ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി എണ്‍പത് ലക്ഷം; മരണസംഖ്യ 40,48,863 ആയി ഉയര്‍ന്നു, ചികിത്സയിൽ കഴിയുന്നത് ഒരു കോടി ഇരുപത് ലക്ഷം

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി എണ്‍പത് ലക്ഷം പിന്നിട്ട=തായി റിപ്പോർട്ട്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരമാണിത് കണക്കാക്കുന്നത്. മരണസംഖ്യ 40,48,863 ആയി ഉയതുകയും ചെയ്തു. നിലവില്‍ ഒരു കോടി ഇരുപത് ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നത്.
രോഗികളുടെ എണ്ണത്തില്‍ അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടംപിടിച്ചിട്ടുള്ളത്. അമേരിക്കയില്‍ മൂന്ന് കോടി നാല്‍പത്തിയേഴ് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 6.23 ലക്ഷം പേര്‍ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റി രണ്ട് ലക്ഷം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
അതോടൊപ്പം ഇന്ത്യയില്‍ 30,904,734 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2.25 ശതമാനമാണ് രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. നിലവില്‍ 4.39 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.ബ്രസീലില്‍ ഒരു കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 5.34 ലക്ഷം പേര്‍ മരിച്ചു.ഒരു കോടി എഴുപത്തിയാറ് ലക്ഷം പേര്‍ രോഗമുക്തി നേടി.
അതേസമയം ദേശീയ കോവിഡിന്റെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടും ദൈനംദിന കാസലോഡില്‍ ചെറിയ തോതില്‍ പോലും മാറ്റം കാണാത്ത രണ്ട് സംസ്ഥാനങ്ങളാണ് കേരളവും മഹാരാഷ്ട്രയും. ഇപ്പോള്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് 'ആര്‍' ഘടകത്തിലെ വര്‍ദ്ധനവ് അല്ലെങ്കില്‍ പുനരുല്‍പാദന നിരക്ക് ഈ രണ്ട് സംസ്ഥാനങ്ങളിലെ കുതിപ്പിന് പിന്നിലെ കാരണമായിരിക്കാം.
കൊറോണ വൈറസ് അണുബാധയുടെ അവസാന രണ്ട് തരംഗങ്ങളില്‍ സാക്ഷ്യം വഹിച്ചതുപോലെ, കോവിഡ് -19 അണുബാധയുടെ പ്രഭവകേന്ദ്രമാണ് മഹാരാഷ്ട്ര. ഈ സാഹചര്യം നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ ഇത് ദേശീയ തലത്തില്‍ പുതിയ വര്‍ദ്ധനവിന് കാരണമാകുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
https://www.facebook.com/Malayalivartha
























