Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെ-പോപ് മ്യൂസിക് നിരോധിക്കണമെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍; ഇത്തരം സംഗീതങ്ങൾ 'ക്യാന്‍സറിന് തുല്യം', ഇവ രാജ്യത്തെ യുവാക്കളെ വഴിതെറ്റിക്കുന്നു, സംസ്കാരത്തെ കളങ്കപ്പെടുത്തുന്നു! ഭാവിയില്‍ ഉത്തര കൊറിയ ഒരു 'നനഞ്ഞ മതില്‍' പോലെ തകര്‍ന്നു വീഴും

14 JUNE 2021 12:07 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

പ്രശസ്തമായ ദക്ഷിണ കൊറിയന്‍ സംഗീത രൂപമായ കെ-പോപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. കെ-പോപ്. ഒരു വിഷം കൂടിയ കാന്‍സര്‍ ആണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഇത്തരം സംഗീതം രാജ്യത്തെ യുവാക്കളെ വഴിതെറ്റിക്കുന്നു എന്നും സംസ്കാരത്തെ കളങ്കപ്പെടുത്തുന്നു എന്നും അഭിപ്രായപ്പെട്ടു. ക്യാപിറ്റലിസ്റ്റിക് (മുതലാളി വര്‍ഗ) ജീവിത രീതിക്കെതിരെയും, പാശ്ചാത്യ സംസ്കാരങ്ങള്‍ക്കെതിരെയും ഉത്തര കൊറിയ നേരത്തെ തന്നെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.

 

ഉത്തര കൊറിയന്‍ സര്‍ക്കാര്‍ പത്രം ഈയടുത്ത് 'മുതലാളി വര്‍ഗ സംസ്കാരം' രാജ്യത്തേക്ക് വ്യാപിക്കുന്നത് തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നുവെന്ന് ദക്ഷിണ കൊറിയന്‍ വാര്‍ത്ത ഏജന്‍സിയായ യോന്‍ഹാപ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം കെ-പോപ് മ്യൂസിക്കിന്റെ സ്വാധീനം യുവാക്കളുടെ വസ്ത്ര ധാരണ ശീലം, ഹെയര്‍സ്റ്റൈല്‍, സംസാരം, സ്വഭാവം എന്നിവയില്‍ മാറ്റം വരുത്താന്‍ കാരണമായെന്നും ഭാവിയില്‍ ഉത്തര കൊറിയ ഒരു 'നനഞ്ഞ മതില്‍' പോലെ തകര്‍ന്നു വീഴുമെന്നും ഉന്‍ അഭിപ്രായപ്പെടുന്നു.

എന്നാല്‍ കിം ജോംഗ് ഉന്നിന് മ്യൂസിക്കിനോടുള്ള താല്‍പര്യക്കുറവ് ഈയടുത്ത സംഭവിച്ച മാറ്റമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. മുന്‍കാലങ്ങളില്‍ കെ-പോപ് സംഗീതം ഇദ്ദേഹത്തിന് ഇഷ്ടമായിരുന്നുവെന്നും പല പരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നുവെന്നും മാധ്യമങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

 

 

 

 

 

 

 

 

 

 

 

 

2018 ല്‍ ദക്ഷിണ കൊറിയന്‍ മ്യൂസിക് ബാന്റുകളായ റെഡ് വെല്‍വെറ്റ്, ചോ യോങ് പില്‍ എന്നിവ പ്യോങ്യാങ്സ ന്ദര്‍ശിച്ചുവെന്നും പരിപാടി അവതരിപ്പിച്ചെന്നും ഉത്തര കൊറിയന്‍ വാര്‍ത്താ വിതരണ ഏജന്‍സിയായ KCNA റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരം പരിപാടിയില്‍ പെങ്കെടുക്കുന്ന ആദ്യത്തെ നോര്‍ത്ത് കൊറിയന്‍ നേതാവായിരുന്നു കിം ജോങ് ഉന്‍.

എന്നാല്‍ ഈയടുത്ത കാലത്തായി സൗത്ത് കൊറിയന്‍ പോപ്പ് സംസ്‍കാരം, കെ-ഡ്രാമ, കെ-പോപ് വീഡിയോ, സിനിമകള്‍ എന്നിവക്കെതിരെ കിം ജോങ് ഉന്‍ രംഗത്തു വരാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിനുപുറമെ, സ്‌പൈക്, കളര്‍ ചെയ്യല്‍ തുടങ്ങിയ 'സോഷ്യലിസ്റ്റ് അല്ലാത്ത' ഹെയര്‍ സ്റ്റൈലുകളും രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. നിലവില്‍ 215 ഹെയര്‍ സ്റ്റൈലുകള്‍ മാത്രമേ അനുവദനീയമുള്ളൂ. കീറിയ,

 

സ്‌കിന്നി സ്റ്റൈലിലുള്ള ജീന്‍സുകള്‍, മുദ്രാവാക്യങ്ങള്‍ എഴുതിയ ടി ഷര്‍ട്ടുകള്‍, മൂക്ക് കുത്തല്‍ തുടങ്ങിയ സ്റ്റൈലുകളും ഉത്തര കൊറിയയില്‍ അനുവദനീയം അല്ല. കെ-പോപ് ബാന്റുകളായ BTS, ബ്ലാക്ക്പിങ്ക് തുടങ്ങിയവ കൂടുതല്‍ ജനപ്രിയമായി മാറുന്ന സാഹചര്യത്തിലാണ് പുതിയ നടപടികളുമായി ഉത്തര കൊറിയന്‍ അധികൃതര്‍ രംഗത്തെത്തുന്നത്.

ഈയടുത്ത് കിം ജോംങ് ഉന്‍ അത്യാസന്ന നിലയിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പല ഡിറ്റക്ടീവ് ഏജന്‍സികളും അദ്ദേഹത്തിന്റെ ആരോഗ്യത്തെ തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ട്. റിപ്പോര്‍ട്ടുകളില്‍, അദ്ദേഹം ധരിച്ചിരിക്കുന്ന ഒമ്പത് ലക്ഷത്തോളം വില വരുന്ന സ്വിസ് വാച്ചില്‍ നിന്ന് കിം ജോംങ് ഉന്നിന്‍റെ ഭാരം വളരെയധികം കുറഞ്ഞുവെന്ന് പറയപ്പെടുന്നു. അടുത്തിടെ കിം ജോങ് ഉന്‍ ഏറെ കാലം മുഖ്യധാരയില്‍നിന്ന് അപ്രത്യക്ഷനായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് അദ്ദേഹത്തിന്‍റെ വാച്ചില്‍ നിന്നുള്ള ശരീര ഭാരം വാര്‍ത്തയാകുന്നത്.

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (3 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (3 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (6 hours ago)

Malayali Vartha Recommends