Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈച്ച പോലും അറിഞ്ഞില്ല.... കാബുളിലേക്ക് പറന്നെത്തി ഇന്ത്യൻ വിമാനം.... ഒപ്പം 14 ബുള്ളറ്റ് പ്രൂഫ് വാഹന അകമ്പടിയും... രഹസ്യ നീക്കത്തിന് കയ്യടി

18 AUGUST 2021 10:24 PM IST
മലയാളി വാര്‍ത്ത

അഫ്ഗാനിസ്ഥാന്റെ അധികാരം താലിബാന്റെ കൈകളിലെത്തുന്നത് ആശങ്കയോടെ ഉറ്റുനോക്കുകയാണു ലോകം. അഫ്ഗാനിസ്ഥാനിൽ രണ്ടു പതിറ്റാണ്ടു നീണ്ട ഇടപെടലിനു ശേഷം യുഎസ് സേന നടത്തിയ പിന്മാറ്റമാണ് താലിബാന്റെ തിരിച്ചു വരവിനു കാരണമായത്. ഇത്തരത്തിൽ സ്ഥിതി വഷളായതോടെ ആകെ ആശങ്കയിലായിരുന്നു അവിടെ കുടുങ്ങി കിടന്ന ഇന്ത്യക്കാർ.

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരും അവരുടെ തൊഴിലുടമകളും വിശദ വിവരങ്ങൾ എത്രയും പെട്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നേരത്തേ കുറിപ്പ് ഇറക്കിയിരുന്നു. മന്ത്രാലയത്തിന്റെ പ്രത്യേക അഫ്ഗാൻ സെല്ലിലാണ് വിവരം അറിയിച്ചതും. ഏകദേശം നൂറിലേറെ മലയാളികൾ വിവിധ കമ്പനികളുടെ പ്രോജക്ടുകൾക്കായി അഫ്ഗാനിലുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുമുണ്ടായിരുന്നു.

ഇത്തരത്തിൽ കുടുങ്ങിയവരെ എങ്ങനെയാണ് തിരികെ എത്തിക്കുക എന്നതായിരുന്നു സർക്കാരിന് മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി. ഇതിനെ നിസാരമായി അവ​ഗണിച്ച് ഇപ്പോൾ എല്ലാവരേയും രക്ഷിച്ച വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

നയതന്ത്ര ഉദ്യോഗസ്ഥര്‍, എംബസി ജീവനക്കാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, ഇന്ത്യന്‍ പൗരന്‍മാര്‍ എന്നിവുരുള്‍പ്പെടെ 130 പേരെയാണ് കാബൂളിലെ നയതന്ത്ര കാര്യാലയത്തില്‍ നിന്ന് ഒഴിപ്പിച്ച് ഇന്ത്യയിലെത്തിച്ചത്. ഇത് അതീവ രഹസ്യമായി നടത്തിയ നീക്കത്തിലൂടെയാണ് നടത്തിയെടുത്തത്.

ഒഴിപ്പിക്കേണ്ടവരെ ഇന്ത്യന്‍ എംബിസി കെട്ടിടത്തില്‍ നിന്ന് ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കാന്‍ 14 ബുള്ളറ്റ് പ്രൂഫ് കാറുകളുടെ അകമ്പടി. അഫ്ഗാനിസ്ഥാനില്‍ നിലവില്‍ സര്‍ക്കാര്‍ ഭരണത്തിലില്ലാത്തതു മൂലം വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് ഇന്ത്യന്‍ നയതന്ത്ര കാര്യാലയം പ്രാദേശിക ഉദ്യോഗസ്ഥരുടെ സഹായം തേടിയില്ല.

ഇന്ത്യയുടെ നീക്കത്തെക്കുറിച്ച് താലിബാന്റെ നേതൃത്വത്തെയും അറിയിച്ചില്ല. ഓഫീസില്‍നിന്ന് സുരക്ഷിതമായി വിമാനത്താവളത്തിലെത്തുന്നത് ഉറപ്പാക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരില്‍ വിശ്വാസമര്‍പ്പിച്ചു.

ദൗത്യത്തിനായി രാത്രി ചെലവിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. യുഎന്‍ രക്ഷാസമിതി യോഗത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലേക്കുള്ള യാത്രയിലായിരുന്ന കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഒഴിപ്പിക്കല്‍ നടപടികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു.

ഇന്ത്യന്‍ സംഘത്തിന്റെ യാത്രയെ താലിബാന്‍ ഭീകരര്‍ ലക്ഷ്യമിടുമോയെന്ന ആശങ്ക നിലനിന്നിരുന്നു. അതിനാല്‍ താലിബാന്‍ നേതൃത്വത്തില്‍നിന്ന് എല്ലാം രഹസ്യമാക്കി സൂക്ഷിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.

ലഷ്‌കര്‍-ഇ-തയിബ പോലുള്ള ഭീകരസംഘടനകള്‍ കാബൂള്‍ നഗരത്തില്‍ പ്രവേശിച്ചിരിക്കാമെന്ന് ഇന്റലിജന്‍സ് വിവരം ലഭിച്ചിരുന്നു. രണ്ടെണ്ണം മുന്‍പിലും രണ്ടെണ്ണം പിന്നിലുമായി നാല് പൈലറ്റ് വാഹനങ്ങള്‍ സംഘത്തിനൊപ്പം പോയി.

എംബസിയില്‍നിന്ന് വിമാനത്താവളത്തിലെത്താന്‍ ഏഴു കിലോമീറ്റര്‍ പിന്നിട്ടു. സ്ഥല പരിചയവും പ്രദേശിക ഭാഷ അറിയുന്നവരുമായ തദ്ദേശീയരായ ജീവനക്കാരെ പൈലറ്റ് വാഹനങ്ങള്‍ ആശ്രയിച്ചിട്ടുണ്ടായിരുന്നു.

നേരത്തേ, അഫ്ഗാനിലെ ഇന്ത്യൻ എംബസിയിലുള്ളവരെയും മറ്റും രണ്ടു ഘട്ടമായി ഇന്ത്യയിലെത്തിച്ചിരുന്നു. മറ്റു പല രാജ്യങ്ങളിലെ കമ്പനികളിൽ ജോലി ചെയ്യുന്ന പല ഇന്ത്യക്കാരും അഫ്ഗാനിസ്ഥാനിൽ ഇപ്പോഴുമുള്ള സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. കാബൂൾ വിമാനത്താവളം പ്രവർത്തന സജ്ജമല്ലാത്തത് യാത്രയ്ക്കു തടസ്സമായിരുന്നു. ഈ ബുദ്ധിമുട്ടു പരിഹരിക്കാൻ കാത്തുനിൽക്കാൻ സമയമില്ലാത്തതിനാലാണ് ഈ നീക്കം നടത്തിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (33 minutes ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (4 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (12 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (12 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (13 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (14 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (14 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (14 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (14 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (20 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (20 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (20 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (20 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (20 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (20 hours ago)

Malayali Vartha Recommends