റഷ്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി; 2 ജനറല്‍മാര്‍ കൊല്ലപ്പെട്ടു കയ്യിലുണ്ടായിരുന്ന പ്രദേശങ്ങളും പോയി;എട്ട് നിരീക്ഷണ പോസ്റ്റുകള്‍ തിരിച്ചുപിടിച്ച് യുക്രൈന്‍

വലിയ മുന്നേറ്റങ്ങളാണ് കഴിഞ്ഞ ഒരാഴ്ചയായി റഷ്യ യുക്രൈനില്‍ നടത്തിക്കൊണ്ടിരുന്നത്. മാരിയൂപോള്‍ പിടിച്ചു ഡോണ്‍ബാസിനുവേണ്ടിയുള്ള പോരാട്ടത്തിലുമാണ് റഷ്യ..എന്നാല്‍ ഈ നേട്ടങ്ങള്‍ക്കിടയിലും റഷ്യയ്ക്ക് തിരിച്ചടിയാകുന്നൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്. രണ്ടാം ഘട്ട യുദ്ധം വീണ്ടും ശക്തമാകുമ്പോള്‍. രണ്ട് റഷ്യന്‍ ജനറല്‍മാര്‍ കൂടി കൊല്ലപ്പെട്ടു. ഉക്രെയ്‌നിന്റെ പ്രതിരോധ മന്ത്രാലയത്തിന്റെ ഇന്റലിജന്‍സ് ഡയറക്ടറേറ്റാണ് ഇതസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. ഈ സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ റഷ്യ പിടിച്ചടക്കിയ കെര്‍സണിലെ നിരവധി പ്രദേശങ്ങള്‍ യുക്രൈന്‍ തിരിച്ചുപിടിച്ചു. റഷ്യന്‍ സൈനീകരില്‍ നിന്ന് മേഘലയുടെ നിയന്ത്രണം തങ്ങള്‍ ഏറ്റെടുത്തതായി യുക്രൈന്‍ അവകാശപ്പെട്ടു. 24ന് പുറത്തിറക്കിയ പ്രസ്താവനയിലാണ്, ഉക്രേനിയന്‍ ആംഡ് ഫോഴ്‌സ് ഓപ്പറേഷണല്‍ കമാന്‍ഡ് സൗത്ത് ഈ കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നത്. യുക്രൈന്റെ അവകാശ വാദം അനുസരിച്ച് റഷ്യന്‍ സേനയില്‍ നിന്ന് കുറഞ്ഞത് എട്ട് നിരീക്ഷണ പോസ്റ്റുകളുടെ നിയന്ത്രണം തങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ കഴിഞ്ഞു എന്നാണ്.
'നിരീക്ഷണ പോസ്റ്റുകളുടെ സമീപത്തുനിന്നും കെര്‍സണ്‍ മേഖലയിലെ എട്ട് സെറ്റില്‍മെന്റുകളുടെ നിയന്ത്രണം പുനഃസ്ഥാപിച്ചതായും,' ഏപ്രില്‍ 24 ന് സായുധ സേന പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്. ദേശീയ തലസ്ഥാനമായ കൈവില്‍ നിന്ന് 650 കിലോമീറ്റര്‍ അകലെയാണ് ഖേര്‍സണ്‍ സ്ഥിതി ചെയ്യുന്നത്. റഷ്യന്‍ സൈന്യത്തിന്റെ ക്രൂരമായ ആക്രമണത്തിന് വിധേയമായ ആദ്യത്തെ നഗരം കൂടിയാണിത്. അവിടെയാണ് യുക്രൈന്‍ സൈന്യത്തിന് ഇപ്പോള്‍ വലിയമുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിരിക്കുന്നത്.
നിലവില്‍, കെര്‍സണിലെ നിരവധി പ്രദേശങ്ങള്‍ ഇപ്പോഴും റഷ്യന്‍ സേനയുടെ നിയന്ത്രണത്തില്‍ തന്നെയാണ്, നേരത്തെ ഏപ്രില്‍ 12 ന് ഉക്രേനിയന്‍ സൈന്യം 15 ലധികം സെറ്റില്‍മെന്റുകള്‍ റഷ്യന്‍ സൈനികരില്‍ നിന്ന് മോചിപ്പിച്ചിരുന്നു. അതു കൂടാതെയാണ് ഇപ്പോഴത്തെ നീക്കം
അതിശക്തമായ പോരാട്ടമാണ് കെര്‍സണ്‍ മേഘലയില്‍ നടക്കുന്നത് ഈ ആഴ്ച ആദ്യം, പുടിന്റെ സേനയെ എതിര്‍ക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് കെര്‍സണ്‍ നഗരത്തില്‍ തടിച്ചുകൂടിയത്. മാത്രമല്ല റഷ്യന്‍ ആക്രമണത്തിന് ഇരയായവരുടെ സ്മരണയ്ക്കായി ഉക്രെയ്‌നിലെ ജനങ്ങള്‍ സമാധാനപരമായ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു. കെര്‍സണ്‍ റീജിയണല്‍ കൗണ്‍സില്‍ ഡെപ്യൂട്ടി ഹെഡ് യൂറി സോബോലെവ്‌സ്‌കി ഇത് ഫേസ്ബുക്കില്‍ കുറിച്ചത്.
സമാധാനപരമായ പ്രതിഷേധക്കാരെ റഷ്യന്‍ സൈന്യം പിരിച്ചുവിട്ടതായും അവരില്‍ ചിലരെ കസ്റ്റഡിയിലെടുത്തതായും അദ്ദേഹം അറിയിച്ചു. 'ഇന്ന്, കെര്‍സണിലെ യുവിലീനി സിനിമയ്ക്കും കണ്‍സേര്‍ട്ട് ഹാളിനും സമീപം, റഷ്യന്‍ ആക്രമണത്തിന് ഇരയായവരുടെ സ്മരണയ്ക്കായി സമര്‍പ്പിച്ചിരിക്കുന്ന സമാധാനപരമായ റാലി നടന്നു. പ്രതീക്ഷിച്ചതുപോലെ, റഷ്യന്‍ സൈന്യം ഇടട്ടെ് റാലി കുളമാക്കുകയും ചെയ്തു
ഉക്രെയ്‌നിലെ ജനങ്ങള്‍ അക്രമ ഭീഷണിയിലാണ് ജീവിക്കുന്നതെന്നും ഭയം മൂലം പലരും പ്രദേശം വിട്ടുപോയതായും അദ്ദേഹം പറഞ്ഞു. 'അക്രമം, ഭീകരത, നുണകള്‍, മാനുഷിക ദുരന്തം എന്നിവയുടെ ഭീഷണികളാണ് റഷ്യന്‍ ആക്രമണകാരി കെര്‍സണ്‍ മേഖലയിലേക്ക് കൊണ്ടുവന്നത്. പലരും ഭയന്നുപോയി; പലരും സ്വന്തം ഉത്തരവാദിത്തത്തില്‍ പ്രദേശം വിട്ടുപോയി; പലരും അപ്രത്യക്ഷരായി, അത് കണ്ടെത്താന്‍ കഴിയില്ല. അവര്‍ക്ക് എന്താണ് സംഭവിച്ചത്. ഓരോ പുതിയ റാലിയും ഓരോ പങ്കാളിക്കും ഉയര്‍ന്ന അപകടസാധ്യതയുള്ളതാണ്, പക്ഷേ ആളുകള്‍ തെരുവിലിറങ്ങുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























