യുക്രൈനെ വെട്ടിമുറിച്ച് പകുതിയാക്കി പുടിന്; ഒന്നും അവസാനിക്കുന്നില്ല വരുന്നത് അതി മാരക യുദ്ധം എട്ട് മൈല്‍ നീളത്തില്‍ പുതിയ സൈനീക വ്യുഹം
ഒന്നും ഇവിടെ അവസാനിക്കുന്നില്ല. കിഴക്കന്‍ യുക്രൈന് വെറും പ്രഖ്യാപനമല്ല അടുത്ത യുദ്ധം തുടങ്ങാന്‍ പോകുന്നേ ഉള്ളൂ എന്ന സൂചനനല്‍കി പുടിന്. പുതിയ യുദ്ധ പദ്ധതികള്‍ ആവിഷ്കരിക്കുകയാണ് റഷ്യയ യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ ഒരു ഘട്ടത്തലേയ്ക്കാണ് റഷ്യയും യുക്രൈനും ഇനി കടക്കാന്‍ പോകുന്നത്. റഷ്യ ഇതാ കിഴക്കന്‍ ഉക്രെയ്നിലെ ഉപരോധ പ്രദേശങ്ങളിലേക്ക് റഷ്യന്‍ കവചങ്ങളുടെയും പീരങ്കികളുടെയും ഒരു വലിയ വാഹനവ്യൂഹത്തെ വീണ്ടും അയച്ചിരിക്കുകയാണ്. പുതിയ ഉപഗ്രഹ ചിത്രങ്ങളാണ് റഷ്യയുടെ നീക്കം വെളിപ്പെടുത്തുന്നത്
വെള്ളിയാഴ്ച മാക്സര്‍ ടെക്നോളജീസ് പുറത്തിറക്കിയ ഈ ചിത്രങ്ങള്‍ വെലിക്കി ബര്ലുക്ക് പട്ടണത്തിലൂടെ എട്ട് മൈല്‍ നീളമുള്ള ആയുധങ്ങളുമായുള്ള സൈനീക വ്യൂഹം പാഞ്ഞുകയറുന്നത് കാണാന്‍ കഴിയുന്നത്
യുദ്ധ വിദഗ്ദര്‍ പറയുന്നത് പ്രകാരം കിഴക്കന്‍ ഉക്രെയ്നിലെ റഷ്യന്‍ നിയന്ത്രിത പ്രദേശത്തിന്റെ ഒരു കമാനത്തിലൂടെ തെക്കോട്ട് പോകുകയായിരുന്ന വാഹനവ്യൂഹം ലുഹാന്‍സ്ക്, ഡൊനെറ്റ്സ്ക് മേഖലകളിലേയ്ക്ക് ഇപ്പോള്‍ തിരിച്ചുവിട്ടിരിക്കുകയാണെന്നാണ്. ഇത് നല്‍കുന്നത് വീണ്ടും മൊരു വന്‍ യുദ്ധത്തിനുള്ള സൂചനകളാണ്.
അതേസമയം മറു ഭാഗത്ത് കിഴക്കന്‍ ഉക്രെയ്നിലെ പ്രദേശങ്ങളാണ് റഷ്യ ലക്ഷ്യം വയ്ക്കുന്നത് എന്ന യുഎസിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന്. യൂറോപ്പില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങിക്കൂട്ടി മറ്റൊരു മഹാ യുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ്. റഷ്യയ്ക്ക് ഉണ്ടാക്കിക്കൊടുത്ത നാശ നഷ്ടങ്ങള്‍ വലിയ ആത്മവിശ്വാസമാണ് അവര്‍ക്ക് നല്‍കുന്നത്.
റഷ്യ എന്ന രാജ്യത്തിന് താങ്ങാനാകുന്നതിലും അപ്പുറമുള്ള മരണക്കണക്കുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥിരീകരിക്കപ്പെട്ടത്. ഇനിയും യുക്രൈനില്‍ തുടര്‍ന്നാല്‍ ഇതിന്റെ ഇരട്ടി സൈനീകരെ ബലികൊടുക്കേണ്ടി വരും എന്ന തിരിച്ചറിവില്‍ നിന്നാണ് റഷ്യന്‍ സൈന്യം യുക്രൈന്റെ പ്രധാന നഗരങ്ങളില്‍ നിന്ന് പിന്മാറി.. കിഴക്കന്‍ പ്രദേശങ്ങള്‍ മാത്രം ലക്ഷ്യം വച്ചത്.
ഈസാഹചര്യത്തില്‍ യുക്രൈന് അധിനിവേശത്തിനിടെ നിരവധി റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി സമ്മതിച്ച റഷ്യ എന്തിനും മടിക്കില്ലെന്നാണ് വിലയിരുത്തല്‍. ആക്രമണം ശക്തമായ യുക്രൈനിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ റഷ്യന്‍ സേന കടുത്ത പ്രതിരോധം നേരിട്ടുവെന്നും സ്കൈ ന്യൂസിന് നല്കിയ അഭിമുഖത്തില്‍ തുറന്നു സമ്മതിച്ചിരുന്നു. ക്രംലിന് വക്താവ് നേരിട്ട് വന്ന് ഇത്തരത്തിലുള്ളൊരു തുറന്നു പറച്ചില് നടത്തിയത്. വന്‍ ആക്രമണങ്ങള്‍ക്കു മുന്നോടിയായുള്ള തുറന്നു പറച്ചിലായി വിലയിരുത്തപ്പെടുന്നു. യുദ്ധ ഭൂമിയില്‍ സൈന്യത്തിന് വലിയ ആള്‍നാശമുണ്ടായെന്നും വലിയ ദുരന്തമാണ് റഷ്യ നേരിട്ടതെന്നും ദിമിത്രി പെസ്കോവ് തുറന്നു സമ്മതച്ചിരുന്നു.
യുക്രൈന് അധിനിവേശത്തിന് വിചാരിച്ച വേഗമില്ലെന്ന് റഷ്യ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ റഷ്യയ്ക്ക് വന്‍തോതില്‍ സൈനികനാശം സംഭവിച്ചുവെന്ന യുക്രൈന്റെ അവകാശവാദങ്ങള്‍ തള്ളുന്ന സമീപനമാണ് ഇതുവരെ റഷ്യ സ്വീകരിച്ചിരുന്നത്. വലിയ പ്രതിരോധം നേരിട്ടെന്നും സൈന്യത്തില്‍ വലിയ ആള്‍നാശമുണ്ടായെന്നും റഷ്യ സമ്മതിക്കുന്ന ഇതാദ്യമാണ്.
ഇതുവരെ 19000ത്തോളം റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യുക്രൈന് ഭരണകൂടം പറയുന്നത്. റഷ്യന്‍ സേനയുടെ നിരവധി കവചിത വാഹനങ്ങളും ടാങ്കുകളും സൈനിക ഉപകരണങ്ങളും നശിപ്പിച്ചതായും യുക്രൈന് അവകാശപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ സൈനിക ആള്‍നാശമുണ്ടായെന്ന് റഷ്യ സമ്മതിച്ചത്.
https://www.facebook.com/Malayalivartha