Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

വൻ ആവേശത്തിൽ ലോകകപ്പ്...  നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം വീണ്ടെടുത്ത് ഇംഗ്ലണ്ട്

12 JULY 2026 10:37 AM IST
മലയാളി വാര്‍ത്ത

More Stories...

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...

ഇന്ത്യ-ബ്രസീല്‍ പോരാട്ടം.... കൊല്‍ക്കത്തയില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇന്ത്യക്കെതിരെ കളിക്കും...

കാൽപ്പന്തിന്റെ പ്രിയ്യപ്പെട്ടവൻ; അര്‍ജന്‍റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

അർജന്റീന പൊരുതി നോക്കിയെങ്കിലും..... ലോകകപ്പ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ തകർത്ത് സ്‌പെയിൻ രണ്ടാം ലോകകിരീടമുയർത്തി... നൂറ്റിയാറാം മിനിറ്റിലാണ് ഫെറാൻ ടോറസിലൂടെ സ്‌പെയിൻ വിജയഗോൾ നേടിയത്

ചരിത്രം കുറിച്ച് എംബാപ്പെ... കളിയാകുമ്പോൾ ജയിക്കും, തോൽക്കും; സമ്മർദത്തെ അതിജീവിച്ച കഥപറഞ്ഞ് മെസ്സിയും ജോക്കോവിച്ചും, മിയാമിയിൽ 'ഗോൾ' ഫെസ്റ്റ്: ഫ്രാൻസിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം


ലോകകപ്പ് ആവേശം പാരമ്യത്തിലെത്തി. അപ്രതീക്ഷിത നീക്കത്തിൽ ലീഡ് പിടിച്ച നോർവേയ്‌ക്കെതിരെ ആദ്യ പകുതിയുടെ അധിക സമയത്ത് സമനില നേടിയ ഇംഗ്ലണ്ട്, എക്ട്രാ ടൈമിൽ വീണ്ടുമൊരു ഗോളിൽ ലോകകപ്പ് സെമി ഫൈനലിൽ കടന്നു. മിഡ് ഫീൽഡർ ജൂഡ് ബെല്ലിങ്‌ഹാമിന്റെ ഇരട്ട ഗോളിലാണ് ഇംഗ്ലണ്ട് വിജയമുറപ്പിച്ചത്. ആൻന്ദ്രെ ഷെൽഡറപാണ് നോർവേയുടെ ഏക ഗോൾ നേടിയത്. 2018 നു ശേഷം ഇതാദ്യമായാണ് മുൻ ലോകചാംപ്യന്മാരായ ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ കടക്കുന്നത്.

പിഴവുകൾ വരുത്താതിരിക്കാൻ മത്സരത്തിന്റെ ആദ്യ 20 മിനിറ്റ് അതീവ ശ്രദ്ധ പുലർത്തിയ ഇരുടീമുകളും കാര്യമായ മുന്നേറ്റത്തിന് തുനിഞ്ഞില്ല. ഹൈഡ്രേഷൻ ബ്രേക്കിനു തൊട്ടുമുൻപ് ഗോൾ നേടാൻ നിക്കോ ഓറെയ്‌ലിയ്ക്ക് സുവർണാവസരം ലഭിച്ചെങ്കിലും പാസ് കണക്ട് ചെയ്യാനായില്ല. 29 ാം മിനിറ്റിൽ ഹാരി കെയ്‌നിന്റെ ഫ്രീകിക്ക് ലക്ഷ്യം തെറ്റി ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കു പോയി. 36 ാം മിനിറ്റിലാണ് ആൻന്ദ്രെ ഷെൽഡറപ് നോർവേയുടെ ഗോൾ നേടിയത്. ക്യാപ്റ്റൻ മാർട്ടിൻ ഓഡെഗാർഡിന്റെ അസിസ്റ്റിൽ ലഭിച്ച പന്ത് ഷെൽഡറപ് കൃത്യതയോടെ വലയിലേക്ക് തൊടുക്കുകയായിരുന്നു (1–0).

പിന്നാലെ ആക്രമണം കടുപ്പിച്ച നോർവേ ഇംഗ്ലിഷ് പ്രതിരോധത്തിന് ഭീഷണിയുയർത്തി. ഇതോടെ പ്രത്യാക്രമണം ആരംഭിച്ച ഇംഗ്ലണ്ട് നോർവീജിയൻ ഗോൾ മുഖത്തേക്ക് തുടരെ ആക്രമണം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ ആദ്യ പകുതിയുടെ അധിക സമയത്ത് (45+2) ജൂഡ് ബെല്ലിങ്‌ഹാം സമനില ഗോൾ കണ്ടെത്തി. ഇടതു വിങ്ങിലൂടെ മുന്നേറിയ ആന്റണി ഗോർഡൻ നൽകിയ പാസ് സ്വീകരിച്ച് രണ്ട് നോർവീജിയൻ താരങ്ങളെ വെട്ടിച്ച് ബോക്സിലേക്ക് കടന്നുകയറിയ ജൂഡ് ബെല്ലിങ്‌ഹാമിന്റെ ഇടംകാൽ ഷോട്ട് ഗോൾവല തുളച്ചു കയറി (1–1). ആദ്യ പകുതി അവസാനിക്കുന്നതിനു നിമിഷങ്ങൾക്കു മുൻപ് ക്യാപ്റ്റൻ ഹാരി കെയ്‌ൻ വീണ്ടും നോർവീജിയൻ വല ചലിപ്പിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.

രണ്ടാം പകുതിയിൽ ആക്രമണത്തിലേക്കു തിരിഞ്ഞ ഇംഗ്ലണ്ട്, നോർവേ ഗോൾമുഖത്ത് തുടർച്ചയായി ആക്രമണം നടത്തി. പിന്നാലെ പ്രത്യാക്രമണത്തിൽ 55 ാം മിനിറ്റിൽ ടോർബോൺ ഹെഗ്ഗെം ഇംഗ്ലിഷ് വല ചലിപ്പിച്ചെങ്കിലും എലിയട്ട് അൻഡേഴ്സനെ എർലിങ് ഹാളണ്ട് ഫൗൾ ചെയ്തെന്ന് വാർ പരിശോധനയിൽ സ്ഥിരീകരിച്ചതോടെ റഫറി ഗോൾ നിഷേധിച്ചു. പിന്നാലെ മറ്റൊരവസരവും നോർവേ നഷ്ടപ്പെടുത്തി. പാട്രിക് ബെർഗിന്റെ കോർണറിൽ ഫ്രെഡ്രിക് ഓസ്നെസിന്റെ ഷോട്ട് ഇംഗ്ലിഷ് ഗോൾ കീപ്പർ ജോർദാൻ പിക്ക്ഫോർഡ് തടുത്തെങ്കിലും പിന്നാലെ ക്രിസ്റ്റഫർ അയറിന്റെ ഹെഡർ ക്രോസ് ബാറിൽ തട്ടിത്തെറിക്കുകയായിരുന്നു. മത്സരം നിശ്ചിത സമയത്തിന്റെ അന്ത്യനിമിഷങ്ങളിലേക്ക് അടുത്തതോടെ ലീഡ് ലക്ഷ്യമിട്ട് ഇരുടീമുകളും എതിർഗോൾമുഖത്ത് നിരന്തരം ആക്രമണം നടത്തിയെങ്കിലും വിജയം കണ്ടില്ല. ഇതോടെ മത്സരം എക്ട്രാ ടൈമിലേക്ക് കടന്നു.

എക്ട്രാ ടൈമിന്റെ തുടക്കത്തിൽ തന്നെ ഇംഗ്ലണ്ട് ലീഡ് നേടി. മോർഗൻ റോജേഴ്‌സിന്റെ ഷോട്ട് നോർവേ ഗോൾ കീപ്പർ ഓർജാൻ നൈലാൻഡ് തടുത്തെങ്കിലും റീബൗണ്ടിൽ ജൂഡ് ബെല്ലിങ്‌ഹാം അനായാസം വലയിലേക്ക് തൊടുത്തു (1–2). പിന്നാലെ വീണ്ടും ഗോൾ ലക്ഷ്യമിട്ട് കുതിച്ചെത്തിയ ജെഡ് സ്പെൻസ്, ഓസ്കാർ ബോബിന്റെ ടാക്കിളിൽ ബോക്സിനുള്ളിൽ വീണതിനെ തുടർന്ന് റഫറി പെനാൽറ്റി വിധിച്ചെങ്കിലും വാർ പരിശോധനയിൽ തീരുമാനം പിൻവലിച്ചു.

വൈക്കിങ് റോ ആഘോഷങ്ങളും എർലിങ് ഹാളണ്ടിന്റെ ഗോളടിമേളവും പ്രതിരോധക്കോട്ടയുയർത്തി തടഞ്ഞാണ് ഇംഗ്ലണ്ട് ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിൽ കടന്നത്. ക്വാർട്ടർ ഫൈനലിൽ ഒരു ഗോളിനു പിന്നിൽനിന്ന ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ച് ഹാരി കെയ്നും സംഘവും സെമിയിലേക്കു മാർച്ച് ചെയ്ത പോരാട്ടത്തിൽ, രണ്ടു ഗോളുകളും ജൂഡ് ബെല്ലിങ്ങാമിന്റെ വകയായിരുന്നു. എതിരാളികളെ തകർത്തുമുന്നേറുന്ന വൈക്കിങ് വീര്യവുമായി ഇങ്ങോട്ടു വരേണ്ടെന്ന് ഇംഗ്ലണ്ട് ഒരിക്കൽ കൂടി തെളിയിച്ചു. അതേസമയം ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമെന്ന നേട്ടവുമായാണ് ഹാളണ്ടും നോർവേയും ലോകകപ്പ് വിടുന്നത്.

ഇതു നാലാം തവണയാണ് ഇംഗ്ലണ്ട് ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിലെത്തുന്നത്. നോർവേയുടെ സൂപ്പർ താരം എർലിങ് ഹാളണ്ടിന് ഒരു സാധ്യതയും നൽകാതിരുന്ന ഇംഗ്ലിഷ് പ്രതിരോധ നിരയുടെ മികവ് മത്സരഫലം തന്നെ മാറ്റിമറിച്ചു. 36–ാം മിനിറ്റിൽ ആൻഡ്രെ ഷെൽഡെറപിന്റെ ഗോളിൽ നോർവേ മുന്നിലെത്തിയപ്പോൾ, 45+2, 93 മിനിറ്റുകളിൽ ജൂഡ് ബെല്ലിങ്ങാം ഇംഗ്ലണ്ടിന്റെ രക്ഷകനായി.

മത്സരത്തിന്റെ ആദ്യ പത്തു മിനിറ്റുകളിൽ തന്നെ കരുത്തരായ ഇംഗ്ലണ്ടിനൊപ്പം പിടിച്ച പ്രകടനം പുറത്തെടുക്കാൻ നോർവേയ്ക്കു സാധിച്ചു. എന്നാൽ ഈ സമയമത്രയും വലിയൊരു അവസരം സൃഷ്ടിക്കാൻ‌ ഇരു ടീമുകൾക്കുമായില്ല. 16–ാം മിനിറ്റിൽ ഇംഗ്ലണ്ടിനു ലഭിച്ച കോർണർ ഡെക്‌ലാൻ റൈസ് എടുത്തെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ ഇംഗ്ലണ്ട് താരങ്ങൾക്കു സാധിച്ചില്ല. ആദ്യ 20 മിനിറ്റുകളിൽ പന്തിനു മുകളിൽ 60 ശതമാനം പൊസഷൻ സ്ഥാപിക്കാൻ നോർവേയ്ക്കായി. ഹൈഡ്രേഷൻ ബ്രേക്കിനു തൊട്ടുമുൻപ് നോർവേ ബോക്സിൽ നിക്കോ ഒറെയ്‍ലിയും നോനി മദുവെകെയും ചേർന്നു നടത്തിയ നീക്കം പ്രതിരോധ നിര കൃത്യമായി തടഞ്ഞു. എന്നാൽ ഇടവേളയ്ക്കു പിന്നാലെ ഇംഗ്ലണ്ട് നീക്കങ്ങൾ വേഗത്തിലാക്കി. 28–ാം മിനിറ്റിൽ പന്തുമായി ബോക്സിലേക്കു കയറാൻ ശ്രമിച്ച ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ങാമിനെ നോർവേ താരം ക്രിസ്റ്റഫർ അജെർ ഫൗൾ ചെയ്തു വീഴ്ത്തി. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്നിന്റെ ഫ്രീകിക്ക് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കാണു പോയത്.

35–ാം മിനിറ്റിൽ എർലിങ് ഹാളണ്ടിന്റെ ഹെഡർ ഇംഗ്ലണ്ട് ഗോൾ കീപ്പർ ജോർദാൻ പിക്ഫോഡ് പിടിച്ചെടുത്തു. തൊട്ടുപിന്നാലെയാണ് ഇംഗ്ലണ്ടിനെ ഞെട്ടിച്ച് നോർവേ ലീഡെടുക്കുന്നത്. ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡിന്റെ പാസിൽ പന്തു ലഭിച്ച അൻഡ്രെ ഷെൽഡെറപ് പോസ്റ്റിന്റെ ഇടതു ഭാഗത്തുനിന്നും പായിച്ച ഷോട്ട് പോസ്റ്റിൽ തട്ടി വലയിലേക്കു കയറി. നോർവേ 1–0ന് മുന്നിൽ. ദേശീയ ടീമിൽ താരത്തിന്റെ രണ്ടാം ഗോൾ മാത്രമാണിത്. പിന്നാലെ അലക്സാണ്ടർ സോർലോത്തും മാർട്ടിൻ ഒഡെഗാർഡും ലീഡ് രണ്ടാക്കാൻ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 44–ാം മിനിറ്റിൽ പന്തുമായി നോർവേ താരം അലക്സാണ്ടർ സോർലോത്ത് വീണ്ടും ഇംഗ്ലണ്ട് ബോക്സിലേക്ക് എത്തിയെങ്കിലും, ക‍ൃത്യമായ നീക്കങ്ങൾക്കോ, എർലിങ് ഹാളണ്ടിനായി മികച്ചൊരു പാസിലോക്കേ ലക്ഷ്യം വയ്ക്കാൻ സാധ്യമായില്ല. ഈ നീക്കവും ഇംഗ്ലണ്ട് ഗോളി ജോർദാൻ പിക്ഫോഡ് പ്രതിരോധിച്ചു.

‘ഇപ്പോഴും അവിടെ തന്നെ നിൽക്കുകയാണോ?’! ലോകകപ്പിൽനിന്ന് പുറത്തായ ശേഷം റൊണാൾഡോയുടെ പോസ്റ്റ്; ട്രോളുമായി ആരാധകർ
ആദ്യ പകുതിയിൽ നാലു മിനിറ്റാണ് അധിക സമയമായി അനുവദിച്ചത്. ആദ്യ പകുതിയിൽ തന്നെ ഇംഗ്ലണ്ട് സമനില പിടിച്ചു. അധിക സമയത്തെ രണ്ടാം മിനിറ്റിൽ ആന്തണി ഗോർഡന്റെ അസിസ്റ്റിൽ ജൂഡ് ബെല്ലിങ്ങാം ലക്ഷ്യം കണ്ടു. ഇടതു വിങ്ങിൽനിന്ന് ഗോർഡൻ നൽകിയ പാസിൽ രണ്ടു ഡിഫൻഡർമാരെ മറികടന്നാണ് ബെല്ലിങ്ങാം ഗോളടിച്ചത്. പിന്നാലെ ഹാരി കെയ്നും വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തി. ആദ്യ പകുതി 1–1ന് അവസാനിച്ചു. ആദ്യ പകുതിയിൽ നാല് ഓൺടാർഗറ്റ് ഷോട്ടുകളുമായി നോർവേ മുന്നിട്ടുനിന്നു. ബോൾ പൊസഷനിൽ വലിയ ആധിപത്യമുണ്ടായിരുന്നു ഒരു ഓൺടാർഗറ്റ് ഷോട്ട് പായിക്കാൻ മാത്രമാണ് ഇംഗ്ലണ്ടിനു സാധിച്ചത്.

രണ്ടാം പകുതിക്കു മുൻപ്, നോനി മദു‍വെക, ഡെക്‌ലാൻ റൈസ് എന്നിവരെ പിൻവലിച്ച ഇംഗ്ലണ്ട് ബുകായോ സാക്ക, എബരെചി എസെ എന്നിവരെയാണു പകരക്കാരാക്കിയത്. ഗ്രൗണ്ടിലിറങ്ങിയതിനു പിന്നാലെ നോർവീജിയൻ പ്രതിരോധ നിരയെ വിറപ്പിച്ചുകൊണ്ടാണ് ഇരുവരും തുടങ്ങിയത്. 53–ാം മിനിറ്റിൽ നോർവേ സൂപ്പർ താരം എർലിങ് ഹാളണ്ടിന്റെ ഗോൾ ശ്രമം ഇംഗ്ലണ്ട് ഗോൾ കീപ്പർ ജോർദാൻ പിക്ഫോഡ് തട്ടിയകറ്റി. 56–ാം മിനിറ്റിൽ ടോർബോൺ ഹെഗ്ഗെം നോർവേയ്ക്കായി വീണ്ടും വല കുലുക്കിയെങ്കിലും വാർ പരിശോധനകൾക്കു ശേഷം റഫറി ഗോൾ നിഷേധിച്ചു. എർലിങ് ഹാളണ്ട് ഇംഗ്ലിഷ് താരം എലിയറ്റ് ആൻഡേഴ്സനെ ഫൗൾ ചെയ്തു വീഴ്ത്തിയതിനായിരുന്നു നടപടി. രണ്ടാം പകുതിയിൽ ആന്തണി ഗോർഡനെ പിൻവലിച്ച പരിശീലകൻ തോമസ് ടുഹേൽ പരുക്കുമാറി തിരിച്ചെത്തിയ റീസ് ജെയിംസിനെ ഇംഗ്ലണ്ട് നിരയിൽ പരീക്ഷിച്ചു. 70 മിനിറ്റുകൾ പിന്നിട്ടതോടെ ലീഡ് പിടിക്കാൻ അതിവേഗ നീക്കങ്ങളാണ് നോർവേ ഗ്രൗണ്ടിൽ പുറത്തെടുത്തത്. 76–ാം മിനിറ്റിൽ നോർവേ താരം ഡേവിഡ് മോളർ വോൾഫിന്റെ തകർപ്പൻ ഹെഡർ ബാറിൽ തട്ടിയാണു ഇംഗ്ലണ്ട് രക്ഷപെട്ടത്.

85–ാം മിനിറ്റിൽ ഇംഗ്ലണ്ട് ബോക്സിൽനിന്ന് നോർവേ താരം അന്റോണിയോ നുസ എടുത്ത ഷോട്ട് ഗോളി ജോർദാൻ പിക്ഫോഡ് പിടിച്ചെടുത്തു. അവസാന മിനിറ്റുകളിൽ നിക്കോ ഒറെയ്‍ലിയെ പിൻവലിച്ച ഇംഗ്ലണ്ട് പകരക്കാരനായി ജെഡ് സ്പെൻസിനെ ഗ്രൗണ്ടിലെത്തിച്ചു. പിന്നാലെ വന്ന കൗണ്ടറിൽ നോർവേ ഗോൾകീപ്പർ ഒറാൻ‌ നൈലൻഡിൽനിന്ന് പന്തു തട്ടിയെടുക്കാൻ സ്പെൻസിന് അവസരം ലഭിച്ചതായിരുന്നു. എന്നാൽ ഗതിമാറിയ പന്ത് ഗോൾ കിക്കിലാണു കലാശിച്ചത്. ഏഴു മിനിറ്റാണ് രണ്ടാം പകുതിക്ക് ഇൻജറി ടൈമായി അനുവദിച്ചത്. ഇൻജറി ടൈമിൽ ഇംഗ്ലണ്ടായിരുന്നു കൂടുതൽ മുന്നേറ്റങ്ങൾ നടത്തിയത്. എന്നാൽ ലീഡ് പിടിക്കാൻ അവർക്കും സാധിച്ചില്ല. ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്കു നീണ്ടു.

ബുകായോ സാക്കയുടെ തകർപ്പൻ നീക്കങ്ങളോടെയാണ് എക്സ്ട്രാ ടൈം പോരാട്ടത്തിനു തുടക്കമായത്. അതിന്റെ തുടർച്ചയായിട്ടായിരുന്നു ജൂഡ് ബെല്ലിങ്ങാമിന്റെ രണ്ടാം ഗോൾ. നോർവേ ഗോളി നൈലാൻഡ് പ്രതിരോധിച്ച പന്ത് റീബൗണ്ടിൽ പിടിച്ചെടുത്ത ബെല്ലിങ്ങാം ഗോൾ ഏരിയയ്ക്കു മുന്നിൽനിന്ന് അതിവേഗം വലയിലെത്തിക്കുകയായിരുന്നു. സ്കോർ 2–1. എന്നാൽ നാടകീയതകൾ അവിടെയും അവസാനിച്ചിരുന്നില്ല. മത്സരത്തിന്റെ നൂറാം മിനിറ്റിൽ പന്തുമായി നോർവേ ബോക്സിൽ പ്രതിരോധ താരങ്ങളെ മറികടന്നുമുന്നേറിയ ഇംഗ്ലണ്ട് താരം ജെഡ് സ്പെൻസിനെ ഫൗൾ ചെയ്തു വീഴ്ത്തി. റഫറി പെനാൽറ്റി അനുവദിച്ചെങ്കിലും വാർ പരിശോധനകൾക്കു ശേഷം അതു പിൻവലിച്ചു. എക്സട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ എർലിങ് ഹാളണ്ടിനെ പിൻവലിച്ച നോർവേ, പകരക്കാരനായി ജോർഗൻ സ്ട്രാണ്ട് ലാർസനെ പരീക്ഷിച്ചു. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ ക്ഷീണിതനായി കാണപ്പെട്ട ഹാളണ്ടിനെ ഗ്രൗണ്ടിൽനിന്നു വലിച്ചിട്ടും അതിന് അനുസരിച്ചുള്ള മാറ്റങ്ങൾ നോർവേയിൽനിന്നുണ്ടായില്ല. എന്നാൽ ലീ‍ഡെടുത്തിട്ടും നോർവേ ബോക്സിലേക്ക് ഇംഗ്ലണ്ട് തുടർച്ചയായി ആക്രമണങ്ങൾ നയിച്ചു. ഫുൾ ടൈം വിസിൽ മുഴങ്ങിയതോടെ ഇംഗ്ലണ്ടിന്റെ വിജയാഘോഷം. "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (11 minutes ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (2 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (2 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (2 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (3 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (3 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (3 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (3 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (3 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (4 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (4 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (14 hours ago)

Malayali Vartha Recommends