Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാക്സിന്‍ ക്ഷാമത്തിനെതിരെ ക്യൂബയില്‍ അതി ശക്തമായ പ്രതിഷേധം ആർത്തിരമ്പുന്നു: ആയിരക്കണക്കിന് ആളുകൾ പ്രതിഷേധവുമായി തെരുവിലേക്കിറങ്ങി!! പ്രതിഷേധക്കാരെ ഒരുമിച്ചു നേരിടാൻ തയ്യാറാകാതെ പൊലീസ്

12 JULY 2021 09:45 AM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

വാക്സിന്‍ ക്ഷാമത്തിനെതിരെ ക്യൂബയില്‍ ശക്തമായ പ്രതിഷേധം. ഹവാന മുതല്‍ സാന്റിയാഗോ വരെ പ്രതിഷേധക്കാര്‍ തെരുവിലണിനിരന്ന അപൂര്‍വ്വമായ കാഴ്ചയ്ക്കാണ് ഞായറാഴ്ച ക്യൂബ സാക്ഷ്യം വഹിച്ചത്. ആയിരക്കണക്കിന് പേരാണ് പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയത്.

കൊറോണ വാക്സിന്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ വേഗത്തിലാകാത്തത് സര്‍ക്കാര്‍ അവഗണനയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഇത്തവണ ക്യൂബയില്‍ കൊറോണ രോഗ വ്യാപനത്തിലും, മരണത്തിലും വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

 

കഴിഞ്ഞ ദിവസം 6,900 കേസുകളും 47 മരണങ്ങളുമാണ് ക്യൂബയില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങളിലും പ്രതിഷേധക്കാര്‍ നിരാശ പ്രകടിപ്പിച്ചു. എന്നാല്‍ അശാന്തിക്ക് കാരണം അമേരിക്കയാണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലവനായ പ്രസിഡന്റ് മിഗുവല്‍ ഡയസ്-കാനല്‍ കുറ്റപ്പെടുത്തി.

പ്രതിഷേധക്കാര്‍ ആത്മാര്‍ത്ഥതയുള്ളവരാണെന്നും എന്നാല്‍ യുഎസ് സംഘടിപ്പിച്ച സോഷ്യല്‍ മീഡിയ പ്രചാരണങ്ങളില്‍ അവര്‍ കൂലിപ്പടയാളികളായെന്നും ഡയസ്-കാനല്‍ പ്രതികരിച്ചു. കൂടുതല്‍ പ്രകോപനങ്ങള്‍ അനുവദിക്കില്ലെന്നും കാനല്‍ മുന്നറിയിപ്പ് നല്‍കി. പ്രതിഷേധ പ്രകടനത്തെ നേരിടാന്‍ സര്‍വ്വായുധരായാണ് സേന നിലയുറപ്പിച്ചത്. എന്നാല്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും പ്രകോപനമുണ്ടായാല്‍ നേരിടാനാണ് പ്രതിഷേധക്കാര്‍ക്ക് നേതാക്കള്‍ നല്‍കിയ നിര്‍ദ്ദേശം.

 

 

കനത്ത പോലീസ് നിയന്ത്രണത്തിനിടെ ആയിരുന്നു ആയിരക്കണക്കിന് ആളുകള്‍ ഹവാന നഗരത്തിലും കടല്‍ത്തീരത്തും ഒത്തു കൂടിയത് എന്നതും ശ്രദ്ധേയമാണ്. പ്രതിഷേധത്തിനിടെ കുറച്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് കുരുമുളക് സ്പ്രേ ഉപയോഗിക്കുകയും ലാത്തി വീശുകയും ചെയ്തതായും നിലവിൽ റിപ്പോർട്ടുകളുണ്ട്.

"സ്വാതന്ത്ര്യം" എന്നാണ് പ്രതിഷേധക്കാര്‍ ആക്രോശിച്ചത്. "ഡയസ്-കാനല്‍ പടിയിറങ്ങുക" എന്ന മുദ്രാവാക്യവും തെരുകളില്‍ ഉയര്‍ന്നു. പ്രതിഷേധക്കാരെ ഒരുമിച്ച്‌ നേരിടാന്‍ പോലീസും തയ്യാറായില്ല. ഹവാനയുടെ അതിര്‍ത്തിയിലുള്ള ആര്‍ട്ടെമിസ പ്രവിശ്യയിലെ സാന്‍ അന്റോണിയോ ഡി ലോസ് ബാനോസ് മുനിസിപ്പാലിറ്റിയില്‍ പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായി. സോഷ്യല്‍ മീഡിയയിലും സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി.

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (2 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (14 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (20 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (27 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (1 hour ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (1 hour ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (2 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (2 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (4 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (7 hours ago)

Malayali Vartha Recommends