കോവിഡ് പ്രതിസന്ധിയിൽ ലണ്ടനിൽ ഭക്ഷ്യക്ഷാമം രൂക്ഷം; സൂപ്പർ മാർക്കറ്റുകളിൽ ഷെല്‍ഫുകൾ ഒഴിഞ്ഞ് പൊടിപിടച്ച് ചിലന്തികൾ കൂടുവയ്ക്കുന്ന അവസ്ഥ... ലണ്ടനിലെ ഈ പ്രതിസന്ധി തുടരുമെന്നും, ഭീകരമായ അവസ്ഥയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും ക്യാപിറ്റല്‍ ഇക്കണോമിക്സ് ഗവേഷക വിഭാഗം

കോവിഡ് പ്രതിസന്ധിയിൽ ലണ്ടനിൽ ഭക്ഷ്യക്ഷാമം രൂക്ഷം. അവശ്യസാധനങ്ങള്‍ ലഭിക്കാതെ നോട്ടോട്ടത്തിൽ ലണ്ടൻ ജനത. ഒരു ലക്ഷത്തിലധികം ലോറി ഡ്രൈവര്‍മാരുടെ ക്ഷാമമാണ് അടുത്തിടെ ലണ്ടനിലെ ഭക്ഷ്യക്ഷാമം ഇരട്ടിയാക്കിയത്.
വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാരില്ലാത്തതും സൂപ്പര്‍ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. കൊവിഡിന് ശേഷം ആയിരക്കണക്കിന് തൊഴിലാളികള്‍ ഓണ്‍ലൈന്‍ റീട്ടെയില്‍ മേഖലയിലേക്ക് മാറിയെന്ന് വ്യാപാരികള്‍ പറയുന്നു.
സൂപ്പര്‍മാര്‍ക്കറ്റുകള്‍, പബ്ബുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയുള്‍പ്പെടെ നിരവധി കമ്പനികൾ ഹെവി ഗുഡ്സ് വെഹിക്കിള്‍ (എച്ച്‌ജിവി) ലോറി ഡ്രൈവര്‍മാരുടെ അഭാവമാണ് ക്ഷാമത്തിലേക്ക് ഇപ്പോള്‍ നയിച്ച പ്രധാന കാരണം.
ഇത് ലണ്ടനിലെ വിതരണ ശൃംഖലയെ മൊത്തത്തില്‍ ബാധിച്ചു. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മാത്രമല്ല രാജ്യത്തെ എല്ലാ ബിസിനസ് മേഖലകളും സ്തംഭിച്ചിരിക്കുകയാണെന്നാണ് വ്യാപാരികള്‍ പറയുന്നത്.
പാലും മിനറല്‍ വാട്ടറും പോലും ലഭിക്കാത്ത സാഹചര്യമാണ് നിലവിൽ. കൊവിഡും ബ്രക്സിറ്റുമാണ് വ്യാപാരമേഖലയെ ഇത്രയും തളര്‍ത്തിയന്നാണ് വാദം.
സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഷെല്‍ഫുകള്‍ മാത്രമല്ല, ഗോഡൗണുകളും കാലിയായി കിടക്കുകയാണ്. ഇതൊന്നുമറിയാതെ ഷെല്‍ഫുകള്‍ കാലിയായി കിടക്കുന്നതിന്റെ പേരിൽ ഉപഭോക്താക്കള്‍ വഴക്ക് പറയാറുണ്ടെന്നും വ്യാപാരികള്‍ പറയുന്നു.
ലണ്ടനിലെ ഈ പ്രതിസന്ധി ഇനിയും തുടരുമെന്നും, ഇതിലും ഭീകരമായ അവസ്ഥയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നുമാണ് ക്യാപിറ്റല്‍ ഇക്കണോമിക്സ് എന്ന ഗവേഷക വിഭാഗം പറയുന്നത്.
https://www.facebook.com/Malayalivartha






















