Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...


ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....


ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...

വീഴ്ച സമ്മതിച്ച ബിബിസിയെ വിടാതെ വില്യം, ഹാരി രാജകുമാരന്മാര്‍; ഡയാനാ രാജകുമാരിയുടെ ജീവിതം മാറ്റിമറിച്ച ആ അഭിമുഖ്യം 25 വര്‍ഷത്തിന് ശേഷവും ചര്‍ച്ചയാകുമ്പോള്‍; ബാഷിര്‍ എന്ന ചതിയനായ മാധ്യമപ്രവര്‍ത്തകന്‍ ഡയനയെ വീഴ്ത്തിയത് ഇങ്ങനെ

21 MAY 2021 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

ഡയാനാ രാജകുമാരിയുടെ ജീവിതം മാറ്റിമറിച്ച സംഭവമായിരുന്നു ആ അഭിമുഖം. 25 വര്‍ഷങ്ങള്‍ക്കിപ്പുറം അഭിമുഖം വീണ്ടും ചര്‍ച്ചയായപ്പോള്‍ ബിബിസിയ്ക്കും ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്കും എതിരേ രൂക്ഷ വിമര്‍ശനവുമായി ഡയാനയുടെ മക്കളായ വില്യം, ഹാരി രാജകുമാരന്മാര്‍ രംഗത്ത് വന്നു.

ബാഷിര്‍ കൊണ്ടുവന്ന രേഖകള്‍ ശരിയാണെന്ന് ഉറപ്പാക്കാനോ ഇദ്ദേഹം എവിടെ നിന്നുമാണ് ഇവ സംഘടിപ്പിച്ചതെന്ന് തെളിയിക്കാനോ ബിബിസി നേതൃത്വത്തിന് കഴിഞ്ഞുമില്ല. ബിബിസിയുടെ ഈ പരാജയം തന്റെ മാതാപിതാക്കളെ തകര്‍ച്ചയിലേക്ക് നയിച്ചെന്നും അവരുടെ വിവാഹ ജീവിതം താറുമാറാക്കിയെന്നും വില്യം രാജകുമാരന്‍ പ്രതികരിച്ചു. അഭിമുഖം മാതാപിതാക്കളുടെ ജീവിതം തകര്‍ത്തു. അവസാന നാളുകളില്‍ ഡയാനയുടെ വിഭ്രാന്തിയെ കൂട്ടാനും മരണത്തിലേക്ക് നയിക്കാനും ബിബിസിയുടെ അശ്രദ്ധ കാരണമായെന്ന് 38 കാരനായ വില്യം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ആരോപിക്കുന്നു

'' മാതാപിതാക്കളെയാണ് അഭിമുഖം വേട്ടയാടിയത്. അവരുടെ ബന്ധം മോശമാക്കി. അനേകരുടെ മനസ്സിനെ മുറിപ്പെടുത്തി. ബിബിസിയുടെ പരാജയം അവിശ്വസനീയമായ വിധത്തില്‍ ഡയാനയുടെ ഭയം കൂട്ടി. ജീവിതത്തിന്റെ അവസാന വര്‍ഷങ്ങളില്‍ മനോനില തകരാറിലാക്കാനും ഒറ്റപ്പെടലിലേക്ക് നയിക്കാനും ഇടയാക്കി.'' വില്യം പറഞ്ഞു. രാജകുടുംബത്തില്‍ താന്‍ നേരിടുന്ന ദുരിതത്തിന്റെ വിശദാംശങ്ങള്‍ ഡയാന പുറത്തുവിട്ട ഈ അഭിമുഖം ബിബിസിയുടെ മാധ്യമപ്രവര്‍ത്തകന്‍ ബാഷിര്‍ നടത്തിയത് വ്യാജ രേഖകള്‍ കൈവശം വെച്ചുകൊണ്ടായിരുന്നു എന്ന വിവരം പുറത്തുവന്നതോടെയാണ് ഇരുവരുടെയും പ്രതികരണം.

ഒരു സ്വതന്ത്ര അന്വേഷണത്തിലാണ് അഭിമുഖവുമായി ബന്ധപ്പെട്ട് ബാഷിര്‍ ഉപയോഗിച്ചത് വ്യാജരേഖകളും കെട്ടിച്ചമച്ച കഥകളുമായിരുന്നെന്ന് കണ്ടെത്തിയത്. 1995 ല്‍ അഭിമുഖം പുറത്തു വന്നതിന്റെ പിറ്റേ വര്‍ഷം ഡയാനയും ചാള്‍സ് രാജകുമാരനും തമ്മിലുള്ള ബന്ധം വേര്‍പെടുകയും ചെയ്തു. അഭിമുഖം നടക്കുമ്പോള്‍ ബിബിസിയുടെ മതവിഭാഗം എഡിറ്ററായിരുന്നു ബാഷിര്‍.

അഭിമുഖത്തിനെതിരേ നടന്ന അന്വേഷണത്തില്‍ ഡയാന 1995 ല്‍ എഴുതിയ ഒരു കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ബിബിസി യ്ക്ക് അഭിമുഖത്തിന് അനുവാദം നല്‍കിയിരുന്നതായും സമ്മര്‍ദ്ദം കൂടാതെയാണ് താന്‍ അഭിമുഖത്തിന് ഇരുന്നതെന്നും അതില്‍ നടത്തിയ വെളിപ്പെടുത്തലില്‍ തനിക്ക് ഖേദമില്ലെന്നുമാണ് കുറിപ്പിലുള്ളത്.

അന്ന് ബിബിസി ഡയറക്ടര്‍ ജനറലായ ജോണ്‍ ബ്രിട്ട് ബാഷിറിനെ കുറിച്ച് പരാമര്‍ശിക്കുന്നത്. ചതിയന്‍ റിപ്പോര്‍ട്ടര്‍ എന്നാണ്. കെട്ടിച്ചമച്ചതും വലിച്ചുനീട്ടിയതുമായ വ്യാജ കാര്യങ്ങള്‍ കൊണ്ട് സ്പെന്‍സറെയും ഡയാനയെയും വീഴ്ത്തി എന്നായിരുന്നു പരാമര്‍ശം. 1996 ലായിരുന്നു ഡയാന ചാള്‍സില്‍ നിന്നും വിവാഹ മോചനം നേടിയത്. 1997 ല്‍ പാരീസില്‍ വെച്ച് ഉണ്ടായ കാറപകടത്തില്‍ മരണമടയുകയും ചെയ്തു. 2005 ല്‍ കാമിലയെ വിവാഹംകഴിക്കുകയും ചെയ്തു.

കൊവിഡ് ബാധയെ തുടര്‍ന്ന് മറ്റ് അസുഖങ്ങളും പിടിപെട്ട് ആരോഗ്യം മോശമായി 58 കാരന്‍ കഴിഞ്ഞയാഴ്ചയാണ് ബിബിസി വിട്ടത്. ബാഷിര്‍ വ്യാജരേഖകള്‍ ഉപയോഗിച്ചെന്ന ലോര്‍ഡ് ഡെയ്സന്റെ കണ്ടെത്തലിനെ ബിബിസി സ്വാഗതം ചെയ്തിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ബിബിസി അംഗീകരിക്കുന്നതായി ചെയര്‍മാന്‍ റിച്ചാര്‍ഡ് ഷാര്‍പ്പ് വ്യക്തമാക്കി. തങ്ങളുടെ പരാജയവും അംഗീകരിച്ചിട്ടുണ്ട്. രാജകുടുംബത്തിന് മാപ്പ് പറഞ്ഞുകൊണ്ട് കത്തുമെഴുതി.

ബിബിസിയുടെ കള്ളത്തരം കണ്ടെത്തിയ ഡെയ്സണോട് ഡയാനയുടെ മക്കള്‍ നന്ദിയും പറഞ്ഞു. അതേസമയം അഭിമുഖത്തിലൂടെ ബഷീറിന് കിട്ടിയത് വലിയ സ്‌കൂപ്പായിരുന്നു. ചാള്‍സ് രാജകുമാരന്റെ കാമിലാ പാര്‍ക്കര്‍ ബൗള്‍സുമായുള്ള ബന്ധത്തെക്കുറിച്ചും രാജകൊട്ടാരത്തിലെ ഉള്ളറക്കഥകളും ഈ അഭിമുഖത്തിലാണ് ഡയാന പറഞ്ഞത്.

ഞങ്ങള്‍ മൂന്ന് പേരായിരുന്നു വിവാഹത്തില്‍ ഏര്‍പ്പെട്ടത് എന്നായിരുന്നു ഡയാന തന്റെ വിവാഹത്തെക്കുറിച്ച് പ്രതികരിച്ചത്. ദശലക്ഷക്കണക്കിന് ആള്‍ക്കാരുടെ സാന്നിദ്ധ്യത്തില്‍ നടന്ന വിവാഹവും രാജകുടുംബത്തില്‍ താന്‍ നേരിട്ട പ്രശ്നങ്ങളും ഈ അഭിമുഖത്തില്‍ അവര്‍ തുറന്നടിച്ചു.

രഹസ്യങ്ങള്‍ മൂടി വെയ്ക്കാന്‍ ഡയാന മുന്‍ രാജകുടുംബാംഗത്തിനും മുന്‍ പ്രൈവറ്റ് സെക്രട്ടറിയ്ക്കും പണം നല്‍കിയെന്ന് പറയാന്‍ ബാഷിര്‍ കാട്ടിയ ബാങ്ക വിവരങ്ങള്‍ വ്യാജമായിരുന്നെന്നാണ് ഡയാനയുടെ സഹോദരന്‍ സ്പെന്‍സര്‍ ആരോപിച്ചത്. ഡയാനയെ പരിചയപ്പെടുത്തിക്കൊടുക്കാന്‍ ചില രേഖകള്‍ കാട്ടി ബാഷിര്‍ തന്നെയും സ്വാധീനിച്ചതായി സ്പെന്‍സര്‍ ആരോപിച്ചു. രാജകുടുംബം ഡയാനയ്ക്ക് എതിരേ ഗൂഡാലോചന നടത്തുന്നു എന്ന് വിശ്വസിപ്പിക്കാന്‍ രാജകുടുംബത്തിനെതിരേ ചില കഥകള്‍ സൃഷ്ടിച്ചു ബാഷിര്‍ ഡയാനയ്ക്ക് മുന്നില്‍ അവതരിപ്പിച്ചു എന്നും സ്പെന്‍സര്‍ ആരോപിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (1 minute ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (9 minutes ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (21 minutes ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (36 minutes ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (48 minutes ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (53 minutes ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (1 hour ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (1 hour ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (1 hour ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (2 hours ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (2 hours ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (2 hours ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (2 hours ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (3 hours ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (3 hours ago)

Malayali Vartha Recommends