23 കാരിയായ ഫലസ്തീന്‍ സമരനേതാവിനെ വീട്ടിൽ റെയ്ഡ് നടത്തി ബലമായി ഇസ്രായേല്‍ പൊലീസ് അറസ്റ്റ് ചെയ്തു

ഇസ്രായേലിൽ അല്‍ ജസീറ മാധ്യമപ്രവര്‍ത്തകയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് ഒരു ദിവസത്തിന് ശേഷം ഫലസ്തീന്‍ വനിതാ സമര നേതാവിനെയും ഇസ്രായേല്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.
അധിനിവിഷ്ട കിഴക്കന്‍ ജറുസലേമിലെ ശൈഖ് ജര്‍റായില്‍ ഫലസ്തീനികളെ തങ്ങളുടെ വീടുകളില്‍ നിന്നും പുറത്താക്കുന്നതിനെതിരെയുള്ള സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന മുന അല്‍ കുര്‍ദിനെതിരെയായിരുന്നു ഇസ്രായേല്‍ പോലീസ് നടപടി സ്വീകരിച്ചത്. ഫലസ്തീന്‍ വാര്‍ത്ത ഏജന്‍സിയായ വാഫയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.
ശൈഖ് ജര്‍റായിലെ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയായിരുന്നു അല്‍ ജസീറ മാധ്യമപ്രവര്‍ത്തക ഗിവര ബുദൈരിയെ അറസ്റ്റ് ചെയ്തത്. ആഗോള പ്രതിഷേധങ്ങളെ തുടര്‍ന്ന് പിടികൂടി മണിക്കൂറുകള്‍ക്ക് ശേഷം ബുദൈരിയെ പുറത്ത് വിട്ടത്.
ഇരുപത്തിമൂന്നു വയസ്സുകാരിയായ മുന അല്‍ കുര്‍ദിനെ വീട്ടില്‍ റെയ്ഡ് നടത്തിയാണ് പോലീസ് പിടികൂടിയതെന്ന് അവരുടെ പിതാവ് നബീല്‍ അല്‍ കുര്‍ദ് മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇതിനു പുറമെ അപ്പോള്‍ വീട്ടില്‍ ഇല്ലാതിരുന്ന അവരുടെ ഇരട്ട സഹോദരനായ മുഹമ്മദിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയത്.
അധിനിവിഷ്ട കിഴക്കന്‍ ജറുസലേമിലെ ഇസ്രായേലി പോലീസ് സ്റ്റേഷനിലേക്കാണ് അവരെ കൊണ്ടുപോയത്. പുറത്താക്കപ്പെട്ട കുടുംബങ്ങളുടെ ശബ്ദമായി മാറിയതിനാലാണ് ശൈഖ് ജര്‍റാ സമരത്തിന്റെ മുഖമായി മാറിയ മുന അല്‍ കുര്‍ദിനെ ഇസ്രായേല്‍ പിടികൂടിയതെന്ന് അറിയിക്കുന്നു.
https://www.facebook.com/Malayalivartha

























