Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...


കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...


മുഖ കറിമസാലനിര്‍മ്മാണക്കമ്പനികളിൽ മസാലപ്പൊടികളില്‍ ക്യാന്‍സറിന്, കാരണമാകുന്ന പദാര്‍ത്ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ തിരിച്ചയച്ച് സിംഗപ്പൂരും ഹോങ്കോങ്ങും..സാമ്പിള്‍ എടുത്ത് പരിശോധിക്കാന്‍ ഉത്തരവിട്ടു...


മലദ്വാരത്തിൽ ലക്ഷങ്ങളുടെ സ്വർണം ഒളിപ്പിച്ച് കടത്തിയ യുവാവിനെ കസ്റ്റംസ് പിടികൂടി...അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 45.7 ലക്ഷം രൂപയുടെ സ്വർണം കഴിഞ്ഞദിവസം പിടികൂടിയത്..ഇയാളുടെ നടത്തവും സംശയാസ്പദമായ പെരുമാറ്റവും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്..

തന്ത്രങ്ങള്‍ ഫലിച്ചില്ല... ഇമ്രാന്‍ പുറത്ത്.... പാക് ദേശീയ അസംബ്ലിയില്‍ നടന്ന അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെ ഇമ്രാന് പ്രധാനമന്ത്രി പദം നഷ്ടമായി, അവിശ്വാസപ്രമേയം പാസായി മിനിറ്റുകള്‍ക്കകം ഇമ്രാന്‍ ഔദ്യോഗികവസതി ഒഴിഞ്ഞു, പാക്കിസ്ഥാന്‍ വേദിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍

10 APRIL 2022 06:46 AM IST
മലയാളി വാര്‍ത്ത

More Stories...

മുഖ കറിമസാലനിര്‍മ്മാണക്കമ്പനികളിൽ മസാലപ്പൊടികളില്‍ ക്യാന്‍സറിന്, കാരണമാകുന്ന പദാര്‍ത്ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ തിരിച്ചയച്ച് സിംഗപ്പൂരും ഹോങ്കോങ്ങും..സാമ്പിള്‍ എടുത്ത് പരിശോധിക്കാന്‍ ഉത്തരവിട്ടു...

ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകളെ തടയാൻ ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് ഹൂതികൾ..!

അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ വൈദ്യുതകാര്‍ മരത്തിലിടിച്ച് കത്തി മലയാളികുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം...

തായ്‌ലന്‍ഡില്‍ പാരാഗ്ലൈഡിങ്ങിനിടെ അപകടത്തില്‍ പ്രധാന അധ്യാപികയ്ക്ക് ദാരുണാന്ത്യം

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...

അവസാന പ്രതീക്ഷയും നഷ്ടമായി.... ഇമ്രാന്‍ പുറത്ത്.... പാക് ദേശീയ അസംബ്ലിയില്‍ നടന്ന അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെ ഇമ്രാന് പ്രധാനമന്ത്രി പദം നഷ്ടമായി. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഇമ്രാന്‍ ഖാന്‍ പുറത്തായി. ദേശീയ അസംബ്ലിയില്‍ നിന്ന് ഭരണ കക്ഷി അംഗങ്ങള്‍ വിട്ടു നിന്നു.


വോട്ടെടുപ്പില്‍ 174 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്. 342 അംഗ നാഷനല്‍ അസംബ്ലിയില്‍ 172 വോട്ടാണു വേണ്ടിയിരുന്നത്. അവിശ്വാസപ്രമേയം പാസായി മിനിറ്റുകള്‍ക്കകം ഇമ്രാന്‍ ഔദ്യോഗികവസതി ഒഴിഞ്ഞു. പാക്കിസ്ഥാന്‍ വേദിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍




വോട്ടെടുപ്പിന് തൊട്ടുമുന്‍പ് അസംബ്ലി സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജി വെച്ചിരുന്നു .ഇടക്കാല സ്പീക്കറെ നിയോഗിച്ചാണ് നടപടികള്‍ അവസാനിപ്പിച്ചത്. പുതിയ പ്രധാനമന്ത്രിയെ ഇന്നു തന്നെ തിരഞ്ഞെടുത്തേക്കും. പ്രതിപക്ഷനേതാവും മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരന്‍ ഷഹബാസ് ഷരീഫ് (70) പ്രധാനമന്ത്രിയാകുമെന്നാണു സൂചന.

അവിശ്വാസ പ്രമേയ നടപടികള്‍ക്കായി ഇന്നലെ രാവിലെ പാര്‍ലമെന്റ് ചേര്‍ന്നെങ്കിലും വോട്ടെടുപ്പു നടത്താതെ സമ്മേളനം രാത്രി വരെ നീട്ടി.. രാത്രി 9നു ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗം ഇമ്രാന്‍ ഖാന്‍ രാജിവയ്ക്കേണ്ടതില്ലെന്ന തീരുമാനമെടുത്തു പിരിഞ്ഞു. അതിനിടെ, സേനാ മേധാവി ഖമര്‍ ജാവേദ് ബജ്വ ഇമ്രാനുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് പാര്‍ലമെന്റിനു പുറത്ത് സൈനികവ്യൂഹം നിരന്നു.വോട്ടെടുപ്പിനു സഭാ സ്പീക്കര്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉമര്‍ ബന്ദ്യാല്‍ അര്‍ധരാത്രി പ്രത്യേക സിറ്റിങ്ങിനു കോടതി തുറക്കാന്‍ നിര്‍ദ്ദേശം നല്‍കി.

സൈന്യത്തിന്റെയും സുപ്രീം കോടതിയുടെയും നിര്‍ണായക ഇടപെടലോടെ, അവിശ്വാസപ്രമേയ വോട്ടെടുപ്പ് നീട്ടിവയ്ക്കാനുള്ള ഇമ്രാന്റെ തന്ത്രം പാളി.പാക്കിസ്ഥാനില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും അനുമതിയില്ലാതെ രാജ്യം വിടരുതെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 



രാത്രി പത്തരയ്ക്ക് മുന്‍പ് അവിശ്വാസം വോട്ടിനിടണം എന്ന സുപ്രീംകോടതിയുടെ വിധി അടിസ്ഥാനത്തില്‍ രാവിലെ പത്തരയ്ക്ക് സഭ ചേര്‍ന്നെങ്കിലും പ്രതിപക്ഷം സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബഹളം കൂട്ടിയതോടെ സ്പീക്കര്‍ അസസ് ഖൈസര്‍ സഭ നിര്‍ത്തിവെയ്ക്കുകയായിരുന്നു. അരമണിക്കൂറിനുള്ളില്‍ വീണ്ടും സഭ ചേരും എന്നായിരുന്നു അറിയിച്ചിരുന്നത് എങ്കിലും സഭ പിന്നീട സമ്മേളിച്ചത് രണ്ടര മണിക്കൂറിനു ശേഷം.

അവസാന നിമിഷവും ഇമ്രാന്‍ നടത്തുന്ന കള്ളക്കളിയുടെ ഫലമായാണ് വോട്ടെടുപ്പ് വൈകിക്കുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ചീഫ് ജസ്റ്റിസ് അര്‍ധരാത്രി ചീഫ് ജസ്റ്റിസ് സുപ്രീംകോടതിയില്‍ എത്തിയതോടെ ഇമ്രാന്‍ ഖാന്റെ നീക്കങ്ങള്‍ക്ക് വന്‍ തിരിച്ചടിയും നല്‍കി.

 


അവിശ്വാസ പ്രമേയത്തില്‍ ദേശീയ അസംബ്ലിയില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ പുറത്ത് വന്‍ സൈനിക വ്യൂഹമാണ് അണിനിരന്നിട്ടുള്ളത്. വിദേശ ശക്തിയുടെ ഇടപെടലാണ് ഈ അവിശ്വാസ പ്രമേയത്തിന് പിന്നിലെന്നാണ് ഇമ്രാന്‍ ഖാനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഉന്നയിരുന്ന പ്രധാന ആരോപണം.


അതേസമയം ഇടക്കാല പ്രധാനമന്ത്രിയായി ഷഹബാസ് തുടരുമെന്നാണ് സൂചനകള്‍. ദേശീയ അസംബ്ലിയില്‍ അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പേ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവച്ചിരുന്നു.

 



പാക്കിസ്ഥാന്‍ പാര്‍ലമെന്റിന് പുറത്ത് ഇമ്രാന്‍ അനുകൂലികളുടെ പ്രതിഷേധം നടക്കുകയാണ്. പാക്കിസ്ഥാന്റെ 75 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രി അവിശ്വാസ പ്രമേയത്തിലൂടെ പുറത്തുപോകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്തരീക്ഷ താപനില ഉയരുന്നു; സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം  (1 hour ago)

സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്; വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം; സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്  (2 hours ago)

ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...  (2 hours ago)

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി; മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ  (2 hours ago)

ജനവിധിയിൽ വലിയ പ്രതീക്ഷയുണ്ട്. വലിയ ദൈവ വിശ്വാസവുമുണ്ട്; തൃശൂര്‍ ലോക്‌സഭാ മണ്ഡല തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം വർദ്ധിച്ചിരിക്കുന്നുവെന്ന് സുരേഷ് ഗോപി  (2 hours ago)

ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...  (2 hours ago)

ഇരു മുന്നണിയുടെയും നിരവധി അനുഭാവികൾ മനസ് മടുത്ത് വോട്ടെടുപ്പിൽ നിന്നും പിൻമാറിയതാണ് പോളിംഗ് കുറയാൻ കാരണം; സംസ്ഥാനത്ത് ആറുശതമാനത്തോളം പോളിംഗ് കുറഞ്ഞത് ഇടത്-വലത് മുന്നണികൾക്ക് തിരിച്ചടിയാണെന്ന് ബിജെപി സ  (2 hours ago)

ഇനിയൊരു തിരഞ്ഞടുപ്പില്‍ വോട്ട് ചെയ്യാന്‍ അവനില്ല: വോട്ട് ചെയ്യാന്‍ ബാഗ്ലൂരില്‍ നിന്ന് നാട്ടിലെത്തി തിരികെ മടങ്ങാനിരിക്കെ മരണത്തിന്റെ വേഷത്തില്‍ അപകടമെത്തി- കോട്ടയം വെള്ളൂപ്പറമ്പിലെ വിദ്യാര്‍ത്ഥിയുടെ വ  (2 hours ago)

കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...  (3 hours ago)

അന്വേഷണം തുടങ്ങി...!  (4 hours ago)

ചീരഞ്ചിറ സ്‌കൂളിലെ പ്രധാന അധ്യാപിക തായ്‌ലന്‍ഡില്‍ പാരാഗ്ലൈഡിങ്ങിനിടെ അപകടത്തില്‍ മരിച്ചു...  (4 hours ago)

വിമാനത്താവളത്തിൽ വൻ സ്വർണവേട്ട...!  (4 hours ago)

കോൺഗ്രസ് ക്യാമ്പിൽ ആശങ്ക വിതറി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്.....കേരളത്തിൽ നിന്നും ലോക്‌സഭയിലേക്ക് ബിജെപി അക്കൗണ്ട് തുറക്കുക തലസ്ഥാന മണ്ഡലമായ തിരുവനന്തപുരത്ത് നിന്ന് എന്ന് റിപ്പോർട്ട്  (4 hours ago)

പത്മസരോവരത്തിൽ നിന്നും മഞ്ജുവിനൊപ്പം പടിയിറങ്ങിയത് ദിലീപിന്റെ ആ ഭാഗ്യം! വർഷങ്ങൾക്ക് ശേഷം അത് കണ്ടെത്തി ആരാധകർ  (4 hours ago)

Malayali Vartha Recommends