പുടിന് അടുത്ത തിരിച്ചടി; ബുദ്ധി കേന്ദ്രങ്ങളെല്ലാം റഷ്യവിട്ട് ഓടി രക്ഷപെടുന്നു; ഇനിയാണ് ആ വലിയ അപകടം; യുദ്ധം തുടര്‍ന്നാല്‍ റഷ്യയില്‍ സംഭവിക്കാന്‍ പോകുന്നത്

പുടിന് സ്വന്തം താല്‍പര്യങ്ങള്‍ക്കു വേണ്ടി രാജ്യത്തെ ബലികൊടുക്കുകയാണെന്ന ആക്ഷേപം റഷ്യയില്‍ വ്യാപകമായി ഉയര്‍ന്നുകഴിഞ്ഞിരിക്കുന്നു. പ്രത്യക്ഷത്തില്‍ യുക്രൈനാണ് നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നത്. എന്നാല്‍ റഷ്യ വര്‍ഷങ്ങള്‍ പുറകിലേയ്ക്ക് പിന്തള്ളപ്പെടുകയാണ് എന്ന വസ്തുത അവിടുത്തെ സാധാരണക്കാര്‍ മനസ്സിലാക്കി തുടങ്ങിയിരിക്കുകയാണ്.. യുക്രൈന്റെ അളവില്‍ ഇല്ല എങ്കില്‍ കൂടി റഷ്യയില്‍ നിന്നും പാലായനം തുടങ്ങിയിരിക്കുന്നു.. തങ്ങളുടെ രാജ്യം തകരാന്‍ പോകുകയാണ് സാമ്പത്തീകമായി കൂപ്പ് കുത്തേണ്ടി വരും എന്നുള്ള ഭയം തന്നെയാണ് അതിന് കാരണം. റഷ്യയിലെ ദീര്‍ഘ ദര്‍ശികളായ വിഭാഗത്തെയാണ് ഈ ഭയം ഇപ്പോള്‍ വലിയ രീതിയില്‍ ബാധിച്ചു തുടങ്ങിയിരിക്കുകയാണ് അവരാണ് മറ്റു രാജ്യങ്ങളില്‍ അഭയം തേടുന്നത്...
മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കൂടുതലായും പാലായനം ചെയ്യുന്നത് യുവ പ്രൊഫഷണലുകളാണ്. ഇവര്‍ വ്‌ളാഡിമിര്‍ പുടിന്റെ സ്വേച്ഛാധിപത്യത്തില്‍ ഓടി രക്ഷപെടുകയാണെന്നാണ് റിപ്പോര്‍ട്ട്. ഉപരോധം വരുത്തി വയ്ക്കുന്ന ആഘാദത്തില്‍ നിന്നും റഷ്യയെ കൈപിടിച്ച് ഉയര്‍ത്തേണ്ട തലമുറായാണ് ഇപ്പോള്‍ പാലായനം ചെയ്യുന്നത്. ഈ ഉപരോധങ്ങളുടെ പ്രത്യാഘാതം അക്ഷരാര്‍ത്ഥത്തില്‍ റഷ്യ ഇതുവരെയും അനുഭവിച്ച് തുടങ്ങിയിട്ടില്ല. അമേരിക്കയ്ക്ക് ബദല്‍ ശക്തിയായി നിലകൊള്ളുന്നു എന്ന അവകാശപ്പെടുന്ന ചൈന പോലും ഇപ്പോള്‍ റഷ്യയം സഹായിക്കാത്തത് അവര്‍ക്ക് ഈ ഉപരോധങ്ങള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതത്തെ കുറിച്ച് ചിന്തിക്കാന്‍ കൂടി വയ്യാത്തതുകൊണ്ടാണ്.. ഈ സാഹചര്യത്തിലാണ് പുടിന്റെ എരിതീയിലേയ്ക്കുള്ള ഈ എടുത്തു ചാട്ടം.
എന്നാല്‍ റഷ്യയില്‍ നിന്നുള്ള ഈ യുവ പ്രതിഭകളുടെ ഒഴുക്ക് തടയാന്‍ എയര്‍ പോര്‍ട്ടുകളില്‍ അതി ശക്തമായ നിരീക്ഷണങ്ങളാണ് റഷ്യ ഒരുക്കിയിരുന്നത് എന്നാല്‍ എയര്‍പോര്‍ട്ടുകളിലെ FSB ഗാര്‍ഡുകളെ കബളിപ്പിച്ച് ഏകദേശം 100,000 പേര്‍ ഇതിനോടകം രക്ഷപെട്ടു പോയി എന്നാണ് റിപ്പോര്‍ട്ട്..
ഇവരില്‍ ഭൂരിഭാഗവും അര്‍മേനിയയിലാണ് അഭയം തേടുന്നതെന്നാണ് റിപ്പോര്‍ട്ട്, യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് ഒരു ഭാഗത്ത് 3,500 പ്രൊഫഷണലുകളായ റഷ്യക്കാരാണ് താമസിച്ചിരുന്നതെങ്കില്‍, ഇപ്പോള്‍ അവിടെ വലിയ കുറവ് രേഘപ്പെടുത്തുന്നു എന്നാണ് റിപ്പോര്‍ട്ട്
ചിലര്‍ ഇസ്താംബൂളിലേക്കോ അയല്‍രാജ്യമായ ജോര്‍ജിയയിലേക്കോ പോകുമ്പോള്‍, രാജ്യത്ത് തുടരുന്നവര്‍ ഈ സംഘര്‍ഷത്തില്‍ നിഷ്പക്ഷത പാലിക്കുന്നവരോ. അല്ലെങ്കില്‍ റഷ്യന്‍ സര്‍ക്കാരിന് അന്ധമായ പിന്തുണ നല്‍കുന്നവരോ ആണ് അവര്‍ റഷ്യ രക്ഷപെടും എന്ന് അന്ധമായ വിശ്വാസം വച്ചുപുലര്‍ത്തുന്നവരാണെന്നതാണ് വസ്തുത
മറ്റു രാജ്യങ്ങളില്‍ അഭയം തേടിയ പുതിയ തലമുറ വളരെ രൂക്ഷമായ ഭാഷയിലാണ് റഷ്യന്‍ പ്രസിഡന്റിനെ വിമര്‍ശിക്കുന്നത്. 'പുടിന്‍ എന്ന രാക്ഷസന്‍ ഇല്ലാതാകുന്നതുവരെ ഞങ്ങള്‍ തിരിച്ചുപോകില്ലെന്നാണ് അവര്‍ പറയുന്നത്,' 36 കാരിയായ ശ്രീമതി അപരിനോവ് ഇതു സംബന്ധിച്ച് മാധ്യമങ്ങളോട് തുറന്നു പറഞ്ഞതുമാണ്. അപരിനോവിന്റെ ഭര്‍ത്താവ്, സ്വന്തം ഐടി കമ്പനി നടത്തുന്നയാള്‍ കൂടിയാണ്.
പുതിയ റഷ്യന്‍ 'ടെക് നാടോടികളുടെ' പ്രമുഖനാണദേഹം. ഉയര്‍ന്ന വൈദഗ്ധ്യമുള്ള പ്രോഗ്രാമര്‍മാരും ഐടി വിദഗ്ധരും പ്രതിസന്ധിയിലായതോടുകൂടിയാണ് രാജ്യം വിടാന്‍ നിര്‍ബന്ധിതരായത്.
ഏകദേശം 80,000 റഷ്യക്കാര്‍ പുതുതായി കടന്നുവന്ന ജോര്‍ജിയന്‍ തലസ്ഥാനത്തെ പ്രധാന തെരുവിനെ അവര്‍ 'ലിറ്റില്‍ മോസ്‌കോ' എന്നാണ് വിളിക്കുന്നത്, ഇവിടെ ഏകദേശം 20,000 പേര്‍ വന്‍ കമ്പനികളില്‍ നല്ല പൊസിഷനുകളില്‍ സെറ്റ് ആവുകയും ചെയ്തു.
രാഷ്ട്രീയ അടിച്ചമര്‍ത്തലില്‍ നിന്നും സാമ്പത്തിക വ്യവസ്ഥയില്‍ നിന്നും രക്ഷപ്പെടുന്ന കൂടുതല്‍ യുവ പ്രൊഫഷണലുകളെയും കൊണ്ട് ഇങ്ങനെ പ്രതിദിനം ഫ്‌ലൈറ്റുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. സാമ്പത്തീക ഭദ്രതയ്ക്കായി റഷ്യ സൈന്യത്തില്‍ ചേര്‍ന്ന യുവാക്കളുടെ അവസ്ഥയും ഇവര്‍ ഓര്‍ത്തെടുക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























