ഫ്രഞ്ച് പ്രസിഡന്റായി വീണ്ടും ഇമ്മാനുവല്‍ മാക്രോണ്‍.... പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 58.2 ശതമാനം വോട്ടോടെയാണ് മാക്രോണ്‍ വിജയിച്ചത്, മാക്രോണിന് ജയത്തിന് പിന്നാലെ ലോക നേതാക്കളുടെ അഭിനന്ദന പ്രവാഹം

ഫ്രഞ്ച് പ്രസിഡന്റായി വീണ്ടും ഇമ്മാനുവല്‍ മാക്രോണ്‍.... പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 58.2 ശതമാനം വോട്ടോടെയാണ് മാക്രോണ്‍ വിജയിച്ചത്, മാക്രോണിന് ജയത്തിന് പിന്നാലെ ലോക നേതാക്കളുടെ അഭിനന്ദന പ്രവാഹം.
വീണ്ടും ഫ്രാന്‍സിന്റെ പ്രസിഡന്റായി ഇമ്മാനുവല്‍ മാക്രോണ്‍ തുടരും. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 58.2 ശതമാനം വോട്ടോടെയാണ് മാക്രോണ്‍ വിജയിച്ചത്. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലിയുടെ നേതാവ് മറൈന്‍ ലെ പെന്‍ 41.8 ശതമാനവും വോട്ട് നേടി. ഫ്രാന്‍സിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് ലാ റിപ്പബ്ലിക് ഓണ്‍ മാര്‍ഷ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഇമ്മാനുവല്‍ മാക്രോണ്‍.
ഇന്ത്യന്‍ സമയം രാവിലെ 11.30 ന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി 11.30 നാണ് അവസാനിച്ചത്. ഏപ്രില്‍ 10ന് നടന്ന ഒന്നാം റൗണ്ടില്‍ ഇമ്മാനുവല്‍ മാക്രോണ്‍ ഒന്നാമതും എതിര്‍ സ്ഥാനാര്‍ത്ഥി മറൈന്‍ ലെ പെന്‍ രണ്ടാമതും എത്തിയിരുന്നു. പന്ത്രണ്ട് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച ആദ്യ റൗണ്ടില്‍ മാക്രോണ്‍ 27.8 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ പെന്നിന് ലഭിച്ചത് 23.1 ശതമാനം വോട്ടുകളാണ്. മേയ് 13ന് പ്രസിഡന്റായി ഇമ്മാനുവല്‍ മാക്രോണ്‍ വീണ്ടും അധികാരമേല്‍ക്കും
20 വര്‍ഷത്തിനിടെ രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റ് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മാക്രോണ്‍. എതിര്‍ സ്ഥാനാര്‍ത്ഥി 53കാരിയായ പെന്‍ 2017ലും രണ്ടാം റൗണ്ടില്‍ മാക്രോണിനോട് ഏറ്റുമുട്ടിയിരുന്നു. അതേസമയം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടക്കമുള്ളവര്‍ മാക്രോണിന് ആശംസകള്‍ നേര്‍ന്നു.
'ഫ്രാന്‍സിന്റെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവല്‍ മാക്രോണിന് അഭിനന്ദനങ്ങള്‍. ഫ്രാന്‍സ് ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷികളില്‍ ഒന്നാണ്. ഇരു രാജ്യങ്ങള്‍ തുടര്‍ന്നും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് കരുതുന്നു.'' ജോണ്‍സണ്‍ ട്വീറ്റ് ചെയ്തു.
ഇമ്മാനുവല്‍ മാക്രോണിന്റെ വിജയം യൂറോപ്പിന് സന്തോഷം നല്‍കുന്ന വാര്‍ത്തയാണെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗി പ്രസ്താവനയില്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha

























