ബലാത്സംഗക്കേസില്‍ ബ്രിട്ടീഷ് ജയിലില്‍ 23 വര്‍ഷത്തെ തടവുശിക്ഷയനുഭവിക്കുകയായിരുന്ന മലയാളി മരിച്ചു... കോമ്രേഡ് ബാല എന്ന് സ്വയംവിശേഷിപ്പിക്കുന്ന അരവിന്ദന്‍ ബാലകൃഷ്ണനാണ് മരിച്ചത്

ബലാത്സംഗക്കേസില്‍ ബ്രിട്ടീഷ് ജയിലില്‍ 23 വര്‍ഷത്തെ തടവുശിക്ഷയനുഭവിക്കുകയായിരുന്ന മലയാളി മരിച്ചു... കോമ്രേഡ് ബാല എന്ന് സ്വയംവിശേഷിപ്പിക്കുന്ന അരവിന്ദന്‍ ബാലകൃഷ്ണ(81)നാണ് മരിച്ചത്.
പ്രിന്‍സ് ടൗണിലെ എച്ച്.എം.പി. ഡാര്‍ട്ട്മൂര്‍ ജയിലിലായിരുന്നു അന്ത്യം സംഭവിച്ചത്. കേരളത്തില്‍ ജനിച്ച ബാലകൃഷ്ണന്‍, സിങ്കപ്പൂരിലേക്കും അവിടെനിന്ന് ലണ്ടനിലേക്കും കുടിയേറുകയായിരുന്നു.
2013-ല്‍ ബാലകൃഷ്ണന്റെ തടവില്‍ നിന്ന് രക്ഷപ്പെട്ട മകള്‍ കാറ്റ് മോര്‍ഗനാണ് പിതാവിന്റെ ക്രൂരത ലോകത്തോട് വിളിച്ചുപറഞ്ഞത്. പതിവായി ഇയാള്‍ തന്നെ മര്‍ദിച്ചിരുന്നതായി മോര്‍ഗന്‍ വെളിപ്പെടുത്തിയിരുന്നു. തനിക്ക് ദൈവതുല്യമായ കഴിവുകളുണ്ടെന്ന് അനുയായികളെ തെറ്റിദ്ധരിപ്പിച്ച് ഇയാള്‍ സൗത്ത് ലണ്ടനിലെ വീട്ടില്‍ സ്ത്രീകളെ തടവിലാക്കുകയും ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്തിരുന്നു.
2016-ല്‍ മകളെ 30 വര്‍ഷം തടവിലാക്കിയതിനും രണ്ടു അനുയായികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയതിനും അരവിന്ദന്‍ ബാലകൃഷ്ണന്‍ കുറ്റക്കാരനാണെന്ന് ബ്രിട്ടീഷ് കോടതി കണ്ടെത്തി.
"
https://www.facebook.com/Malayalivartha























