പഞ്ചശീറിലേ ചീഫ് കമാൻഡർ സലേ മുഹമ്മദിനെ വധിച്ചു! അഹമ്മദ് മസൂദ് എവിടെ? താലിബാന്റെ നരനായാട്ട്

അഫ്ഗാനിസ്താനില്‍ പ്രതിരോധ സേനയുടെ നിയന്ത്രണത്തിലുള്ള അവശേഷിക്കുന്ന ഒരേയൊരു മേഖലയായ പഞ്ച്ശീർ പ്രവിശ്യയുടെ പൂര്‍ണ നിയന്ത്രണം തങ്ങള്‍ പിടിച്ചെടുത്തതായി താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ പഞ്ച്ശിറിലെ പ്രതിരോധ സഖ്യത്തിന്റെ ചീഫ് കമാൻഡറായ സലേ മുഹമ്മദിനെ വധിച്ചുവെന്ന വാർത്തയും പുറത്തുവരുകയാണ്.
ഇരുകൂട്ടരും തമ്മിലുണ്ടായ കനത്ത ഏറ്റുമുട്ടലിൽ സലേ കൊല്ലപ്പെട്ടുവെന്നാണ് താലിബാൻ പറയുന്നത്. പഞ്ച്ശിറിൽ രൂപപ്പെട്ട താലിബാൻ വിരുദ്ധ സേനയുടെ രണ്ടാമത്തെ മുതിർന്ന നേതാവാണ് സലേ മുഹമ്മദ്. എന്നാൽ പ്രതിരോധ സഖ്യം ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. ഞായറാഴ്ച ഉണ്ടായ ഏറ്റുമുട്ടലിൽ പ്രതിരോധ സേന വക്താവ് ഫഹിം ദഷ്തിയെ താലിബാൻ വധിച്ചുവെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു.
പഞ്ച്ശീർ പ്രവിശ്യയുടെ പൂര്‍ണ നിയന്ത്രണം തങ്ങള്‍ പിടിച്ചെടുത്തതായി താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് ട്വീറ്റ് ചെയ്തിരുന്നു. പഞ്ച്ശീർ പ്രവിശ്യാ ഗവര്‍ണറുടെ കോമ്പൗണ്ട് ഗേറ്റിന് മുന്നില്‍ താലിബാന്‍ അംഗങ്ങള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.പല മുൻനിര മാധയമങ്ങളും ഈ വാർത്ത പങ്കുവെച്ചിട്ടുണ്ട്.എന്നാൽ ഇത് താലിബാൻ മാത്ര പുറത്തുവിട്ട വിവരമാണ്.ഇതുവരെ പഞ്ച്ഷീർ നേതാക്കൾ ഇതിൽ പ്രതികരിച്ചിട്ടില്ല.
താലിബാന് കിട്ടാക്കനിയായി നിലനിന്നിരുന്ന പാഞ്ച്ശിര്‍ പ്രവിശ്യ പാകിസ്താന്‍ സൈന്യത്തിന്റെ പിന്തുണയോടെയാണ് താലിബാന്‍ പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ ചെറുത്തുനില്പാണ് പഞ്ച്ശീറില്‍ നിന്നും താലിബാന് നേരിടേണ്ടി വന്നത്. നിരവധി നാശനഷ്ടമുണ്ടായെങ്കിലും സർക്കാരുണ്ടാക്കുന്നതിന് മുന്‍പ് പഞ്ച്ശീർ പിടിച്ചെടുക്കാനായത് താലിബാന് വലിയ നേട്ടമാണ്.
ഫഹിം ദഷ്തിയാണ് ഇരുകൂട്ടരും തമ്മിലുള്ള ഏറ്റുമുട്ടലിനെ കുറിച്ചുള്ള വിവരങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴി പുറംലോകത്തെ അറിയിച്ചിരുന്നത്. അതേസമയം മേഖലയിൽ വെടിനിർത്തൽ ആകാമെന്നും, താലിബാനുമായി ചർച്ചയ്‌ക്ക് തയ്യാറാണെന്നും പ്രതിരോധ സഖ്യം വ്യക്തമാക്കിയിട്ടുണ്ട്. പ്രതിരോധ സഖ്യത്തിന്റെ തലവനായ അഹമ്മദ് മസൂദാണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധം മുന്നോട്ട് കൊണ്ടുപോകാതെ, സമാധാന ചർച്ചകൾ നടത്താൻ തയ്യാറാണെന്നാണ് അദ്ദേഹം അറിയിച്ചത്.
ഇരുകൂട്ടരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ആയിരത്തിലേറെ താലിബാൻകാർ കൊല്ലപ്പെടുകയോ തടവുകാരായി പിടിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് അൽ ജസീറയുടെ റിപ്പോർട്ട്. പഞ്ച്ശിറിലെ ഏഴിൽ അഞ്ച് ജില്ലകളും പിടിച്ചെന്നാണ് താലിബാൻ വക്താവിന്റെ ട്വീറ്റ്. താലിബാനെതിരെ ചെറുത്തുനിൽപ്പ് തുടരുന്ന ഏക പ്രവിശ്യയാണ് പഞ്ച്ശിർ.
https://www.facebook.com/Malayalivartha






















