Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാക്കിസ്ഥാനില്‍ നിന്നും കടല്‍മാര്‍ഗ്ഗം 260 കിലോ ഹെറോയിന്‍ - ഹാഷിഷ് , എ കെ 47 തോക്കുകളും തിരകളും കടത്തിയ കേസ് :ശ്രീലങ്കന്‍ പൗരന് മൂന്നാം മുറ പ്രയോഗിച്ചുള്ള കസ്റ്റഡി മര്‍ദ്ദനം, കോസ്റ്റ് ഗാര്‍ഡ് പട്രോളിംഗ് ബോട്ടിലെ അടുക്കള വറ ചട്ടിയില്‍ മലര്‍ത്തിക്കിടത്തി ദേഹമാസകലം പൊള്ളിച്ചു , ഷര്‍ട്ട് ഇടാന്‍ പറ്റുന്നില്ലെന്നും പ്രതി.... കൃത്യത്തിനു നേതൃത്വം കൊടുത്ത ഉന്നതരെ കണ്ടെത്താന്‍ രണ്ടു ശ്രീലങ്കക്കാരെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍ ഐ എ... കസ്റ്റഡി അപേക്ഷ 14 ന് ജില്ലാ കോടതി പരിഗണിക്കും

11 JUNE 2021 01:21 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

പാക്കിസ്ഥാനില്‍ നിന്നും ശ്രീലങ്കന്‍ മത്സ്യ ബന്ധന ബോട്ടില്‍ 260 കിലോഗ്രാം ഹെറോയിന്‍ - ഹാഷിഷ് ഓയിലും നിരോധിത '' തുറയ്യ '' സാറ്റലൈറ്റ് ഫോണും എ കെ 47 മെഷീന്‍ തോക്കുകളും വെടിയുണ്ടകളും കേരളത്തിലേക്ക് കടത്തിയ കേസില്‍ കൃത്യത്തിന് നേതൃത്വം നല്‍കിയ ഉന്നതരെ കണ്ടെത്താന്‍ ഒന്നും നാലും പ്രതികളെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യാന്‍ അനുമതി തേടി എന്‍.ഐ.എ തലസ്ഥാനത്തെ ജില്ലാ കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചു.


പ്രതികള്‍ റിവേഴ്‌സ് ക്വാറന്റയിനിലായതിനാല്‍ കസ്റ്റഡി അപേക്ഷ ജൂണ്‍ 14 ന് പരിഗണിക്കാന്‍ തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ ചാര്‍ജുള്ള ജഡ്ജി മിനി. എസ് . ദാസ് ഉത്തരവിട്ടു. കപ്പല്‍ വഴി മയക്കുമരുന്നും ആയുധങ്ങളും കടത്തിയ കേസ് രാജ്യാന്തര മാനങ്ങളുള്ളതിനാലാണ് കേസ് കേരള പോലീസില്‍ നിന്ന് നാഷണല്‍ ഇന്‍വെസ്റ്റിഗേറ്റിങ് ഏജന്‍സി ഏറ്റെടുത്തത്. ചില പ്രതികള്‍ക്ക് കോവിഡ് ഫലം പോസിറ്റീവായതിനാലാണ് കസ്റ്റഡി അപേക്ഷ നീണ്ടു പോയത്.

 




എന്നാല്‍ ഇതിനിടെ മുഖ്യ പ്രതികളെ എന്‍ ഐ എ കോടതി അനുമതിയോടെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത് തെളിവെടുപ്പ് നടത്തി. ഇവരില്‍ നിന്ന് ലഭിച്ച വെളിപ്പെടുത്തല്‍ മൊഴികളില്‍ വ്യക്തത വരുത്താനും കൂടുതല്‍ തെളിവ് ശേഖരണത്തിനും കൃത്യത്തിന് നേതൃത്വം കൊടുത്ത ഉന്നതരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിനുമായാണ് എന്‍ഐഎ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചത്.


കേരള വിഴിഞ്ഞം കോസ്റ്റ് ഗാര്‍ഡ് പോലീസ് പിടിയിലായ ശ്രീലങ്കന്‍ പൗരന് കോസ്റ്റ് ഗാര്‍ഡ് പോലീസ് കസ്റ്റഡിയില്‍ മൂന്നാം മുറ പ്രയോഗിച്ചുള്ള കസ്റ്റഡി മര്‍ദനം ഏറ്റിരുന്നു.കോസ്റ്റ് ഗാര്‍ഡ് പട്രോളിംഗ് ബോട്ടില്‍ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന ഗ്യാസടുപ്പ് കത്തിച്ച് വറചട്ടിയില്‍ മലര്‍ത്തിക്കിടത്തി ദേഹമാസകലം പൊള്ളിച്ചതായി ശ്രീലങ്കന്‍ പൗരനായ പ്രതി എല്‍.വൈ. നന്ദന ജഡ്ജിക്ക് മൊഴി നല്‍കിയിരുന്നു.





പൊള്ളല്‍ പരിക്കിന്റെ കാഠിന്യത്താല്‍ തനിക്ക് ഷര്‍ട്ട് ധരിക്കാന്‍ പറ്റുന്നില്ലെന്നും യുവാവ് പരാതിപ്പെട്ടു. സംഭവം സംബന്ധിച്ച പരാതിയില്‍ കേസെടുക്കാന്‍ തിരുവനന്തപുരം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി ബിജു. കെ. മേനോന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിനോട് ഉത്തരവിട്ടു. പൂജപ്പുര ജില്ലാ ജയിലില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രതിയുടെ ജുഡീഷ്യല്‍ റിമാന്റ് 14 ദിവസത്തേക്ക് ദീര്‍ഘിപ്പിക്കവേയാണ് പ്രതി പരാതിപ്പെട്ടത്. പരാതി ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 190 പ്രകാരം കോടതി രേഖപ്പെടുത്തിക്കൊണ്ടാണ് കേസെടുക്കാന്‍ സി.ജെ.എമ്മിനോട് ജില്ലാ കോടതി ഉത്തരവിട്ടത്.



ശ്രീലങ്കയിലെ മാഹുവാവെ , കാന്‍ഡി സ്വദേശികളായ ടി. കുരാരെ (68) , ഡബ്‌ള്യു. ഫെര്‍ണാണ്ടോ (50), സി.ദേശപ്പിയ (48) , ഡബ്‌ള്യു. അരുണ്‍കുമാര്‍ (24) , സദരുവന്‍ (24) , ജയതിസ്സ എന്ന എല്‍.വൈ. നന്ദന (30) എന്നിവരാണ് കേസിലെ പ്രതികള്‍. അന്താരാഷ്ട്ര വിപണിയില്‍ മുന്നൂറ് കോടി രൂപ വിലയുള്ള മയക്കുമരുന്ന് കടത്തിയെന്നാണ് കേസ്.




2021 മാര്‍ച്ച് 5 രാവിലെ 8.45 മണിയോടെയാണ് ശ്രീലങ്കന്‍ സംഘത്തെ വിഴിഞ്ഞം തീരസംരക്ഷണസേന പോലീസ് പിടികൂടിയത്. ആകര്‍ഷദുവെ എന്ന ശ്രീലങ്കന്‍ ബോട്ടില്‍ ലഹരിമരുന്നും സാറ്റലൈറ്റ് ഫോണും എ കെ 47 മെഷീന്‍ തോക്കുകളും തിരകളുമായി കേരള അതിര്‍ത്തി കടന്ന് വരവേ മിനിക്കോയിക്ക് സമീപം വെച്ചാണ് 6 അംഗ ശലങ്കന്‍ സംഘം കോസ്റ്റ് ഗാര്‍ഡിന്റെ പിടിയിലായത്.

അഞ്ചാം തീയതി രാവിലെയാണ് കോസ്റ്റ് ഗാര്‍ഡിന്റെ ഡോണിയര്‍ വിമാനവും വരാഹ പട്രോള്‍ ബോട്ടും ചേര്‍ന്ന് സമുദ്രനിരീക്ഷണവും പട്രോളിംഗും നടത്തുന്നതിനിടെ സംശയാസ്പദമായ രീതിയില്‍ ഇന്ത്യന്‍ അതിര്‍ത്തിക്കകത്ത് കൂടി സഞ്ചരിക്കുന്ന മൂന്നു ബോട്ടുകള്‍ കണ്ടത്.




ഡോണിയര്‍ വിമാനം ശ്രദ്ധയില്‍ പെട്ട ആകര്‍ഷദുവെ ബോട്ടിന്റെ ക്യാപ്റ്റന്‍ തുറയ്യ സാറ്റലൈറ്റ് ഫോണുപയോഗിച്ച് ലഹരിക്കടത്തിന് ചുക്കാന്‍ പിടിച്ച് വിദേശത്ത് കഴിയുന്ന സഞ്ജയ് അണ എന്നയാളുമായി നടത്തിയ സംഭാഷണം പിടിച്ചെടുത്ത രഹസ്യാന്വേഷണ ഏജന്‍സികള്‍ വിഴിഞ്ഞം കോസ്റ്റ് ഗാര്‍ഡിന് വിവരം കൈമാറുകയായിരുന്നു. തുടരന്വേഷണം നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഏറ്റെടുത്തു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (1 hour ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (1 hour ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (1 hour ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (1 hour ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (1 hour ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (1 hour ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (2 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (2 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (2 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (2 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (2 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (4 hours ago)

Malayali Vartha Recommends