Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ ഡോക്ടറുടെ ലൈംഗികാതിക്രമത്തിന് ഇരയായത് 6000 സ്ത്രീകള്‍! ഒടുവിൽ കോടതി വിധിച്ചത് ഇങ്ങനെ...

14 JULY 2021 07:52 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

ഈ ഡോക്ടർ ആള് നിസാരക്കാരനല്ല, ഒന്നും രണ്ടുമല്ല ആറായിരത്തോളം സ്ത്രീകളെയാണ് ഇയാൾ ലൈംഗികമായി ഉപദ്രവിച്ചത്. കേൾക്കുമ്പോൾ തന്നെ ആരും ഞെട്ടി പോകുന്ന ഒരു കണക്കാണ് ഇത്, അല്ലേ...

അമേരിക്കയിലെ വാഷിം​ഗ്ടണിൽ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ മുന്‍ ഗൈനക്കോളജിസ്റ്റാണ് ഈ വിരുതൻ. കേസിലെ പ്രതിയായ ജെയിംസ്​ ഹീപ്​സിനെതിരെ കോടതി ചുമത്തിയത് ഒരു​ഗ്രൻ പിഴ തന്നയാണ്. ‌

73 മില്യണ്‍ ഡോളറാണ് പിഴത്തുക ആതായത് ഏകദേശം 545 കോടി രൂപ വരും. ഇതാണ് ഒത്തുതീര്‍പ്പിന് കോടതിയുടെ അംഗീകാരം. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ മുന്‍ ഗൈനക്കോളജിസ്റ്റ് ജയിംസ് ഹീപ്‌സിനെതിരായ കേസിലെ ഒത്തുതീര്‍പ്പിനാണ് ഫെഡറല്‍ ജഡ്ജി അംഗീകാരം നല്‍കിയത്.

ഈ തുക ഡോക്ടറുടെ അതിക്രമത്തിനിരയായ സ്ത്രീകള്‍ക്ക് വീതിച്ചു നല്‍കും എന്നും അറിയിച്ചിട്ടുണ്ട്. 2500 ഡോളര്‍ മുതല്‍ 2,50,000 ഡോളര്‍ വരെ ഓരോരുത്തര്‍ക്കും ലഭിക്കുമെന്നും വിദഗ്ധ സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

1983 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ജയിംസ് ഹീപ്‌സിന്റെ അതിക്രമത്തിനിരയായ ഒരു കൂട്ടം സ്ത്രീകളാണ് കേസ് ഫയല്‍ ചെയ്തിരുന്നത്. ഇയാൾക്കെതിരെ പരാതിയുമായി ആയിരകണക്കിന് സ്ത്രീകളാണ് രംഗത്തെത്തിയത്.

ഇതേ തുടർന്ന് 2019ൽ ഇദ്ദേഹത്തിന്‍റെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആദ്യം പരാതി നൽകിയെങ്കിലും ഹീപ്സിനെതിരെ പൊലീസും സർവകലാശാലയും നടപടിയെടുത്തില്ലെന്ന് ആരോപിച്ച് പരാതിക്കാർ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് നടപടി ഊർജിതമാക്കിയത്.

UCLAയിലെ സ്റ്റുഡന്റ് ഹെല്‍ത്ത് സെന്റര്‍, മെഡിക്കല്‍ സെന്റര്‍ എന്നിവിടങ്ങളില്‍വെച്ച് ജയിംസ് ഹീപ്‌സ് ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു ഇവരുടെ പരാതി. പരിശോധനയ്ക്കിടെ കയറിപ്പിടിച്ചു, അള്‍ട്രാസൗണ്ട് സ്‌കാനിങ് ഉപകരണം കൊണ്ട് ലൈംഗികവേഴ്ച അനുകരിച്ചു, അശ്ലീല പദപ്രയോഗങ്ങള്‍ നടത്തി തുടങ്ങിയവയായിരുന്നു പ്രധാന ആരോപണങ്ങൾ.

ഇതിനൊപ്പം സര്‍വകലാശാല ഹീപ്‌സിനെതിരായ പരാതികളില്‍ നടപടിയെടുത്തില്ലെന്നും പരാതിക്കാര്‍ ആരോപിച്ചിരുന്നു. മോശമായി പെരുമാറിയ ഹീപ്‌സിനെതിരേ പരാതി നല്‍കിയിട്ടും സര്‍വകലാശാല നിസ്സംഗത പാലിച്ചെന്നായിരുന്നു ഇവര്‍ ആരോപിച്ചത്. ശാരീരികപീഡനത്തിന് പുറമെ മാനസിക പീഡനവും ഇയാൾ നടത്തിയിരുന്നതായി അക്ഷേപമുണ്ട്.

അതേസമയം 2017ല്‍ ഹീപ്​സിനെതിരെ വകുപ്പുതല അന്വേഷണം തുടങ്ങിയതായി സർവകലാശാല അധികൃതർ വ്യക്തമാക്കുന്നു. 2018ല്‍ ജോലിയിൽനിന്ന് വിരമിച്ച ഹീപ്​സിന് മറ്റുള്ളവർക്ക് നൽകുന്നതുപോലെ കരാർ നീട്ടി നൽകിയില്ലെന്നും സർവകലാശാല വ്യക്തമാക്കി. കരിയറിൽ ഉടനീളം ഹീപ്സ് രോഗികളായി എത്തിയ സ്ത്രീകളോട് വളരെ മോശമായി പെരുമാറുകയായിരുന്നു.

ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള നടപടിക്രമങ്ങളില്‍ മാറ്റം വരുത്താമെന്ന് സമ്മതിച്ച സര്‍വകലാശാല, കഴിഞ്ഞ വര്‍ഷം കേസില്‍ ഒത്തു തീര്‍പ്പിലെത്താന്‍ കഴിയാത്തതില്‍ തങ്ങള്‍ക്ക് തെറ്റു പറ്റിയിട്ടില്ലെന്നും വ്യക്തമാക്കി. ലൈംഗികാതിക്രമം തടയാനും അതിക്രമം നടന്നാല്‍ അത് അന്വേഷിക്കുന്നതിനുമുള്ള നടപടിക്രമങ്ങളിലാണ് മാറ്റം വരുത്തുക.

'ഇന്നത്തെ നിയമനടപടിയുടെ സവിശേഷതകളെക്കുറിച്ച് ഞങ്ങള്‍ക്ക് അഭിപ്രായം പറയാനാകില്ല. എന്നാല്‍ ലൈംഗികാതിക്രമം നീതികരിക്കാന്‍ കഴിയാത്തതാണെന്ന് ഞങ്ങള്‍ക്ക് നിസ്സംശയം പറയാനാകും. അതിനാല്‍ ഓരോ രോഗിയുടെയും മാന്യതയെ ബഹുമാനിക്കുന്ന പരിചരണം നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, എന്നാണ് അവർ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

നൂറുകണക്കിന് സ്ത്രീകൾ ഹീപ്സിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഇത്രയും പരാതികളിലായി 21 ക്രിമിനൽ കേസുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. അബോധാവസ്​ഥയിലായ സ്​ത്രീയെ ലൈംഗികമായി പീഡിപ്പിച്ചത് ഉൾപ്പടെയുള്ള കേസുകളിൽ 64കാരനായ ഹീപ്സ് വിചാരണ നടപടികൾ നേരിടുന്നുണ്ട്.

അതേസമയം, 64-കാരനായ ജയിംസ് ഹീപ്‌സിനെതിരേ 21 ക്രിമിനല്‍ കേസുകളും നിലവിലുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ഏഴ് സ്ത്രീകള്‍ നല്‍കിയ ലൈംഗിക പീഡന പരാതിയിലാണ് അദ്ദേഹത്തിനെതിരേ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്. ഈ കേസുകളില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ 67 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഇപ്പോഴത്തെ ഡോക്ടറുടെ വാദം.

കഴിഞ്ഞ മാര്‍ച്ചില്‍ സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയും സമാനമായ കേസില്‍ ഒത്തുതീര്‍പ്പിന് സമ്മതിച്ചിരുന്നു. കാമ്പസിലെ ഗൈനക്കോളജിസ്റ്റ് 700-ലേറെ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിലാണ് 852 മില്യണ്‍ ഡോളറിന്റെ ഒത്തു തീര്‍പ്പിന് സര്‍വകലാശാല സമ്മതിച്ചത്. ഇത്തരം കേസുകളിലെ ഏറ്റവും വലിയ ഒത്തുതീര്‍പ്പ് തുകയായിരുന്നു ഇത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (1 hour ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (1 hour ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (1 hour ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (2 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (3 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (4 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (4 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (5 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends