യുക്രൈന് പുറമേ മാള്‍ഡോവയെയും ആക്രമിക്കുമെന്ന് റഷ്യ പടിഞ്ഞാറോട്ട് നീങ്ങി സൈന്യം കൈവിട്ട കളിക്കിറങ്ങി റഷ്യ

യുക്രൈന് അധിനിവേശം രണ്ട് മാസം പിന്നിടുമ്പോള്‍ റഷ്യയുടെ സൈനിക നീക്കം ഇനിയും നീളുമെന്ന് സൂചന. തെക്കന്‍ യുക്രൈനില്‍ നിന്നും പടിഞ്ഞാന്‍ യുക്രൈനിലെ റഷ്യന്‍ വിമതമേഖലയായ ട്രാന്‍സ്‌നിസ്ട്രിയയിലേക്ക് സൈനിക നീക്കം വ്യപിപ്പിക്കാന്‍ റഷ്യ തയ്യാറാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. അങ്ങനെയാണെങ്കില്‍ റഷ്യ അക്രമിക്കുന്ന രണ്ടാമത്തെ രാജ്യമായി മാള്‍ഡോവ (Moldova)മാറും.
തെക്കന്‍ യുക്രൈന്റെയും കിഴക്കന്‍ ഡോണ്‍ബാസ് മേഖലയുടെയും പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാനാണ് റഷ്യ ലക്ഷ്യമിടുന്നതെന്ന് മുതിര്‍ന്ന റഷ്യന്‍ മേജര്‍ ജനറല്‍ റുസ്തം മിനെകയേവ് (Maj Gen Rustam Minnekayev) പറഞ്ഞതായി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. 2014 ല്‍ റഷ്യ പിടിച്ചെടുത്ത ക്രിമിയന്‍ ദ്വീപിലേക്ക് യുക്രൈന്റെ തെക്കന്‍ പ്രദേശത്ത് നിന്ന് കരമാര്‍ഗ്ഗം തന്നെ വഴിതെളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുക്രൈന്റെ തെക്കന്‍ തീരം വഴി പടിഞ്ഞാന്‍ യുക്രൈന്‍ അതിര്‍ത്തിയായ മോള്‍ഡോവയിലെ റഷ്യന്‍ പിന്തുണയുള്ള വിഘടനവാദ മേഖലയായ ട്രാന്‍സ്‌നിസ്ട്രിയയിലേക്ക് നേരിട്ട് കടന്നുചെല്ലാന്‍ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. യുക്രൈന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഒരു ചെറിയ പ്രദേശമാണ് ട്രാന്‍സ്‌നിസ്ട്രിയ
എന്നാല്‍, ജനറല്‍ മിനെകയേവിന്റെ അഭിപ്രായങ്ങള്‍ക്ക് റഷ്യയുടെ ഔദ്ധ്യോഗിക അനുമതിയുണ്ടോയെന്ന് വ്യക്തമല്ലെന്ന് ബിബിസി റിപ്പോര്‍!ട്ട് ചെയ്തു. റഷ്യയുടെ യുക്രൈന്‍ സൈനിക നീക്കത്തിന് കാരണമായി പ്രസിഡന്റ് പുടിന്‍ പറഞ്ഞത്, തെക്ക് കിഴക്കന്‍ യുക്രൈനിലെ റഷ്യന്‍ വംശജരെ യുക്രൈന്‍ വംശഹത്യ ചെയ്യുന്നുവെന്നാതായിരുന്നു. ഇവരുടെ മോചനമാണ് തങ്ങളുടെ ലക്ഷ്യമെന്നും അന്ന് പുടിന്‍ അവകാശപ്പെട്ടിരുന്നു.
റഷ്യയുടെ യുദ്ധനീക്കത്തെ കുറിച്ച് ഇന്റര്‍ഫാക്‌സ്, ടാസ് വാര്‍ത്താ ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ള റഷ്യന്‍ സ്റ്റേറ്റ് മീഡിയയില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍ ജനറലിന്റെ അഭിപ്രായങ്ങള്‍ തങ്ങള്‍ 'പരിശോധിക്കുക'യാണെന്നാണ് റഷ്യന്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു,
ജനറലിന്റെ വാക്കുകള്‍ സ്ഥിരീകരിച്ചാല്‍, രണ്ട് മാസം പൂര്‍ത്തിയാകുന്ന റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ പുതിയ ദിശയെ കുറിച്ചുള്ള ആദ്യ സൂചനയായിരിക്കും ഇതെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ കിഴക്കന്‍ യുക്രൈനിലും തെക്കന്‍ തീരത്തും വരും ദിവസങ്ങളില്‍ റഷ്യ അക്രമണം ശക്തമാക്കാന്‍ സാധ്യതയുണ്ടെന്ന് ഒരു മുതിര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. അടുത്ത രണ്ടാഴ്ച യുദ്ധത്തില്‍ നിര്‍ണായകമായേക്കുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ആഴത്തില്‍ സംബന്ധിക്കുന്ന' എന്ന വിശേഷണത്തോടെയാണ് യൂറോപ്യന്‍ യൂണിയന്റെ വിദേശകാര്യ മന്ത്രാലയം റഷ്യന്‍ നടപടിയെ വിശേഷിപ്പിച്ചത്.
റഷ്യ ഇപ്പോള്‍ അവകാശവാദമുന്നയിച്ച മോള്‍ഡോവയിലെ ട്രാന്‍സ്‌നിസ്ട്രിയന്‍ പ്രദേശം വളരെ കുറച്ച് റഷ്യന്‍ ഭാഷ സംസാരിക്കുന്ന ആളുകള്‍ ജീവിക്കുന്ന പ്രദേശമാണ്. പടിഞ്ഞാറന്‍ യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശം കൂടിയാണ് ട്രാന്‍സ്‌നിസ്ട്രിയ.
മോള്‍ഡോവന്‍ അതിര്‍ത്തിക്ക് ഉള്ളിലൂടെ ഒഴുകുന്ന ഡൈനിസ്റ്റര്‍ നദിയുടെ (Dniester River) ഇടത് വശത്തുള്ള പ്രദേശമാണിത്. വളരെ ചെറിയ പ്രദേശമാണെങ്കിലും സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം രക്തരൂക്ഷിതമായ ഒരു സംഘട്ടനത്തില്‍ ട്രാന്‍സ്‌നിസ്ട്രിയ സ്വാതന്ത്രം ആവശ്യപ്പെട്ടെങ്കിലും അന്താരാഷ്ട്രതലത്തില്‍ അംഗീകാരം ലഭിച്ചില്ല.
അതിനാല്‍ ട്രാന്‍സ്‌നിസ്ട്രിയ ഇന്നും ഔദ്യോഗികമായി മോള്‍ഡോവയുടെ ഭാഗമായി തുടരുന്നു. സന്ധി കരാറിന്റെ ഭാഗമായി 1995 മുതല്‍ ഏകദേശം 1,500 ഓളം വരുന്ന റഷ്യന്‍ സൈനികരുടെ ഒരു ചെറിയ സംഘം ഈ മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്.
റഷ്യയുടെ സെന്‍ട്രല്‍ മിലിട്ടറി ഡിസ്ട്രിക്റ്റിന്റെ ഡെപ്യൂട്ടി കമാന്‍ഡറായ ജനറല്‍ മിനെകയേവ് ഇന്നലെ സ്വെര്‍ഡ്‌ലോവ്‌സ്‌ക് മേഖലയില്‍ ഒരു സൈനിക പരിപാടിക്കിടയില്‍ സംസാരിക്കവേയാണ് റഷ്യയുടെ അടുത്ത സൈനിക നീക്കത്തെ കുറിച്ച് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha

























