Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പാകിസ്ഥാന്റെ പാരമ്പര്യം കാത്തു, എന്നാല്‍ 75 വര്‍ഷത്തെ ചരിത്രത്തില്‍ ഈ വിധി ആദ്യം; കസേര തെറിച്ചതിന് പിന്നാലെ വീട്ടുതടങ്കലിലായി ഇമ്രാന്‍ ഖാന്‍

10 APRIL 2022 12:15 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

പാകിസ്ഥാനിലെ ഭരണാധികാരികള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. കാലാവധി പൂര്‍ത്തിയാക്കാന്‍ ഭാഗ്യമില്ലാത്തവരാണ് അവര്‍. പാരമ്പര്യമായി രാജ്യത്തിന് കിട്ടിയിട്ടുള്ള ആ ദുഷ്‌പേര് എന്തായാലും ഇത്തവണും കാത്തു. പാക് പ്രധാനമന്ത്രിയായിരുന്ന ഇമ്രാന്‍ഖാന്‍ സ്ഥാനത്ത്‌നിന്ന് പടിയിറങ്ങിയിരിക്കുന്നു.

എന്നാല്‍ മറ്റ് പ്രധാനമന്ത്രിമാരും സ്വന്തമാക്കാത്ത ഒരു പേരും ഇമ്രാന്‍ ഖാന് ലഭിച്ചിട്ടുണ്ട്. നമുക്കറിയാം മുന്‍ പ്രധാനമന്ത്രിയായിരുന്ന ബാനസീര്‍ ഭൂട്ടോയെ ചാവേറുകള്‍ കൊലപ്പെടുത്തുകയാണ് ഉണ്ടായത്. നവാസ് ഷെരീഫാണെങ്കില്‍ പട്ടാള അട്ടിമറിയിലൂടെയാണ് പുറത്തുപോയത്. അതുകൊണ്ട് തന്നെ പാക് ചരിത്രത്തില്‍ ആദ്യമായി അവിശ്വാസപ്രമേയത്തിലൂടെ പുറത്തേക്ക് പോവുന്ന പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ ഇനിമുതല്‍ അറിയപ്പെടും.

 

സുപ്രീം കോടതിയുടേയും സൈന്യത്തിന്റെയും നിര്‍ണായക ഇടപെടലുകളാണ് ഇമ്രാന്‍ ഖാന് തിരിച്ചടിയായത് എന്ന് വളരെ വ്യക്തമായി തന്നെ പറയാന്‍ സാധിക്കും. അതുകൊണ്ടാണ് ഖാന്റെ എല്ലാ തന്ത്രങ്ങളും പാളിയത്. സ്ഥാനത്ത് നിന്ന് പുറത്തുപോകാതിരിക്കാന്‍ കുറെ നാടകങ്ങളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കളിച്ചത്. ഭരണകക്ഷി അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

വോട്ടെടുപ്പിന് മുമ്പ് സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവെച്ചു. എന്നിട്ടൊന്നും കാര്യമുണ്ടായില്ല. നേരത്തെ പാക് നാഷണല്‍ അസംബ്ലിയില്‍ പങ്കെടുക്കാതെ ഒളിച്ചു കഴിഞ്ഞെങ്കിലും സുപ്രീംകോടതിയുടെ നിര്‍ണായക ഇടപെടലിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.

 

ഇനി കഴിഞ്ഞ രാത്രിയില്‍ നടന്ന ചില നാടകീയ സംഭവങ്ങള്‍ ഒന്ന് നോക്കാം..

അവിശ്വാസ പ്രമേയ നടപടികള്‍ക്കായി ഇന്നലെ രാവിലെയാണ് പാര്‍ലമെന്റ് ചേര്‍ന്നത്, എങ്കിലും വോട്ടെടുപ്പു നടത്താതെ സമ്മേളനം രാത്രി വരെ നീട്ടി. രാത്രി 9നു ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗം ഇമ്രാന്‍ ഖാന്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന തീരുമാനമെടുത്തു പിരിഞ്ഞു. അതിനിടെ, സേനാ മേധാവി ഖമര്‍ ജാവേദ് ബജ്വ ഇമ്രാനുമായി കൂടിക്കാഴ്ച നടത്തി.

 

തുടര്‍ന്ന് പാര്‍ലമെന്റിനു പുറത്ത് സൈനികവ്യൂഹം നിരന്നു.വോട്ടെടുപ്പിനു സഭാ സ്പീക്കര്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉമര്‍ ബന്ദ്യാല്‍ അര്‍ധരാത്രി പ്രത്യേക സിറ്റിങ്ങിനു കോടതി തുറക്കാന്‍ നിര്‍ദ്ദേശം നല്‍കി.

എന്നാല്‍ വോട്ടെടുപ്പ് വൈകിയതും സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കി മാറ്റാന്‍ പ്രതിപക്ഷം ശ്രമിച്ചിരുന്നു. ഇമ്രാന്‍ നടത്തുന്ന അവസാനത്തെ കള്ളക്കളിയുടെ ഫലമായാണ് വോട്ടെടുപ്പ് വൈകിക്കുന്നതെന്നായിരുന്നു അവര്‍ ആരോപിച്ചിരുന്നത്. സത്യത്തില്‍ സമയം വൈകിപ്പിച്ച് വോട്ടെടുപ്പ് നീട്ടിവെക്കാന്‍ തന്നെയായിരുന്നു ഇമ്രന്‍ാഖാന്റെ പ്ലാന്‍. എന്നാല്‍ അതും പാളി.

അഴിമതിക്കാരുടെ ശല്യത്തില്‍ പൊറുതിമുട്ടിയ പാകിസ്ഥാനികള്‍ക്ക് ഇമ്രാന്റെ വരവ് ഒരു ആശ്വാസമായിരുന്നു. അധികാരത്തിലേറുമ്പോള്‍ അഴിമതിമുക്ത പാകിസ്ഥാന്‍ അണ് തന്റെ ലക്ഷ്ം എന്നായിരുന്നു ഖാന്‍ പറഞ്ഞിരുന്നത്. അനക്കമില്ലാതെ കിടന്നിരുന്ന പാക് ക്രിക്കറ്റ് ടീമിനെ ആന്താരാഷ്ട്ര തലത്തില്‍ എത്തിച്ച് ലോക ചാമ്പ്യന്മാരാക്കിയ ഖാന്റ ആ നേതൃപാടവം മുന്നില്‍ കണ്ടാണ് ജനങ്ങള്‍ ഇമ്രാനെ തങ്ങുടെ ദൈവമായി കരുതിയിരുന്നത്.

എന്നാല്‍ ജനങ്ങളുടെ സ്വപ്‌നങ്ങള്‍ സഫലമാക്കാന്‍ ഖാന് കഴിഞ്ഞില്ല എന്നുള്ളതാണ് പിന്നീടുളഅള ദിവസങ്ങളില്‍ നമ്മള്‍ കണ്ടത്. പ്രധാനമന്ത്രിയുടെ അധികാരം ഉപയോഗിച്ച് ഖാന്‍ കാണിച്ചുകൂട്ടിയ കാര്യങ്ങള്‍ അദ്ദേഹത്തിന് തന്നെ വിനയായി മാറി. ജനപ്രീതി കുറഞ്ഞു, വിവാദങ്ങള്‍ തലപൊക്കി.

 

പാകിസ്ഥാനില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങൡ പ്രതികണങ്ങള്‍ നടത്താതെ കുറ്റവാളികളെ സംരക്ഷിക്കുന്നു എന്നുള്ള ചീത്തപ്പേരും ഖാന്‍ സ്വന്തമാക്കിയിട്ടുണ്ട്. മാത്രമല്ല പടിറക്കിത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ഫറ ഖാന്‍ എന്ന പാക് സുന്ദരി 90,000 ഡോളറുമായി മുങ്ങിയിരിക്കുന്നു എന്ന വാര്‍ത്തയും പുറത്ത് വരുന്നിരുന്നു. ശ്രദ്ധിക്കണം അഴിമതി വിമുക്ത പാകിസ്ഥാന്‍ എന്ന ഖാന്റെ വാഗ്ദാനങ്ങളെ പൊളിച്ചടുക്കിയാണ് ഈ പാക് സുന്ദരി രാജ്യം വിട്ടത്.പ്രതിപക്ഷം അഴിമതിയുടെ മാതാവ് എന്ന് വിശേഷിപ്പിക്കുന്ന ഫറ ഇമ്രാന്‍ഖാന്റെ ഭാര്യയുടെ സുഹൃത്താണ് എന്നുള്ളതാണ് മറ്റൊരു ഞെട്ടിക്കുന്ന സംഭവം. ഇതെല്ലാം തന്നെ ജനപ്രീതിയിലില്‍ വന്‍ ഇടിവുണ്ടാക്കാന്‍ കാരണമായിട്ടുണ്ട്. സൈന്യത്തിന്റെ അപ്രീതിക്കൊപ്പം ഇമ്രാന്‍ഖാന് തിരിച്ചടിയായി.

കഴിഞ്ഞ കുറച്ച് കാലമായി ഖാന്റെ ധാര്‍ഷ്ട്യ സ്വഭാവം ജനപ്രീതി കുറയാന്‍ ഇടയാക്കിയിട്ടുണ്ട്. കൂടാതെ കടക്കെണിയും വിലക്കയറ്റവും രൂക്ഷമായിരിക്കുകയുമാണ്. ഇപ്പോള്‍ പാകിസ്ഥാന്റെ അവസ്ഥ ഏതാണ്ട് ശ്രീലങ്കക്ക് തുല്യമായിട്ടുണ്ടെന്ന് നിസ്സംശയം പറയാന്‍ സാധക്കും. ഇമ്രാന്‍ ഖാന്‍ അധികാരത്തിലെത്തിയ ശേഷമാണ് രൂപയുടെ മൂല്യം ഇടിഞ്ഞതെന്നുള്ള ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ചെറിയ രാജ്യങ്ങളില്‍ നിന്ന് പോലും ഇപ്പോള്‍ കടം വാങ്ങിക്കേണ്ട അവസ്ഥയാണ് പാകിസ്ഥാന്.


ഇതിനെല്ലാം പുറമെ പട്ടാളവുമായുള്ള ഖാന്റെ പിണക്കവും അദ്ദേഹത്തിന്റെ നിലനില്‍പ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഇവിടെ നമ്മള്‍ ശ്രദ്ദിക്കേണ്ട ഒരു കാര്യം ഭരണം നടത്തുന്നത് പ്രധാനമന്ത്രിയാണെങ്കിലും വിദേശ നയങ്ങളിലും പ്രതിരോധ മേഖലയിലും നിര്‍ണായക തീരുമാനങ്ങള്‍ സ്വീകരിക്കുന്നത് പട്ടാളമാണ് എന്നുള്ളതാണ്.

 

പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇതൊരു കീഴ്‌വഴക്കവുമാണ്. മാത്രമല്ല ഇപ്പോള്‍ ഇമ്രാന്‍ ഖാന്റെ ശത്രുവായി പട്ടാളം മാറുമ്പോള്‍ ശ്രദ്ദിക്കേണ്ടത്, അപ്പുറത്ത് നവാസ് ഷെരീഫിനുള്ള വാതില്‍ തുറന്നു എന്നുതന്നെയാണ്. കാരണം പട്ടാളവുമായുള്ള നല്ല ബന്ധം കാരണം മൂന്നുതവണയായി ഒമ്പത് വര്‍ഷം അദ്ദേഹത്തിന് പാകിസ്ഥാന്റെ തലവനായിരിക്കാന്‍ സാധിച്ചു.

എന്തായാലും പ്രധാനമന്ത്രി കസേര തെറിച്ചതിന് പിന്നാലെ ഖാന്‍ വീട്ടുതടങ്കലില്‍ ആണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മാത്രമല്ല അദ്ദേഹത്തിന് പാകിസ്ഥാനില്‍ ഇനി രാഷ്ട്രീയ ഭാവി ഉണ്ടോ എന്നത് സംശയമുള്ള കാര്യമാണ്. കൂടാതെ ഇടക്കാല പ്രധാനമന്ത്രിയായി ഷഹബാസ് തുടരുമെന്നാണ് സൂചനകള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends