Widgets Magazine
11
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജസ്ന രഹസ്യമായി പ്രാർത്ഥിക്കാൻ പോയിരുന്ന സ്ഥലത്തെക്കുറിച്ച് സംശയം:- തിരോധാനത്തിന് പിന്നിൽ രണ്ട് പേർ...


ഫ്ലാറ്റിൽ നിന്ന് നവജാത ശിശുവിനെ റോഡിലേയ്ക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മയ്ക്ക് കടുത്ത വിഷാദ രോഗം:- മനോരോഗ വിദഗ്ധരുടെ അനുമതിയോടെ മാത്രമേ യുവതിയെ ചോദ്യം ചെയ്യാനാകൂ എന്ന് പോലീസ്...


ജൂൺ, ജൂലൈ മാസങ്ങളിൽ മെച്ചപ്പെട്ട കാലവർഷം ലഭിക്കാൻ സാധ്യത:- കാരണമിത്...


റഫ ദുരിതക്കയത്തിൽ:- ഒരുലക്ഷത്തിലധികം ആളുകൾ മധ്യഗാസയിലേക്ക് പലായനം ചെയ്യുന്നു:- വെടിനിർത്തൽ ചർച്ചയുടെ മറവിൽ ഇസ്രായേൽ റഫയിൽ ആക്രമണം നടത്തുന്നുവെന്ന് ഹമാസ്...


19 വര്‍ഷത്തിനിടെ അതിശക്തമായ സൗരക്കൊടുങ്കാറ്റ് ഭൂമിയില്‍ പതിച്ചു:- ഇന്നും, നാളെയും ഭൂമിലേയ്ക്ക് മറ്റ് രണ്ട് സൗരജ്വാലകള്‍ കൂടി കടക്കും:- വാര്‍ത്താവിനിമയ, വൈദ്യുതി ബന്ധം തടസപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ്...

വിജയം തൊട്ട് മുന്നിൽ ആയുധം തീർന്ന് റഷ്യ നിലവിളിക്കുന്നു.. യുക്രൈൻ പറയുന്നത് സത്യമോ

23 APRIL 2022 06:19 PM IST
മലയാളി വാര്‍ത്ത

More Stories...

റഫ ദുരിതക്കയത്തിൽ:- ഒരുലക്ഷത്തിലധികം ആളുകൾ മധ്യഗാസയിലേക്ക് പലായനം ചെയ്യുന്നു:- വെടിനിർത്തൽ ചർച്ചയുടെ മറവിൽ ഇസ്രായേൽ റഫയിൽ ആക്രമണം നടത്തുന്നുവെന്ന് ഹമാസ്...

ഫലസ്തീനികളുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കി ഇസ്രയേൽ ആക്രമണം:- ബോംബിങ് കടുത്തതോടെ പലായനം ചെയ്തത് ഒരു ലക്ഷത്തിലധികം പേർ...

ഭീഷണിയുണ്ടായാല്‍ ഇറാന്‍ ആണവായുധം നിർമ്മിക്കുമെന്ന് മുന്നറിയിപ്പ്:- . ഇറാന്റെ ആണവോര്‍ജ സംവിധാനങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ...

ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങള്‍ വംശഹത്യയാണെന്ന് വിശ്വസിക്കുന്നവരാണ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ വോട്ടര്‍മാരെന്ന് സര്‍വേ റിപ്പോര്‍ട്ട്...ഗസയിലെ കൂട്ടക്കുരുതിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കണക്കുകൂട്ടലുകള്‍ തെറ്റി...

ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് കപ്പലിലെ ഇന്ത്യക്കാരെ സംബന്ധിച്ച് വമ്പൻ ആശ്വാസം; . അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർ കൂടി മോചിക്കപ്പെട്ടു' ഇന്ത്യക്കാർക്കു പുറമേ ഓരോ ഫിലിപ്പീൻസ്, എസ്തോണിയ സ്വദേശികളാണ് മോചിതരായത്

ഭൂമിയിലെവിടെയും ഏതു ലക്ഷ്യത്തെയും ആക്രമിക്കാൻ സാധിക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ... റഷ്യയുടെ ആർഎസ്–28 സാർമാറ്റ് എന്ന മിസൈലിനു സാക്ഷാൽ വ്ലാഡിമിർ പുട്ടിൻ തന്നെ നൽകിയിരിക്കുന്ന വിശേഷണം ഇതാണ്. യുക്രെയ്ൻ– റഷ്യ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് തന്നെ സാർമാറ്റിന്റെ പരീക്ഷണം റഷ്യ നടത്തിയിരിക്കുന്നത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

 

ഈ മിസൈൽ റഷ്യ കഴിഞ്ഞ ഒരു വർഷമായി ത്വരിതഗതിയിൽ വികസിപ്പിക്കുന്നുണ്ടെന്ന വസ്തുത പാശ്ചാത്യ ചേരിക്ക് നന്നായി അറിയാവുന്ന കാര്യമാണ്. സാത്താൻ– 2 എന്ന വിളിപ്പേരിലാണ് അവർ ഈ മിസൈലിനെ വിശേഷിപ്പിക്കുന്നത്. ഈ മിസൈലിനു മുൻപുണ്ടായിരുന്നു ആർ–36 വോടോവ ക്ലാസിലുള്ള മിസൈലുകളെയാണ് സാത്താൻ എന്നു പാശ്ചാത്യലോകം വിളിച്ചിരുന്നത്.എന്നാൽ ഒരു വശത്ത് റഷ്യയുടെ വിജയക്കുതിപ്പും ആയുധ ശേഷിയും ഒക്കെ വർത്തയാകുമ്പോൾ മറുവശത്ത് അതായത് യുക്രൈന്റെ ഭാഗത്ത് നിന്നും റഷ്യക്ക് പ്രതികൂവളമായിട്ടുള്ള വാർത്തകളും പുറത്തുവരികയാണ്.

യുക്രെയ്‌ൻ യുദ്ധത്തില്‍ റഷ്യയ്ക്ക് വന്‍ നാശനഷ്ടമാണ് ഉണ്ടാകുന്നതെന്നും തങ്ങളുടെ സൈനികര്‍ക്ക് ആയുധങ്ങളടക്കമുള്ള സന്നാഹങ്ങള്‍ എത്തിക്കാൻ റഷ്യ ബുദ്ധിമുട്ടുകയാണെന്നും യുക്രെയ്ന്‍ ഭരണകൂടം അവകാശപ്പെടുന്നു. ഇക്കാര്യം അമേരിക്കയുടെ പ്രതിരോധ വിഭാഗത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥൻ ശരിവച്ചതായി വാര്‍സോണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. അമേരിക്കയും സഖ്യകക്ഷികളും ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധമാണ് റഷ്യയ്ക്ക് വിനയായത്.

 

യുക്രെയ്ന്‍ അധിനിവേശം തുടങ്ങിയ ഫെബ്രുവരി 24 മുതല്‍ റഷ്യയുടെ ആയിരക്കണക്കിന് സുപ്രധാന ആയുധ സംവിധാനങ്ങളാണ് നശിച്ചിരിക്കുന്നത്. ഇവയില്‍ ടാങ്കുകള്‍, പട്ടാളക്കാര്‍ സഞ്ചരിക്കുന്ന കവചിത വാഹനങ്ങള്‍, വ്യോമപ്രതിരോധ സംവിധാനങ്ങള്‍, ഹെലികോപ്ടറുകള്‍, ഫിക്സഡ് വിങ് എയര്‍ക്രാഫ്റ്റ്, കപ്പലുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളും. ഇവയില്‍ പലതും നശിപ്പിക്കപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ പിടിച്ചെടുക്കപ്പെടുകയോ ചെയ്തു എന്നാണ് ഒറിക്‌സസ്പിയൊയെന്‍കോപ് എന്നറിയപ്പെടുന്ന സ്വതന്ത്ര അന്വേഷകര്‍ പറയുന്നത്.

 

ചില നിർണായക ആയുധങ്ങളുടെ ശേഖരം കുറഞ്ഞതിനാൽ അവ നിർമിക്കാനും യുദ്ധമുന്നണിയില്‍ എത്തിക്കാനും റഷ്യ പ്രതിസന്ധി നേരിടുന്നതായി പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറയുന്നു. ഇത്തരം ചില ഉപകരണങ്ങളുടെ ഘടകഭാഗങ്ങൾക്കും ദൗർലഭ്യമുണ്ട്.

 

ഇത് പുട്ടിനെ വിഷമവൃത്തത്തിലാക്കുന്നു എന്നും അദ്ദേഹം പറയുന്നു.പ്രശ്‌നം നേരിടുന്ന എ100 പ്രീമിയര്‍ ഉപകരണത്തെക്കുറിച്ച് റഷ്യന്‍ മാധ്യമങ്ങളും പറഞ്ഞു കഴിഞ്ഞു. ഇത് അടുത്ത തലമുറയിലെ എയര്‍ബോണ്‍ ഏളി വാണിങ് ആന്‍ഡ് കൺട്രോള്‍വിമാനമാണ്. ഇതുണ്ടാക്കിയെടുക്കാനുള്ള മൈക്രോചിപ്പുകളും മറ്റും ലഭിക്കാതെ വിഷമിക്കുകയാണ് റഷ്യ.

 

ഏതെല്ലാം ആയുധങ്ങളുടെ നിര്‍മാണത്തിലാണ് റഷ്യ പ്രതിസന്ധിയിലായിരിക്കുന്നത് എന്നതിനെക്കുറിച്ച് വിശദീകരിക്കാന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ തയാറായില്ല. സ്ഥിതിഗതികള്‍ വളരെ മോശമാണോ എന്നും അദ്ദഹം വ്യക്തമാക്കിയില്ല. എന്തായാലും റഷ്യയുടെ വീക്ഷണകോണില്‍നിന്നു നോക്കിയാല്‍, നേരത്തേ നിലനിന്നിരുന്ന പല പ്രശ്‌നങ്ങളും വഷളായിരിക്കുകയാണ് എന്ന് ഉദ്യോഗസ്ഥന്‍ പറയുന്നു.

 

കാലിബര്‍ ക്രൂസ് മിസൈലുകളും മറ്റും ഇതിൽപെടുന്നു. എന്തായാലും സ്ഥിതിഗതികള്‍ സാധാരണഗതിയിലാക്കാന്‍ തങ്ങളാലാവും വിധം റഷ്യ ശ്രമിക്കുകയാണ്. എന്നാല്‍, എത്ര വേഗം അവര്‍ക്ക് അതു പരിഹരിക്കാനാവുമെന്ന് വ്യക്തമല്ല. പരമാവധി ഘടകഭാഗങ്ങള്‍ പ്രാദേശികമായി നിര്‍മിച്ചെടുക്കുക എന്നതായിരിക്കും റഷ്യയ്ക്കു മുന്നിലുള്ള ഒരു പോംവഴി.

 


റഷ്യ യുദ്ധോപകരണങ്ങളുടെ നിര്‍മാണത്തിന്റെ കാര്യത്തില്‍ വന്‍ പ്രതിസന്ധി നേരിടുകയാണെന്നാണ് യുക്രെയ്ന്‍ ബ്രിഗേഡിയര്‍ ജനറല്‍ കിറിലോ ബുഡാനോവ് പറഞ്ഞത്. യുക്രെയന്‍ ഡിഫന്‍സ് ഏജന്‍സിയുടെ മേധാവിയായ കിറിലോ ഔദ്യോഗിക ടെലഗ്രാം ചാനലിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.

 

റഷ്യയുടെ വ്യോമ പ്രതിരോധ സിസ്റ്റങ്ങള്‍ ഉണ്ടാക്കിയെടുക്കുന്ന മേഖലകള്‍ സ്തംഭിച്ചെന്നും പല കമ്പനികളും പൂട്ടുകയും ജോലിക്കാരെ പിരിച്ചുവിടുകയും ചെയ്തുവെന്നും ബ്രിഗേഡിയര്‍ പറഞ്ഞു. അതേസമയം, റഷ്യയുടെ കയ്യിലുള്ള മിസൈലുകളുടെ എണ്ണവും കുറഞ്ഞു തുടങ്ങി. ഇവ വീണ്ടും നിര്‍മിക്കാൻ 24 മണിക്കൂറും പണിയെടുക്കുകയാണ് ആയുധനിർമാണ സ്ഥാപനങ്ങള്‍ എന്നും പറയപ്പെടുന്നു.

 

ഘടകഭാഗങ്ങളുടെ ദൗര്‍ലഭ്യത്തെത്തുടര്‍ന്ന്, സൈന്യത്തിനായി ആയുധങ്ങള്‍ നിർമിച്ചിരുന്ന ഇരുപതിലേറെ നിര്‍മാണശാലകള്‍ പൂര്‍ണമായോ ഭാഗികമായോ പൂട്ടിപ്പോയെന്നും വാര്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങളെ തുടര്‍ന്ന് പല ഘടകഭാഗങ്ങളും ലഭിക്കണമെങ്കില്‍ പലമടങ്ങ് അധിക വില നകണം എന്നതാണ് കാരണം.

 

റഷ്യയ്ക്കായി ടാങ്കുകള്‍ നിര്‍മിക്കുന്ന ഉറാല്‍വാഗണ്‍സവോഡ് പ്രശ്‌നം നേരിടുന്ന കമ്പനികളില്‍ പെടുന്നു. എയര്‍ക്രാഫ്റ്റ് മിസൈലുകളും ഈ കമ്പനി നിര്‍മിക്കുന്നുണ്ട്. ഘടകഭാഗങ്ങളുടെ വില വര്‍ധനയാണ് ഉറാല്‍വാഗണ്‍സവോഡിന് വിനയാതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി സ്റ്റഡി ഓഫ് വാര്‍ എന്ന സ്ഥാപനം പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജസ്ന രഹസ്യമായി പ്രാർത്ഥിക്കാൻ പോയിരുന്ന സ്ഥലത്തെക്കുറിച്ച് സംശയം:- തിരോധാനത്തിന് പിന്നിൽ രണ്ട് പേർ...  (30 minutes ago)

ഫ്ലാറ്റിൽ നിന്ന് നവജാത ശിശുവിനെ റോഡിലേയ്ക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മയ്ക്ക് കടുത്ത വിഷാദ രോഗം:- മനോരോഗ വിദഗ്ധരുടെ അനുമതിയോടെ മാത്രമേ യുവതിയെ ചോദ്യം ചെയ്യാനാകൂ എന്ന് പോലീസ്...  (40 minutes ago)

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ...  (46 minutes ago)

ഓട്ടോ ഡ്രൈവറായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ...  (54 minutes ago)

യുവാവിനെയും അമ്മയെയും ആക്രമിച്ച കേസിൽ ആറുപേർ അറസ്റ്റിൽ...  (1 hour ago)

കോട്ടയം പാമ്പുഴയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; മരിച്ചത് പാറമ്പുഴ സ്വദേശിയായ ഇലക്ട്രീഷൻ  (1 hour ago)

ഇ.ഡി.സൂപ്പര്‍ അന്വേഷണ ഏജന്‍സിയല്ലെന്നും അവര്‍ക്ക് ഒട്ടേറെ പരിമിതികൾ ഉണ്ട്..! മുഴുവന്‍ കക്ഷികളുടെയും വാദംകേട്ട കോടതി ഹര്‍ജി വിധിപറയാന്‍ മാറ്റി.... പണം കൊള്ളയടിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ കൊടകര പോല  (1 hour ago)

ജൂൺ, ജൂലൈ മാസങ്ങളിൽ മെച്ചപ്പെട്ട കാലവർഷം ലഭിക്കാൻ സാധ്യത:- കാരണമിത്...  (1 hour ago)

അറിഞ്ഞില്ല ആരും പറഞ്ഞില്ല...! മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.... ഈ വിവരം അറിയിച്ചതിന് മാധ്യമങ്ങൾക്ക് നന്ദി. മുൻപ് നടത്തിയ വിദേശയാത്രകള  (1 hour ago)

റഫ ദുരിതക്കയത്തിൽ:- ഒരുലക്ഷത്തിലധികം ആളുകൾ മധ്യഗാസയിലേക്ക് പലായനം ചെയ്യുന്നു:- വെടിനിർത്തൽ ചർച്ചയുടെ മറവിൽ ഇസ്രായേൽ റഫയിൽ ആക്രമണം നടത്തുന്നുവെന്ന് ഹമാസ്...  (1 hour ago)

19 വര്‍ഷത്തിനിടെ അതിശക്തമായ സൗരക്കൊടുങ്കാറ്റ് ഭൂമിയില്‍ പതിച്ചു:- ഇന്നും, നാളെയും ഭൂമിലേയ്ക്ക് മറ്റ് രണ്ട് സൗരജ്വാലകള്‍ കൂടി കടക്കും:- വാര്‍ത്താവിനിമയ, വൈദ്യുതി ബന്ധം തടസപ്പെട്ടേക്കാമെന്ന് മുന്നറിയിപ്  (1 hour ago)

മേയര്‍–കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കവിവാദത്തില്‍, യഥാർത്ഥ ചിത്രം വെളിവാക്കുന്ന മെമ്മറികാർഡ് തേടി പോലീസ് നെട്ടോട്ടത്തിൽ:- ഡ്രൈവറെയും, സ്റ്റേഷൻ മാസ്റ്ററെയും, കണ്ടക്ടറെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ  (2 hours ago)

ഊട്ടിയില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 126ാമത് പുഷ്പ പ്രദര്‍ശനം.... പുഷ്പമേളയില്‍ 35,000ത്തോളം പൂച്ചട്ടികള്‍, റോസ് പാര്‍ക്കില്‍ 4,000 ഇനങ്ങളിലുള്ള റോസാപ്പൂക്കള്‍  (2 hours ago)

കരമനയിൽ യുവാവിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ബാറിൽ ഉണ്ടായ തർക്കമെന്ന് സൂചന:- ഒഴിഞ്ഞ പറമ്പിലെത്തി‌ച്ച് കമ്പിവടിയും ഹോളബ്രിക്സും കൊണ്ട് തലയ്‌ക്കടിച്ച് ശേഷം പലതവണ ശരീരത്തിൽ കല്ലെറിഞ്ഞു:- തലയോട്ടി പിളർന്നു  (2 hours ago)

സുഹൃത്തുക്കളോടു നീന്തി മറുകരയിലെത്താമെന്നു പറഞ്ഞ യുവാവ് മറുകരയിലെത്തിയില്ല.... കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലില്‍ ചാടിയ യുവാവിനെ കാണാതായി... തെരച്ചില്‍ തുടരുന്നു  (2 hours ago)

Malayali Vartha Recommends