Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

ചൈനയിലെ ഉയിഗര്‍ മുസ്ലിങ്ങള്‍ ഉള്‍പ്പെടുന്ന പ്രശ്‌ന ബാധിത പ്രദേശത്തോട് അതിര്‍ത്തി പങ്കിടുന്ന അഫ്ഗാനിസ്ഥാനില്‍ നിന്നും സേനയെ പിന്‍വലിച്ചു കൊണ്ട് ചൈനക്ക് മുട്ടന്‍ പണി നല്‍കി അമേരിക്ക

13 JULY 2021 11:11 AM IST
മലയാളി വാര്‍ത്ത

More Stories...

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥാനിൽ മലയാളി വിദ്യാർത്ഥിയ്ക്ക് ജീവൻ നഷ്ടമായതിങ്ങനെ

അമേരിക്കയുടെ സംഹാരതാണ്ഡവം..തുറമുഖ നഗരമായ ചബഹാറിന് നേരെ ചരിത്രത്തിലാദ്യമായി ശക്തമായ അമേരിക്കന്‍ വ്യോമാക്രമണം.. പത്തോളം വന്‍ സ്‌ഫോടനങ്ങൾ..

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

ഒരടിയുടെ വേദന മാറുന്നതിനു മുന്‍പേ ചൈനക്കെതിരെ അടുത്ത അടിയുമായി വന്നിരിക്കുകയാണ് അമേരിക്ക

ചൈനയിലെ ഉയിഗര്‍ മുസ്ലിങ്ങള്‍ ഉള്‍പ്പെടുന്ന പ്രശ്‌ന ബാധിത പ്രദേശത്തോട് അതിര്‍ത്തി പങ്കിടുന്ന അഫ്ഗാനിസ്ഥാനില്‍ നിന്നും സേനയെ പിന്‍വലിച്ചു കൊണ്ട് മുട്ടന്‍ പണി തന്നെയാണ് അമേരിക്ക ചൈനക്ക് നല്‍കിയത്.അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കയും സഖ്യ കക്ഷികളും പിന്മാറിയതിന്റെ പേടി തന്നെ ചൈനക്ക് മാറിയിട്ടില്ല. ഒറ്റയടിക്ക് 210 ചൈനീസ് പൗരന്മാരെ അടിയന്തിരം ആയി അഫ്ഗാനിസ്ഥാനില്‍ നിന്നും ചൈന മാറ്റിയത് ചൈനയുടെ ഈ പേടി തന്നെയാണ് വ്യക്തമാക്കുന്നത്.



അതിന്റെ പ്രത്യാഘാതങ്ങള്‍ വരും വര്‍ഷങ്ങളില്‍ കാണാന്‍ കിടക്കുന്നതെ ഉള്ളു. എന്നാല്‍ ഒരടി കഴിയുന്നതിനു മുന്‍പേ തന്നെ ചൈനയെ തളര്‍ത്തി കളയുന്ന അടുത്ത പ്രഹരവുമായി വീണ്ടും വന്നിരിക്കുകയാണ് അമേരിക്ക.


23 ചൈനീസ് കമ്പനികളെയാണ് യുഎസ് വാണിജ്യ വകുപ്പ് ഏറ്റവും ഒടുവിലായി കരിമ്പട്ടികയില്‍ പെടുത്തിയത് . അതില്‍ 14 എണ്ണം ചൈനീസ് സര്‍ക്കാര്‍ ഉയിഗര്‍ മുസ്ലീങ്ങള്‍ക്കെതിരെ നടത്തുന്ന അടിച്ചമര്‍ത്തല്‍, കൂട്ടമായി തടങ്കല്‍ വയ്ക്കല്‍ , എന്നിവയെ പിന്തുണയ്ക്കുന്നതായി അമേരിക്ക ആരോപിക്കുന്നതാണ് .

 




ഈ നടപടി, ഇത്തരം ചൈനീസ് കമ്പനികളുമായി വ്യാപാര ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനും ഇവയുമായി സേവനങ്ങളോ വസ്തുക്കളോ കൈ മാറ്റം നടത്തുന്നതിനും അമേരിക്കന്‍ കമ്പനികളെ വിലക്കി കൊണ്ടുള്ളതാണ്


കരിമ്പട്ടികയില്‍ ചേര്‍ത്ത 23 കമ്പനികളില്‍ 14 എണ്ണം സിന്‍ജിയാങ്ങിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ നേരിട്ട് പങ്കാളികളാണെന്നും അഞ്ച് എണ്ണം ചൈനീസ് സൈന്യത്തിന്റെ ''നവീകരണ പദ്ധതികളെ'' നേരിട്ട് പിന്തുണയ്ക്കുന്നതും ആണ്. എന്നാല്‍ മറ്റൊരു 4 കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തിയതാണ് ഏറ്റവും ശ്രദ്ധേയം. അത് അമേരിക്ക മുന്‍പ് കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനികളുമായി ബന്ധം പുലര്‍ത്തി എന്ന് ആരോപിച്ചാണ്. എത്ര കണിശമായും, ദാക്ഷിണ്യം ഇല്ലാതെയും ആണ് അമേരിക്ക ചൈനീസ് കമ്പനികളെ നേരിടുന്നത് എന്ന് ഇതില്‍ നിന്നും വ്യക്തമാകുന്നു



എന്നാല്‍ ഉയിഗര്‍ ജനതയെയും മറ്റ് മുസ്ലിം വംശീയ ന്യൂനപക്ഷങ്ങളെയും അടിച്ചമര്‍ത്തല്‍ ചെയ്യുന്നു എന്നാരോപിച്ച് ചൈനീസ് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുന്നതിനെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ചൈന വ്യക്തമാക്കി


യുഎസിന്റെ നീക്കം ചൈനീസ് സംരംഭങ്ങളെ യുക്തിരഹിതമായി അടിച്ചമര്‍ത്തുകയും അന്താരാഷ്ട്ര സാമ്പത്തിക വാണിജ്യ നിയമങ്ങള്‍ ഗുരുതരമായി ലംഘിക്കുകയും ചെയ്തതായി ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി

 




ചൈനയുടെ അടിവേരിളക്കാന്‍ തന്നെയാണ് അമേരിക്ക കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്എന്നാണ് വ്യക്തമാകുന്നത് . അമേരിക്കയുടെ നയങ്ങള്‍ക്ക് അവരുടെ നിലവിലെ പ്രസിഡന്റ ആരാണ് എന്താണ്, എന്നതുമായി ഒരു ബന്ധവും ഇല്ല എന്ന് വ്യക്തമാക്കുന്ന നടപടികള്‍ ആണ് ജോ ബൈഡന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.

കാരണം എന്താണോ ട്രംപ് തുടങ്ങി വച്ചത് അത് തന്നെയാണ് ബൈഡന്‍ തുടര്‍ന്ന് പോകുന്നത്. രണ്ട് ഉദാഹരണങ്ങള്‍ ആണ് നമ്മുടെ മുന്നില്‍ ഉള്ളത്. ഒന്ന് ഉയിഗര്‍ മുസ്ലിങ്ങളോടുള്ള മനുഷ്യത്വ രഹിതമായ പെരുമാറ്റത്തിന്റെ പേരില്‍ ചൈനീസ് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുന് പ്രക്രിയ, രണ്ട് അഫ്ഗാനിസ്ഥാനില്‍ നിന്നും സേനാ പിന്മാറ്റം

 




ചൈനയുമായി നിരന്തരം സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സിന്‍ജിയാങ് പ്രദേശ വാസികളായ ഉയിഗര്‍ മുസ്ലിങ്ങളോടുള്ള മനുഷ്യത്വ വിരുദ്ധമായ നടപടികള്‍ മാനവികതയ്ക്കെതിരായ കുറ്റ കൃത്യം ആണ് എന്ന് 2020 ല്‍ ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഉയിഗറുകളെ മനുഷ്യത്വ രഹിതമായ പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കുന്ന ചൈനീസ് കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. തുടര്‍ന്ന് വിലക്ക് നടപടികള്‍ക്കായി ട്രംപ് മുന്നോട്ട് പോവുകയും ചെയ്തു. എന്നാല്‍ അല്ലറ ചില്ലറ മാറ്റങ്ങളോടെ ഇതേ പ്രക്രിയ തുടരുകയാണ് ബൈഡന്‍ ചെയ്യുന്നത്. സത്യത്തില്‍ പ്രെസിഡന്റ് മാറിയത് കൊണ്ട് അമേരിക്കയില്‍ ഒന്നും മാറിയിട്ടില്ല, മാറുകയും ഇല്ല എന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.


അടുത്തതായി എന്ത് കൊണ്ടാണ് അമേരിക്ക ഇത്രയും തിടുക്കപ്പെട്ട് അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറിയത് ? എന്തു കൊണ്ടാണ് അഫ്ഗാനിസ്ഥാനിലെ ഭരണ കൂടത്തെ അങ്ങേയറ്റം അസ്ഥിരതയിലേക്ക് തള്ളിയിട്ടു കൊണ്ട് രായ്ക്ക് രാമാനം ഒരു സേനാ പിന്മാറ്റം അമേരിക്കയും സഖ്യ കക്ഷികളും നടത്തിയത് ? പെട്ടന്നൊരു ദിവസം നേരം വെളുത്തപ്പോള്‍ അമേരിക്കയ്ക്ക് തോന്നിയോ, ഈ യുദ്ധം വേണ്ടായിരുന്നു. ഇത് ഒരുപാട് പാഴ് ചിലവുകള്‍ ഉണ്ടാക്കുന്നു. ഒരു പാട് സൈനികര്‍ മരിച്ചു വീഴുന്നു എന്ന്. അതാണ് ഇത്തരമൊരു നീക്കത്തിന്റെ കാരണം എന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് അമേരിക്കയെ കുറിച്ച് ഒന്നും അറിയില്ല എന്നാണ് ചുരുക്കം.



ഇതും ചൈനക്ക് കൊടുക്കാനുള്ള എട്ടിന്റെ പണി തന്നെ. അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെയും സഖ്യ കക്ഷികളുടെയും സാനിധ്യം ഉള്ളത് ആ മേഖലയ്ക്ക് കൊടുത്തിരുന്ന ''സ്ഥിരത'' വളരെ വലുതായിരുന്നു. അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന, പ്രേത്യേകിച്ചും സിന്‍ജിയാങ്ങിലെ ഉയിഗര്‍ മുസ്ലിം ജനസംഖ്യ കൂടുതലുള്ള ഭാഗത്ത് അഫ്ഗാന്‍ അതിര്‍ത്തി വരുന്ന ചൈന, ഈ മേഖലയില്‍ അമേരിക്ക ഔദാര്യം ആയി തന്നിരുന്ന സുരക്ഷയുടെയും സമാധാനത്തിന്റെയും, സ്ഥിരതയുടെയും ചിലവില്‍ ആണ് തങ്ങളുടെ ഉദ്ദേശങ്ങള്‍ നടപ്പിലാക്കി കൊണ്ടിരുന്നത്.


അതായത് മേഖലയില്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നടത്തേണ്ടിയിരുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ ആണ് അമേരിക്കയും സഖ്യ കക്ഷികളും നടത്തിയത്. ഇന്ത്യ പോലും ഇതില്‍ ഭാഗഭാക്കായപ്പോള്‍ കൈ നനയാതെ മീന്‍ പിടിക്കുകയായിരുന്നു ഇത്രയും കാലം ചൈന. ഇനി ആ പരിപാടി വേണ്ട എന്ന് തന്നെയാണ് അമേരിക്ക ചൈനയോട് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.




പാകിസ്ഥാനെ കൂട്ട് പിടിച്ച് താലിബാനെ വരുതിയില്‍ ആക്കാം എന്നാണ് ചൈന കരുതുന്നത്. തീവ്രവാദം ഒരു ഇരു തല വാളാണ് എന്ന് അവര്‍ക്ക് ഇത് വരെ മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു. താലിബാന്റെ ഒരു വിഭാഗത്തെ കൊണ്ടുള്ള പണി പാകിസ്ഥാന്‍ ഇത് വരെ അനുഭവിച്ചു തീര്‍ന്നിട്ടില്ല. മാത്രമല്ല വളരെയധികം സൈനിക ശ്രദ്ധ ഈ മേഖലയില്‍ ചൈന പുലര്‍ത്തേണ്ടി വരുമെന്നതും ഉറപ്പാണ്.


അതായത് വളരെ കൃത്യമായി ഇരു വശത്തു നിന്നും ചൈനക്ക് പണി കൊടുക്കുകയാണ് അമേരിക്ക ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ഉയിഗര്‍ മുസ്ലീങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ ചൈന മയപ്പെടുത്തിയാല്‍ തീര്ച്ചയായും അവര്‍ ചൈനക്കുള്ളില്‍ ശക്തി പ്രാപിക്കും. അഥവാ അങ്ങനെ ചെയ്തില്ലെങ്കില്‍ ചൈനീസ് കമ്പനികള്‍ കരിമ്പട്ടികയില്‍ തുടരും. ഇത് ചൈനയെ സാമ്പത്തികമായി ബാധിക്കും.




അമേരിക്കയും സഖ്യ കക്ഷികളും പിന്മാറിയതോടെ സിന്‍ജിയാങ് പ്രവിശ്യ യുമായി അതിര്‍ത്തി പങ്കു വയ്ക്കുന്ന അഫ്ഗാനിസ്ഥാനിലെ താലിബാന്റെ വളര്‍ച്ച വേറൊരു തലവേദനയാണ്. യുഎസ് സൈനികര്‍ യുദ്ധത്തില്‍ രാജ്യത്ത് നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് തങ്ങളുടെ 210 പൗരന്മാരെയാണ് ചൈന അടിയന്തിരമായി അഫ്ഗാനിസ്ഥാനില്‍ നിന്നും ഒഴിപ്പിച്ചത്.


ഇതൊക്കെ തുടങ്ങിയത് 2013 മുതല്‍ ആണ്. അന്ന് മുതലാണ് തങ്ങളുടെ സൈനിക ശക്തി ആനുപാതികം അല്ലാത്ത തരത്തില്‍ വികസിപ്പിക്കാന്‍ ചൈന തീരുമാനിച്ചത്. അതോടു കൂടിയാണ് ചൈനയോടുള്ള അമേരിക്കന്‍ നിലപാടും മാറിയത്. എന്തായാലും കൈ നനയാതെ മീനിനെ പിടിക്കാനുള്ള പരിപാടികള്‍ ഇനിയും തുടരേണ്ട എന്നാണ് അമേരിക്ക ചൈനയോട് വ്യക്തമാക്കുന്നത്. അമേരിക്ക തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. ഇത് തുടക്കം മാത്രം. പണികള്‍ വരാന്‍ കിടക്കുന്നെ ഉള്ളു

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (1 minute ago)

തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു.  (7 minutes ago)

ഓപ്പറേഷന്‍ തൂഫാന് പൂര്‍ണ്ണ പിന്തുണയുമായി കര്‍ണാടക മുഖ്യമന്ത്രി  (12 minutes ago)

സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; നടൻ വിനായകനെതിരെ കേസെടുത്ത് പൊലീസ്  (25 minutes ago)

തിരുവനന്തപുരം വർക്കലയിൽ പത്തൊൻപതുകാരിയായ നവവധു ജീവനൊടുക്കി....വിദേശത്തുള്ള ഭർത്താവ് ഈമാസം ഇരുപത്തി അഞ്ചിന് നാട്ടിൽ വരാനിരിക്കെയാണ് യുവതിയുടെ മരണം  (31 minutes ago)

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗം നാളെ തിരുവനന്തപുരത്ത്....ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ചരിത്രത്തിൽ പുതിയൊരു സഹകരണ മാതൃകയ്ക്ക് തുടക്കം  (35 minutes ago)

ഉച്ചം തല മുതൽ കാൽ വരെ അടിച്ചുചതച്ചു കൊന്നു..! മുസ്ലിമാവാൻ സദറുലിന്റെ നിലവിളി..! ആണും പെണ്ണും ഒരേ ഹോസ്റ്റൽ മുറിയിൽ  (39 minutes ago)

ഖമനെയിയുടെ ശവമഞ്ചത്തെ അനു​ഗമിക്കാൻ പോർവിമാനമിറക്കി ഇറാൻ, സംസ്കാര ചടങ്ങുകൾ ഇന്ന് അവസാനിക്കും  (44 minutes ago)

പ്രവാസികൾ ഞെട്ടി വിളിച്ചു റൺവേയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; വിമാനത്തിന്‍റെ പിൻഭാഗം തക‍ർന്നു..! യാത്ര മുടങ്ങി  (52 minutes ago)

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!  (56 minutes ago)

മുണ്ടും മടക്കിക്കുത്തി ചാടിയിറങ്ങി പിണറായി..!ഇയാൾക്ക് ഇതെന്തൊരു കേടെന്ന് ഗോവിന്ദൻ..!'വിജയാ അറക്കാൻ തുടങ്ങിയതേ ഉള്ളൂ പിടക്കാതെ ''  (59 minutes ago)

'അമ്മ' സംഘടനയ്ക്കുള്ളിലെ ഏറ്റവും വലിയ പ്രശ്‌നം മറ്റൊരാളാണെന്ന് മായ വിശ്വനാഥ്  (2 hours ago)

ആലുവയില്‍ 523 കോടിയുടെ ശുദ്ധീകരണ പ്ലാന്റിന് ഭരണാനുമതി  (2 hours ago)

ഉച്ചം തല മുതൽ കാൽ വരെ അടിച്ചുചതച്ചു കൊന്നു..! മുസ്ലിമാവാൻ സദറുലിന്റെ നിലവിളി..! ആണും പെണ്ണും ഒരേ ഹോസ്റ്റൽ മുറിയിൽ  (2 hours ago)

പെരുമ്പാവൂരില്‍ യുവാക്കളെ ബലമായി തലമൊട്ടയടിപ്പിച്ചു  (2 hours ago)

Malayali Vartha Recommends