Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാബൂളില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന്റെ ചക്രങ്ങള്‍ക്കിടയിൽ ശരീരാവശിഷ്ടങ്ങള്‍; നിരവധിയാളുകള്‍ മരിച്ചുവെന്ന് സ്ഥിരീകരണം

18 AUGUST 2021 11:15 AM IST
മലയാളി വാര്‍ത്ത

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിൽ നിന്നും പറന്നുയര്‍ന്ന വിമാനത്തിന്റെ ചക്രങ്ങളിൽ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചു. യുഎസ് സൈനിക വിമാനങ്ങളില്‍ നിന്നും വീണ് നിരവധി ആളകള്‍ മരിച്ചതായി സ്ഥിരീകരണവുമുണ്ടായതിന് പിന്നാലെ സംഭവത്തിൽ അമേരിക്ക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.കാബൂൾ വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച പറന്നുയർന്നതിന് ശേഷം യുഎസ് വ്യോമസേനയുടെ സി -17 ജെറ്റ് ഖത്തറിലെ അൽ ഉദൈദ് വ്യോമത്താവളത്തിൽ ഇറങ്ങി, അവിടെ വച്ചാണ് വിമാനത്തിന്റെ ചക്രങ്ങള്‍ക്കിടയിൽ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ട്.യുഎസ് വ്യോമസേനയുടെ സി 17 ഗ്ലോബ്മാസ്റ്റര്‍ വിമാനം ഒഴിപ്പിക്കലിനാവശ്യമായ വസ്തുക്കള്‍ എത്തിക്കാനാണെന്നും എന്നാൽ, ജനങ്ങള്‍ തിരക്കിക്കയറിയതോടെ ചരക്ക് ഇറക്കാതെ ടേക്ക് ഓഫ് ചെയ്തെന്നുമാണ് അമേരിക്കയുടെ വിശദീകരണം.

അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെ, ആയിരക്കണക്കിന് ആളുകളാണ് പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്യാൻ കാബൂളിലെ വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയത്. യുഎസ് വിമാനം പറന്നുയരുമ്പോൾ വിമാനത്തിന്റെ ചിറകുകളും ചക്രങ്ങളും മുറുകെപ്പിടിക്കുന്നതിന്റെ ദൃശ്യങ്ങളും മുകളിലെത്തിയപ്പോൾ താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
കാബൂള്‍ വിമാനത്താവളത്തിൽ യുഎസ് സേനാവിമാനത്തിലേക്ക് തൂങ്ങിക്കയറിയ ഏഴ് പേര്‍ താഴെ വീണ് മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതേസമയം, മരിച്ചവരുടെ എണ്ണം അമേരിക്ക ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവരികയും ചെയ്തിരുന്നു.

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യുഎസ് സേന ആകാശത്തേക്ക് വെടിവച്ചതോടെ പരിഭ്രാന്തരായി ജനങ്ങള്‍ ചിതറിയോടുകയായിരുന്നു. നിലവിൽ വിമാനത്താവളത്തിന്റെ നിയന്ത്രണം അമേരിക്കയുടെ കൈകളിലാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.യുഎസ് പൗരന്മാരേയും അമേരിക്കയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച അഫ്ഗാൻ പൗരന്മാരേയും സുരക്ഷിതമായി ഒഴിപ്പിക്കാന്‍ കൂടുതൽ സൈനികരെ അയക്കും. ആയിരം സൈനികരെക്കൂടി അഫ്ഗാനിലേക്ക് അയയ്ക്കാൻ യുഎസ് പ്രതിരോധ സെക്രട്ടറി അനുമതി നൽകിയിരുന്നു.

അഫ്ഗാനിസ്ഥാന്റെ വടക്കന്‍ മേഖലയില്‍ താലിബാന്‍ അതിവേഗം മുന്നേറുകയാണ്. പാക് സൈന്യത്തിന്റെ പിന്തുണയില്ലാതെ അവര്‍ക്ക് ഇത് സാധ്യമല്ല. പാക്സൈന്യത്തിന്റെ പിന്തുണ താലിബാന് ലഭിക്കുന്നുണ്ടെന്ന് അഫ്ഗാന്‍ വൈസ് പ്രസിഡന്റ് അമറുള്ള സാലോ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പാക് സൈന്യത്തെ വടക്കന്‍ മേഖലകളില്‍ പുനര്‍വിന്യസിക്കുകയും ചെയ്തു. പാക്കിസ്ഥാനലെ പെഷവാറിലും ക്വറ്റയിലുമുള്ള താലിബാന്‍ സൈന്യത്തെ പാക്കിസ്ഥാനാണ് അഫ്ഗാനിലേക്ക് നയിക്കുന്നതും. ഇത് അഫ്ഗാനിലെ ഘാനി സര്‍ക്കാരിനുണ്ടാക്കുന്ന തലവേദന ചില്ലറയല്ല.

പാക് പിന്തുണയുള്ള താലിബാന്‍ ഇന്ത്യക്കും വെല്ലുവിളിയാകും. അവര്‍ കാബൂള്‍ പിടിച്ചടക്കിയാല്‍ അടുത്ത ലക്ഷ്യം കശ്മീരാകും. അവിടെ പാക് പിന്തുണയോടെയുള്ള ഭീകരത ശക്തമാക്കും. വര്‍ഷങ്ങളായി കേരളത്തില്‍ താലിബാന്‍ വല്‍ക്കരണം നടന്നുവരികയാണ്. ഇത് വലിയ, തന്ത്രങ്ങളുടെ ഭാഗമാണ്. പാക്കിസ്ഥാന്റെ ജിഹാദി സൈന്യം എന്ന തന്ത്രത്തിന്റെ ഭാഗമാണിത്. അദ്ദേഹം ലേഖനത്തില്‍ പറയുന്നു. പാക് സഹായത്തോടെ കേരളത്തിലെ ഭീകരത ശക്തമാക്കും, ഇത് ഇന്ത്യയ്ക്ക് വലിയ സുരക്ഷാ ഭീഷണിയാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (35 minutes ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (4 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (12 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (12 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (13 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (14 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (14 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (14 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (14 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (20 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (20 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (20 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (20 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (20 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (20 hours ago)

Malayali Vartha Recommends