Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....

എല്ലാത്തിനും ഉത്തരവാദി പാക്കിസ്ഥാൻ... ആഞ്ഞടിച്ച് താലിബാൻ നേതാവ്... ഇമ്രാന്റെ കണ്ണിൽ പൊന്നീച്ച പാറി... സത്യപ്രതിജ്ഞ ചടങ്ങ് റദ്ദാക്കി...

12 SEPTEMBER 2021 04:06 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു

വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

താലിബാനെ ആരാണ് പോറ്റി വളർത്തിയത് എന്ന് ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേയുള്ളൂ. അത് പാക്കിസ്ഥാൻ എന്നതാണ്. വീട്ടിൽ ഉഗ്രവിഷമുള്ള ഒരു പാമ്പിനെ പാല് കൊടുത്ത് വളർത്തുന്ന പോലെയാണ് താലിബാനും. അവർക്ക് ആരോടും കടപ്പാടോ ഉത്തരവാദിത്തമോ ഒന്നും തന്നെയില്ല. തെല്ല് മമത പോലും അവരുടെ ഭാ​ഗത്ത് നിന്ന് ഈ നൂറ്റാണ്ടിൽ പ്രതീക്ഷിക്കാൻ പാടില്ല എന്നത് ആർക്കും അറിയാവുന്നതാണ്.

ചൈനയോട് ആഭിമുഖ്യം കൂടുതൽ വ്യക്തമാക്കുന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് താലിബാൻ. ചൈന താലിബാന് 31 മില്യൺ ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ചത് ഇതിന്റെ ഉദാഹരണമാണ്. ഇത് കൂടാതെ ചൈനാ പാകിസ്ഥാൻ താലിബാൻ അച്ചു തണ്ട് രൂപപ്പെട്ട് വരുന്ന ഭീതിയും ലോകം പങ്കുവച്ചിരുന്നു. എന്നാൽ ഇതിലൊക്കെ മറ്റൊരു സസ്പെൻസ് നിലനിൽക്കുകയാണ്.

കാരണം, ഇപ്പോൾ പാക്കികൾക്കെതിരെ തുറന്നടിക്കാൻ ഒരു അവസരം കിട്ടിയപ്പോൾ അത് നല്ല രീതിയിൽ താലിബാൻ ഉപയോഗപ്പെടുത്തിയിരിക്കുകയാണ്. അതിൽ ഇപ്പോൾ കണ്ണും തള്ളി ഇരിക്കുകയാണ് ഇമ്രാൻ ഖാനും.

പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി താലിബാൻ നേതാവിന്റെ ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. താലിബാന്‍ നേതാവിന്റെ ശബ്ദസന്ദേശം ഇതിനോടകം തന്നെ വൈറലായി പ്രചരിച്ചിട്ടുണ്ട്. പാക്കികളുടെ ഉറക്കം കെടുത്തുന്ന സന്ദേശമാണ് ഇതെന്നുള്ള സൂചനകൾ പുറത്ത് വന്നു കഴിഞ്ഞു.

താലിബാന് ലോകരാജ്യങ്ങള്‍ക്കിടയിലുണ്ടായിരുന്ന മതിപ്പ് പാകിസ്ഥാന്‍ നശിപ്പിച്ചെന്ന് താലിബാന്റെ ഡെപ്യൂട്ടി പ്രതിരോധമന്ത്രി മുല്ല ഫസല്‍ പറയുന്ന ഓഡിയോ ക്ലിപ്പാണ് പുറത്തായത്. പാക്കിസ്ഥാന്റെ സൗഹൃദം മൂലം താലിബാന്റെ പ്രതിച്ഛായ നശിപ്പിച്ചു എന്ന അർഥം വരുന്ന നിലപാടാണ് ഇപ്പോൾ കടുപ്പിച്ച് പറഞ്ഞിരിക്കുന്നത്.

പാകിസ്ഥാന്റെ ഇടപെടല്‍ ആഗോളതലത്തില്‍ താലിബാന്റെ മതിപ്പ് നശിപ്പിച്ചു, പാക് ചാരസംഘടനയായ ഐ.എസ്‌.ഐ മേധാവി കുഴപ്പങ്ങളുണ്ടാക്കുന്നതായും മുല്ല ഫസല്‍ പറയുന്നു. താലിബാന്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ചര്‍ച്ച തുടരുന്നതിനിടെയാണ് ഐഎസ്‌ഐ മേധാവി ഫായിസ് ഹമീദ് കാബൂളിലെത്തുന്നത്.

ഹഖാനി, ക്വറ്റഷൂര എന്നിവയെ സര്‍ക്കാരിലേക്ക് നിര്‍ദേശിച്ച ഐ.എസ്‌.ഐയുടെ നടപടിയെയും മുല്ല ഫസല്‍ വിമര്‍ശിച്ചു. താജിക്, ഉസ്‌ബെക് തുടങ്ങി അഫ്ഗാനിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ രൂപീകരിക്കാനാണ് താലിബാന്‍ ശ്രമിച്ചത്. എന്നാല്‍ പാക് ചാരമേധാവിയുടെ ഇടപെടല്‍ എല്ലാം തകര്‍ത്തതായും മുല്ല ഫസല്‍ കുറ്റപ്പെടുത്തുന്നു.

കഴിഞ്ഞ ആഴ്ചയായിരുന്നു താലിബാനുമായി നയതന്ത്ര ചര്‍ച്ചകള്‍ പാകിസ്ഥാന്‍ ഊര്‍ജിതമാക്കിയത്. ഐ.എസ്.ഐ. മേധാവി കാബൂളില്‍ സന്ദര്‍ശനം നടത്തിയതും അത് അനുബന്ധിച്ചായിരുന്നു. പഞ്ച്ശീരില്‍ പ്രതിരോധ സേന താലിബാനെതിരെ ചെറുത്തു നില്‍പ്പ് തുടരുന്ന സമയത്തായിരുന്നു ഈ നീക്കം നടത്തിയത്തിയത്.

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കെയാണ് പാക് ചാരസംഘനടയായ ഐ.എസ്.ഐയുടെ മേധാവി ജനറല്‍ ഫായിസ് ഹമീദ് കാബൂളിലെത്തിയത് എന്ന കാര്യവും അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ഉന്നതതല ഉദ്യോഗസ്ഥ സംഘവും മേധാവിക്ക് ഒപ്പമുണ്ടായിരുന്നു. താലിബാന്‍ നിയന്ത്രണമേറ്റെടുത്ത ശേഷം ആദ്യമായാണ് ഒരു രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥന്‍ അഫ്ഗാനിസ്ഥാനില്‍ ഔദ്യോഗിക സന്ദര്‍ശനം ഇത്തരത്തിൽ നടത്തിയത്.

ഇതിനൊപ്പം അൽഖ്വയ്ദയുടെ കാശ്മീർ ജിഹാദി പ്രസ്‌താവനയ്‌ക്ക് പിന്നിൽ ഐ.എസ്.ഐ ആണെന്നുള്ള സൂചനകൾ പുറത്ത് വന്നതും ശ്രദ്ധേയമാണ്. പാക്കിസ്ഥാന്റെ സ്വാധീനത്തിൽ താലിബാൻ വഴിതെറ്റി പോകുമോ എന്ന ആശങ്കയാണോ ഇപ്പോൾ അവർ പങ്കു വയ്ക്കുന്നത് എന്ന് കേൾക്കുന്ന ചിലർക്കെങ്കിലും തോന്നിപ്പോകും.

അമേരിക്കയുടെ സൈനിക പിന്മാറ്റം പൂർത്തിയായതിന് തൊട്ടുപിന്നാലെ കാശ്മീർ അടക്കമുള്ള പ്രദേശങ്ങൾ ഇസ്ലാം വിരുദ്ധരിൽ നിന്ന് വീണ്ടെടുക്കാൻ ആഗോള ജിഹാദിന് ആഹ്വാനം ചെയ്‌ത ഭീകരസംഘടനയായ അൽഖ്വയ്ദയുടെ പ്രസ്‌താവനയ്‌ക്ക് പിന്നിൽ പാക് ചാരസംഘടനയായ ഐ.എസ്.ഐയ്ക്ക് പങ്കുണ്ടെന്ന് ഇന്ത്യ ഏറെ സംശയിക്കുന്നുണ്ട്. അതിന് ഊന്നൽ നൽകാവുന്ന വ്യക്തമായ കാരണവും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

സൊമാലിയ, ലെവാന്റ്, ഇസ്ളാമിക് മഗ്‌രബ്, യെമൻ തുടങ്ങിയ രാജ്യങ്ങളിലും ജിഹാദിന് ആഹ്വാനം ചെയ്‌ത അൽഖ്വയ്ദ റഷ്യൻ റിപ്പബ്ളിക് ചെച്നിയ, ചൈനയുടെ കീഴിലുള്ള സിൻചിയാംഗ് പ്രദേശങ്ങളെ ഒഴിവാക്കിയതാണ് സംശയത്തിന് കാരണം. താലിബാൻ ഭരണകൂടത്തിന് പിന്തുണ നൽകുന്ന റഷ്യയെയും ചൈനയെയും പിണക്കാതിരിക്കാനാണ് ഈ നടപടിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇറാക്ക്, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ സാന്നിദ്ധ്യമുള്ള മേഖലയാണ് ചെച്‌നിയ. ചൈനീസ് നിയന്ത്രണത്തിലുള്ള സിൻജിയാംഗിൽ മുസ്ലീങ്ങളെ അടിച്ചമർത്തുന്നതായി വ്യക്തമായ തെളിവുണ്ട്. ഉയി​ഗുർ മുസ്ലീങ്ങൾ അനുഭവിക്കുന്ന വേദനയും മറ്റും ഒന്നും ഇവർക്ക് കാണേണ്ട എന്നതും സംശയം വർദ്ധിപ്പിക്കുന്നതാണ്.

മുൻപ് അഫ്ഗാൻ ഭരിച്ചിരുന്ന കാലത്തും താലിബാന്റെ അജണ്ടയിൽ കാശ്മീർ ഉണ്ടായിരുന്നില്ല. ഇക്കുറി ലോകത്തിന് മുന്നിൽ നല്ല പ്രതിച്ഛായ സൃഷ്‌ടിക്കാൻ ആഗ്രഹിക്കുന്ന താലിബാൻ മറ്റുള്ള രാജ്യങ്ങളുടെ വിഷയങ്ങളിൽ ഇടപെടില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ അൽഖ്വയ്‌ദ വഴി താലിബാനെ സമ്മർദ്ദത്തിലാക്കാൻ ഐ.എസ്.ഐ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.

അതോടൊപ്പം സുപ്രധാനമായി താലിബാൻ നിശ്ചയിച്ചിരുന്ന ഇടക്കാല സർക്കാരിന്റെ സത്യപ്രതിജ്ഞ നടത്താനുള്ള നീക്കം താലിബാൻ ഉപേക്ഷിച്ചിരിക്കുകയാണ്. 9/11 ഭീകരാക്രമണ വാർഷിക ദിനത്തിൽ നടത്താനായിരുന്നു അവർ തീരുമാനിച്ചിരുന്നത്. ഇന്നലെ നടത്താനിരുന്ന ഇടക്കാല സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങാണ് സഖ്യകക്ഷികളുടെ സമ്മർദ്ദത്തെ തുടർന്ന് താലിബാൻ റദ്ദാക്കിയത്.

താലിബാന്റെ സാംസ്‌കാരിക കമ്മീഷൻ അംഗമായ ഇനാമുള്ള സമാംഗാനിയാണ് ചടങ്ങ് റദ്ദാക്കിയ വിവരം അറിയിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങ് ഏതാനും ദിവസങ്ങൾക്ക് മുൻപ് റദ്ദാക്കി. ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാതിരിക്കാൻ ഇടക്കാല സർക്കാരിനെ പ്രഖ്യാപിക്കുകയും സർക്കാർ ഇതിനോടകം പ്രവർത്തനമാരംഭിക്കുകയും ചെയ്തു. - ഇനാമുള്ള പറഞ്ഞു.

വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന്റെ ഇരുപതാം വാർഷികമായ സ്റ്റെപംബർ 11ന് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടത്താൻ തീരുമാനിച്ച് പാകിസ്ഥാൻ,​ ചൈന,​ റഷ്യ, ഇറാൻ, , ഖത്തർ, എന്നീ രാജ്യങ്ങളെ ക്ഷണിച്ചിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും  (14 minutes ago)

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്  (31 minutes ago)

ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും...  (44 minutes ago)

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (1 hour ago)

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...  (1 hour ago)

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (2 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ  (2 hours ago)

അപകട മുന്നറിയിപ്പ്; ഈ രാശിക്കാർ അതീവ ജാഗ്രത പാലിക്കുക!  (2 hours ago)

തൊഴിൽ, വാഹനം, ദാമ്പത്യം: അറിയാം നിങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലം!  (2 hours ago)

ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും  (3 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....  (3 hours ago)

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (9 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (9 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (10 hours ago)

Malayali Vartha Recommends