Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ ആ വൈറസ് ചൈനയിലെ വവ്വാലുകളിൽ കണ്ടെത്തി ; കൊവിഡ് 19 രോഗവ്യാപനത്തിന് കാരണമായ സാർസ് കോവ് 2 വൈറസുമായി ഏറെ സാമ്യം ; പഠനങ്ങൾ പുറത്ത്

13 JUNE 2021 12:51 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

വുഹാൻ നഗരത്തിലെ മാംസച്ചന്തയിൽനിന്നു ചോർന്നതാണ് കോവിഡ്19 സാംക്രമിക രോഗം പരത്തിയ കൊറോണ വൈറസ് എന്നു ലോകത്തെ വിശ്വസിപ്പിക്കാൻ ചൈന ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരു റിപ്പോർട്ട് എത്തിയിരിക്കുകയാണ്. വവ്വാലുകളിൽ പുതിയ 24 ഇനം കൊറോണ വൈറസുകളെ കണ്ടെത്തിയതാണ് റിപ്പോർട്ടുകൾ .ചൈനയിലെ ഷാൻടോങ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തവുമായി എത്തിയിരിക്കുന്നത്. കൊവിഡ് 19 രോഗവ്യാപനത്തിന് കാരണമായ സാർസ് കോവ് 2 വൈറസുമായി ഏറെ സാമ്യമുള്ള വൈറസുകളും ഇതിലുണ്ട്. വവ്വാലുകളിലെ കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് ഗവേഷകർ പഠനം നടത്തി വരികയാണ്.

 

 

2019ൽ വുഹാനിലെ വവ്വാലുകളിൽ നിന്നാണ് വൈറസ് പടർന്നതെന്ന് ചൈന വാദിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് വവ്വാലുകളിലെ വൈറസിനെ കുറിച്ച് പഠനം നടത്തുന്നത്. ഇന്ത്യയിൽ കൊവിഡിന്റെ ആദ്യവകഭേദത്തിനെതിരെയുള്ള പ്രതിരോധശേഷിയെ കുറിച്ച് വെല്ലൂർ സിഎംസി യിൽ നടന്ന പഠനം കൂടുതൽ കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്.

 

അതേസമയം വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പഠനത്തിനു കൊണ്ടു വന്ന് ജനിതക മാറ്റം വരുത്തിയ വൈറസ് പുറത്തേക്കു ചോർന്നതാണെന്ന സംശയമാണ് ഇപ്പോഴും ബലപ്പെടുന്നത്. ഇതിൽ അന്വേഷണം നടത്താൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. പുണെയിലെ ദമ്പതികളായ ശാസ്ത്രജ്ഞരും ഇതു സംബന്ധിച്ച നിരവധി വസ്തുതകൾ കണ്ടെത്തി. വുഹാൻ ലാബിൽനിന്നു ചോർന്നതാണെങ്കിൽ ലോകത്തിനുണ്ടായ നഷ്ടത്തിനു പരിഹാരമായി 10 ലക്ഷം കോടി ഡോളർ ചൈന നഷ്ടപരിഹാരം നൽകണമെന്ന് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

 

അമേരിക്കയുടെ ആരോപണങ്ങൾ ശരിവെച്ച് നോക്കുകയാണെങ്കിൽ , കഴിഞ്ഞ 20 വർഷത്തിനിടയിൽ, ചൈനയിൽ നിന്നാണ് ലോകത്തെ അഞ്ച് പ്രധാന രോഗങ്ങൾ പടർന്നു പിടിച്ചിരിക്കുന്നത് . അത് എന്തുകൊണ്ടായിരിക്കുമെന്നുള്ളതിന് ഇനിയും ഉത്തരം കണ്ടത്താനായിട്ടില്ല . എന്നാൽ രോഗങ്ങളെത്തുടർന്ന് വലിയ തോതിലുള്ള മരണങ്ങളും സംഭവിച്ചിരിക്കുന്നു. പ്രധാനമായും നാല് വൈറസുകളാണ് രോഗത്തിന് കാരണമായത്. ചൈനയിൽ നിന്ന് ലോകമെമ്പാടും പടർന്നുപിടിച്ച വൈറസുകൾ SARS, ഏവിയൻ ഫ്ലൂ, പന്നിപ്പനി, കൊറോണ വൈറസ് എന്നിവയാണ് .

 

 

പന്നിപ്പനി ചൈനയിൽ നിന്ന് ഉത്ഭവിച്ചതല്ലെങ്കിലും കഴിഞ്ഞ വർഷങ്ങളിൽ ചൈനയിലെ ഇറച്ചി ചന്തകളെ പലപ്പോഴും സംശയത്തിന്റെ നിഴലിൽ നിർത്തിയിട്ടുണ്ട്. SARS ഉം ഏവിയൻ ഫ്ലൂവും ഇപ്പോൾ കൊറോണ വൈറസും ലോകത്തെ മുഴുവൻ അപകടത്തിലാക്കിയ വൈറസുകളാണ് .

 

മഹാമാരികൾക്ക് ചൈന എന്തുകൊണ്ട് , എന്ന ചോദ്യം ഉയരുമ്പോൾ ഇതിനൊക്കെ ആദ്യ പടിയായി ചൈനയിലെ ഭക്ഷണ ശീലത്തെക്കുറിച്ചാണ് ചിന്തിക്കേണ്ടത് . കാട്ടുമൃഗങ്ങളെയും വിഷമുള്ള മൃഗങ്ങളെയും കൊല്ലുകയും തിന്നുകയും ചെയ്യുന്നതാണ് ഇതിനുള്ള ഉത്തരം.

 

ചൈനയിലെ ആളുകൾ സമുദ്രജീവികളുടേതടക്കം പാമ്പിനേയും പല്ലിയേയും വരെ കഴിക്കുന്നു. ചൈനീസ് നഗരങ്ങളിലെ ഇറച്ചി വിപണിയിൽ ഇവയെല്ലാം പരസ്യമായി കാണപ്പെടുന്നു. ചൈനയിലെ നഗരങ്ങളിലെ ജനസാന്ദ്രതയും അവിടത്തെ ഇറച്ചി വിപണിയും കാരണം അവിടെ നിന്ന് പുതിയ രോഗങ്ങൾ ഉയർന്നുവരുന്നു. ചൈനയിലെ ഇറച്ചി വിപണികളാണ് പുതിയ പല പകർച്ചവ്യാധികളുടെയും കാരണം. അടുത്ത കാലത്തായി, ഇത്തരം പല രോഗങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വൈറസുകൾ മൃഗങ്ങളുടെ മാംസത്തിൽ നിന്ന് മനുഷ്യന്റെ ശരീരത്തിലേക്ക് വരുന്നു, തുടർന്ന് ഈ അണുബാധ മനുഷ്യ ശരീരത്തിലൂടെ അതിവേഗം പടരുന്നു.

 

 

മാംസ വിപണിയിലെ മൃഗങ്ങളുടെ മാംസവും രക്തവും മനുഷ്യശരീരവുമായി സമ്പർക്കത്തിലാകുന്നതാണ് വൈറസ് പടരുന്നതിന്റെ ഏറ്റവും വലിയ കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. പ്രത്യേകിച്ച് ശുചിത്വമില്ലാത്ത ചന്തകളിൽ നിന്നും. ഇത് എവിടെയും സംഭവിക്കാം. ഉദാഹരണത്തിന്, എബോള എന്ന വൈറസ് ആഫ്രിക്കയിൽ നിന്ന് ലോകമെമ്പാടും പടർന്നു. ചിമ്പാൻസിയിൽ നിന്നാണ് മനുഷ്യശരീരത്തിലേക്ക് എബോള വൈറസ് എത്തിയത്. തുടർന്ന് ഈ വൈറസ് ലോകത്താകമാനം വളരെപ്പെട്ടന്നാണ് പടർന്നത്. അപ്പോഴും കൊറോണ വൈറസിന്റെ ഉറവിടവും ചൈനയും മുഴച്ചുനിൽക്കുന്ന ചോദ്യമാണ്.

 

കോവിഡുമായി ബന്ധപ്പെട്ട് മിക്കവാറും എല്ലാ പാശ്ചാത്യ രാജ്യങ്ങളും ചൈനക്കെതിരെയാണ് വിരൽ ചൂണ്ടുന്നത്. എന്നിരുന്നാലും, വുഹാൻ ലാബ് സിദ്ധാന്തത്തിന് കൂടുതൽ ശക്തിയില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
പകർച്ചവ്യാധിയെക്കുറിച്ചുള്ള വിവരങ്ങൾ ചൈന മറച്ചുവെച്ചതിനാൽ മറ്റ് രാജ്യങ്ങളിലും അണുബാധ മോശമായി പടരാൻ കാരണമായതായും പല രാജ്യങ്ങൾ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (3 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (3 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (6 hours ago)

Malayali Vartha Recommends