Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....

ചൈനക്കെതിരെയും താലിബാനെതിരെയും ആയുധങ്ങൾ മൂർച്ച കൂട്ടി ഇന്ത്യ; ചൈന താലിബാന് 31 മില്യൺ ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ചു, ഒരു വശത്ത് ചൈന താലിബാനേയും പാകിസ്ഥാനെയും പോലുള്ള തീവ്ര വാദ രാജ്യങ്ങളുമായി സഖ്യങ്ങൾ ഉണ്ടാക്കുമ്പോൾ മറു വശത്തു ഇന്ത്യ അതിനു മറു പണി പണിയുന്നത് ഓസ്ട്രേലിയ ഫ്രാൻസ് ഇംഗ്ലണ്ട് തുടങ്ങിയ വൻ ശക്തികളുമായി സഖ്യങ്ങൾ ഉണ്ടാക്കുന്നു

12 SEPTEMBER 2021 12:29 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു

വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

ചൈനക്കെതിരെയും താലിബാനെതിരെയും ഇന്ത്യ തങ്ങളുടെ ആയുധങ്ങൾ മൂർച്ച കൂട്ടുന്നു എന്നതിന്റെ വ്യക്തമായ തെളിവുകൾ ആണ് പുറത്തു വരുന്നത് ഉന്നത തലത്തിൽ ശനിയാഴ്ച നടന്ന ഇന്ത്യ ഓസ്ട്രേലിയ മന്ത്രി തല ചർച്ചകൾ ആണ് ഇത് വ്യക്തമാക്കുന്നത്. ചൈന താലിബാനുമായി കൂടുതൽ അടുക്കുകയാണ് അതും പരസ്യമായി തന്നെ, ഏതാനും ദിവസങ്ങൾക്ക് മുമ്പേ ആണ് ചൈന താലിബാന് 31 മില്യൺ ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ചത്. ചൈനാ പാകിസ്ഥാൻ താലിബാൻ അച്ചു തണ്ട് ഏതാണ്ട് രൂപ പെട്ടു വന്നു എന്ന് തന്നെ വിലയിരുത്തേണ്ടി വരും. എന്നാൽ വെറുതെ ഇരിക്കാൻ അല്ല ഇന്ത്യയുടെ തീരുമാനം.

ചൈനയുടെ പ്രത്യക്ഷ ശത്രുക്കൾ ആണ് ഇന്ത്യയും ഓസ്‌ട്രേലിയയും, പല വിഷയങ്ങളിലും ഓസ്ട്രേലിയ ചൈനയോട് തുറന്ന യുദ്ധം തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്, ഇന്ത്യയുമായുള്ള ചൈനയുടെ സമീപനം പിന്നെ പറയുകയേ വേണ്ടല്ലോ തീവ്രവാദ പാകിസ്ഥാനിലൂടെ പിൻ വാതിൽ വഴി താലിബാന്റെ മേൽ സ്വാധീനം ഉറപ്പിക്കുകയും അതിലൂടെ ഇന്ത്യയുടെ മേൽ സമ്മർദ്ദം ചെലുത്താം എന്നുമുള്ള ചൈനയുടെ തന്ത്രങ്ങൾക്ക് ശക്തമായ മറ്റ് സൈനിക സഖ്യങ്ങളിലൂടെ തിരിച്ചടി കൊടുക്കുവാൻ ഒരുങ്ങുകയാണ് ഇന്ത്യ. അതിൽ ഏറ്റവും പ്രധാനപെട്ടവയിൽ ഒന്നാണ് ഇന്ത്യ ഓസ്ട്രേലിയ സഖ്യം.

ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യ ഓസ്ട്രേലിയ ഉന്നത തല ചർച്ചയിൽ മറ്റു പല വിഷയങ്ങളും ഉൾപെടുന്നുണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ട വിഷയം എന്ന് പറയുന്നത് താലിബാൻ തന്നെയാണ്. താലിബാൻ തന്നെ ഒരു വലീയ ഭീഷണി ആണെങ്കിലും അതിനേക്കാൾ ഭീഷണി ആകാൻ പോകുന്നത് താലിബാനെ ആര് നിയന്ത്രിക്കും എന്നതിലാണ്. പാകിസ്ഥാൻ ചൈന താലിബാൻ അച്ചുതണ്ട് വളർന്നു വരുന്നു എന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. ഇത് മേഖലയിൽ ഏറ്റവും കൂടുതൽ ഭീഷണി ഉണ്ടാക്കാൻ പോകുന്നത് ഇന്ത്യക്ക് തന്നെയാണ് എന്നത് നിസംശയം ആർക്കും പറയാൻ കഴിയും, ഏറ്റവും കുറഞ്ഞത് അടുത്ത കുറച്ച് കാലത്തേക്കെങ്കിലും.

ഈ മൂന്ന് കൂട്ട് കക്ഷികളിൽ ഒരു പക്ഷെ ഏറ്റവും കുറവ് ഇന്ത്യ വിരുദ്ധത ഉണ്ടാകാൻ സാധ്യത മിക്കവാറും താലിബാന് ആയിരിക്കും എന്ന് പറഞ്ഞാൽ അത് ഒരിക്കലും ഒരു അതിശയോക്തി ആയിരിക്കില്ല. കാരണം മറ്റു രണ്ടു രാജ്യങ്ങളും അവരയുടെ പ്രധാന ശത്രുതാ ലിസ്റ്റിൽ പെടുത്തിയിരിക്കുന്നത് രാജ്യമാണ് ഇന്ത്യ, അത്ര മാത്രം ഇന്ത്യാ വിരുദ്ധത ഒരു പക്ഷെ താലിബാന് കാണില്ല. എന്നാൽ ചൈനയും പാകിസ്ഥാനും മനസ്സിൽ കാണുന്നത് മാനത്തു കാണാനുള്ള കഴിവ് ഇന്ത്യക്കുണ്ട് എന്ന് അവർ മറക്കാതിരിക്കുന്നതാണ് അവർക്കു രണ്ടു പേർക്കും നല്ലത്. ഒരു വശത്ത് ചൈന താലിബാനേയും പാകിസ്ഥാനെയും പോലുള്ള തീവ്ര വാദ രാജ്യങ്ങളുമായി സഖ്യങ്ങൾ ഉണ്ടാക്കുമ്പോൾ മറു വശത്തു ഇന്ത്യ അതിനു മറു പണി പണിയുന്നത് ഓസ്ട്രേലിയ ഫ്രാൻസ് ഇംഗ്ലണ്ട് തുടങ്ങിയ വൻ ശക്തികളുമായി സഖ്യങ്ങൾ ഉണ്ടാക്കുകയാണ്.

അതിനാൽ തന്നെ വളരെയധികം പ്രാധാന്യമർഹിക്കുന്നതാണ് ഇപ്പോൾ നടക്കുന്ന ഇന്ത്യ ഓസ്ട്രേലിയ ചർച്ചകൾ. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗും അവരുടെ ഓസ്‌ട്രേലിയൻ സ്ഥാനപതികളായ മാരിസ് പെയ്ൻ, പീറ്റർ ഡട്ടൺ എന്നിവരുമായി 'ടു-പ്ലസ്-ടു' ചർച്ചകൾ ആണ് നടത്തിയത്. മേഖലയിലെ ഭൗമരാഷ്ട്രീയ സാഹചര്യം അങ്ങേയറ്റം അനിശ്ചിതത്വം നിറഞ്ഞ ഒരു കാല ഘട്ടത്തിനെ അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയും ഓസ്ട്രേലിയയും ശനിയാഴ്ച നടത്തിയ വിദേശ കാര്യ , പ്രതിരോധ മന്ത്രിതല ചർച്ചകൾ വലിയ പ്രാധാന്യം തന്നെ അർഹിക്കുന്നതാണ്.

മേഖലയിൽ ചൈന നടത്തുന്ന അധിനിവേശ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ഇന്തോ-പസഫിക്കിലെ സ്ഥിതി ഗതികൾ ഉൾപ്പെടെ ഇരു രാജ്യങ്ങൾക്കും തന്ത്രപ്രധാനമായ താൽപ്പര്യങ്ങളുള്ള എല്ലാ പ്രധാന പ്രശ്നങ്ങളിലും ഇരുപക്ഷവും വിപുലമായ ചർച്ചകൾ നടത്തിയിരുന്നതായി വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലെ ദുർബലമായ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിൽ നിന്ന് തീവ്രവാദത്തിന്റെ വ്യാപനവുമായി ബന്ധപ്പെട്ട "പൊതുവായ ആശങ്കകളെക്കുറിച്ചും" ഇരു രാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാർ ചർച്ച ചെയ്തു.

ഇന്തോ-പസഫിക് മേഖലയിലെ സഹകരണം വിപുലീകരിക്കുന്നതിനുള്ള ക്വാഡ് അംഗരാജ്യങ്ങളുടെ പുതുക്കിയ ശ്രമങ്ങൾക്കിടയിലാണ് വിദേശ, പ്രതിരോധ മന്ത്രി ചർച്ചകൾ നടന്നത് എന്നും സവിശേഷ ശ്രദ്ധ ആകർഷിക്കുന്ന കാര്യം ആണ്. ഇന്തോ - പസിഫിക് മേഖലയിൽ ചൈനക്കെതിരെ ഒരു സൈനിക സഖ്യം എന്ന നിലയിൽ രൂപപ്പെട്ടു വരുന്ന ക്വാഡിന് കൂടുതൽ കരുത്തു പകരാൻ മാത്രമേ ഇപ്പോഴുള്ള സാഹചര്യം വഴി തെളിക്കുകയുള്ളൂ അത് ചൈനക്ക് അങ്ങേയറ്റം ദോഷകരവും ആയിരിക്കും. ചൈനക്കെതിരെ കൂടുതൽ ശക്തിയോടെ ഒരുമിച്ചു നിൽക്കാൻ ക്വാഡ് അംഗ രാജ്യങ്ങളെ പ്രേരിപ്പിക്കുക മാത്രമാണ് താലിബാനുമായുള്ള ഈ ചൈനീസ് ബാന്ധവം വഴി തെളിക്കുന്നത്.

ഇതിനെ ഊട്ടിയുറപ്പിക്കുന്നതാണ് ഓസ്‌ട്രേലിയൻ വിദേശ കാര്യ വകുപ്പ് മന്ത്രിയുടെ വാക്കുകൾ. ഒബ്‌സർവർ റിസർച്ച് ഓർഗനൈസേഷൻ സംഘടിപ്പിച്ച ഒരു പരിപാടിയിൽ നടത്തിയ പ്രഭാഷണത്തിൽ, സംസാരിച്ച ഓസ്‌ട്രേലിയൻ വിദേശ കാര്യ വകുപ്പ് മന്ത്രി മാരിസ് പെയ്ൻ , ക്വാഡ് വളരെ പെട്ടെന്ന് തന്നെ വളരെ ഫലപ്രദമായ ഒരു സംഘമായി പരിണമിച്ചുവെന്നും മേഖലയിൽ ശക്തമായ നേതൃത്വപരമായ പങ്ക് വഹിച്ചതിന് ഇന്ത്യയെ അഭിനന്ദിക്കുന്നുവെന്നും വ്യക്തമാക്കിയിരുന്നു .

ഇന്തോ-പസഫിക് നേരിടുന്ന "സുപ്രധാന വെല്ലുവിളികളെ" കുറിച്ച് സംസാരിച്ച ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി, വലിയതും ചെറുതുമായ രാജ്യങ്ങളുടെ അവകാശങ്ങൾ ബഹുമാനിക്കപ്പെടുന്ന ഒരു പ്രദേശമാണ് ഓസ്ട്രേലിയ ആഗ്രഹിക്കുന്നതെന്നും അധിനിവേശ നടപടികളിൽ അധിഷ്ഠിതമായ "ഒരൊറ്റ പ്രബലമായ ശക്തി" ഉയർന്നു വരുന്നത് ലോക രാജ്യങ്ങൾ താല്പര്യപ്പെടുന്നില്ലെന്നും വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണം വിപുലീകരിക്കുക എന്ന പൊതു ലക്ഷ്യത്തിന്റെ ഭാഗമായാണ് വിദേശ -പ്രതിരോധ മന്ത്രിമാർ തമ്മിലുള്ള സംഭാഷണം ആരംഭിച്ചത്.

മേഖലയിലെ ചൈനീസ് ഭീഷണിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പ്രതിരോധ -സൈനിക സഹകരണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം ജൂണിൽ, ഇന്ത്യയും ഓസ്‌ട്രേലിയയും തങ്ങളുടെ ബന്ധം സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തി, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും തമ്മിലുള്ള ഓൺലൈൻ ഉച്ചകോടിക്കിടെ ലോജിസ്റ്റിക്സ് പിന്തുണയ്‌ക്കായി സൈനിക താവളങ്ങളിലേക്ക് പരസ്പര പ്രവേശനത്തിനുള്ള ഒരു സുപ്രധാന കരാർ ഒപ്പിട്ടു.


ഓസ്‌ട്രേലിയൻ നാവികസേന അടുത്തിടെ നടന്ന മലബാർ നാവിക അഭ്യാസത്തിന്റെ ഭാഗമായിരുന്നു, അതിൽ ഇന്ത്യ, യുഎസ്, ജപ്പാൻ എന്നിവയുടെ നാവികസേനയും ഉണ്ടായിരുന്നു. ഒരു വ്യക്തിയുടെ സുഹൃത്തുക്കളെ നോക്കി ആ വ്യക്തിയുടെ സ്വഭാവം മനസിലാക്കാം എന്ന് പറയുന്നത് പോലെ തന്നെയാണ് ഏകദേശം രാജ്യങ്ങളുടെ കാര്യവും. ഇന്ത്യയുടെ സുഹൃത്തുക്കളെയും ചൈനയുടെ സുഹൃത്തുക്കളെയും പരിശോധിച്ചാൽ നമുക്ക് ആ കാര്യം വ്യക്തമാകും. എന്തായാലും താലിബാനുമായും പാകിസ്ഥാനുമായും കൂടുതൽ അടുക്കുന്ന ചൈന ലോക രാജ്യങ്ങളുടെ ഇടയിൽ കൂടുതൽ ഒറ്റപ്പെടുന്ന ഒരു സാഹചര്യം ആണ് വരാൻ പോകുന്നത് എന്ന് കരുതിയാൽ അത് തെറ്റാവില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും  (11 minutes ago)

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്  (28 minutes ago)

ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും...  (41 minutes ago)

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (1 hour ago)

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...  (1 hour ago)

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (2 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ  (2 hours ago)

അപകട മുന്നറിയിപ്പ്; ഈ രാശിക്കാർ അതീവ ജാഗ്രത പാലിക്കുക!  (2 hours ago)

തൊഴിൽ, വാഹനം, ദാമ്പത്യം: അറിയാം നിങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലം!  (2 hours ago)

ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും  (2 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....  (3 hours ago)

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (9 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (9 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (10 hours ago)

Malayali Vartha Recommends