Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിൽ...


കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...


തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...


അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...


ഇന്ത്യയില്‍ വാട്‌സാപ്പ് നിര്‍ത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ...എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു? വിശദാംശങ്ങള്‍ അറിയാം...സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ അത് സംഭവിക്കും...

യുക്രൈന് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം; പുടിന്‍ കട്ട കലിപ്പില്‍; ലക്ഷ്യം നേടിയെടുത്ത് സെലന്‍സ്‌കി; റഷ്യയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

09 APRIL 2022 09:23 PM IST
മലയാളി വാര്‍ത്ത

More Stories...

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...

അന്യഗ്രഹജീവികളും പറക്കുംതളികയും ഈ ലോകത്തുണ്ടോ..? . ഇപ്പോഴിതാ അത്തരമൊരു വാര്‍ത്ത വീണ്ടും വൈറലായിരിക്കുകയാണ്... പറക്കുംതളികയെ കണ്ടുവെന്ന് അവകാശപ്പെട്ട് എത്തിയിരിക്കുകയാണ് യുവതി..എന്താണ് അവർ കണ്ടത്...?

ഫലസ്തീനി തടവുകാരുടെ കൈമാറ്റം, ഗസ്സയിലെ വെടിനിർത്തൽ...ഇസ്രായേൽ പുതിയ കരാർ വ്യവസ്ഥകൾ മുന്നോട്ടുവെച്ചതായി റിപ്പോർട്ട്..20 ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്ന ആവശ്യം ഇതിൽ അടങ്ങിയതായി ഇസ്രായേലി മാധ്യമങ്ങ​ൾ..കരാറിന്റെ കാലാവധി തീർന്നാൽ ആക്രമണം വീണ്ടും...

ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകളെ തടയാൻ... ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് ഹൂതികൾ...കപ്പലുകൾ സഞ്ചരിക്കുന്നത് അവസാനിപ്പിക്കുമെന്ന് ഹൂതി നേതാവ്.. രണ്ട് ദിവസം കൂടുമ്പോൾ ശരാശരി ഒരു കപ്പലെങ്കിലും ആക്രമണത്തിനിരയാകുന്നു..

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...

യുക്രൈന് ആഴ്ചകള്‍ക്കുള്ളില്‍ യൂറോപ്യന്‍ യൂണിയനില്‍ ഔദ്ധ്യോഗിക അംഗമാകാമെന്ന് യൂറോപ്യന്‍ യൂണിയന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍. ഇതിനായി യുക്രൈന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരിക്കുകയാണ് ഉര്‍സുല. നാറ്റോയില്‍ അംഗത്വം വേണമെന്ന ആവശ്യം യുക്രൈന്‍ നിരന്തരം ആവശ്യപ്പെട്ട് തുടങ്ങിയതിനാലാണ് തങ്ങള്‍ യുക്രൈനിലേക്കുള്ള സൈനിക നടപടി ആരംഭിച്ചതെന്നാണ് റഷ്യ അവകാശപ്പെടുന്നത്. മുന്‍ സോവിയേറ്റ് യൂണിയന്‍ രാജ്യമായ യുക്രൈന്‍, ഏഷ്യായൂറോപ്പ് വന്‍കരകളുടെ ഇടയിലുള്ള ഭൂഭാഗമാണ്. അതിനാല്‍ തന്നെ യൂറോപ്പ്യന്‍ യൂണിയനും പുറത്താണ് യുക്രൈന്റെ സ്ഥാനം. യുക്രൈനിന് നാറ്റോ അംഗത്വം ലഭിച്ചാല്‍ അത് തങ്ങളുടെ അതിര്‍ത്തികളെ അസ്ഥിരമാക്കുമെന്ന ഭയമാണ് പുടിനെ യുക്രൈന്‍ അക്രമിക്കാന്‍ പ്രേരിപ്പിച്ചതും.

യുദ്ധത്തിനിടെ കനത്ത നാശം നേരിടേണ്ടിവന്ന യുക്രൈന്‍ നാറ്റോ പ്രവേശനം നടന്നില്ലെങ്കിലും തങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ പ്രവേശനം അനുവദിക്കണമെന്ന് സെലെന്‍സ്‌കി ആവശ്യപ്പെട്ടു. യുദ്ധത്തിന് അല്‍പ്പം ശമനമുണ്ടായപ്പോള്‍ യുക്രൈന്റെ ആവശ്യം അംഗീകരിക്കാമെന്ന് ഏറ്റിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍. ഇതോടെ റഷ്യയുടെ അടുത്ത നീക്കമെന്തെന്ന കാതോര്‍ക്കുകയാണ് ലോകരാജ്യങ്ങള്‍. സെലെന്‍സ്‌കിയുടെ ആവശ്യത്തെ നാറ്റോ ഒരിക്കലും പരിഗണിച്ചിരുന്നില്ലെങ്കിലും യുക്രൈന്‍ നാറ്റോയില്‍ ചേരില്ലെന്ന് റഷ്യയ്ക്ക് ഉറപ്പ് വേണമായിരുന്നു. എന്നാല്‍ സെലെന്‍സ്‌കി തന്റെ ആവശ്യം ഉന്നയിച്ചുകൊണ്ടേയിരുന്നു.

ഇതാണ് തങ്ങളെ യുക്രൈനെതിരായ സൈനിക നടപടിക്ക് പ്രേരിപ്പിച്ചതെന്നാണ് റഷ്യയുടെ വാദം. നാല്‍പ്പത്തിയഞ്ച് ദിവസത്തോളം യുദ്ധം ചെയ്തിട്ടും റഷ്യയ്ക്ക് യുക്രൈനില്‍ കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല, റഷ്യയ്ക്ക് കനത്ത നാശവും ഈ യുദ്ധത്തിനിടെ നേരിടേണ്ടിവന്നു. ഇതോടെ യുക്രൈന്റെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ നിന്നും പിന്മാറിയ റഷ്യ യുക്രൈന്റെ തെക്ക് കിഴക്കന്‍ മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെയാണ് യുക്രൈന് ആഴ്ചകള്‍ക്കുള്ളില്‍ യൂറോപ്യന്‍ യൂണിയനില്‍ ഔദ്ധ്യോഗിക അംഗമാകാമെന്ന് യൂറോപ്യന്‍ യൂണിയന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞത്. ഇതിനായി യുക്രൈന് എല്ലാ സഹായങ്ങളും ഉര്‍സുല വാഗ്ദാനം ചെയ്തു.

യുക്രൈന്റെ യൂറോപ്യന്‍ യൂണിയന്‍ പ്രവേശനം റഷ്യന്‍ പ്രസിഡന്റിനെ പ്രകോപിതനാക്കുമോയെന്ന് കാത്തിരിക്കുകയാണ് ലോകരാജ്യങ്ങള്‍. നേരത്തെ റഷ്യയുടെ അധിനിവേശകാലത്ത് ഏതെങ്കിലും രാജ്യം യുക്രൈനെ സൈനികമായി സഹായിക്കുകയോ, റഷ്യന്‍ വിമാനങ്ങള്‍ക്ക് യുക്രൈന്റെ ആകാശത്ത് പ്രവേശനാനുമതി നിഷേധിക്കുകയോ ചെയ്താല്‍ ആ രാജ്യം അക്രമിക്കുമെന്ന് പുടിന്‍ ഭീഷണി മുഴക്കിയിരുന്നു.ഒരു രാജ്യത്തിന് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വമെടുക്കണമെങ്കില്‍ അതിന് വര്‍ഷങ്ങളുടെ നടപടി ക്രമങ്ങള്‍ ആവശ്യമാണ്. നിരവധി തവണ അപേക്ഷകള്‍ അയക്കുകയും മാനദണ്ഡ പരിശോധനകളും മറ്റ് ചര്‍ച്ചകള്‍ക്കും ശേഷമാകും ഈ അപേക്ഷ പരിഗണിക്കുക.

യൂറോപ്യന്‍ യൂണിയനിലേക്ക് ബ്രസല്‍സ് മോള്‍ഡോവ, ജോര്‍ജിയ, യുക്രൈന്‍ എന്നീ രാജ്യങ്ങളെ സ്വാഗതം ചെയ്യണമെന്ന് 2011 മുതല്‍ യുക്രൈന്‍ ആവശ്യപ്പെടുന്നതാണ്. ഒരു ഔദ്യോഗിക അംഗരാജ്യമാകാനുള്ള യുക്രൈന്റെ ആഗ്രഹം 2014 ലെ മൈദാന്‍ വിപ്ലവത്തിന് ആക്കം കൂട്ടി.ഒടുവില്‍ ഇത് റഷ്യയുടെ ക്രിമിയ പിടിച്ചെടുക്കല്‍ നടപടിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. റഷ്യയുടെ യുക്രൈന്‍ അധിനിവേശം യുക്രൈന്റെ അസ്തിത്വത്തെ മാത്രമല്ല, യൂറോപ്പിന്റെ മൊത്തത്തിലുള്ള സുരക്ഷയ്ക്ക് നേരെയുള്ള അക്രമണമാണെന്ന് സെലെന്‍സ്‌കി ആരോപിച്ചതിന് പിന്നാലെയാണ് യൂറോപ്യന്‍ യൂണിയന്‍ പ്രവേശനത്തെ അംഗീകരിച്ച് രംഗത്തെത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തുക്കളായ യുവാക്കളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (51 minutes ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍ ആറ് കോടിയുടെ കൊക്കെയിനുമായി കെനിയന്‍ പൗരന്‍ അറസ്റ്റില്‍  (58 minutes ago)

കോണ്‍ഗ്രസിനെയും ഇന്ത്യ മുന്നണിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (1 hour ago)

എം.പി.ആയാല്‍ കേന്ദ്രമന്ത്രിയേക്കാള്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കാനാകുമെന്ന് തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി സുരേഷ് ഗോപി  (1 hour ago)

ഭരണഘടനാ ഭേദഗതിയിലൂടെ ദലിതുകളുടെയും പിന്നാക്കക്കാരുടെയും ആദിവാസികളുടെയും സംവരണം തട്ടിയെടുക്കുകയാണ് ബിജെപി നേതാക്കളുടെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി  (1 hour ago)

ആലപ്പുഴയില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു  (1 hour ago)

ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്ക് തീപിടിച്ചു...  (8 hours ago)

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീണ് 14കാരന് ദാരുണാന്ത്യം...  (8 hours ago)

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്  (8 hours ago)

ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോര്‍ജ്:- നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; യാത്രാവേളയില്‍ കുടിക്കാനുള്ള വെള്ളം കരുതുക...  (8 hours ago)

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...  (9 hours ago)

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...  (9 hours ago)

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (9 hours ago)

എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു?  (10 hours ago)

നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (10 hours ago)

Malayali Vartha Recommends