Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

യുക്രൈന്‍ യുദ്ധമവസാനിപ്പിച്ച് അയല്‍ രാജ്യങ്ങളിലേയ്ക്ക്; ഇരച്ചു കയറാന്‍ റഷ്യന്‍ സൈന്യ; നാറ്റോയെ വിളിച്ച് ഫിന്‍ലന്‍ഡ്; പുടിന്റെ അടുത്ത നീക്കത്തില്‍ ഞെട്ടി അയല്‍ രാജ്യങ്ങള്‍

23 APRIL 2022 10:33 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

യുക്രൈനിലെ റഷ്യയുടെ അധിനിവേശം ഭയത്തോടെയാണ് അയല്‍ രാജ്യങ്ങള്‍ കാണുന്നത്. ഒന്നുകില്‍ റഷ്യയില്‍ അഭയം തേടുക അല്ലെങ്കില്‍ നാറ്റോയില്‍ ചേരുക അതു മാത്രമാണ് ഫന്‍ലന്‍ഡ് സ്വീഡന്‍ അടക്കമുള്ള രാജ്യങ്ങള്‍ക്കു മുന്നിലുള്ള വഴികള്‍. ലഭിക്കുന്ന വിവരം അനുസരിച്ച് ഇരു രാജ്യങ്ങളും നാറ്റോയില്‍ അഭയം തേടിയിരിക്കുകയാണെന്നാണ്.

യുക്രെയ്‌ന്റേതിനു സമാനമായ അവസ്ഥയാണ് ഫിന്‍ലന്‍ഡിന്റേതും. റഷ്യയുടെ തൊട്ടടുത്ത അയല്‍ക്കാരായ ഫിന്‍ലന്‍ഡിന് ആ രാജ്യവുമായി 1300 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തിയാണുള്ളത്. തൊട്ടടുത്തു കിടക്കുന്ന സ്വീഡനും റഷ്യപ്പേടിയില്‍ നാറ്റോയില്‍ ചേരാന്‍ തയാറെടുക്കുകയാണ്. യുദ്ധം മേഖലയുടെ രാഷ്ട്രീയ കാലാവസ്ഥ തന്നെ മാറ്റിയെന്നു ചുരുക്കം. പക്ഷേ നാറ്റോ അംഗത്വം ഈ രാജ്യങ്ങള്‍ക്ക് ഉടന്‍ സാധ്യമാകുമോ എന്നത് കണ്ടു തന്നെ അറിയണം.

വലിയൊരു അപകട മുന്നറിയിപ്പാണ്. ഈ രാജ്യങ്ങള്‍ക്ക് സെലന്‍സ്‌കി നല്‍കുന്നത്. യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം ഒരു തുടക്കം മാത്രമാണെന്നും കൂടുതല്‍ രാജ്യങ്ങളിലേക്കു കടന്നുകയറാന്‍ റഷ്യ പദ്ധതിയിടുന്നതായുമാണ് യുക്രെയ്ന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കിയുടെ പുതിയ വെളിപ്പെടുത്തല്‍. യുക്രെയ്ന്‍ പിടിച്ചെടുത്തതു കൊണ്ട് മാത്രം ഈ രക്ത ചൊരിച്ചില്‍ അവസാനിക്കില്ല. യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം അനന്തമായ രക്തച്ചൊരിച്ചിലായി മാറുമെന്നും സെലെന്‍സ്‌കി വ്യക്തമാക്കുന്നുണ്ട്. യുദ്ധത്തിന്റെ രീതിയും ഭാവവും മാറുമെന്ന റഷ്യന്‍ പ്രതിരോധമന്ത്രിയും പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ മുഖ്യ ഉപദേശകനുമായ സെര്‍ഗെയ് ഷോയ്ഗുവിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് അയല്‍രാജ്യങ്ങള്‍ക്കു മുന്നറിയിപ്പുമായി സെലെന്‍സ്‌കി രംഗത്തെത്തിയത്.

ഞാന്‍ പലതവണ പറഞ്ഞു കഴിഞ്ഞ കാര്യമാണ് ആവര്‍ത്തിക്കുന്നത്. ഞങ്ങള്‍ക്കു ശേഷം അവര്‍ നിങ്ങളെ തേടിയെത്തും. യുദ്ധങ്ങളും ദുരിതങ്ങളും നമ്മളെ വിട്ടൊഴിയില്ലസെലെന്‍സ്‌കി പറഞ്ഞു. കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ മോള്‍ഡോവയില്‍നിന്ന് വേര്‍പിരിഞ്ഞ ട്രാന്‍സ്‌നിസ്ട്രിയ മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള റഷ്യന്‍ ശ്രമങ്ങളില്‍ ആശങ്ക അറിയിച്ചു കൊണ്ട് മോള്‍ഡോവ രംഗത്തെത്തിയതിനു പിന്നാലെയാണു സെലെന്‍സ്‌കിയുടെ പ്രസ്താവന.

പോളണ്ട്, മോള്‍ഡോവ, റൊമാനിയ എന്നിവിടങ്ങളിലേക്കും ബാള്‍ട്ടിക് രാജ്യങ്ങളിലേക്കും കടന്നു കയറാന്‍ റഷ്യ ശ്രമിക്കുമെന്നു നേരത്തെ തന്നെ സെലെന്‍സ്‌കി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്വീഡനും ഫിന്‍ലന്‍ഡും മുന്നൊരുക്കങ്ങള്‍ നടക്കുന്നത്

റഷ്യയെ അപേക്ഷിച്ച് ചെറിയ സൈനിക ശക്തിയാണെങ്കിലും രണ്ടാം ലോക മഹായുദ്ധം മുതല്‍ ഫിന്‍ലന്‍ഡും സ്വീഡനും നിഷ്പക്ഷത പാലിച്ചാണ് മേഖലയില്‍ നിലനിന്നിരുന്നത്. 1917ല്‍ റഷ്യയില്‍നിന്ന് ഫിന്‍ലന്‍!ഡ് സ്വാതന്ത്ര്യം നേടി. പിന്നീട് രണ്ടാം ലോക മഹായുദ്ധകാലത്ത് ഇരു രാജ്യങ്ങളും തമ്മില്‍ രണ്ടുതവണ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. ആ യുദ്ധത്തില്‍ ഫിന്‍ലന്‍ഡിന്റെ കുറച്ചു ഭൂമി റഷ്യ കവര്‍ന്നെടുത്തു. പിന്നാലെ 1948ല്‍ സോവിയറ്റ് യൂണിയനും ഫിന്‍ലന്‍ഡും 'സൗഹൃദം, സഹകരണം, പരസ്പര സഹായം' എന്ന കരാര്‍ ഒപ്പിടുകയും ചെയ്തു.

ശീതയുദ്ധകാലം കഴിഞ്ഞപ്പോള്‍ സോവിയറ്റ് യൂണിയന്‍ തകര്‍ന്നു. തല്‍ക്കാലത്തേക്കെങ്കിലും ഭീഷണി ഒഴിവായതോടെ റഷ്യയുടെ നിഴലില്‍നിന്ന് ഫിന്‍ലന്‍ഡ് പുറത്തുവരികയായിരുന്നു. എങ്കിലും സ്വതന്ത്രരായിനിന്ന് മോസ്‌കോയുമായി സൗഹൃദവും സമാധാനവും പാലിച്ചാണ് ഫിന്‍ലന്‍ഡ് നിലനിന്നത്. ഈ സൗഹൃദത്തിനുമേല്‍ പഴയ സോവിയറ്റ്കാല ഭീതി കൊണ്ടുവന്നത് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ യുക്രെയ്ന്‍ അധിനിവേശമാണ്. സ്വീഡന്റെ നിഷ്പക്ഷത ആ രാജ്യത്തിന്റെ വ്യക്തിത്വമായിത്തന്നെ കണക്കാക്കണമെന്ന് യുകെയിലെ വെയ്ല്‍സിലുള്ള അബെറിസ്റ്റ്വിത് സര്‍വകലാശാലയിലെ യൂറോപ്യന്‍ സുരക്ഷാ വിഷയത്തിലെ സീനിയര്‍ ലക്ചറര്‍ അലിസ്റ്റെയ്ര്‍ ഷെപ്പേര്‍ഡ് പറയുന്നു. എന്നാല്‍ ഫിന്‍ലന്‍ഡിന്റെ നിഷ്പക്ഷത അവരുടെമേല്‍ അടിച്ചേല്‍പിക്കപ്പെട്ടതാണ്. 1948ല്‍ യുഎസ്എസ്ആറുമായി ഒപ്പിട്ട കരാറിന്റെ ഭാഗമായുള്ള നിഷ്പക്ഷതയാണ് അതെന്ന് ഷെപ്പേര്‍ഡ് പറയുന്നു.

അതുപോലെ തന്നെ റഷ്യയുടെ ഏകാധിപത്യത്തിനു കീഴില്‍ വീണ്ടും ഞെരിഞ്ഞമരേണ്ടി വരുമോ എന്ന ഭയം മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകള്‍ ആയിരുന്ന എസ്റ്റോണിയ, ലിത്വാനിയ, ലാത്വിയ എന്നീ ബാള്‍ട്ടിക് രാജ്യങ്ങള്‍ക്കുമുണ്ട്.

യുക്രെയ്‌നിന്റെ കിഴക്കന്‍ ഭാഗങ്ങള്‍ക്കൊപ്പം തെക്കന്‍ പ്രദേശങ്ങളും പിടിക്കുകയാണു ലക്ഷ്യമെന്നു റഷ്യയുടെ സെന്‍ട്രല്‍ മിലിറ്ററി ജില്ലാ ഡപ്യുട്ടി കമാന്‍ഡര്‍ റുസ്തം മിനികയേവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഡോണ്‍ബാസ് മേഖലയ്ക്കു പുറമേ മൈക്കലോവ്, ഒഡേസ നഗരങ്ങളും ഉടന്‍ കീഴടക്കുമെന്നും റുസ്തം മിനികയേവ് പറഞ്ഞു. 2014ല്‍ റഷ്യ ബലമായി കൂട്ടിച്ചേര്‍ത്ത ക്രൈമിയയും കിഴക്കന്‍ യുക്രെയ്!നിലെ ഡോണ്‍ബാസ് മേഖലയെയും കൂട്ടിയിണക്കുന്ന കരപ്പാലം പണിയാനാണു റഷ്യന്‍ ശ്രമമെന്നും പാശ്ചാത്യ മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

ജനങ്ങള്‍ ഭൂരിഭാഗവും റഷ്യന്‍ ഭാഷ സംസാരിക്കുന്ന ഡോണ്‍ബാസില്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ യുദ്ധത്തില്‍ വഴിത്തിരിവാകും. ഇവിടെ റഷ്യയോടു കൂറുളള തീപ്പൊരി വിമത നേതാക്കളുടെ സാന്നിധ്യം റഷ്യയ്ക്ക് അനുകൂല ഘടകവുമാണ്. ട്രാന്‍സ്‌നിസ്ട്രിയയില്‍ പോരാട്ടം കടുപ്പിച്ച് തെക്കന്‍ യുക്രെയ്!നിന്റെ നിയന്ത്രണം നേടാനായാല്‍ സമീപമുള്ള രാജ്യങ്ങളിലും ആധിപത്യം ഉറപ്പിക്കാനാകും റഷ്യ ശ്രമിക്കുകയെന്നും സെലെന്‍സ്‌കി പറഞ്ഞു.

റഷ്യയെ ഭയപ്പെടുന്നവര്‍ക്കുള്ള ഏക ആശ്രയം നാറ്റോയാണ്. നാറ്റോയുടെ ഭരണഘടന ആര്‍ട്ടിക്കിള്‍ 5 പ്രകാരം, അംഗരാജ്യങ്ങള്‍ക്കു നേരേ ആക്രമണമുണ്ടായാല്‍ അത് നാറ്റോയെ ആക്രമിക്കുന്നതായാണ് കണക്കാക്കുക. അതില്‍ സ്വീഡനും ഫിന്‍ലന്‍ഡും അംഗങ്ങളായാല്‍ നാറ്റോ സഖ്യം സമ്പൂര്‍ണതോതില്‍ അവരുടെ നേര്‍ക്കുണ്ടാകുന്ന ആക്രമണങ്ങളെ ചെറുക്കും. നാറ്റോ അംഗത്വത്തിന് അനുകൂലമായി 53% പേരാണ് ഫിന്‍ലന്‍ഡിലെ ഒരു സര്‍വേയില്‍ അഭിപ്രായം അറിയിച്ചത്. ഫിന്നിഷ് ചാനലായ എംടിവി നടത്തിയ സര്‍വേയില്‍ 68% പേര്‍ അനുകൂലമായും 12% പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. ഫിന്നിഷ് എംപിമാരില്‍ വലിയൊരു വിഭാഗം നാറ്റോയില്‍ ചേരുന്നതിനെ അനുകൂലിക്കുന്നുവെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആഴ്ചകള്‍ക്കുള്ളില്‍ ഫിന്‍ലന്‍ഡിന്റെ തീരുമാനം വരുമെന്നാണ് വ്യക്തമാകുന്നത്. അഞ്ച് പാര്‍ട്ടികളുടെ സഖ്യകക്ഷി സര്‍ക്കാരിനെ നയിക്കുന്ന പ്രധാനമന്ത്രി സന്ന മരിനും പ്രസിഡന്റ് സൗലി നിനിസ്റ്റോയും നാറ്റോയിലെ വിവിധ സഖ്യരാജ്യങ്ങളുമായി ചര്‍ച്ച നടത്തുന്നുണ്ട്. അടുത്തിടെ, തങ്ങളുടെ വിദേശ, സുരക്ഷാ നയത്തെക്കുറിച്ച് ഫിന്നിഷ് സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കിയിരുന്നു. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ഫിന്‍ലന്‍ഡിന്റെ സുരക്ഷാ പരിതസ്ഥിതിയെ മാറ്റിയെന്നു ധവളപത്രത്തില്‍ വ്യക്തമാക്കിയെങ്കിലും നാറ്റോയില്‍ ചേരുന്നതിനെകുറിച്ചൊന്നും പറഞ്ഞിരുന്നില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (18 minutes ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (8 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (10 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (10 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (10 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (10 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (10 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (11 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (11 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (11 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (11 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (11 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (12 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (13 hours ago)

Malayali Vartha Recommends