30 വര്‍ഷത്തിലധികമായി നെഞ്ചില്‍ തേനീച്ച കൂടുമായി ജീവിക്കുന്ന യുവാവ്

തേനീച്ചകള്‍ മൂളിപ്പറന്നുവന്നു ദേഹത്തിരിക്കുമ്‌ബോഴും ഒട്ടും പേടിയില്ലാതെ നടക്കുന്ന യുവാവ്. സംഭവം ആഫ്രിക്കയിലെ റുവാണ്ടയിലാണ്, യുവാവിന്റെ പേര് ഇണ്ടായി സാബ. സാബ സ്വയം വിളിക്കുന്ന പേര് 'തേനീച്ചകളുടെ രാജാവ്' എന്നാണ്. ഇണ്ടായിസാബ തേനീച്ച വളര്‍ത്തല്‍ ഒരു ഉപജീവനമാക്കിയിട്ട് മുപ്പതു വര്‍ഷത്തിലേറെയായി. ദേഹത്ത് ഒരു പെണ്‍തേനീച്ചയെ കൊണ്ട് വെച്ചാണ് താന്‍ ബാക്കിയുള്ള നൂറുകണക്കിന് തേനീച്ചകളെ ആകര്‍ഷിക്കുന്നത് എന്ന് സാബ പറയുന്നു. തന്റെ അരക്കെട്ടിനടുത്ത് ഒരു നൂലില്‍ ഈ പെണ്‍ തേനീച്ചയെ സാബ ബന്ധിക്കും. അതോടെ അവിടേക്ക് ആകര്‍ഷിക്കപ്പെടുന്ന നൂറുകണക്കിന് ആണീച്ചകള്‍ ആ പെണ്ണീച്ചയെ വന്നു പൊതിയും.
വരുന്നത് പെണ്ണീച്ചയെ സംരക്ഷിക്കാന്‍ ആയതുകൊണ്ട് ഈ ആണ്‍ തേനീച്ചകള്‍ സാബയെ കടിക്കുകയുമില്ലെന്ന് സാബ പറയുന്നു. ഈ പുതിയ ടെക്‌നിക് തന്നില്‍ നിന്ന് അഭ്യസിക്കാന്‍ വേണ്ടി പലരും ഇപ്പോള്‍ സമീപിക്കാറുണ്ട് എന്നും സാബ അഭിപ്രായപ്പെടുന്നുണ്ട്.
https://www.facebook.com/Malayalivartha






















