Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

എന്താകുമോ എന്തോ... അഫ്ഗാന്‍ തോല്‍വി സമ്മതിച്ച് പലായനം ചെയ്യുമ്പോഴും ചെറുത്തു നില്‍പിന്റെ കരുത്തുമായി രണ്ട് വനിതകള്‍; സലിമ മസാരിയും അര്യാന സയീദും ലോകത്തിന് ആവേശമാകുന്നു; പിടികൂടിയ സലിമയെ വധിക്കുമെന്ന് ആശങ്ക; പോപ് ഗായിക അര്യാന സയീദ് യുഎസ് ചരക്കുവിമാനത്തില്‍ രക്ഷപ്പെട്ടു

20 AUGUST 2021 09:28 AM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

ജീവന് വേണ്ടിയുള്ള പോരാട്ടമാണ് അഫ്ഗാനിസ്ഥാനില്‍ കാണുന്നത്. ജീവിക്കാനായി വിമാനത്തില്‍ തൂങ്ങിക്കിടന്ന് താഴെ വീണ് മരിക്കുന്ന ഹൃദയഭേരകമായ രംഗങ്ങള്‍ ഒരു വശത്ത്. മറുവശത്ത് വരാനിരിക്കുന്നത് കൊടിയ പട്ടിണിയും പീഡനവും. അതിനിടെ താലിബാന്റെ നിറതോക്കിനു മുന്നില്‍ രാജ്യം തോല്‍വി സമ്മതിച്ചപ്പോഴും ചെറുത്തുനില്‍ക്കാന്‍ ധീരത കാട്ടിയ 2 അഫ്ഗാന്‍ വനിതകളെക്കുറിച്ചാണ് ഇപ്പോള്‍ ലോകമെങ്ങും ചര്‍ച്ച. സലിമ മസാരിയും അര്യാന സയീദുമാണ് ആ യുവതികള്‍.

തങ്ങള്‍ക്കെതിരെ ആയുധമെടുത്ത വനിതാ ഗവര്‍ണറായ സലിമ മസാരിയെ പിന്നീടു താലിബാന്‍ പിടികൂടി. അവര്‍ എവിടെയുണ്ടെന്ന് വ്യക്തമായിട്ടില്ല. സലിമയെ വധിക്കുമെന്ന ആശങ്ക ശക്തമാണ്.

 



അഫ്ഗാനിസ്ഥാനിലെ പ്രമുഖ പോപ് ഗായികയും താലിബാന്റെ കടുത്ത വിമര്‍ശകയുമായ അര്യാന സയീദാകട്ടെ, യുഎസ് ചരക്കുവിമാനത്തില്‍ രക്ഷപ്പെട്ട് ദോഹയിലും പിന്നീടു തുര്‍ക്കിയിലുമെത്തി.

അഫ്ഗാനിസ്ഥാനിലെ 3 വനിതാ ഗവര്‍ണര്‍മാരില്‍ പ്രമുഖയായിരുന്നു സലിമ മസാരി (40). ബല്‍ക്ക് പ്രവിശ്യയിലെ ചഹര്‍കിന്റ് ജില്ലയെ സംരക്ഷിക്കാനാണ് അവര്‍ തോക്കെടുത്തത്. ഷിയ വിഭാഗത്തിലെ ഹസാര സമുദായത്തില്‍പ്പെടുന്ന സലിമയുടെ നേതൃത്വത്തില്‍ അണിനിരന്ന തദ്ദേശീയരായ പോരാളികള്‍ അവസാന നിമിഷം വരെ താലിബാനെതിരെ പൊരുതി. കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്തശേഷം താലിബാന്‍ സലിമയെ പിടികൂടിയെന്നാണു കരുതുന്നത്.



2 ലക്ഷത്തിലേറെ ജനസംഖ്യയുള്ള ജില്ലയായിരുന്നു ചഹര്‍കിന്റില്‍. യുദ്ധം സര്‍വതും നശിപ്പിച്ചു. ഇപ്പോള്‍ 30,000 പേര്‍ മാത്രം. അവിടെ ഏറ്റവും സ്വാധീനമുള്ള നേതാക്കളില്‍ ഒരാളായ സലിമ എന്നും താലിബാന്റെ കണ്ണിലെ കരടായിരുന്നു. കഴിഞ്ഞ വര്‍ഷം സലിമയുടെ ഇടപെടലിനെ തുടര്‍ന്ന് നൂറോളം താലിബാന്‍ പ്രവര്‍ത്തകര്‍ കീഴടങ്ങിയിരുന്നു.

അഫ്ഗാനില്‍ നിന്ന് ഇറാനിലേക്കു കുടിയേറിയ കുടുംബത്തിലാണു സലിമയുടെ ജനനം. ടെഹ്‌റാന്‍ സര്‍വകലാശാലയില്‍ നിന്നു ബിരുദം നേടിയ കുറെക്കാലം അവിടെ ജോലി ചെയ്തു. പിന്നീട് നാട്ടില്‍ തിരിച്ചെത്തുകയും 2018 ല്‍ ചഹര്‍കിന്റ് ജില്ലാ ഗവര്‍ണറായി ചുമതലയേല്‍ക്കുകയും ചെയ്തു. 2 വര്‍ഷം മുന്‍പ് ഗ്രാമീണരെയും ആട്ടിടയന്മാരെയും കൂട്ടി സുരക്ഷാസേന രൂപീകരിച്ചതോടെ സലിമയ്ക്കു നേരെ താലിബാന്‍ ആക്രമണം പതിവായി. കഴിഞ്ഞ മേയില്‍ ഇവിടെ ഒരു സ്‌കൂളിനു നേരെയുണ്ടായ ബോംബ് ആക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടിരുന്നു.

അഫ്ഗാനിസ്ഥാനിലെ ഏറ്റവും പ്രശസ്തയായ പോപ് താരമാണ് അര്യാന സയീദ് (36). തരംകിട്ടിയപ്പോഴെല്ലാം താലിബാനെതിരെ നിശിതവിമര്‍ശനവുമായി മാധ്യമങ്ങളെ അഭിമുഖീകരിച്ച ധീരവനിത. താലിബാന്‍ പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ കഴിഞ്ഞ ബുധനാഴ്ച യുഎസ് ചരക്കു വിമാനത്തില്‍ അവര്‍ രക്ഷപ്പെടുകയായിരുന്നു.



'മറക്കാനാവാത്ത രാത്രികള്‍ക്കു ശേഷം ഞാനിതാ ജീവനോടെ ഇരിക്കുന്നു. സുരക്ഷിതമായി ദോഹയിലെത്തി. ഇസ്താംബൂളിനുള്ള ഫ്‌ലൈറ്റ് കാത്തിരിക്കയാണ്' എന്നായിരുന്നു രക്ഷപ്പെടലിന് ശേഷമുള്ള സന്ദേശം. 13 ലക്ഷത്തോളം വരുന്ന ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിനെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. തുര്‍ക്കിയിലേക്കുള്ള യാത്രയുടെ തല്‍സമയ വിവരങ്ങളും പങ്കുവച്ചു. വീട്ടില്‍ എത്തിയശേഷം ലോകത്തെ അറിയിക്കാന്‍ ഒരുപാടു കഥകളുണ്ടെന്നും കുറിച്ചു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (11 minutes ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (47 minutes ago)

അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ഞാനാ സാറേ; കൊന്നു കുഴിച്ച് മൂടി കുമ്മായ പൊടി വിതറി; അലറി കരഞ്ഞ് പ്രതി സജി; വീടിനടുത്തുള്ള മലയിൽ ഒളിച്ചിട്ട് പുറത്തിറങ്ങിയത് ആ കാരണത്താൽ; പിന്നിലെ പിടികൂടി പോലീസ്  (1 hour ago)

ഹർത്താലിന്റെ 3-ാം മണിക്കൂറിൽ കളി മാറി..!പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ..! .തുറന്ന കടക്കൾ അടപ്പിച്ചു..!സംഘർഷം  (2 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (3 hours ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (3 hours ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (3 hours ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (4 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്....  (4 hours ago)

പനങ്ങാട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (5 hours ago)

ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം...  (5 hours ago)

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം  (5 hours ago)

കരുവാരക്കുണ്ട് മുള്ളറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി മരിച്ചു....  (5 hours ago)

പ്രശസ്ത നടൻ ഭരത് കപൂർ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (6 hours ago)

Malayali Vartha Recommends