്കാൻ തുടങ്ങി. എന്നിരുന്നാലും എല്ലാവരും ഈ സിദ്ധാന്തം അംഗീകരിച്ചില്ല.   കാരണം എൺപതുകളുടെ തുടക്കത്തിൽ ഖനികൾ സജീവമായിരുന്നില്ല. കാർബൺ മോണോക്സൈഡ് സാധാരണയായി ഖനികൾ പ്രവർത്തിക്കുമ്പോൾ ഉയരുന്ന തീയുടെ ഫലമായി ഉണ്ടാകുന്ന ഒന്നാണ്. പിന്നെ എങ്ങനെയാണ് അടഞ്ഞുകിടക്കുന്ന ഖനികൾ മൂലം ഇതുണ്ടായി എന്ന് പറയുന്നത് എന്നായിരുന്നു അവരുടെ ചോദ്യം. നിലവിൽ 120 കുടുംബങ്ങളാണ് കലാച്ചിയിൽ ഇപ്പോള്‍ ജീവിക്കുന്നത്. അവർക്ക് ഇതുവരെ ഇത്തരം വിചിത്രമായ അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്.        
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (8 minutes ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (36 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (55 minutes ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (1 hour ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (1 hour ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (1 hour ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (1 hour ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (2 hours ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (2 hours ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (2 hours ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (9 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (10 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (11 hours ago)

Malayali Vartha Recommends