Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജോർജ് ഫ്ലോയ്ഡ് ജീവനുവേണ്ടി പിടഞ്ഞ ആ ഒൻപത് മിനിറ്റ് ... പേടിച്ചു വിറച്ചെങ്കിലും ധൈര്യം സംഭരിച്ച് ആ മിനിറ്റുകൾ ക്യാമറക്കണ്ണിൽ ഒപ്പിയെടുത്തത് പതിനെട്ടുകാരിയായ ഡാര്‍നെല്ല ഫ്രെയ്‌സര്‍....ഇത്തവണത്തെ സ്‌പെഷ്യല്‍ ജേര്‍ണലിസം പുലിറ്റ്‌സര്‍ പുരസ്‌കാരം 18കാരിയായ ഡാര്‍നെല്ല ഫ്രെയ്‌സര്‍ക്ക്

12 JUNE 2021 12:49 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

ജോര്‍ജ് ഫ്‌ലോയിഡിനെ പൊലീസ് കൊലപ്പെടുത്തുന്നത് ചിത്രീകരിച്ച 18കാരിക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം...

 

അമേരിക്കയിലെ മിനിയപോളിസിൽ വംശഹത്യക്ക് നേരിട്ട ജോര്‍ജ് ഫ്ലോയിഡ് അറസ്റ്റ് വീണ്ടും വാർത്തയാകുന്നു. എന്നാല്‍, അതൊരു വിവാദത്തിനെക്കുറിച്ചുള്ള വാര്‍ത്തയല്ല. യഥാസമയത്ത് ഈ വാർത്ത പുറം ലോകത്തെത്തിച്ച പെണ്‍കുട്ടിക്ക് ലഭിച്ച ആദരമാണ് വാർത്തകളിൽ നിറയുന്നത്

 

പത്രപ്രവർത്തനം,സാഹിത്യം,സംഗീത രചന എന്നീ മേഖലകളിലെ നേട്ടത്തിന്‌ നൽകപ്പെടുന്ന ഒരു അമേരിക്കൻ പുരസ്കാരമാണ്‌ പുലിറ്റ്സർ പ്രൈസ് . ഹംഗേറിയൻ-അമേരിക്കൻ പ്രസാധകനായ ജോസഫ് പുലിറ്റ്സർ സ്ഥാപിച്ച ഈ പുരസ്കാരം ന്യൂയോർക്കിലെ കൊളംബിയ സർ‌വ്വകലാശാലയാണ്‌ തീരുമാനിയ്ക്കുന്നത്

 

 

എല്ലാവർഷവും ഇരുപത് ഇനങ്ങളിൽ ഈ പുരസ്കാരം നൽകിവരുന്നുണ്ട് . ഈ ഇരുപത് ഇനങ്ങളിലേയും ഒരോ വിജയിക്കും ഒരു പ്രമാണപത്രവും 10,000 ഡോളറിന്റെ ക്യാഷ് അവാർഡും ആണ് നൽകുന്നത് .

 


പത്രപ്രവർത്തന മത്സരവിഭാഗത്തിലെ സാമുഹിക പ്രവർത്തകനുള്ള അവാർഡ് സ്വർണ്ണ മെഡൽ ഉൾപ്പെടുന്നതാണ്‌. അവാർഡിലെ അംഗീകാരപത്രത്തിൽ വ്യക്തിയെ പരാമർശിക്കാറുണ്ടെങ്കിലും സാധാരണയായി ഇതൊരു പത്രത്തിനാണ്‌ നൽകുന്നത്.

 

 


ഇത്തവണ സ്‌പെഷ്യല്‍ ജേര്‍ണലിസം പുരസ്‌കാരമാണ് 18കാരിയായ ഡാര്‍നെല്ല ഫ്രെയ്‌സര്‍ക്ക് ലഭിച്ചത്. പൊലീസ് ഉദ്യോഗസ്ഥന്‍ ജോര്‍ജ് ഫ്‌ലോയിഡിന്റെ കഴുത്തില്‍ കാലമര്‍ത്തി കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിനുള്ള ധൈര്യത്തിനാണ് പുരസ്‌കാരം നല്‍കുന്നതെന്ന് അവാര്‍ഡ് കമ്മിറ്റി വ്യക്തമാക്കി.

 

 


ഫ്രെയ്‌സര്‍ പകര്‍ത്തിയ ചിത്രമാണ് ലോകമാകെ പ്രചരിച്ചതും അമേരിക്കയില്‍ വന്‍ പ്രക്ഷോഭത്തിന് കാരണമായതും. ഈ വര്‍ഷം മെയ് 25 നാണ് അമേരിക്കയിലെ മിനിയാപൊളിസില്‍ വെളുത്ത വര്‍ഗക്കാരനായ പോലീസ് ഓഫീസര്‍ ഡെറെക് ചൗവിന്‍ ജോര്‍ജ് ഫ്ലോയിഡ് എന്ന കറുത്ത വംശജന്റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തിയത്.

 


പോലീസ് ഉദ്യോഗസ്ഥൻ ഏതാണ്ട് ഒമ്പത് മിനിറ്റോളം ഫ്ലോയിഡിന്‍റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പ്രതിഷേധം ആളിക്കത്തിയത്. സംഭവത്തില്‍ പൊലീസ് ഓഫിസര്‍ ഡെറക് ഷൊവിന്‍ അറസ്റ്റിലാകുകയും ചെയ്തു.

 

 


ബന്ധുവിന്റെ വീട്ടിലേക്ക് നടന്നുപോകും വഴിയാണ് സംഭവം കണ്ടതെന്ന് ഫ്രെയ്‌സര്‍ പറഞ്ഞു. ഒരു മനുഷ്യന്‍ ജീവന് വേണ്ടി യാചിക്കുന്ന ദൃശ്യമാണ് കണ്ടത്. എനിക്ക് ശ്വസിക്കാനാകുന്നില്ലെന്നയാള്‍ പറയുന്നുണ്ടായിരുന്നു. അമ്മയെ കാണണമെന്നും അയാള്‍ പറഞ്ഞു കൊണ്ടിരുന്നു-ഫ്രെയ്‌സര്‍ പറഞ്ഞു.

 


ഡാർനെല്ലയെപ്പോലുള്ള ഒരു കൗമാരക്കാരിയെ സംബന്ധിച്ചിടത്തോളം ഏറെ ഭയാനകമായ നിമിഷങ്ങളായിരുന്നു അത് എങ്കിലും റെക്കോ‍ഡിങ്ങ് നിർത്താതെ മുഴുവൻ പിടിച്ചെടുത്തു... . പിന്നീട്, ഇവര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതും

 


വ്യാജരേഖകളുപയോഗിച്ചു എന്നാരോപിച്ചായിരുന്നു ജോർജ് ഫ്ലോയിഡിന്റെ കഴുത്തിൽ അഞ്ചുമിനിറ്റോളം ഡെറക് ചൗവിൻ കാലുകൊണ്ട് ഞെരിച്ചത്. ‘‘നിങ്ങളുടെ കാൽമുട്ടുകൾ എന്റെ കഴുത്തിലാണ്… എനിക്ക് ശ്വാസം മുട്ടുന്നു,’’ ജീവശ്വാസത്തിനായി കണ്ണീരോടെയുള്ള ജോർജ് ഫ്ലോയിഡിന്റെ യാചന ലോകത്തിന്റെ തന്നെ വേദനയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി ഫ്ലോയിഡിന് നീതി ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധങ്ങൾ അരങ്ങേറുകയായിരുന്നു.

 

 

സംഭവം വിവാദമായപ്പോൾ തന്നെ ഡെറക് ചൗവിനെയും മറ്റ് മൂന്ന് പൊലീസുകാരേയും സേനയിൽ നിന്ന് പുറത്താക്കിയിരുന്നു. ഫെഡൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനായിരുന്നു അന്വേഷണം നടത്തിയത്.

 


ആഫ്രിക്കന്‍-അമേരിക്കന്‍ വംശജരോടുള്ള അമേരിക്കന്‍ പൊലീസിന്റെ വിവേചനത്തിനുദാഹരണമായാണ് ദൃശ്യങ്ങള്‍ ലോകമെങ്ങും പ്രചരിച്ചത്. അമേരിക്കയിലെ വംശീയ വിദ്വേഷത്തിന്റെ പ്രതീകമായും ചിത്രവും ദൃശ്യങ്ങളും മാറി.

 

 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വംശീയതക്കെതിരെയുള്ള പ്രതിഷേധമുയരാന്‍ കാരണമായത് ഫ്രെയ്‌സര്‍ ചിത്രീകരിച്ച ദൃശ്യങ്ങളായിരുന്നു. രാജ്യത്തെ 140 ഓളം നഗരങ്ങളാണ് കലാപകലുഷിതമായത്. ഫ്ലോയിഡിന്‍റെ അവസാന വാക്കുകളായ എനിക്ക് ശ്വാസം മുട്ടുന്നു (ഐ കാണ്ട് ബ്രീത്) എന്നതാണ് പ്രതിഷേധത്തിന്‍റെ വാചകമായി മാറിയത്.

 

 

പെൻ അമേരിക്ക സിഇഒ സുസെയ്ൻ നോസെൽ ഒരു പ്രസ്താവനയിൽ പറഞ്ഞത് ഇങ്ങനെയാണ് . ഒരു സെൽ ഫോണും ധൈര്യവും മാത്രം വച്ച് ഡാർനെല്ല ഈ രാജ്യത്തിന്റെ ചരിത്രത്തിന്റെ ഗതി തന്നെ മാറ്റി, പോലീസിന്റെ വ്യവസ്ഥാപരമായ കറുത്ത വംശീയത അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ധീരമായ ഒരു പ്രസ്ഥാനത്തിന് തുടക്കമിട്ടു ...

 

 

തന്റെ 17 വർഷത്തെ ജീവിതത്തിൽ ഇത്ര വലിയ കാരിയം ചെയ്യാനാകുമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല, പുരസ്കാരം സ്വീകരിച്ച ശേഷം ഫ്രെയ്‌സര്‍ പറഞ്ഞു. “ഇനീയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ട്, പക്ഷേ എന്റെ അടുത്തേക്ക് വരുന്ന എല്ലാത്തിനും നന്ദി .... . ഡാര്‍നെല്ല ഫ്രെയ്‌സര്‍ എന്ന പതിനെട്ടുകാരിയ്ക്ക് ഇനിയും അവാർഡ് ലഭിച്ചതിലുള്ള അമ്പരപ്പ് വിട്ടുമാറിയിട്ടില്ല

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (1 hour ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (1 hour ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (1 hour ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (1 hour ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (1 hour ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (1 hour ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (2 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (2 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (2 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (2 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (2 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (4 hours ago)

Malayali Vartha Recommends