Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദലൈലാമയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പിറന്നാൾ ആശംസകൾ നേർന്നപ്പോൾ ചൈനയുടെ ചങ്കിടിച്ചു? ടിബറ്റും ഇന്ത്യയും കൈകോർക്കുമ്പോൾ ചൈന അസ്വസ്ഥമാണ്: ഇന്ത്യ നഷ്ടപ്പെടുത്തിയ 'ടിബറ്റൻ വസന്തം'

13 JULY 2021 02:57 PM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ജൂലൈ ആറാം തീയതി 86 വയസ്സ് പൂർത്തിയായിരിക്കുകയാണ് ദലൈലാമയ്ക്ക് ലോകത്തിലെല്ലായിടത്തുമുള്ള ടിബറ്റൻ ബുദ്ധവംശജർക്ക് ആത്മീയമായും, ചിലപ്പോൾ ലൗകികമായും നേതൃത്വം നൽകുന്ന വ്യക്തിയെയാണ്‌ ദലൈലാമ എന്നു വിളിക്കുന്നത്. ദലൈ ലാമയ്ക്ക് ജന്മദിനാശംസകൾ നേർന്ന് നിരവധി ലോക നേതാക്കൾ രംഗത്ത് വന്നിരുന്നു. കൂട്ടത്തിൽ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ആശംസകളും ഉണ്ടായിരുന്നു. അദ്ദേഹത്തിന് ആശംസകൾ നേർന്ന നിരവധി വ്യക്തികളിലൊരാൾ മാത്രമാണ് പ്രധാനമന്ത്രി. അങ്ങനെ ചിന്തിക്കാൻ വരട്ടെ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാളാശംസകൾക്ക്‌ പിന്നിൽ മറ്റൊരു അർത്ഥം കൂടിയുണ്ട്.

ചൈനയുടെ നെഞ്ചത്ത് കത്തി കുത്തിയിറക്കുന്നതിന് തുല്യമാണ് ദലൈലാമയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകൾ നേർന്നത്. ദലൈലാമയെ ഫോണിൽ വിളിച്ചായിരുന്നു പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ജന്മദിനാശംസ ചൈനയ്ക്കുളള സന്ദേശമായിട്ടാണ് ലോകം വിലയിരുത്തുന്നത്. ആ ലക്ഷ്യം എന്താണെന്ന് തുറന്നുകാട്ടുകയാണ്

എ.ഐ.എം.ഐ.എംനേതാവ് അസാസുദ്ദീൻ ഒവൈസി. പ്രധാനമന്ത്രിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹം ഈ കാര്യം പറഞ്ഞിരിക്കുന്നത്."വളരെ നല്ലത് സർ. ദലൈലാമയെ നേരിട്ട് കാണുകയായായിരുന്നെങ്കിൽ അത് ചൈനക്ക് ശക്തമായ ഒരു സന്ദേശം നൽകുമായിരുന്നു.' എന്നാണ് ഒവൈസി കുറിച്ചത്. ഗാൽവൻ താഴ് വരയിൽ ചൈനീസ് സൈന്യവുമായി ഏറ്റുമുട്ടലുണ്ടായതിനെ തുടർന്ന് കഴിഞ്ഞ തവണ പ്രധാനമന്ത്രി ദലൈലാമയ്ക്ക് ജന്മദിനാശംസകൾ അറിയിച്ചിരുന്നില്ല. എന്നാൽ 2019-ലാകട്ടെ സ്വകാര്യ പിറന്നാൾ ആശംസകളാണ് പ്രധാനമന്ത്രി അയച്ചത്. എന്നാൽ ഇത്തവണ നേരിട്ട് തന്നെ അദ്ദേഹം പിറന്നാളാശംസകൾ അറിയിച്ചിരിക്കുകയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. എന്തായാലും ഇത് ചൈനയ്ക്ക് കുത്തു കിട്ടിയിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. ലഡാക്കിലെ ഡെംചുക് മേഖലയിൽ ഇന്ത്യക്കാരായ ഗ്രാമീണർ

ദലൈലാമയുടെ ജന്മദിനം ആഘോഷിച്ചിരുന്നു. അന്ന് നടന്ന ഒരു സംഭവത്തിലേക്ക് നമുക്ക് നോക്കാം.ആ ആഘോഷങ്ങളെ അലങ്കോലമാക്കാൻ ഉള്ള ശ്രമം നടത്തുകയാണ് ചൈന എന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. സിന്ധുനദിയുടെ മറുവശത്തുനിന്ന് ചെൈനീസ് പട്ടാളക്കാരുൾപ്പെടുന്ന സംഘം ചൈനയുടെ പതാകയും ബാനറും ഉയർത്തിക്കാണിച്ചുവെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. നദിയുടെ ഇങ്ങേക്കരയിൽ ദലൈലാമയുടെ ജന്മദിനാഘോഷങ്ങൾ നടക്കുന്ന ഗ്രാമത്തിലെ കമ്യൂണിറ്റി സെന്ററിന് എതിർവശത്തായി അഞ്ച് വാഹനങ്ങളിൽ ആയിരുന്നു ആൾക്കാർ എത്തിയത്. ഈ സംഘം ബാനറുകളും കൊടികളും ഉയർത്തിക്കാണിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.. ആറിനായിരുന്നു ഈ സംഭവം നടന്നത്.

കൊവിഡ് ഭീഷണി ഒഴിഞ്ഞാൽ ദലൈലാമയും മോദിയുമായുള്ള കൂടിക്കാഴ്ച നടക്കുമെന്നാണ് അഭ്യൂഹങ്ങൾ ഉയരുന്നത്. ടിബറ്റൻ ഗവൺമെന്റ് ഇൻ എക്‌സൈൽ പ്രസിഡന്റ് പെൻപ സെറിംഗ് ആയിരുന്നു ഇക്കാര്യം അടുത്തിടെ വെളിപ്പെടുത്തിയത്.ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം ആഘോഷിച്ചപ്പോൾ ഇന്ത്യ ആശംസ അറിയിച്ചിരുന്നില്ല. എന്നാൽ ദൈലെലാമയ്ക്ക് ആശംസകൾ നേരുന്നത് ചൈനയെ തെല്ലൊന്ന് ചൊടിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ചൈനയുടെ കണ്ണിലെ പ്രധാന ശത്രുവാണ് ദലൈലാമ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രിതന്നെ നേരിട്ട് ആശംസകൾ അർപ്പിച്ചത് ചൈനയ്ക്കുള്ള സന്ദേശമായി തന്നെ ലോകം അംഗീകരിച്ചുകഴിഞ്ഞു. ടിബറ്റ് ഇന്ത്യക്ക് എപ്പോഴും ഒരു നഷ്ടബോധം ഉണർത്തുന്ന പ്രദേശമാണ്.

1947ൽ സ്വാതന്ത്ര്യം ലഭിച്ച ഇന്ത്യക്ക് ചൈനയുടെ അധിനിവേശ ആഗ്രഹങ്ങൾ അറിയാമായിരുന്നു. എങ്കിലും ടിബറ്റിനെ രക്ഷിക്കാനുള്ള ഒരു പ്രവർത്തനവും നടത്താനായില്ല എന്നത് ഇന്ത്യയ്ക്ക് സംഭവിച്ച തെറ്റ് തന്നെയാണ്. അല്ലെങ്കിൽ അന്നത്തെ ഗവൺമെന്റ് ചൈനയുടെ അപകടകരമായ എക്സ്പാൻഷൻ തന്ത്രങ്ങൾക്കെതിരെ ഒന്നും ചെയ്യാതെ നോക്കി നിന്നു. സൗത്ത് ചൈനാ കടലിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ ഇന്ന് ചൈന നടത്തുന്ന ശ്രമങ്ങളുമായി ഇത് താരതമ്യം ചെയ്യാവുന്നതാണ്. ഇന്ത്യ ഒന്ന് ശ്രമിച്ചിരുന്നെങ്കിൽ ചൈനയുടെ അധിനിവേശം നടക്കില്ലായിരുന്നു എന്നാണ് ചരിത്ര ഗവേഷകർ പറയുന്നത്. അങ്ങനെ ആയിരുന്നെങ്കിൽ ഇന്ത്യക്ക് സ്വതന്ത്ര പ്രവേശനമുള്ള ഇന്ത്യൻ സഞ്ചാരികളുടെ സ്വന്തം ഇടമായി മാറുമായിരുന്നു ഇവിടെ.

1949 മുതൽ സ്വതന്ത്ര ടിബറ്റിനു വേണ്ടി രാജ്യത്തിനകത്തും പുറത്തും പ്രക്ഷോഭങ്ങൾ അരങ്ങേറി. 1959ൽ ടിബറ്റിന്റെ ആത്മീയ നേതാവായ ദലൈലാമ പ്രക്ഷോഭങ്ങളുടെ നടുവിൽ നിന്നും ചൈനീസ് പട്ടാളത്തിന്റെ കൊല കയറിന് മുന്നിൽ നിന്നും നാടു വിട്ട് ഇന്ത്യയിലേക്ക് പലായനം ചെയ്യുന്ന സ്ഥിതി ഉണ്ടായി. ഹിമാചലിലെ ധർമ്മശാലയിൽ സ്വന്തം പ്രവാസി ഗവൺമെന്റ് സ്ഥാപിച്ച് അദ്ദേഹം പതിറ്റാണ്ടുകളായി ചൈനക്ക് എതിരെ പോരാടുന്നു എന്നത് ശ്രദ്ധേയമായ കാര്യം . അഹിംസാ മാർഗ്ഗങ്ങളിലൂടെ, 2008 ൽ ബുദ്ധഭിക്ഷുക്കളുടെ പ്രക്ഷോഭം കൊടുമ്പിരി ആയപ്പേൾ ടിബറ്റ് ലോക ശ്രദ്ധയിലേക്ക് തിരിച്ചെത്തുകയുണ്ടായി. ആയിരകണക്കിനാളുകൾ അന്ന് ടിബറ്റിൽ കൊല്ലപ്പെട്ടു. ചൈന അടിച്ചമർത്തിയ പ്രക്ഷോഭം ഇന്നും ജനങ്ങളിൽ ഭീതിയുണർത്തുന്നു. മാധ്യമങ്ങൾക്ക് പ്രവർത്തന സ്വാതന്ത്ര്യം ശക്തമായി നിയന്ത്രിച്ചിട്ടുള്ള ഇവിടേക്ക് വിദേശ മാധ്യമങ്ങൾക്ക് ചൈനീസ് ഗവൺമെന്റിന്റെ അനുമതിയോടെ അവരുടെ സാന്നിധ്യത്തിൽ മാത്രമേ പോകാനാകൂ. ടിബറ്റിനോട് കൊടുംക്രൂരതയാണ് ചൈന ചെയ്തത്.

1949 ന് ശേഷം ഇന്ത്യയിലും വിദേശങ്ങളിലും പാലായനം ചെയ്യപെട്ടവരുടെ ടിബറ്റൻ സെറ്റിൽമെൻറുകൾ ഉണ്ടായി. ഡൽഹിയിലും ധർമ്മശാലയിലും കർണ്ണാടകയിലും ഇവർ കുടിയേറി പാർത്തു . ചൈനക്കാർ ടിബറ്റിനെ ടിബറ്റൻ ഒട്ടോണമസ് റീജ്യൻ എന്ന് നാമകരണം ചെയ്ത് ടിബറ്റിനെ 5 പ്രവിശ്യകളായി തിരിച്ചു. അഞ്ചിൽ ഒരു പ്രദേശം മാത്രമാണ് ടിബറ്റൻ സ്വയംഭരണ പ്രദേശമായത്. ബാക്കി നാലു പ്രവിശ്യകളും മറ്റ്നാമങ്ങൾ നൽകി ടിബറ്റിന്റെ പ്രദേശങ്ങൾ അല്ലെന്ന് വരുത്തി തീർത്തു. യഥാർത്ഥ ടിബറ്റിന്റെ പകുതി മാത്രമായി പുതിയ ടിബറ്റ് മാറ്റപ്പെട്ടു. അനേകം ടിബറ്റൻസ് അങ്ങനെ ടിബറ്റിൽ നിന്ന് അറിയാതെ തന്നെ പുറത്തായി. ചൈനയുടെ മെയിൻ ലാൽഡിൽ നിന്ന് ഭൂരിപക്ഷ ഹാൻ വംശജരെ ചൈന ടിബറ്റിന്റെ 5 പ്രവിശ്യകളിൽ കുടിയേറ്റി പാർപ്പിച്ചു. യഥാർഥ ടിബറ്റൻസിന്റെ ശക്തി ഇല്ലാതാക്കുകയായിരുന്നു അവരുടെ ലക്ഷ്യം.

ദലൈ ലാമക്ക് അഭയം നൽകിയ ഇന്ത്യയെ 1962 ൽ ചൈന പ്രതികാര മനോഭാവത്തോടെ ആ ക്രമിക്കുന്ന സ്ഥിതി ഉണ്ടായി . സുഹൃത്തിന്റെ അപ്രതീക്ഷിത അടിയിൽ നില തെറ്റിയ ഇന്ത്യ യുദ്ധത്തിൽ പരാജയപ്പെട്ടു. കാഷ്മീർ മുതൽ അരുണാചൽ പ്രദേശ് വരെ കടന്ന് കയറിയ ചൈന വെടിനിർത്തലിന് ശേഷം അരുണാചലിൽ നിന്ന് പിൻമാറി. പക്ഷെ ഇന്ത്യയുടെ കാഷ്മീരിന്റെ ഏറ്റവും മനോഹരമായ തന്ത്രപ്രധാനമായ അക്സായി ചിൻ എന്ന ഭാഗത്ത് നിന്നവർ പിൻമാറിയില്ല, ഇന്നും ഈ ഭാഗം അവരുടെ ആധിപത്യത്തിൻ ആണ്. വെള്ളാരം കല്ലുകളുടെ നാട് എന്നറിയപ്പെട്ടിരുന്ന ഇവിടം ഇന്ത്യക്ക് നഷ്ടപ്പെട്ടു. ഇതും പോരാഞ്ഞ് 1985 ൽ ചൈന സതേൺ ടിബറ്റ് എന്നും നമ്മൾ അരുണാചൽ എന്നും വിളിക്കുന്ന ദേശത്തിന് അവകാശവാദം ഉന്നയിച്ചു. ചൈനയുടെ ബുദ്ധിപൂർവ്വമായ നീക്കമെന്ന് പറയുന്നു ഈ വാദത്തെ, അക്സായി ചിൻ തിരിച്ച് പിടിക്കാൻ ഇന്ത്യ ശ്രമിച്ചാൽ അരുണാചലും നഷ്ടപെടും എന്ന സ്ഥിതിയാണ്. ഇതൊന്നും പോരാഞ്ഞിട്ടാണ് ലഡാക്കിൽ ചൈന പുതിയ കുതന്ത്രങ്ങൾ ആവിഷ്കരിച്ചത്. എന്നാൽ മോദി സർക്കാർ അതിന് കൃത്യമായ മറുപടിയും ചൈനയ്ക്ക് കൊടുത്തിട്ടുണ്ട്.

1962ലെ യുദ്ധത്തിനു ശേഷം ചൈനയിലേക്കും ടിബറ്റിലേക്കും ഇന്ത്യയിൽ നിന്ന് ഉള്ള എല്ലാ കരമാർഗക്കളും അടക്കപ്പെടുകയുണ്ടായി. അതിൽ ടിബറ്റിലേക്കുള്ള ഏറ്റവും പുരാതന മാർഗങ്ങളിൽ ഒന്നായ സിക്കിമ്മിലെ നാഥുല പാസ് 2006ൽ തുറക്കപ്പെട്ടു നീണ്ട ചർച്ചകൾക്കൊടുവിൽ വ്യാപാര ആവശ്യങ്ങക്ക് മാത്രം ആയിട്ടായിരുന്നു അത് തുറന്നത്. ഏതായാലും ചൈനയോട് ടിബറ്റ് എതിർത്തു നിൽക്കുകയും ഇന്ത്യയോട് കൂടുതൽ അടുക്കുകയും ചെയ്താൽ ചൈനയെ സംബന്ധിച്ച് അത് വളരെ അസ്വസ്ഥത ഉളവാക്കുന്നത് തന്നെയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (4 minutes ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (38 minutes ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (1 hour ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (1 hour ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (1 hour ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (2 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (7 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (7 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (8 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (8 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (8 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (8 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (8 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (8 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (8 hours ago)

Malayali Vartha Recommends