Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

ഇസ്രയേലില്‍ ഒരു വ്യാഴവട്ടം നീണ്ട ബെഞ്ചമിന്‍ നെതന്യാഹു യുഗത്തിന് അന്ത്യം കുറിച്ച്‌ യമിന പാര്‍ട്ടി; വിശ്വാസ വോട്ട് നേടിയതിന് പിന്നാലെ നഫ്ത്താലി ബെന്നറ്റ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

14 JUNE 2021 11:03 AM IST
മലയാളി വാര്‍ത്ത

ഇസ്രയേലില്‍ ഒരു വ്യാഴവട്ടം നീണ്ട ബെഞ്ചമിന്‍ നെതന്യാഹു യുഗത്തിന് അന്ത്യം കുറിച്ച്‌ യമിന പാര്‍ട്ടി അധികാരമേറ്റു.. ഇസ്രയേല്‍ പാര്‍ലമെന്റായ നെസെറ്റില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഒരു വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് നെതന്യാഹു സര്‍ക്കാരിനെ പരാജയപ്പെടുത്തി ഐക്യസര്‍ക്കാര്‍ അധികാരത്തിലെത്തിയിരിക്കുന്നത്.

വിശ്വാസ വോട്ട് നേടിയതിന് പിന്നാലെ നഫ്ത്താലി ബെന്നറ്റ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തു. തുടര്‍ന്ന് യായിര്‍ ലാപിഡ് വിദേശകാര്യ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അതിനുശേഷം മറ്റുള്ള മന്ത്രിമാരും പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അധികാരമേറ്റ പുതിയ മന്ത്രിസഭയില്‍ ഒമ്ബത് വനിതാ മന്ത്രിമാരുണ്ട് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ സവിശേഷത..

ബെന്നറ്റ് മന്ത്രിസഭയില്‍ ഗതാഗതം,ആഭ്യന്തരം, വിദ്യാഭ്യാസം , ധനകാര്യം , പരിസ്ഥിതി സംരക്ഷണം, ശാസ്ത്രം, സാമൂഹിക സമത്വം, കുടിയേറ്റ സ്വാംശീകരണം എന്നീ വകുപ്പുകളാണ് വനിതാ മന്ത്രിമാര്‍ കൈകാര്യം ചെയ്യുക. പാര്‍ലമന്റിന്റെ പുതിയ സ്പീക്കറായി യെയിഷ് ആതിഡിന്റെ മിക്കി ലെവിയെ തിരഞ്ഞെടുത്തു.

 

അധികാരമൊഴിഞ്ഞാലും ലിക്കുഡ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് തുടര്‍ന്നു കൊണ്ടു തന്നെ ഇസ്രയേല്‍ ജനതയുടെ സുരക്ഷയ്ക്ക് വേണ്ടി താന്‍ പോരാടിക്കൊണ്ടേയിരിക്കുമെന്ന് നെതന്യാഹു പാര്‍ലമെന്റില്‍ പ്രസ്താവിച്ചു. വഞ്ചന മുഖ മുദ്രയാക്കിയ അപകടകരമായ സഖ്യമാണ് അധികാരമേറാന്‍ പോകുന്നതെന്നും അതിവേഗം അവരെ അധികാരത്തില്‍ നിന്നും നീക്കുമെന്നും നെതന്യാഹു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഇത്രയും കാലം ഇസ്രയേല്‍ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച നെതന്യാഹുവിന് നന്ദി പറഞ്ഞു കൊണ്ടാണ് ബെന്നറ്റ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ഇസ്രയേലിന്റെ മുഖ്യശത്രുവായ ഇറാനെ ആണവായുധം ഉപയോഗിക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശ്വാസ വോട്ടെടുപ്പിനു മുന്‍പുതന്നെ തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് സമൂഹ മാദ്ധ്യമങ്ങളില്‍ നെതന്യാഹു പോസ്റ്റുകള്‍ ഇട്ടിരുന്നു.ഇസ്രയേല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന നെതന്യാഹു അധികാരൊഴിയുന്നതോടെ തന്റെ പേരിലുള്ള നിരവധി അഴിമതി കേസുകളില്‍ വിചാരണ നേരിടേണ്ടി വരും. പ്രധാനമന്ത്രി പദം നല്കുന്ന നിയമ പരിരക്ഷ ഉപയോഗിച്ചാണ് ഇത്രയും കാലം നിയമ നടപടികളില്‍ നിന്ന് രക്ഷ നേടിയിരുന്നത്.

 

പ്രധാനമന്ത്രിപദം പങ്കിടാമെന്ന് യെയിഷ് ആതിഡ് നേതാവ് യായിര്‍ ലാപിഡ് സമ്മതിച്ചതോടെയാണ് ഐക്യസര്‍ക്കാര്‍ രൂപീകരണത്തിന് വഴി തെളിഞ്ഞത്. ഈ ധാരണപ്രകാരം ആദ്യ രണ്ടുവര്‍ഷം നഫ്ത്താലി ബെന്നറ്റിനാണ് പ്രധാനമന്ത്രി പദം. 2023 സെപ്റ്റംബര്‍ വരെയാകും ബെന്നറ്റിന് അവസരം. അതുകഴിഞ്ഞുള്ള രണ്ടു വര്‍ഷം ലാപിഡ് പ്രധാനമന്ത്രിയാകും.

ഇസ്രയേലിന്‍റെ 73 വര്‍ഷ ചരിത്രത്തില്‍ ആദ്യമായി ഒരു അറബ് കക്ഷി മന്ത്രിസഭയില്‍ പങ്കാളിയാകുന്നുവെന്ന സവിശേഷതയുമുണ്ട്. നാല് അംഗങ്ങളുള്ള 'റാം' ആണിത്. റാം ഉള്‍പ്പെടെ ചെറുതും വലുതുമായ എട്ട് പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ഐക്യസര്‍ക്കാര്‍ അധികാരത്തിലെത്താന്‍ പോകുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (14 minutes ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (16 minutes ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (18 minutes ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (46 minutes ago)

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍  (59 minutes ago)

എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...  (1 hour ago)

ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...  (1 hour ago)

കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...  (1 hour ago)

പടക്കശാല അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി സുരേഷ് ഗോപി  (1 hour ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം; സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം  (1 hour ago)

ഉമ്മ എവിടെ വാപ്പാ.... മസ്‌നീന്റെ ചോദ്യം പൊട്ടിക്കരഞ്ഞ് ആ വാപ്പ അവൾ എല്ലാം അറിഞ്ഞു  (2 hours ago)

സുരേഷേട്ടാ..ഒന്ന് വാ നെഞ്ചുപ്പൊട്ടി"അൽജോയുടെ പാപ്പ വിളിച്ചു..വാവ സുരേഷ് ഇറങ്ങും വീണ്ടും കൂട്ടത്തോടെ പാമ്പ്...!  (2 hours ago)

– വിവാദം കൊഴുക്കുന്നു  (3 hours ago)

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്  (4 hours ago)

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർകിങ്സ് പോരാട്ടം...  (4 hours ago)

Malayali Vartha Recommends