Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഇത് ചരിത്രത്തിലാദ്യം; ഇമ്രാനെ ജയിലിലടയ്ക്കില്ലെന്ന് നിയുക്ത പ്രധാനമന്ത്രി; പുറത്താക്കും മുമ്പ് വസതിയൊഴിഞ്ഞ് ഇമ്രാന്‍ഖാന്‍; അര്‍ദ്ധരാത്രിയില്‍ പാകിസ്ഥാനില്‍ നടന്നത്

10 APRIL 2022 01:53 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

ഏറെ നാളത്തെ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും ഇമ്രാന്‍ ഖാന്‍ പുറത്തായിരിക്കുന്നു. അര്‍ദ്ധ രാത്രി വരെ നീണ്ട ആ ചരിത്രപരമായ പുറത്താക്കല്‍ അര്‍ത്ഥരാത്രിയിലും ഇമ്രാന്‍ അനുകൂലികള്‍ വേദനയോടെയും മറ്റളുള്ളവര്‍ ആകാംശയോടെയുമാണ് നോക്കിക്കണ്ടു. ദേശീയ അസംബ്ലിയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായതോടെ ഇമ്രാന്‍ ഖാന് പുറത്തുപോവുകയല്ലാതെ വേറെ നിവര്‍ത്തിയില്ലാതായി. രാത്രി പന്ത്രണ്ടേ മുക്കാലോടെയാണ് സഭയില്‍ ഇമ്രാന്‍ സര്‍ക്കാരിനെതിരായ പ്രമേയം പാസാകുന്നത്. ഭരണകക്ഷി അംഗങ്ങള്‍ വിട്ടു നിന്ന വോട്ടെടുപ്പില്‍ 174 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പാസായത്.

അവസാന അടവായി ഇന്ത്യയെ വാനോളം പുകഴ്തിയിട്ടും ഇമ്രാനുവേണ്ടി ബാഹ്യമായ ഒരിടപെടലും ഇന്ത്യ നടത്തിയില്ല.. കാരണം കശ്മീരിനെ തൊട്ടുള്ള കളി തീക്കളിയാണെന്ന് ഇമ്രാന്‍ അണിയണം എന്നതുകൊണ്ടു കൂടിയാകാം.. എന്തായാലും ആ നാണക്കേട് ജീവിതകാലം മുഴുവനും ഇമ്രാനെ വേട്ടയാടും വിശ്വാസ വോട്ടെടുപ്പില്‍ തോറ്റ് പുറത്താകുന്ന ആദ്യ പാക് പ്രധാനമന്ത്രി എന്ന നാണക്കേട്. വോട്ടെടുപ്പിന് മുന്‍പ് തന്നെ സ്പീക്കറും, ഡപ്യൂട്ടി സ്പീക്കറും രാജിവെച്ചിരുന്നു. ഇമ്രാനെതിരായ നടപടി കൊള്ളക്കാരുടെ തിരിച്ചുവരവെന്നായിരുന്നു ഇമ്രാന്റെ ഉറ്റ അനുയായിയായ ഫവാദ് ചൗധരിയുടെ ട്വീറ്റ്. പ്രതിഷേധവും കലാപവും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷയൊരുക്കാന്‍ വന്‍ സൈനിക വ്യൂഹമാണ് അസംബ്ലിക്ക് പുറത്ത് വിന്യസിച്ചത്. പക്ഷേ പേരിനുവേണ്ടി പാട്ടിക്കാരല്ലാതെ ഇമ്രാനുവേണ്ടി ശബ്ദമുയര്‍ത്താന്‍ അവിടുത്തെ ജനങ്ങള്‍ ഇറങ്ങിയതുപോലും ഇല്ല.

അതേസമയം അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുന്നതിന് മുമ്പുതന്നെ അദ്ദേഹം പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. അവിശ്വാസ പ്രമേയം പാസായതിന് പിന്നാലെ ദേശീയ അസംബ്ലിയില്‍ ഉണ്ടായിരുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പിഎംഎല്‍എന്‍ നേതാവും പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനുമായ ഷെഹ്ബാസ് ഷെരീഫിനെ അഭിനന്ദിക്കാന്‍ തിരക്കുകൂട്ടി. ഷെഹ്ബാസ് ഷെരീഫ് തന്നെയാകും അടുത്ത പ്രധാനമന്ത്രി എന്നാണ് റിപ്പോര്‍ട്ടുകള്‍.

പാകിസ്താനിലെ പുതിയ സര്‍ക്കാര്‍ പ്രതികാര രാഷ്ട്രീയം കളിക്കില്ലെന്നും പിഎംഎല്‍എന്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍പ് നടന്ന കയ്‌പ്പേറിയ സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവിശ്വാസ പ്രമേയം പാസായതിന് പിന്നാലെ ഷെഹ്ബാസ് ഷെരീഫ് പറഞ്ഞത്. ഇമ്രാന് വലിയ ആശ്വാസമാകുകയാണ്. 'പഴയതെല്ലാം മറന്ന് മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നത്. ആരോടും അനീതി കാട്ടുകയോ, പ്രതികാരം ചെയ്യുകയോ ഇല്ല. ഒരു കാരണവും ഇല്ലാതെ ആരെയും ജയിലില്‍ അടയ്ക്കില്ല. നിയമവും നീതിയും അതിന്റെ വഴിയ്ക്ക് പോകും' ഷെഹ്ബാസ് പറഞ്ഞു. അവിശ്വാസ പ്രമേയം പാസാക്കിയ ദേശീയ അസംബ്ലിയെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) നേതാവ് ബിലാവല്‍ ഭൂട്ടോയും അഭിനന്ദിച്ചു. അതിനിടെ ഇമ്രാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് (പിടിഐ) പ്രവര്‍ത്തകര്‍ അസംബ്ലിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.

മാര്‍ച്ച് എട്ടിന് ഷെഹ്ബാസ് ഷെരീഫാണ് പാക് ദേശീയ അസംബ്ലിയില്‍ ഇമ്രാന്‍ ഖാനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. അഴിമതി, സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തിലാണ് നീക്കമെന്ന് പ്രതിപക്ഷം അവകാശപ്പെട്ടിരുന്നു. എന്നാല്‍ വിദേശ ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരായ നീക്കമെന്നാണ് ഇമ്രാന്‍ ഖാന്‍ ആരോപിച്ചത്. അമേരിക്കയ്‌ക്കെതിരെ അദ്ദേഹം വിരല്‍ചൂണ്ടുകയും ചെയ്തിരുന്നു. ഏപ്രില്‍ മൂന്നിനാണ് അവിശ്വാസ പ്രമേയത്തിന്മേല്‍ വോട്ടെടുപ്പ് നടത്താന്‍ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ദേശീയ അസംബ്ലിയിലെ ഡെപ്യൂട്ടി സ്പീക്കര്‍ ഇതിനോട് വിയോജിച്ചു. പിന്നാലെ ദേശീയ അസംബ്ലി പിരിച്ചുവിടാനും രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്താനും ഇമ്രാന്‍ ഖാന്‍ പാക് പ്രസിഡന്റിനോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ അവിശ്വാസ പ്രമേയത്തിന്മേല്‍ ഏപ്രില്‍ ഒന്‍പതിന് വോട്ടെടുപ്പ് നടത്താന്‍ പാക് സുപ്രീം കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends