Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇസ്രായേലില്‍ ഇനി ബെനറ്റ് പോരാളി.... ഇനി വരാനിരിക്കുന്നത് ചോരപ്പുഴയുടെ നാളുകള്‍! നാഫ്റ്റലി ബെന്നറ്റ് എന്ന പലസ്തീന്‍ വിരുദ്ധൻ

07 JUNE 2021 07:19 AM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

12 വര്‍ഷം ഇസ്രായേലിനെ നയിച്ച ബെന്യാമിന്‍ നെതന്യാഹുവിനു പകരം യഹൂദമണ്ണില്‍ അധികാരത്തിലേറുന്ന നാഫ്റ്റലി ബെനറ്റിന്റെ പുതിയ ഭരണത്തിലും പാലസ്തീന്‍ ജനതയക്ക് ഏറെ പ്രത്യാശയില്ല. വരാനിരിക്കുന്ന ഭയാനക നാളുകള്‍ പോരാട്ടത്തിന്റെയും കലാപത്തിന്റെയും ചോരപ്പുഴകളുടെയും സ്ഫോടനങ്ങളുടെതുമാണെന്നു പാലസ്തീനികള്‍ വിശ്വസിക്കുന്നു.


പശ്ചിമേഷ്യയുടെ മാനത്ത് വെള്ളരിപ്രാവുകളല്ല മറിച്ച മിസൈലുകള്‍ ഇനിയുമേറെ തീതുപ്പി പറക്കുമെന്ന് വ്യക്തം. ഏതൊക്കെ അയല്‍ രാജ്യങ്ങളുടെ അതിരുകള്‍ ഇസ്രായേല്‍ കടന്നേറി ആധിപത്യം പിടിക്കുമെന്നതും കാത്തിരുന്ന കാണണം.



നാഫ്റ്റലി ബെനറ്റിന്റെ വരവിന് അങ്ങേയറ്റം ഭയത്തിലും ആശങ്കയിലുമാണ് പാലസ്തീനികളും ഇസ്ലാമിക ചേരികളും നിരീക്ഷിച്ചുവരുന്നത്. 


കേവലം 49 വയസ് മാത്രമുള്ള നാഫ്റ്റലി എന്ന ടെക് കോടീശ്വരന്‍ വെസ്റ്റ് ബാങ്കിന്റെ ശേഷിക്കുന്ന ഭാഗം കൂടി ഇസ്രായേലിനൊപ്പം കീഴ്പ്പെടുത്തണമെന്ന് താല്‍പര്യക്കാരനാണ്.




നെതന്യാഹുവിന് പകരം പ്രധാനമന്ത്രിയാകുന്ന ദേശീയവാദി ബെനറ്റ് വലതുപക്ഷ അജണ്ടകള്‍ തുടരുമെന്നാണ് പശ്ചിമേഷ്യന്‍ ജനതയുടെ കണക്കുകൂട്ടല്‍. ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും പലസ്തീന്‍ ജനത വീണ്ടും യുദ്ധവിമാനങ്ങളുടെ ഇരമ്പലും മിസൈല്‍ വര്‍ഷവും തുടരുമെന്ന് ഉറപ്പിച്ചുകഴിഞ്ഞിരിക്കുന്നു.



ഇസ്രയേലികള്‍ മനസുകൊണ്ടും ചിന്താഗതികൊണ്ടും പ്രവര്‍ത്തി കൊണ്ടും ഒരേ തരക്കാരും ഒരു വംശക്കാരുമായതിനാല്‍ ഒരു ഇസ്രായേലി നേതാവും മറ്റൊരു നേതാവും തമ്മില്‍ യാതൊരു വ്യത്യാസമില്ലെന്ന് ഗാസയിലെ പാലസ്തീനികള്‍ പരസ്യ പ്രസ്താവനയിറക്കിയിരിക്കുന്നു.


പാലസ്തീനികള്‍ക്ക് അവരുടെ അവകാശങ്ങളും ഭൂമിയും വിട്ടു നല്‍കാന്‍ എല്ലാ ഇസ്രായേലികളും ഒന്നുപോലെ വിസമ്മതിക്കുന്നു. ഇസ്രായേല്‍ ആരു ഭരിച്ചാലും ഒരു വ്യത്യാസവും വരാന്‍ പോകുന്നില്ലെന്ന് ഹമാസ് പരസ്യമായി പ്രതികരിക്കുകയും ചെയ്തു.





പാലസ്തീനികള്‍ ഇക്കാലംവരെ ഇടത്, വലത്, മധ്യ നിലപാടുകളുള്ള ഡസനോളം ഇസ്രായേല്‍ സര്‍ക്കാരുകളെ കണ്ടിട്ടുണ്ട്. എന്നാല്‍, പാലസ്തീന്‍ ജനതയുടെ അവകാശങ്ങളുടെ കാര്യത്തില്‍ അവരെല്ലാം ശത്രുത പുലര്‍ത്തുകയാണ്. അധിനിവേശ നയങ്ങളാണ് എല്ലാവരും പിന്തുടരുന്നതെന്ന് ഹമാസ് ഹമാസ് വക്താവ് ഹസന്‍ ഖാസിം പ്രസ്താവിച്ചിരിക്കുന്നു.



കിഴക്കന്‍ ജറുസലേമിലെയും ഗോലാന്‍കുന്നുകളിലെയും അധിനിവേശം നെതന്യാഹുവിന്റെ വ്യക്തിപരമായ പ്രവൃത്തിയില്ല ഇസ്രായേല്‍ പിന്തുടരുന്ന നയങ്ങളാണെന്നു പാലസ്തീന്‍ നാഷണലിസ്റ്റ് ബലാദ് പാര്‍ട്ടി പ്രസ്താവിച്ചിരിക്കുന്നു. പാലസ്തീനികള്‍ക്ക് വേണ്ടത് ഇസ്രായേല്‍ നയങ്ങളില്‍ കാതലായ മാറ്റമാണ്, അല്ലാതെ വ്യക്തികളിലെ മാറ്റമല്ല.



നെതന്യാഹുവിന് മുമ്പുള്ള സ്ഥിതി വളരെ മോശമായിരുന്നു. ഇസ്രായേല്‍ സ്വന്തം നയങ്ങള്‍ തുടരുന്നിടത്തോളം കാലം നെതന്യാഹുവിന് ശേഷവും അത് മോശമായി തുടരും. അതിനാല്‍ പുതിയ സര്‍ക്കാറിനെ തങ്ങള്‍ എതിര്‍ക്കുന്നതെന്നതായി പാലസ്തീന്‍ സംഘടനകള്‍ പറയുന്നു.


49കാരനായ നഫ്റ്റലി ബെനറ്റ് വെസ്റ്റ് ബാങ്കിലെ അധിനിവേശത്തിന് നേതൃത്വം നല്‍കുന്ന വെസ്റ്റ് ബാങ്ക് സെറ്റ്ലര്‍ ഓര്‍ഗനൈസേഷന്റെ മുന്‍ മേധാവിയും തീവ്ര വലതുപക്ഷ കക്ഷിയായ യമീന പാര്‍ട്ടിയുടെ നേതാവുമാണ്.



നെതന്യാഹു സര്‍ക്കാറില്‍ പ്രതിരോധ മന്ത്രിയായുമായിരുന്നു നഫ്റ്റളി ബെനറ്റ്. 1967ലെ യുദ്ധത്തില്‍ ഇസ്രായേല്‍ കൈവശപ്പെടുത്തിയ വെസ്റ്റ്ബാങ്കിന്റെ സമീപ പ്രദേശങ്ങള്‍ കൂടി പിടിച്ചെടുക്കണ നിലപാട് ഉയര്‍ത്തുന്നവരുടെ വക്താവ് കൂടിയാണ് തീവ്ര വലതുപക്ഷ പാര്‍ട്ടിയുടെ പ്രതിനിധിയായ ബെനറ്റ് എന്നിരിക്കെ പശ്ചിമേഷ്യയില്‍ ഉടനെയൊന്നും സമാധാനം പ്രതീക്ഷിക്കേണ്ടതില്ല.



മന്‍സൂര്‍ അബ്ബാസിന്റെ അറബ് ഇസ് ലാമിറ്റ് റാം പാര്‍ട്ടിയും പുതിയ ഭരണ സഖ്യത്തിലുണ്ടെങ്കിലും വിട്ടുവീഴ്ചയുടെ കാര്യത്തില്‍ ഇസ്രോയേലികളില്‍ നിന്ന് വലിയ ഇളവുകളും വിട്ടുവീഴ്ചകളും പ്രതീക്ഷിക്കുുന്നില്ല. ഇസ്രായേലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് രാജ്യത്തെ 21 ശതമാനം പലസ്തീന്‍ ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന ഒരു അറബ് പാര്‍ട്ടി സഖ്യ സര്‍ക്കാരിന്റെ ഭാഗമാകുന്നത്.



ഇസ്രായേലിലെ അറബ് ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന മന്‍സൂര്‍ അബ്ബാസിന്റെ പാര്‍ട്ടിയ്ക്ക് നാലു സീറ്റുകളാണ് പാര്‍ലമെന്റിലുള്ളത്.അബ്ബാസിന്റെ തീരുമാനത്തിനെതിരെ അറബ് വംശജര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അവസരവാദിയാണ് മന്‍സൂര്‍ അബ്ബാസെന്നും സ്വന്തം താല്‍പ്പര്യം നോക്കി അദ്ദേഹം പ്രവര്‍ത്തിച്ചുവെന്നും ഗാസയിലെ ഫലസ്തീന്‍ പൗരന്‍മാരും ഈ തീരുമാനത്തെ രൂക്ഷമായി തന്നെ വിമര്‍ശിക്കുന്നു.


എന്നാല്‍ നെതന്യാഹുവിനെ അധികാരഭൃഷ്ടനാക്കാനാണ് താന്‍ ഭരണമുന്നണിയെ പിന്തുണയ്ക്കുന്നതെന്നന്നാണ് മന്‍സൂര്‍ അബ്ബാസിന്റെ വാദം.


ഭരണത്തിന്റെ ആദ്യ മൂന്ന് വര്‍ഷങ്ങളില്‍ നഫ്താലി ബെന്നറ്റും പിന്നീട് രണ്ട് വര്‍ഷം യേഷ് അതിദ് പാര്‍ട്ടി നേതാവും പ്രതിപക്ഷ നേതാവുമായ യേര്‍ ലാപിഡ് പ്രധാനമന്ത്രിയാകുമെന്നതാണ് സഖ്യ ധാരണ. തികഞ്ഞ മതേതരവാദിയാണ് യേര്‍ ലാപിഡ് എന്നിരിക്കെ നെഫ്താലി ബെന്നറ്റ് കടുത്ത പലസ്തീന്‍ വിരുദ്ധനാണ്.




അതിനാല്‍ ആദ്യഘട്ടം പോരാട്ടങ്ങുടെ തുടര്‍ച്ചയായിരിക്കുമെന്നാണ് പശ്ചിമേഷ്യയില്‍ നിന്നുള്ള സൂചനകള്‍. 120 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത് 61 അംഗങ്ങളാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്ക് 52 സീറ്റാണ് തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. നെതന്യാഹു വിരുദ്ധ പക്ഷത്തിന് 57 സീറ്റുകളിലും. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നീളുകയായിരുന്നു.

 

രണ്ടു വര്‍ഷത്തിനിടെ നാലു തെരഞ്ഞെടുപ്പുകളെയാണ് ഇസ്രായേല്‍ ജനത അഭിമുഖീകരിച്ചത്. 2019 ഏപ്രില്‍, സെപ്റ്റംബര്‍, 2020 മാര്‍ച് മാസങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.

 





ഇതേതുടര്‍ന്ന് പ്രധാനമന്ത്രി നെതന്യാഹു തന്റെ രാഷ്ട്രീയ എതിരാളിയും ഇസ്രായേല്‍ റെസിലിയന്‍സ് പാര്‍ട്ടി നേതാവുമായ ബെന്നി ഗാന്റസുമായി ചേര്‍ന്ന് സഖ്യസര്‍ക്കാരിന് രൂപം നല്‍കിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ 202021ലെ ബജറ്റ് പാസാക്കണമെന്ന് ബെന്നി ഗാന്റ്സ് ആവശ്യപ്പെടുകയും ചെയ്തു.


എന്നാല്‍, 2021 ബജറ്റ് ഇപ്പോള്‍ വേണ്ടെന്ന നിലപാടാണ് നെതന്യാഹു സ്വീകരിച്ചത്. ബജറ്റ് പാസാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന്നെതന്യാഹുവിന്റെ സഖ്യ സര്‍ക്കാര്‍ നിലംപൊത്തുകയും ചെയ്തു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (10 minutes ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (12 minutes ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (13 minutes ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (25 minutes ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (35 minutes ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (37 minutes ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (46 minutes ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (51 minutes ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (1 hour ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (1 hour ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (1 hour ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (1 hour ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (1 hour ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (3 hours ago)

Malayali Vartha Recommends