വളം നിർമാണത്തിന് കർഷകരുടെ മൂത്രം... ഒരു പാക്കറ്റ് കാപ്പിയുടെ വില 7,414 രൂപ.... ഉത്തരകൊറിയയില്‍ കൊടും പട്ടിണി...

ഉത്തരകൊറിയയിൽ പട്ടിണിയും ക്ഷാമവും രൂക്ഷമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിദഗ്‍ധന്റെ റിപ്പോർട്ട് നേരത്തേ പുറത്ത് വന്നിരുന്നു. കോവിഡ്-19 ബാധയെത്തുടർന്ന് അഞ്ചു മാസത്തോളമായി ചൈനയുമായുള്ള അതിർത്തി അടച്ചതും കർശനമായ നടപടികളുമാണ് രാജ്യത്തെ പട്ടിണിയിലാക്കിയത് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. രാജ്യത്ത് അവശ്യവസ്തുക്കളുടെ വില ഇപ്പോഴും കുതിച്ചുയരുകയാണ്.
രാജ്യത്തെ ഭരണകക്ഷിയുടെ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഉത്തരകൊറിയയുടെ പരമോന്നത നേതാവീയ കിം ജോങ് ഉന്‍ ഭക്ഷ്യക്ഷാമത്തെ കുറിച്ച് ആശങ്ക അറിയിച്ചതായി അന്താരഷ്ട്ര വാര്‍ത്താ ഏജന്‍സികൾ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ചുഴലിക്കാറ്റിനെ തുടര്‍ന്നു വന്‍ കൃഷി നാശമുണ്ടാകുകയും ധാന്യ ഉത്പാദനം മുഴുവൻ തകിടം മറിഞ്ഞെന്നും കടുത്ത ക്ഷാമം നേരിടുന്നതായും കിം വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് ഉത്പാദനമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍, വളം, ഇന്ധനം തുടങ്ങിയവയ്ക്ക് ചൈനയെ ആണ് ഉത്തര കൊറിയ ആശ്രയിക്കാറുള്ളത്. മറ്റുള്ള രാജ്യങ്ങളുമായി ഉത്തരകൊറിയയ്ക്ക് കാര്യമായ ബന്ധങ്ങളൊന്നുമില്ല.
ചൈനയുമായുള്ള വ്യാപാര ബന്ധം അടുത്തിടെ മന്ദഗതിയിലുമാണ് പോകുന്നത്. കഴിഞ്ഞ വേനല്‍ക്കാലത്ത് രാജ്യത്ത് ഉണ്ടായ കൊടുങ്കാറ്റ് വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു. ആയിരക്കണക്കിന് വീടുകളും കൃഷിസ്ഥലങ്ങളും വെള്ളത്തില്‍ മുങ്ങി. 1990 കളില്‍ ഉത്തരകൊറിയയിലുണ്ടായ ഭക്ഷ്യക്ഷാമത്തില്‍ ആയിരങ്ങള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.
രാജ്യതലസ്ഥാനമായ പ്യാങ്‌യാങ്ങില്‍ അവശ്യഭക്ഷ്യ വസ്തുക്കളുടെ വില കുതിച്ചുയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒരു കിലോ വാഴപ്പഴത്തിന് 45 ഡോളറാണ് അവിടുത്തെ വില അതായത് ഏകദേശം 3,335 രൂപ. ഒരു പാക്കറ്റ് ചായപ്പൊടിയ്ക്ക് 70 ഡോളറും (5,190 രൂപയോളം) ഒരു പാക്കറ്റ് കാപ്പിക്ക് 100 ഡോളറും (7,414 രൂപയോളം) ആണ് അവിടുത്തെ വില.
അതേസമയം, വളം നിര്‍മ്മാണത്തിനായി കര്‍ഷകരോട് പ്രതിദിനം രണ്ട് ലിറ്റര്‍ മൂത്രം വീതം നല്‍കാന്‍ നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളിൽ പറയുന്നുണ്ട്. ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യോഗത്തില്‍ കിം പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് അതിര്‍ത്തികള്‍ അടച്ചിട്ടതിനാല്‍ ഉത്തരകൊറിയ പ്രതിസന്ധിയില്‍ നിന്ന് എങ്ങനെ മറികടക്കുമെന്നതിന് വ്യക്തതയില്ല. യുഎന്‍ ഭക്ഷ്യ-കാര്‍ഷിക സംഘടനയുടെ സമീപകാല റിപ്പോര്‍ട്ടനുസരിച്ച് ഉത്തരകൊറിയയ്ക്ക് 8,60,000 ടണ്‍ ഭക്ഷ്യ വസ്തുക്കളുടെ കുറവുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.
അതേസമയം, ഉത്തരകൊറിയ ഇതുവരെ കോവിഡ് വൈറസ് ബാധ പുറത്തുവിട്ടിട്ടില്ല. എന്നാൽ വൈറസ് രാജ്യത്തിന്റെ സാമ്പത്തികമേഖല പാടെ തകർത്തതായി ക്വിന്റാന പറയുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ചൈനയുമായുള്ള വ്യാപാരത്തിൽ 90 ശതമാനമാണ് കുറഞ്ഞത്. വലിയ നഗരങ്ങളിൽ വീടില്ലാത്തവരുടെ എണ്ണം വർധിക്കുന്നു.
മരുന്നുവില കുത്തനെ കൂടുന്നു. ദിവസം രണ്ടുനേരം മാത്രം ഭക്ഷണം കഴിക്കുന്ന കുടുംബങ്ങൾ കൂടുന്നു. കുട്ടികളുടെ അവസ്ഥ പരിതാപകരമാണ്. പലർക്കും ചോളം മാത്രമാണ് കഴിക്കാനുള്ളത്. ചിലരാവട്ടെ പട്ടിണിയിലുമാണ്. അതിര്‍ത്തികള്‍ അടയ്ക്കല്‍, ആഭ്യന്തര വിമാന യാത്രാവിലക്ക് തുടങ്ങിയ നിയന്ത്രണങ്ങള്‍ ഉത്തരകൊറിയയിലുണ്ട്.
രാജ്യത്ത് നിയന്ത്രണങ്ങളില്ലാതെ മാനുഷികസഹായമെത്തിക്കാനാവണം. മരുന്നുകളും എത്തിക്കണം. രാജ്യത്തെ 40 ശതമാനംപേരും അതായത് ഒരുകോടിക്കുമേലുള്ള ആൾക്കാർ പട്ടിണിയിലാണെന്നാണ് യു.എൻ. കണക്കുകൂട്ടുന്നത്.
https://www.facebook.com/Malayalivartha