Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുഴിബോംബുകള്‍ കണ്ടെത്തുന്നതില്‍ വിദഗ്ധനായ കംബോഡിയയിലെ ഹീറോ; ധീരതയ്ക്കുള്ള അവാര്‍ഡ് നേടിയ മഗാവ എന്ന എലി അഞ്ച് വർഷത്തുണ് ശേഷം ജോലിയില്‍ നിന്ന് വിരമിക്കുന്നു, പ്രായാധിക്യം കാരണം വേഗത കുറഞ്ഞു വരുന്നുണ്ടെന്നും അത് കൊണ്ട് തന്നെ ഇനിയും ഈ ജീവിയുടെ പ്രായത്തെയും ആവശ്യങ്ങളെയും ബഹുമാനിക്കണമെന്നും ഉദ്യോഗസ്ഥർ

06 JUNE 2021 11:52 AM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ലോകത്തെ മുഴുവനും അമ്പരപ്പിലാഴ്ത്തി ധീരതക്ക് സ്വര്‍ണ മെഡല്‍ നേടിയ മഗാവ എലിയെ ആരും മറക്കില്ല. ഇപ്പോഴിതാ ജോലിയില്‍ നിന്ന് വിരമിക്കാൻ ഒരുങ്ങുകയാണ് താരം. അഞ്ചു വര്‍ഷം നീണ്ടു നിന്ന കരിയറില്‍ കംബോഡിയയില്‍ ഏകദേശം 71 ലധികം കുഴിബോംബുകളും ഒരു ഡസണിലധികം മറ്റു സ്‌ഫോടക വസ്തുക്കളും കണ്ടെത്താന്‍ ഈ ഹീറോ എലി സഹായിച്ചിട്ടുണ്ട്.

ഏഴു വയസുകാരനായ എലിക്ക് പ്രായാധിക്യം കാരണം വേഗത കുറഞ്ഞു വരുന്നുണ്ടെന്നും അത് കൊണ്ട് തന്നെ ഇനിയും ഈ ജീവിയുടെ പ്രായത്തെയും ആവശ്യങ്ങളെയും ബഹുമാനിക്കണമെന്നും ആഫ്രിക്കന്‍ എലിയായ മഗാവയെ നോക്കി നടത്താന്‍ ചുമതലയുള്ള ഉദ്യോഗസ്ഥനായ മലന്‍ മാധ്യമങ്ങളോട് വ്യക്തമാക്കുകയുണ്ടായി.

സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യത്ത് ആറ് മില്യണിലധികം ലാന്‍ഡ്‌ മൈനുകള്‍ ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബെല്‍ജിയത്തില്‍ രജിസ്റ്റര്‍ ചെയ്ത ചാരിറ്റി സംഘടനയായ അപോപ്പോ ആയിരുന്നു മഗാവയെ കൂടുതൽ പരിശീലിപ്പിച്ചിരുന്നത്. ഇപ്പോള്‍ താന്‍സാനിയയില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടന 1990 കള്‍ മുതല്‍ ലാന്‍ഡ്‌മൈനുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന എലികളെ (HeroRATs) പരിശീലിപ്പിച്ച് വരുകയാണ്. ഒരു വര്‍ഷത്തെ പ്രാക്ടീസിനു ശേഷമാണു എലികള്‍ക്ക് ഇതിനായി സര്‍ഫിക്കറ്റ് നല്‍കുന്നത്.

അതേസമയം കഴിഞ്ഞ ആഴ്ച പുതിയ ബാച്ച്‌ എലികളെ കംബോഡിയ മൈന്‍ ആക്ഷന്‍ സെന്റര്‍ പരിശോധനക്ക് വിധേയമാക്കി എന്നും അവ പാസ്സ് ആയി എന്നും അപോപ്പോ അറിയിക്കുകയുണ്ടായി. എന്നാല്‍ മഗാവ കുറച്ച് ആഴ്ചകള്‍ കൂടി ടീമില്‍ തുടരുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. പുതിയ ടീമിന് വേണ്ട പരിശീലനങ്ങള്‍ നല്കാന്‍ വേണ്ടിയാണ് ഇത്തരത്തിൽ ചെയ്യുന്നത്. അവര്‍ പരിശീലനം സ്വീകരിച്ചു കഴിഞ്ഞാല്‍ ഉടന്‍ മഗാവ വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതാണ്.

അതോടൊപ്പം തന്നെ സമാനതകളില്ലാത്ത പ്രകടനം എന്നാണ് മഗാവയെ കുറിച്ച്‌ മലന് പറയാനുള്ളത്. ഈ ഹീറോയുടെ കൂടെ ജോലി ചെയ്യാന്‍ കഴിഞ്ഞു എന്നത് ജീവിതത്തില്‍ വലിയ ഭാഗ്യമായി കാണുന്നു എന്നും അദ്ദേഹം പറയുകയുണ്ടായി. ഇത് ഒരു ചെറിയ ജീവി ആയിരുന്നു എങ്കില്‍ കൂടി നിരവധി ജീവന്‍ രക്ഷിക്കാന്‍ സഹായകമാവുകയും ഞങ്ങളുടെ രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്താന്‍ തന്നാല്‍ കഴിയുന്ന സഹായിക്കുകയും ചെയ്തിട്ടുണ്ട്, എന്നും മലന്‍ പറയുന്നു.

ജീവന്‍ രക്ഷിക്കുന്ന പ്രവര്‍ത്തങ്ങള്‍ക്ക് ആദരമെന്നോണമാണ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിൽ മഗാവയ്ക്ക് PDSA ഗോള്‍ഡന്‍ മെഡല്‍ ലഭിച്ചത്. മൃഗങ്ങളുടെ ജോര്‍ജ് ക്രോസ്സ് മെഡല്‍ എന്നാണ് ഇതിനെ പലപ്പോഴും വിശേഷിപ്പിക്കുന്നത്. അവാര്‍ഡിന്റെ 77 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് ലഭിക്കുന്ന ആദ്യത്തെ എലിയായിരുന്നു മഗാവ.

കേവലം 1.2kg (2.6lb) കിലോ ഭാരമുള്ള മഗാവക്ക് 70cm (28in) നീളമുണ്ട്‌]. മറ്റു എലികളേക്കാള്‍ ഭാരവും വലിപ്പവും ഉണ്ടെങ്കിലും മൈന്‍ ട്രിഗര്‍ ചെയ്യിക്കാന്‍ മാത്രമുള്ള തൂക്കം ഇല്ല എന്നതാണ് ഈ ജീവിയുടെ എടുത്തുപറയേണ്ട പ്രത്യേകത എന്നത്. അത് കൊണ്ട് തന്നെ മൈനുകള്‍ക്ക് മുകളിലൂടെ സഞ്ചരിക്കാന്‍ മഗാവക്ക് സാധിക്കുന്നതാണ്.

കൂടാതെ സ്‌ഫോടക വസ്തുക്കള്‍ക്കുള്ളിലെ രാസ പദാര്‍ത്ഥങ്ങള്‍ കണ്ടെത്താനാണ് എലികള്‍ക്ക് പരിശീലനം നല്‍കുന്നത്. അതോടൊപ്പം തന്നെ അനാവശ്യ വസ്തുക്കള്‍ ഒഴിവാക്കി കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ മൈനുകള്‍ കണ്ടെത്താന്‍ ഇത്തരം ജീവികള്‍ക്ക് കഴിയുന്നതാണ്. ഇനി മൈനുകള്‍ കണ്ടെത്തിയാല്‍ അതിന്റെ മുകളില്‍ ചൊറിഞ്ഞു ശബ്ദമുണ്ടാക്കി അവ മനുഷ്യര്‍ക്ക് മുന്നറിയിപ്പ് നല്‍കുകായും ചെയ്യും.

ഒരു ടെന്നീസ് കോര്‍ട്ടിന്റെ വലിപ്പം ഉള്ള സ്ഥലം വെറും 20 മിനിറ്റുകള്‍ക്കകം പരിശോധിക്കാന്‍ കഴിയും എന്നതാണ് മഗാവയുടെ പ്രത്യേകത. ഇത് മെറ്റല്‍ ഡിറ്റക്റ്റര്‍ ഉപയോഗിച്ച്‌ കണ്ടത്തണമെങ്കില്‍ മനുഷ്യന് ഒന്ന് മുതല്‍ നാല് ദിവസം വരെ വേണ്ടി വരും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (43 minutes ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (49 minutes ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (58 minutes ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (1 hour ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (1 hour ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (1 hour ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (1 hour ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (1 hour ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (1 hour ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (1 hour ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (2 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (4 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (4 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (4 hours ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (4 hours ago)

Malayali Vartha Recommends