തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി. 93 വയസ്സുകാരിയായ ഇവർക്ക് 20 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. പരിക്കേറ്റ മറ്റ് 7 പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്.
ലോസ് ഗല്ലാർഡോസ് നഗരസഭാ പരിധിയിൽ 7,000 ഹെക്ടറിലധികം (17,300 ഏക്കർ) വനഭൂമിയാണ് കാട്ടുതീയിൽ കത്തിയമർന്നത്. സ്പെയിൻ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ കാട്ടുതീയാണിത്.
ഫ്രാൻസ്, ബ്രിട്ടൻ, ബെൽജിയം എന്നീ രാജ്യങ്ങളിലെ അധികൃതരുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിൽ 10 പേരെ കാണാതായതായി ഫോറൻസിക് സർവീസ് വിഭാഗം . മരിച്ചവരിൽ മൂന്ന് ബെൽജിയം പൗരന്മാരുണ്ടെന്നാണ് കരുതുന്നത്.
"
https://www.facebook.com/Malayalivartha


























