Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...


കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...


മുഖ കറിമസാലനിര്‍മ്മാണക്കമ്പനികളിൽ മസാലപ്പൊടികളില്‍ ക്യാന്‍സറിന്, കാരണമാകുന്ന പദാര്‍ത്ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ തിരിച്ചയച്ച് സിംഗപ്പൂരും ഹോങ്കോങ്ങും..സാമ്പിള്‍ എടുത്ത് പരിശോധിക്കാന്‍ ഉത്തരവിട്ടു...


മലദ്വാരത്തിൽ ലക്ഷങ്ങളുടെ സ്വർണം ഒളിപ്പിച്ച് കടത്തിയ യുവാവിനെ കസ്റ്റംസ് പിടികൂടി...അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 45.7 ലക്ഷം രൂപയുടെ സ്വർണം കഴിഞ്ഞദിവസം പിടികൂടിയത്..ഇയാളുടെ നടത്തവും സംശയാസ്പദമായ പെരുമാറ്റവും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്..

കൊവിഡ് കഴിഞ്ഞാല്‍ മൂന്നാം ലോക മഹായുദ്ധം യുക്രൈന്‍ റഷ്യ യുദ്ധം വെറും തുടക്കം ട്വിസ്റ്റുമായി അവരെത്തും ആ പ്രവചനം ഇങ്ങനെ

10 APRIL 2022 01:51 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ കറിമസാലനിര്‍മ്മാണക്കമ്പനികളിൽ മസാലപ്പൊടികളില്‍ ക്യാന്‍സറിന്, കാരണമാകുന്ന പദാര്‍ത്ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ തിരിച്ചയച്ച് സിംഗപ്പൂരും ഹോങ്കോങ്ങും..സാമ്പിള്‍ എടുത്ത് പരിശോധിക്കാന്‍ ഉത്തരവിട്ടു...

ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകളെ തടയാൻ ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് ഹൂതികൾ..!

അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ വൈദ്യുതകാര്‍ മരത്തിലിടിച്ച് കത്തി മലയാളികുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം...

തായ്‌ലന്‍ഡില്‍ പാരാഗ്ലൈഡിങ്ങിനിടെ അപകടത്തില്‍ പ്രധാന അധ്യാപികയ്ക്ക് ദാരുണാന്ത്യം

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...

കൊവിഡ് മഹാമാരി കഴിഞ്ഞാല്‍ ഇനിയെന്താണ് ലോകത്തെ കാത്തിരിക്കുന്ന ദുരന്തം എന്നതിന്. ദുരൂഹതാ സൈത്താന്തികര്‍ പറയുന്നത് അടുത്തത് മൂന്നാം ലോക മഹയുദ്ധമാണ് എന്നാണ്.. കോവിഡ് കാലം തീരുന്നതിനു മുന്‍പ് തന്നെ യുക്രെയ്‌നില്‍ റഷ്യ യുദ്ധം തുടങ്ങിയ തോടെ ഇത്തരത്തിലുള്ള ദുരൂഹതാ സിദ്ധാന്തങ്ങള്‍ ഒട്ടേറെയാണ് പ്രചരിക്കപ്പെടുന്നത്. ഇതിനിടയില്‍ യുഎസ് അധികൃതര്‍ 1500 പേജുള്ള യുഎഫ്ഒ റിപ്പോര്‍ട്ട് പുറത്തുവിട്ടത് കാര്യങ്ങളെ മറ്റൊരു തലത്തില്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്. യുക്രെയ്ന്‍ റഷ്യ യുദ്ധം വരാനിരിക്കുന്ന പല യുദ്ധങ്ങളുടെ തുടക്കം മാത്രമാണെന്നാണു പല ദുരൂഹതക്കാരും ഇപ്പോഴും പറയുന്നത്. യുക്രെയ്‌നില്‍ റഷ്യ തിരിച്ചടികള്‍ നേരിടുകയാണ്. യുദ്ധം മൂലം പാശ്ചാത്യ രാജ്യങ്ങളടക്കം വലിയ ഉപരോധങ്ങളും റഷ്യയ്ക്കു മേല്‍ ചുമത്തിയിട്ടുണ്ട്.

ഇതില്‍ കോപാകുലനാകുന്ന റഷ്യന്‍ ഭരണാധികാരി വ്‌ലാഡിമിര്‍ പുട്ടിന്‍ അവസാനം ആണവായുധമോ മറ്റോ പ്രയോഗിക്കുന്നതിലേക്കു കാര്യങ്ങള്‍ ഉറപ്പായി നീക്കും എന്നാണ് ദുരൂഹതാ സിദ്ധാന്തക്കാര്‍ വാദിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ അത് മൂന്നാമതൊരു ലോകയുദ്ധത്തിനാകും കാരണമാകുക എന്ന് അവര്‍ ഉറപ്പിച്ചു പറയുന്നു. ഇത്രയും ആയുധങ്ങള്‍ ഇല്ലാതിരുന്നിട്ട് ഒന്നാം ലോകയുദ്ധകാലത്തും രണ്ടാം ലോകയുദ്ധകാലത്തും ഭൂമിയില്‍ സംഭവിച്ചത് വന്‍ നാശനഷ്ടമാണ്. അപ്പോള്‍ പിന്നെ ആണവായുധങ്ങളുള്ള ഈ കാലത്ത് എന്തായാലും അതുണ്ടാകും എന്നും ഭൂമി ഇതുവരെ കാണാത്ത സര്‍വനാശത്തിനാകും ലോകം സാക്ഷ്യം വഹിക്കുക.

എന്നാല്‍ വിശ്വാസ്യ യോഗ്യമല്ലെങ്കിലും. ഇതേ വാദക്കാര്‍ യുദ്ധത്തില്‍ മറ്റൊരു ട്വിസ്റ്റ് പ്രവചിക്കുന്നുണ്ട്. അങ്ങനെ ഒരു യുദ്ധമുണ്ടായാല്‍ ഈ ലോകം തന്നെ നശിക്കും. അതിനാല്‍ അതിനു മുന്‍പായി അന്യഗ്രഹജീവികള്‍ രംഗത്തെത്തി ആണവയുദ്ധനീക്കം തടയുമെന്നാണ് ഈ ദുരൂഹതാ സിദ്ധാന്തക്കാര്‍ പറയുന്നു. ബ്രിട്ടിഷ് സര്‍ക്കാരിന്റെ യുഎഫ്ഒ റിപ്പോര്‍ട്ടുകള്‍ തയാറാക്കിയ നിക്ക് പോപ്പാണ് ദുരൂഹതാ സിദ്ധാന്തക്കാരുടെ ഈ വിശ്വാസത്തെപ്പറ്റിയുള്ള ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. 1980 ല്‍ ബ്രിട്ടനില്‍ നടന്ന ഒന്നാണു റെന്‍ഡ്‌ലെഷാം സംഭവം. ബ്രിട്ടിഷ് വ്യോമസേനയുടെ രണ്ടു സൈനിക ബേസുകള്‍ക്കിടയിലുള്ള മേഖലയിലാണ് ഇതു നടന്നത്. പ്രദേശത്തുകൂടി പോയ യുഎസ് സൈനികര്‍ ഒരു ദുരൂഹമായ ലോഹവസ്തു ബേസുകള്‍ക്കിടയിലുള്ള സ്ഥലത്തേക്കു പറന്നിറങ്ങി അപ്രത്യക്ഷമാകുന്ന സംഭവം ഉണ്ടായി. ബെന്റ്‌വാട്ടേഴ്‌സ്, വൂഡ്‌റിജ് എന്നു പേരുകളുള്ള ഈ ബേസുകളില്‍ ആണവായുധങ്ങളുണ്ടായിരുന്നെന്ന് വലിയ അഭ്യൂഹമുണ്ടായിരുന്നു.

ഈ ബേസുകളില്‍ ഉണ്ടായിരുന്ന ആണവായുധം നിര്‍വീര്യമാക്കാനെത്തിയ അന്യഗ്രഹപേടകമായിരുന്നത്രേ ആ ലോഹവസ്തു എന്നാണ് ഇവരുടെ വാദം. ഇതേ പോലെയുള്ള സംഭവങ്ങള്‍ യുഎസിന്റെ മിനോട് വ്യോമസേനാത്താവളത്തിലും പോളണ്ടിലുമൊക്കെ സംഭവിച്ചിട്ടുണ്ടെന്നും ദുരൂഹതാ വാദക്കാര്‍ പറയുന്നു. ആണവയുദ്ധമുണ്ടായാലും അതുകൊണ്ട് തന്നെ രക്ഷിക്കാന്‍ അന്യഗ്രഹജീവികള്‍ വരുമെന്നാണ് അവരുടെ വിശ്വാസം.എന്നാല്‍ ഈ വിശ്വാസത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നുള്ളതാണ് വസ്തുത ഇക്കാര്യം നിക്ക് വ്യക്തമായി വാദിക്കുന്നുമുണ്ട്. അങ്ങനെ വരുമായിരുന്നെങ്കില്‍ അന്യഗ്രഹജീവികള്‍ ഹിരോഷിമയിലും നാഗസാക്കിയിലും വന്ന് അമേരിക്കയെ തടഞ്ഞേനെ. അതു സംഭവിച്ചില്ലല്ലൊ. ആണവ സ്‌ഫോടനം പോലെയുള്ള മാരക ആക്രമണ മാര്‍ഗങ്ങള്‍ വരാതെ സൂക്ഷിക്കേണ്ടത് ലോകരാജ്യങ്ങളുടെ കടമയാണെന്നാണു നിക്കിന്റെ അഭിപ്രായം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്തരീക്ഷ താപനില ഉയരുന്നു; സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം  (4 hours ago)

സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്; വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം; സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി  (5 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്  (5 hours ago)

ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...  (6 hours ago)

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി; മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ  (6 hours ago)

ജനവിധിയിൽ വലിയ പ്രതീക്ഷയുണ്ട്. വലിയ ദൈവ വിശ്വാസവുമുണ്ട്; തൃശൂര്‍ ലോക്‌സഭാ മണ്ഡല തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം വർദ്ധിച്ചിരിക്കുന്നുവെന്ന് സുരേഷ് ഗോപി  (6 hours ago)

ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...  (6 hours ago)

ഇരു മുന്നണിയുടെയും നിരവധി അനുഭാവികൾ മനസ് മടുത്ത് വോട്ടെടുപ്പിൽ നിന്നും പിൻമാറിയതാണ് പോളിംഗ് കുറയാൻ കാരണം; സംസ്ഥാനത്ത് ആറുശതമാനത്തോളം പോളിംഗ് കുറഞ്ഞത് ഇടത്-വലത് മുന്നണികൾക്ക് തിരിച്ചടിയാണെന്ന് ബിജെപി സ  (6 hours ago)

ഇനിയൊരു തിരഞ്ഞടുപ്പില്‍ വോട്ട് ചെയ്യാന്‍ അവനില്ല: വോട്ട് ചെയ്യാന്‍ ബാഗ്ലൂരില്‍ നിന്ന് നാട്ടിലെത്തി തിരികെ മടങ്ങാനിരിക്കെ മരണത്തിന്റെ വേഷത്തില്‍ അപകടമെത്തി- കോട്ടയം വെള്ളൂപ്പറമ്പിലെ വിദ്യാര്‍ത്ഥിയുടെ വ  (6 hours ago)

കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...  (7 hours ago)

അന്വേഷണം തുടങ്ങി...!  (7 hours ago)

ചീരഞ്ചിറ സ്‌കൂളിലെ പ്രധാന അധ്യാപിക തായ്‌ലന്‍ഡില്‍ പാരാഗ്ലൈഡിങ്ങിനിടെ അപകടത്തില്‍ മരിച്ചു...  (7 hours ago)

വിമാനത്താവളത്തിൽ വൻ സ്വർണവേട്ട...!  (7 hours ago)

കോൺഗ്രസ് ക്യാമ്പിൽ ആശങ്ക വിതറി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്.....കേരളത്തിൽ നിന്നും ലോക്‌സഭയിലേക്ക് ബിജെപി അക്കൗണ്ട് തുറക്കുക തലസ്ഥാന മണ്ഡലമായ തിരുവനന്തപുരത്ത് നിന്ന് എന്ന് റിപ്പോർട്ട്  (8 hours ago)

പത്മസരോവരത്തിൽ നിന്നും മഞ്ജുവിനൊപ്പം പടിയിറങ്ങിയത് ദിലീപിന്റെ ആ ഭാഗ്യം! വർഷങ്ങൾക്ക് ശേഷം അത് കണ്ടെത്തി ആരാധകർ  (8 hours ago)

Malayali Vartha Recommends