സാത്താനെ ഇറക്കി വ്ലാടിമിർ പുടിൻ; റഷ്യയുടെ പുതിയ ആണവ മിസൈൽ സൈന്യത്തിന്റെ ഭാഗമാകും; 18,000 കിലോമീറ്റർ വരെ സഞ്ചരിച്ച് ലക്ഷ്യത്തിലെത്താൻ കഴിവുണ്ട് ഈ മിസൈലിന്; പരീക്ഷണം വിജയക്കരം

റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിൻ ഒരു നിർണ്ണായക വിവരം വെളിപ്പെടുത്തിയിരിക്കുകയാണ്. റഷ്യയുടെ പുതിയ ആണവ മിസൈൽ സൈന്യത്തിന്റെ ഭാഗമാകുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. റഷ്യയെ ആക്രമിക്കണമെന്ന ആഗ്രഹിക്കുന്നവർ രണ്ടാമതൊന്ന് ചിന്തിക്കുമെന്നും പുടിൻ വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ആയ സാർമാത് ആണ് പരീക്ഷണം പൂർത്തിയാക്കിയത്. സാത്താൻ എന്നും ഇതിന് പേരുണ്ട്. 18,000 കിലോമീറ്റർ വരെ സഞ്ചരിച്ച് ലക്ഷ്യത്തിലെത്താൻ കഴിവുണ്ട് ഈ മിസൈലിന്. പഴയ സോവിയറ്റ് കാലത്തെ വോയെവോഡ മിസൈലുകൾ മാറ്റിയിട്ട് അവയ്ക്ക് പകരം സാത്താനെ വിന്യസിക്കും.
റഷ്യൻ പ്രതിരോധ രംഗത്തെ വലിയ നേട്ടമായിട്ടാണ് പുടിൻ ഇതിനെ കാണുന്നത് . ബാഹ്യ ശക്തികളിൽ നിന്നും ഇത് റഷ്യയുടെ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മിസൈലിന് എല്ലാ ആധുനിക മിസൈൽ വേധ സംവിധാനങ്ങളേയും പ്രതിരോധിക്കാനുള്ള ശക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏതൊരു ലക്ഷ്യത്തിലും പിഴവില്ലാത്തെ കൃത്യതയോടെ ഇതിന് എത്തിച്ചേരാൻ കഴിയുമെന്നും പുടിൻ വ്യക്തമാക്കി.
ഈ മിസൈലിന് ഒരേസമയം പത്തോ അതിലധികമോ അണവായുധങ്ങൾ വഹിക്കാൻ കഴിയുമെന്നാണ്. പാശ്ചാത്യ സൈനിക വിദഗ്ദർ വ്യക്തമാക്കുന്നത്. ബ്രിട്ടന്റെയോ ഫ്രാൻസിന്റെയോ വലിപ്പമുള്ള ഒരു പ്രദേശത്തെ ഒരൊറ്റ ആക്രമണം കൊണ്ട് പൂർണ്ണമായും ഇതിന് നശിപ്പിക്കാനാവുമെന്നും വ്യക്തമാക്കിയിരിക്കുകയാണ്.
പക്ഷേ ശരത്കാലത്ത് ഈ മിസൈൽ വിന്യസിക്കും കഴിയില്ല എന്നാണ് അവർ പറയുന്നത്. മോസ്‌കോയിൽ നിന്നും 3000 കിലോമീറ്റർ കിഴക്കുമാറി സൈബീരിയൻ മേഖലയിലാണ് ഈ മിസൈൽ വിന്യസിക്കുന്നത്.
കഴിഞ്ഞയാഴ്‌ച്ചയായിരുന്നു ഇതിന്റെ ആദ്യ പരീക്ഷണം നടന്നത്. ഇനിയും പരീക്ഷണങ്ങൾ ഏറെ നടത്തിയിട്ടുമാത്രമെ ഇതിനെ യുദ്ധ സജ്ജമാക്കാൻ കഴിയൂ എന്നാണ് അവർ പറയുന്നത്. കഴിഞ്ഞ ദിവസം നടന്നത് സാമ്പത്തിക-സാങ്കേതിക പ്രശ്നങ്ങളാൽ നീണ്ടുപോയ പരീക്ഷണമായിരുന്നു.
https://www.facebook.com/Malayalivartha

























