Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കമ്മ്യൂണിസം മടുത്തു!! സ്വാതന്ത്ര്യവും വാക്‌സനും ആഹാരവുമെത്തിക്കു... ഇതാണ് ക്യൂബ‍യിലെ ജനങ്ങൾക്ക് ആവശ്യം; ഒന്നരവർഷം മുൻപ് ക്യൂബയുടെ പേരിൽ സോഷ്യൽമീഡിയയിൽ പോസ്റ്റിട്ടവരും, പുളകം കൊണ്ട മുഖ്യമന്ത്രിയും പാർട്ടിയും കുട്ടിസഖാക്കന്മാരും എന്തുപറയുന്നു...

13 JULY 2021 05:51 PM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

കഴിഞ്ഞ കോവിഡ് മഹാമാരി സമയത്ത് കേരളക്കര ഒട്ടാകെ പറഞ്ഞതതാണ് കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടാൻ ക്യൂബ‍ന്‍ സർക്കാരിന്റെ സഹായം നമുക്ക് ആവശ്യമാണെന്ന്. ഇത് വാർത്തയുമായതാണ്... ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അന്നത്തെ വർത്തസമ്മേളനത്തിൽ പറഞ്ഞതിങ്ങനെയാണ്,

'ക്യൂബയില്‍ നിന്നുള്ള മരുന്ന് കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന കാര്യം ഇന്നത്തെ അവലോകന യോഗത്തില്‍ ചര്‍ച്ചയായി. ചൈനയിലെ വുഹാനില്‍നിന്നു പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 പിടിച്ചുകെട്ടാന്‍ ചൈന ഏറ്റവും കൂടുതല്‍ ആശ്രയിച്ചതും ക്യൂബയില്‍നിന്നുള്ള മരുന്നാണ്. എന്നാല്‍, ഇത് സംസ്ഥാനത്ത് ഉപയോഗിക്കണമെങ്കില്‍ ഡ്രഗ് കണ്‍ട്രോളറുടെ അനുമതി വാങ്ങേണ്ടതുണ്ട്. റാപ്പിഡ് ടെസ്റ്റിനുള്ള അനുമതിയായിട്ടുണ്ട് എന്നും അതിന്റെ നടപടി പൂര്‍ണമായാല്‍ ഉടനെ പരിശോധന തുടങ്ങും'

2020 മാര്‍ച്ച്‌ 27 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതാണിത്. കൊറോണ വൈറസ് വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ക്യൂബന്‍ സഹായം തേടാനൊരുങ്ങുന്നത് ഒരു പ്രമുഖമാധ്യമവും വലിയ വാർത്തയാക്കി.

ആ വാർത്തയും കൂടി പറയാം.... 'കോവിഡിനെതിരെ ക്യൂബ വികസിപ്പിച്ച വാക്‌സിനുകള്‍ നിലവില്‍ ഉപയോഗത്തില്‍ ഉള്ളവയേക്കാള്‍ ഫലപ്രദമെന്ന് പഠനം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബയോഫാര്‍മ വികസിപ്പിച്ച 'സൊബെറാന 2' 91.2 ശതമാനം ഫലപ്രദമെന്ന് മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയലില്‍ തെളിഞ്ഞു. അബ്ദല വാക്‌സിന്‍ 92.8 ശതമാനം ഫലപ്രദമെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 28 ദിവസത്തെ ഇടവേളയില്‍ മൂന്ന് ഡോസ് വാക്‌സിനാണ് നല്‍കേണ്ടത്.

'സൊബെറാന'യില്‍ മൂന്നാം ഡോസായി 'സൊബെറാന പ്ലസ്' നല്‍കുന്നു.റഫ്രിജറേറ്ററില്‍ രണ്ടുമുതല്‍ എട്ടുവരെ ഡിഗ്രി താപനിലയില്‍ സൂക്ഷിക്കാമെന്നതും പ്രത്യേകതയാണ്. കണ്‍ജുഗേറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച്‌ തയ്യാറാക്കിയ ആദ്യ കോവിഡ് വാക്‌സിനുകളാണ് ഇവ.

 

 

 

വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീന്‍ കൃത്രിമ പദാര്‍ഥവുമായി കൂട്ടിച്ചേര്‍ത്താണ് അബ്ദല വാക്‌സിന്‍ നിര്‍മിച്ചിരിക്കുന്നത്. ടെറ്റനസ് വാക്‌സിനുമായി ചേര്‍ത്താണ് സൊബെറാന തയ്യാറാക്കിയിരിക്കുന്നത്. വാക്‌സിനിലെ വൈറസ് ആന്റിജന്‍ മനുഷ്യ ശരീരത്തില്‍ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നെന്ന് ഉറപ്പാക്കാനാണ് ഇത്.

ആഗസ്‌തോടെ രാജ്യത്തെ 70 ശതമാനം ആളുകള്‍ക്കും വര്‍ഷാന്ത്യത്തോട മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇന്ത്യ, പാകിസ്ഥാന്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളും ആഫ്രിക്കന്‍ യൂണിയനും വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്'. എന്നായിരുന്നു ആ വാര്‍ത്ത.

ക്യൂബയില്‍ നിന്ന് വാക്‌സിന്‍ എത്തിക്കുമെന്ന് മന്ത്രിയായിരുന്ന എം എം മണി പ്രഖ്യാപിക്കുകയും പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ക്യൂബന്‍ ആരോഗ്യ മാതൃകയുടെ മഹത്വം പറഞ്ഞും ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റും അങ്ങിട്ടു...

വര്‍ഷം ഒന്നര കഴിഞ്ഞപ്പോള്‍ കേള്‍ക്കുന്നത് ക്യൂബയില്‍ കോവിഡ് മൂലം രോഗികള്‍ പിടഞ്ഞു മരിക്കുന്നതിന്റേയും വാക്‌സിന്‍ വേണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ തെരുവിലിറങ്ങുന്നതിന്റേയും ഞെട്ടിക്കുന്ന വാര്‍ത്തകളാണ്.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ക്യൂബയില്‍ അനുഭവപ്പെടുന്ന ക്ഷാമത്തിനെതിരെയാണ് ആയിരങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ക്യൂബയില്‍ സര്‍ക്കാരിന് എതിരെ പ്രക്ഷോഭങ്ങൾ ശക്തമായ രീതിയിൽ അരങ്ങേറുകയാണ്. കമ്മ്യൂണിസം മടുത്തു തങ്ങള്‍ക്ക് സ്വാതന്ത്ര്യവും വാക്‌സനും ആഹാരവുമെത്തിക്കു എന്നാണ് പ്രതിഷേധക്കാര്‍ ഭരണകൂടത്തോട് പറയുന്നത്.

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ സാമ്പത്തിക മേഖല തകര്‍ന്നടിയുകയും ചെയ്തു. ഇനി മൂന്നാം കൊവിഡ് തരംഗം ക്യൂബയില്‍ അനുഭവപ്പെട്ടാല്‍ ആഹാരം, മരുന്ന് മറ്റ് ആവശ്യ സാധനങ്ങളുടെ ക്ഷാമം നേരിടുമെന്ന് ജനം ഭീതിയിലാണ്.

കൊവിഡ് കാരണം ക്യൂബയില്‍ ഭൂരിഭാഗം ചന്തകളും കടകളും മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഇറക്കുമതിയാണ് ക്യൂബ ജനങ്ങളെ പോറ്റാന്‍ ഉപയോഗിക്കുന്ന മാര്‍ഗം. രാജ്യത്തിന് പുറത്ത് സ്വന്തം കറന്‍സി പെസോയ്ക്ക് മൂല്യമില്ല. ഡോളറിലും യൂറോയിലുമാണ് കൈമാറ്റം. ഇത് ക്യൂബയിലേക്ക് വരുന്നതാകട്ടെ ടൂറിസ്റ്റുകളിലൂടെയും വിദേശത്തുള്ള ക്യൂബന്‍ ജനതയുടെ പണമടയ്ക്കലിലൂടെയുമാണ്.

 

 

 

കൊവിഡ് വന്നതോടെ പണം വരാനുള്ള മാര്‍ഗങ്ങള്‍ അടഞ്ഞു. കറന്‍സി മാര്‍ക്കറ്റില്‍ നിന്ന് അപ്രത്യക്ഷമായി എന്തിനും ക്യൂ. വെണ്ണ, ടൂത്ത് പേസ്റ്റ്, പാചക എണ്ണ, ഉരുളക്കിഴങ്ങ് എന്നിങ്ങനെ ഒരുകടയില്‍ ഓരോന്നിനും ക്യൂ. ബാങ്കുകളില്‍, ബസ് സ്റ്റോപ്പുകളില്‍, പെട്ടിക്കടകളില്‍, ടെലഫോണ്‍ ബില്‍ അടയ്‌ക്കേണ്ട സ്ഥലത്ത് എല്ലായിടത്തും ക്യൂ നില്‍ക്കാതെ രക്ഷയില്ല. ക്യൂ നിന്നാലും സാധനം റേഷനായേ ലഭിക്കൂ.

യു.എസ് ഉപരോധത്തില്‍ വര്‍ഷങ്ങളായി ക്യൂബയില്‍ ഭക്ഷ്യക്ഷാമമുണ്ട്. കൂടുതലും ഉപയോഗ വസ്തുക്കള്‍ സര്‍ക്കാര്‍ റേഷന്‍ ആണ്. അല്ലാത്തവ പൊതുവിപണിയില്‍ കൂടിയ വിലയ്ക്ക് വാങ്ങണം. ഇത് നിയന്ത്രിക്കുന്നത് ക്യൂബന്‍ പട്ടാളമാണ്. അവിടെ ചെലവഴിക്കാനുള്ള പണം, സോഷ്യലിസ്റ്റ് സമ്ബദ് വ്യവസ്ഥയായ ക്യൂബയില്‍ അധികം പേര്‍ക്കുമില്ല.

കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ക്യൂബ സ്വകാര്യമേഖല തുറന്നു നല്‍കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ തീരുമാനിച്ചിരുന്നു. 127 മേഖലകളിലായി ആറ് ലക്ഷം ലൈസന്‍സുകളാണ് നല്‍കിയത്. ഭക്ഷണശാലകള്‍, ടാക്‌സി സര്‍വീസുകള്‍ എന്നിങ്ങനെ നാമമാത്രമായ നിയന്ത്രണം ആവശ്യമുള്ള മേഖലകളാണ് തുറന്നു നല്‍കിയത്.

തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ യുവാക്കളായിരുന്നു. ഏകാധിപത്യം തുലയട്ടെ', 'ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ലാറ്റിന്‍ അമേരിക്കന്‍ ദ്വീപുരാഷ്ട്രത്തിലെ വിവിധ പട്ടണങ്ങളില്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്. ദശാബ്ദങ്ങള്‍ക്ക് ഇടയില്‍ ക്യൂബയില്‍ ആദ്യമായാണ് ഇത്രയും വിപുലമായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ഉണ്ടാകുന്നത്.

രാജ്യത്തെ വ്യവസ്ഥയില്‍ ചെറുപ്പക്കാര്‍ക്ക് വിശ്വാസമില്ല. ദശാബ്ദങ്ങളായി തുടരുന്ന ഉപരോധവും തൊഴിലില്ലായ്മയും അധികാരത്തില്‍ പ്രാതിനിധ്യമില്ലാത്തതും ഒക്കെ അവരെ തെരുവിലിറക്കാന്‍ പ്രേരിപ്പിച്ചു. കമ്മ്യൂണിസത്തിന്റെ കാടത്വത്തെക്കുറിച്ച്‌ അറിവില്ലാഞ്ഞിട്ടാകില്ല, മറ്റു വഴിയില്ലാത്തതിനാലാണ് അവര്‍ തെരുവിളിറങ്ങിയത്.

അത് ക്യൂബന്‍ ജനതയുടെ കാര്യം. പക്ഷേ ഇവിടെ ക്യൂബയുടെ പേരില്‍ പുളകം കൊണ്ട മുഖ്യമന്ത്രിയും മന്ത്രിയും പാര്‍ട്ടിയും ഒക്കെ ഇപ്പോള്‍ എന്തു പറയുന്നു എന്നാണറിയേണ്ട്. കമ്മ്യൂണിസ്റ്റുകളുടെ ജനിതക സ്വഭാവമായ പെരുംകള്ളം പറച്ചില്‍ ഒന്നുകൂടി പൊളിയെന്നു തെളിയുകയാണ് പുതിയ ക്യൂബന്‍ വിപ്‌ളവം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (4 minutes ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (38 minutes ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (1 hour ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (1 hour ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (1 hour ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (2 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (7 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (7 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (8 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (8 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (8 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (8 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (8 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (8 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (8 hours ago)

Malayali Vartha Recommends