Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചന്ദ്രനിൽ ചായക്കട ഇടാൻ പോകുന്നു... പക്ഷേ, അത് മലയാളിയല്ല! ആരാണെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും!

14 JULY 2021 05:33 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

ചന്ദ്രനിൽ പോയി നോക്കിയാലും അവിടെ ഒരു മലയാളി ഉണ്ടാകുമെന്ന് നമ്മൾ തമാശയ്ക്ക് പറയാറുണ്ടല്ലേ. എന്നാലിപ്പോൾ അത് യാഥാർത്യമാകാൻ പോവുകയാണ്. പക്ഷേ അതിൽ ഒറ്റ വ്യത്യാസമേയുള്ളൂ, കട ഇടുന്നത് മലയാളി അല്ലന്നേയുള്ളൂ. ചിലപ്പോൾ ഭാവിയിൽ മലയാളികൾ ആയിരിക്കാം അവിടെ കട നടത്തുന്നത് എന്നു കൂടി നമുക്ക് പ്രതീക്ഷിക്കാം.

തന്റെ ബഹിരാകാശ വിനോദ സഞ്ചാര യാത്ര വിജയകരമായതിന് തൊട്ടു പിന്നാലെ ചന്ദ്രനിൽ ഹോട്ടൽ നിർമ്മിക്കാനൊരുങ്ങിയിരിക്കുകയാണ് വിർജിൻ ഗാലക്ടിക്ക് ഉടമയായിട്ടുള്ള റിച്ചാർഡ് ബ്രാൻസൺ. ചന്ദ്രനിൽ വിനോദ സഞ്ചാരികൾക്കായി ഹോട്ടൽ തുടങ്ങണമെന്നത് തന്റെ സ്വപ്‌ന പ്രൊജെക്ട് ആണെന്ന് ബ്രാൻസൺ വ്യക്തമാക്കിയിട്ടുണ്ട്.

ഞായറാഴ്‌ചയാണു മറ്റ്‌ അഞ്ച്‌ പേര്‍ക്കൊപ്പം വിര്‍ജിന്‍ ഗാലറ്റിക്കിന്റെ വി.എസ്‌.എസ്‌. യൂണിറ്റി പേടകത്തില്‍ ബ്രാന്‍സണും സംഘവും ബഹിരാകാശം കണ്ട് മടങ്ങിയത്‌. ഇതോടെ വിനോദ സഞ്ചാരികളുമായി ബഹിരാകാശ യാത്ര നടത്തുന്ന ആദ്യ സ്വകാര്യ സ്‌പേസ്‌ ഏജന്‍സിയെന്ന ബഹുമതി വിര്‍ജിന്‍ ഗാലറ്റിക്‌ സ്വന്തമാക്കിയിരിക്കുകയാണ്.

ഇന്ത്യൻ വംശജ ശിരിഷ ബാദ്‌ലയും ഇവരുടെ യാത്രയ്‌ക്കൊപ്പം ഉണ്ടായിരുന്നു.വിര്‍ജിന്‍ ഗാലറ്റിക്‌ വഴിയുള്ള വിനോദ സഞ്ചാരികളുടെ അടുത്ത സംഘം 11നു ബഹിരാകാശത്തേക്കു യാത്ര തിരിക്കും.

ബ്രാൻസണിന്റെ വാക്കുകൾ ഇങ്ങനെയാണ്, ഇനി ചന്ദ്രനിൽ വിനോദ സഞ്ചാരികൾക്കായി ഹോട്ടൽ തുടങ്ങണമെന്നതാണ് തന്റെ ആഗ്രഹം. അതെന്റെ സ്വപ്‌ന പ്രൊജെക്ടാണ്. ചിലപ്പോൾ എന്റെ മക്കളാവും ആ സ്വപ്‌നം സാക്ഷാത്ക്കരിക്കുക എന്നുമാണ് അദ്ദേഹം പറഞ്ഞത്.

ബഹിരാകാശ വിനോദ സഞ്ചാര മേഖലയിൽ പുത്തൻ ചരിത്രം കുറിച്ചാണ് റിച്ചാർഡ് ബ്രാൻസന്റെ നേതൃത്വത്തിലുള്ള ആദ്യ സംഘം ബഹിരാകാശത്ത് നിന്നും ഭൂമിയിലേക്ക് എത്തിയത്.

കഴിഞ്ഞ ഞായറാഴ്ചയാണ് ബ്രാൻസൻ ഉൾപ്പെടെ അഞ്ചംഗ സംഘം ബഹിരാകാശത്തേയ്ക്ക് യാത്ര ചെയ്തത്. പ്രതിവർഷം 400 ബഹിരാകാശ വിനോദ സഞ്ചാര യാത്ര നടത്തുമെന്നും ബ്രാൻസൺ പറഞ്ഞു. യാത്രകൾക്കുള്ള ചെലവ് കുറയ്ക്കാൻ ശ്രമിക്കും. ഇപ്പോൾ ഒരു ടിക്കറ്റിന് 1.85 കോടി രൂപയാണ് ഈടാക്കുന്നത്.

വിര്‍ജിന്‍ ഗാലറ്റിക്കിന്റെ മുഖ്യഎതിരാളികളായ ബ്ല്യൂ ഒറിജിന്‍ ബഹിരാകാശത്തേക്കുള്ള ടിക്കറ്റിന്‌ 1.46 കോടി രൂപയാണ്‌ ഈടാക്കുന്നത്‌. എലോണ്‍ മസ്‌കിന്റെ ഉടമസ്‌ഥതയിലുള്ള ബ്ല്യൂ ഒറിജിന്റെ ആദ്യ ബഹിരാകാശ യാത്ര 20നാണ്‌.

ബ്രാൻസണിന്റെ ബഹിരാകാശ വിനോദ സഞ്ചാര യാത്രയ്ക്ക് ബിസിനസ് എതിരാളിയും സ്‌പേസ് എക്‌സ് മേധാവിയുമായ എലോൺ മക്‌സും ടിക്കറ്റ് എടുത്തിട്ടുണ്ട്.

രാജ്യാന്തര ബഹിരാകാശ നിലത്തിന്‌ ആവശ്യമായ വസ്‌തുക്കള്‍ എത്തിച്ചുകൊടുക്കുന്നത്‌ സ്‌പേസ്‌ എക്‌സാണ്‌. എന്നാല്‍, മനുഷ്യര്‍ അടങ്ങുന്ന ബഹിരാകാശ യാത്ര ഉടന്‍ വേണ്ടെന്ന നിലപാടിലാണു മസ്‌ക്‌. ബ്രാന്‍സണിന്റെ ഉടമസ്‌ഥതയിലുള്ള വിര്‍ജിന്‍ ഗാലറ്റിക്കില്‍ മസ്‌ക്‌ 7.47 കോടി രൂപയുടെ നിക്ഷേപം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്‌.

ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് ആയിരുന്നു ആദ്യം ബഹിരാകാശ യാത്ര പ്രഖ്യാപിച്ചിരുന്നെങ്കിലും ബ്രാൻസൺ ആദ്യം ബഹിരാകാശത്ത് എത്തുകയായിരുന്നു. സേപ്സ് ടൂര്‍ സാധ്യതകൾ പഠിക്കുന്നതിൻെറ ഭാഗമായി കൂടെയാണ് ഈ യാത്ര

വിനോദ സഞ്ചാരികളെ ബഹിരാകാശത്തെത്തിക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ബ്രാൻസൺൻെറ ഉടമസ്ഥതയിൽ ഉള്ള വെര്‍ജിന്‍ ഗാലക്റ്റിക്ക് വികസിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമാകാന്‍ 600-ലധികം പേര്‍ ഇതുവരെ സന്നദ്ധത അറിയിച്ചിട്ടുണ്ട് എന്ന് വിവിധ റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (1 hour ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (1 hour ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (1 hour ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (2 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (3 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (4 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (4 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (5 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends