Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണ സംഭവം..മലബാറിലെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം.. കോഴിക്കോട് ഒന്ന്, രണ്ട്, മൂന്ന് ട്രാക്കിലൂടെയുള്ള ട്രെയിൻ സർവീസ് നിർത്തി..


ഇന്ത്യന്‍ റെയിവേയുടെ ഫസ്റ്റ് ക്ലാസ് എസി കൂപ്പെ ആഡംബര മണിയറയാക്കി മാറ്റി നവദമ്പതികളുടെ യാത്ര... കോച്ചിനുള്ളില്‍ അതിക്രമിച്ചുകയറി അലങ്കാരപ്പണികള്‍.. ടിടിഇയെ സസ്പെന്‍ഡ് ചെയ്തതു..


വയനാട് മണ്ണിടിച്ചിൽ ദുരന്തഭൂമിയിൽ പിണറായി വിജയൻ..എംവി ​ഗോവിന്ദൻ മാസ്റ്ററും എംവി ജയരാജനും സ്ഥലത്തെത്തി.. കൃത്യമായ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും കുറ്റപ്പെടുത്തി..


വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഉരുള്‍പൊട്ടലിനും വന്‍പ്രളയത്തിനും സാധ്യത..വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ കടുത്ത പ്രകൃതിക്ഷോഭത്തിനുള്ള മുന്നറിയിപ്പ്..


സുഗതന് ആശ്വാസം എന്നൊന്നും പറയാൻ പറ്റില്ല,അവസാന വിധി പറയേണ്ടത് ഹൈക്കോടതി..ബി.ജെ.പി നിര്‍ണ്ണായകമായ നിയമനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു..

പാക് സേനയെ ചുട്ടെരിച്ച് താലിബാന്‍.. തെഹ്രിക്-ഇ-താലിബാന്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 15 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു.... ..

14 JULY 2021 03:47 PM IST
മലയാളി വാര്‍ത്ത

More Stories...

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥാനിൽ മലയാളി വിദ്യാർത്ഥിയ്ക്ക് ജീവൻ നഷ്ടമായതിങ്ങനെ

അമേരിക്കയുടെ സംഹാരതാണ്ഡവം..തുറമുഖ നഗരമായ ചബഹാറിന് നേരെ ചരിത്രത്തിലാദ്യമായി ശക്തമായ അമേരിക്കന്‍ വ്യോമാക്രമണം.. പത്തോളം വന്‍ സ്‌ഫോടനങ്ങൾ..

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

തെഹ്രിക്-ഇ-താലിബാന്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 15 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഒരു പാക് ക്യാപ്റ്റന്‍ അടക്കം കൊല്ലപ്പെട്ടു എന്ന റിപോര്‍ട്ടുകള്‍ ആണ് പുറത്തു വരുന്നത്. ഖൈബര്‍ പഖ്തുന്‍ഖ്വയുടെ കുര്‍റാം മേഖലയില്‍ ഒരു ഓപ്പറേഷന് പുറപ്പെട്ടപ്പോള്‍ ആണ് ക്യാപ്റ്റന്‍ അബ്ദുല്‍ ബാസിത്തിനെയും അദ്ദേഹത്തിന്റെ ടീമിന് നേരെയും താലിബാന്‍ ആക്രമണങ്ങള്‍ ഉണ്ടായത്


മോശം താലിബാന്‍ എന്ന് പാകിസ്ഥാന്‍ വിശേഷിപ്പിക്കുന്ന തെഹ്രിക്-ഇ-താലിബാന്‍ പാക്കിസ്ഥാന്റെ സ്വാധീന മേഖലയായ വടക്കന്‍ ഖൈബര്‍ പഖ്തുന്‍ഖ്വ അല്ലെങ്കില്‍ കെപികെ പ്രവിശ്യയിലാണ് ഇത് നടന്നത് എന്ന് ശ്രദ്ധേയം ആണ്.



പാക്കിസ്ഥാന്റെ ജാസ് മൊബൈല്‍ കമ്പനിയിലെ 6 ജീവനക്കാരെ തട്ടിക്കൊണ്ടുപോയ സംഭവത്തെ തുടര്‍ന്നുള്ള രക്ഷാ പ്രവര്‍ത്തനത്തില്‍ പാക് സൈന്യം ഏര്‍പെട്ടതിനെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ ആണ് ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ള സൈനികര്‍ ഇപ്പോള്‍ കൊല്ലപ്പെട്ടിരിക്കുന്നത് .


റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍, ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്രിക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ അഥവാ ടിടിപി ഏറ്റെടുത്തു. എന്നിരുന്നാലും, പാകിസ്ഥാന്‍ സര്‍ക്കാരോ സൈന്യമോ അവരുടെ അപകടത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല

 




എന്നാല്‍ കാര്യങ്ങള്‍ 15 മരണത്തില്‍ ഒതുങ്ങില്ല എന്നാണ് സമൂഹ മാധ്യമങ്ങളില്‍ കൂടെ പ്രചരിക്കുന്നത്. നിരവധി പാകിസ്ഥാന്‍ സൈനികരെ താലിബാന്‍ തട്ടിക്കൊണ്ടുപോയതായി സോഷ്യല്‍ മീഡിയയില്‍ അവകാശവാദങ്ങള്‍ പ്രചരിക്കുന്നുണ്ട്. അങ്ങനെ ആണെങ്കില്‍ വലിയ ഭീഷണി തന്നെയാണ് പാകിസ്ഥാന്‍ സൈന്യത്തിന് മുന്നില്‍ ഉള്ളത്.


പാകിസ്ഥാനിലെ ചൈനീസ് പ്രതിനിധി താമസിച്ചിരുന്ന ക്വറ്റയിലെ സെറീന ഹോട്ടലിനു സമീപം അടുത്തിടെയുണ്ടായ ബോംബ് സ്‌ഫോടനം ഉള്‍പ്പെടെ പാക്കിസ്ഥാനിലെ നിരവധി ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ടിടിപിയാണ് പ്രവര്‍ത്തിക്കുന്നത്

 




അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കയും സഖ്യ കക്ഷികളും പിന്‍ വലിഞ്ഞതോടെ വന്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ആണ് മേഖല അഭിമുഖീകരിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ നില നില്‍ക്കുന്ന താലിബാന്‍ ഭരണകൂടത്തിന്റെ സഹായത്തോട് കൂടെ മേഖലയില്‍ സ്വാധീനം ഉറപ്പിക്കാം എന്ന് കരുതുന്ന പാക്കിസ്ഥാന്റെയും ചൈനയുടെയും മോഹങ്ങള്‍ നടപ്പിലാക്കാന്‍ കുറച്ചധികം തന്നെ കഷ്ടപ്പെടേണ്ടി വരും എന്നാണ് ഈ ആക്രമണങ്ങള്‍ വ്യക്തമാക്കുന്നത്.


മേഖലയില്‍ ജോലി ചെയ്യുന്ന ചില സാധാരണക്കാരെ തീവ്ര വാദികള്‍ ബന്ദികളാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിനെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്താന്‍ വേണ്ടിയാണു പാകിസ്ഥാന്‍ സൈന്യം രംഗത്തിറങ്ങിയത്




ഖുറാം മേഖലയില്‍ പാകിസ്ഥാന്‍ സൈന്യം തീവ്രവാദികളോട് തിരിച്ചടിക്കുക ആയിരിന്നു . പാകിസ്ഥാന്‍ ആര്‍മി രക്ഷാപ്രവര്‍ത്തനത്തിന് ക്യാപ്റ്റന്‍ ബാസിത് നേതൃത്വം നല്‍കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


ആറ് ടെലികോം തൊഴിലാളികളെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായി റിപോര്‍ട്ടുകള്‍ പുറത്തു വരുന്നത്. ഹാഫിസ് ദൗലത് ഖാന്‍ എന്ന തീവ്ര വാദി ഇവരെ ബന്ദികളാക്കിയിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം .


തീവ്രമായ പ്രത്യാക്രമണത്തിനിടെ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്നും ഇന്റേണല്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് അഥവാ ഐഎസ്പിആറിനെ ഉദ്ധരിച്ച് പാകിസ്ഥാന്‍ വാര്‍ത്താ ചാനല്‍ ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാന്‍ മിലിട്ടറിയുടെ മാധ്യമ വിഭാഗമാണ് ഐ എസ് പി ആര്‍

 




വാളെടുത്തവന്‍ വാളാല്‍ എന്ന വാക്ക് വളരെയധികം ശരിയാണ് എന്ന് മനസ്സിലാവുകയാണ് ഇവിടെ. പാകിസ്ഥാന്‍ സൈന്യത്തിന്റെ ഒരു വലിയ ഘടകം ആണ് തീവ്ര വാദികള്‍. കശ്മീര്‍ മേഖലയിലും അഫ്ഗാനിസ്ഥാനിലും പാകിസ്ഥാന്‍ തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നത് ഈ തീവ്ര വാദികളെ വച്ചാണ് എന്നത് ഒട്ടും രഹസ്യമായ കാര്യം ഒന്നും അല്ല.


പല തീവ്ര വാദ നേതാക്കള്‍ക്കും പാകിസ്ഥാന്‍ സുരക്ഷിതമായ ഒളിത്താവളം ആണെന്നും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഐക്യ രാഷ്ട്ര സഭ കൊടും ഭീകരന്‍ ആയി പ്രഖ്യാപിച്ച ഹാഫിസ് സയിദ് ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പാകിസ്ഥാന്‍ പെന്‍ഷന്‍ അടക്കം ഉള്ള സൗകര്യങ്ങള്‍ ഒരുക്കിയത് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പുറത്തു വന്നിരുന്നു.

 




തീവ്രവാദികളുമായി ഇടപെടുമ്പോള്‍ അത് ഒരു ഇരുതല വാളാണെന്ന കാര്യം എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടാകണം. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അത് പാകിസ്ഥാന്‍ മറന്നു പോയിരിക്കുന്നു. അവരെ കൊണ്ട് താത്കാലിക ആവശ്യങ്ങള്‍ പാകിസ്ഥാന് ഉണ്ടാകാമെങ്കിലും ഏതു സമയത്തും തിരിച്ചടികളും പാകിസ്ഥാന്‍ പ്രതീക്ഷിക്കണമായിരിന്നു.


എന്നാല്‍ അതിനിടെ തങ്ങളുടെ കാര്യങ്ങള്‍ തങ്ങള്‍ നോക്കിക്കൊള്ളാം അനാവശ്യമായി പാകിസ്ഥാന്‍ ഇടപെടേണ്ട എന്ന ആവശ്യവുമായി അഫ്ഘാന്‍ താലിബാന്റെ തന്നെ ഒരു പ്രതിനിധി രംഗത്ത് വന്നതും പാകിസ്ഥാന് തിരിച്ചടി ആയി. അഫ്ഗാനിസ്ഥാനില്‍ ഉള്ള തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പാകിസ്ഥാന്റെ സ്വാധീനം ഉപയോഗിക്കാം എന്ന് വിചാരിക്കുന്ന ചൈനക്കും ഇത് മുട്ടന്‍ പണി തന്നെയാണ്.

 




അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പിലെത്താന്‍ താലിബാനെ സഹായിക്കാന്‍ പാകിസ്ഥാന് സ്വാഗതം ഉണ്ടെന്നും എന്നാല്‍ ''ഞങ്ങളോട് ആജ്ഞാപിക്കാനോ പാകിസ്ഥാന്റെ വീക്ഷണങ്ങള്‍ ഞങ്ങളില്‍ അടിച്ചേല്‍പ്പിക്കാനോ കഴിയുമെന്ന് അവര്‍ കരുതുന്നുണ്ടെങ്കില്‍ അത് അനുവദിക്കാന്‍ കഴിയില്ല'' എന്നും തെഹ്രീക് ഇ താലിബാന്‍ അഫ്ഗാനിസ്ഥാന്റെ വക്താവ് സുഹൈല്‍ ഷഹീന്‍ പറഞ്ഞു.


പ്രേത്യേകം ശ്രദ്ധിക്കേണ്ട വിഷയം ഇത് പാകിസ്ഥാന്റെ ശത്രു താലിബാന്‍ ആയ തെഹ്രീക് ഇ താലിബാന്‍ പാകിസ്ഥാന്‍ അല്ല മറിച്ച് അവര്‍ മിത്രമായി കണക്കാക്കുന്ന തെഹ്രീക് ഇ താലിബാന്‍ അഫ്ഘാനിസ്ഥാന്‍ ആണ് എന്നതാണ് . അതായതു ആ പരിപ്പും വേവൂല എന്ന് ചുരുക്കം




ഞായറാഴ്ച രാത്രി സംപ്രേഷണം ചെയ്ത 'ജിര്‍ഗ' പരിപാടിയില്‍ ജിയോ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഷഹീന്റെ പരാമര്‍ശം


താലിബാന്‍ പാകിസ്ഥാനെ വേണ്ടത്ര അനുസരിക്കാന്‍ തയ്യാറല്ലെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായുള്ള അഫ്ഗാന്‍ താലിബാന്റെ ബന്ധത്തെ എങ്ങനെ കാണുന്നുവെന്ന് ചോദിച്ചപ്പോള്‍, അഫ്ഘാന്‍ വക്താവ് വ്യക്തമാക്കിയത് ഇപ്രകാരം ആണ്


സമാധാന പ്രക്രിയയില്‍ അവര്‍ക്ക് ഞങ്ങളെ സഹായിക്കാന്‍ കഴിയും, പക്ഷേ ഞങ്ങളോട് ആജ്ഞാപിക്കാന്‍ അവര്‍ ശ്രമിക്കേണ്ടതില്ല




പ്രതിനിധികള്‍ തമ്മിലുള്ള കൂടിക്കാഴ്ചകളുടെ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍. ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ച് പ്രതികരിക്കാനും ഷഹീനോട് ആവശ്യപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ ആയിരിന്നു


'ഒരു കൂടിക്കാഴ്ചയോ ബന്ധമോ ഇത് വരെ ഉണ്ടായിട്ടില്ല. ഇന്ത്യ നിഷ്പക്ഷമായി തുടരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇത് ഞങ്ങളുടെ പോരാട്ടമാണ് , അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ പോരാട്ടം,' അദ്ദേഹം പറഞ്ഞു.


''ഇന്ത്യ നിഷ്പക്ഷമായി തുടരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'' എന്ന അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത് ഇന്ത്യ ഇത്രയും കാലം തുടര്‍ന്നത് നിഷ്പക്ഷം ആയി തന്നെയാണെന്ന് താലിബാന്‍ വരെ സമ്മതിക്കുന്നു എന്നാണ്. തീര്‍ച്ചയായും ഇത് ഒരു ശുഭ സൂചകമായി കാര്യം തന്നെയാണ്

 




പാകിസ്ഥാന് അവര്‍ കരുതുന്ന തരത്തിലുള്ള ഒരു സ്വാധീനവും അഫ്ഗനിസ്ഥാനില്‍ ഇല്ല എന്നാണ് ഈ നടപടികള്‍ വ്യക്തമാക്കുന്നത്. ഏറ്റവും കുറഞ്ഞത് മുഴുവന്‍ തീവ്ര വാദ സംഘടനകളും അവര്‍ക്ക് അനുകൂലം അല്ല എന്ന് തന്നെ കരുതേണ്ടി വരും. തീര്‍ച്ചയായും അവര്‍ക്ക് അനുകൂലമായ ഒന്നോ രണ്ടോ സംഘടനകള്‍ ഉണ്ടാകുമായിരിക്കും. പക്ഷെ അത് കൊണ്ട് ഗുണത്തേക്കാള്‍ അധികം ദോഷം ആണ് ഉള്ളതെന്നാണ് വ്യക്തമാകുന്നത്.


എന്തായാലും അമേരിക്ക കൊടുത്തത് നല്ല പണി തന്നെയാണ്. പാകിസ്ഥാനും അതിലൂടെ ചൈനക്കും. ഇതിന്റെ ഇടയില്‍ പെട്ട് ഇന്ത്യയുടെ കാര്യം എന്താകുമെന്ന് മാത്രം നമുക്ക് കാണാം

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുപ്പതുവർഷമായി ഇന്ത്യയിലുടനീളമുള്ള മുന്നൂറിലധികം ആഡംബര ഹോട്ടലുകളിൽ തട്ടിപ്പ് നടത്തിയ 69-കാരൻ ബിങ്സൺ ജോണിനെ രായ്പുർ പോലീസ് അറസ്റ്റ് ചെയ്തു  (2 minutes ago)

തിരുവല്ലം ടോള്‍ പ്ലാസയ്ക്കു സമീപം ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു.  (8 minutes ago)

ഓപ്പറേഷന്‍ തൂഫാന് പൂര്‍ണ്ണ പിന്തുണയുമായി കര്‍ണാടക മുഖ്യമന്ത്രി  (13 minutes ago)

സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; നടൻ വിനായകനെതിരെ കേസെടുത്ത് പൊലീസ്  (26 minutes ago)

തിരുവനന്തപുരം വർക്കലയിൽ പത്തൊൻപതുകാരിയായ നവവധു ജീവനൊടുക്കി....വിദേശത്തുള്ള ഭർത്താവ് ഈമാസം ഇരുപത്തി അഞ്ചിന് നാട്ടിൽ വരാനിരിക്കെയാണ് യുവതിയുടെ മരണം  (32 minutes ago)

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ യോഗം നാളെ തിരുവനന്തപുരത്ത്....ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ചരിത്രത്തിൽ പുതിയൊരു സഹകരണ മാതൃകയ്ക്ക് തുടക്കം  (36 minutes ago)

ഉച്ചം തല മുതൽ കാൽ വരെ അടിച്ചുചതച്ചു കൊന്നു..! മുസ്ലിമാവാൻ സദറുലിന്റെ നിലവിളി..! ആണും പെണ്ണും ഒരേ ഹോസ്റ്റൽ മുറിയിൽ  (40 minutes ago)

ഖമനെയിയുടെ ശവമഞ്ചത്തെ അനു​ഗമിക്കാൻ പോർവിമാനമിറക്കി ഇറാൻ, സംസ്കാര ചടങ്ങുകൾ ഇന്ന് അവസാനിക്കും  (45 minutes ago)

പ്രവാസികൾ ഞെട്ടി വിളിച്ചു റൺവേയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; വിമാനത്തിന്‍റെ പിൻഭാഗം തക‍ർന്നു..! യാത്ര മുടങ്ങി  (53 minutes ago)

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!  (57 minutes ago)

മുണ്ടും മടക്കിക്കുത്തി ചാടിയിറങ്ങി പിണറായി..!ഇയാൾക്ക് ഇതെന്തൊരു കേടെന്ന് ഗോവിന്ദൻ..!'വിജയാ അറക്കാൻ തുടങ്ങിയതേ ഉള്ളൂ പിടക്കാതെ ''  (1 hour ago)

'അമ്മ' സംഘടനയ്ക്കുള്ളിലെ ഏറ്റവും വലിയ പ്രശ്‌നം മറ്റൊരാളാണെന്ന് മായ വിശ്വനാഥ്  (2 hours ago)

ആലുവയില്‍ 523 കോടിയുടെ ശുദ്ധീകരണ പ്ലാന്റിന് ഭരണാനുമതി  (2 hours ago)

ഉച്ചം തല മുതൽ കാൽ വരെ അടിച്ചുചതച്ചു കൊന്നു..! മുസ്ലിമാവാൻ സദറുലിന്റെ നിലവിളി..! ആണും പെണ്ണും ഒരേ ഹോസ്റ്റൽ മുറിയിൽ  (2 hours ago)

പെരുമ്പാവൂരില്‍ യുവാക്കളെ ബലമായി തലമൊട്ടയടിപ്പിച്ചു  (2 hours ago)

Malayali Vartha Recommends