ഭീകരതയെ തുടച്ചുനീക്കിയ മാക്രോണിനെ ചേര്‍ത്തുപിടിച്ച് ഫ്രാന്‍സിലെ ജനങ്ങള്‍; കയ്യടിച്ച് നരേന്ദ്ര മോദി; ഇത് മാക്രോണിനുള്ള ജനങ്ങളുടെ സ്‌നേഹ സമ്മാനം

വലിയ ട്വിസ്റ്റുകളൊന്നും സംഭവിച്ചില്ല. ഫ്രാന്‍സില്‍ വീണ്ടും ഇമ്മാനുവല്‍മാക്രോണ്‍ തന്നെ. ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുമായി കൈകോര്‍ത്തുകൊണ്ടുള്ള ഫ്രാന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. ഭീകരര്‍ക്കെതിരെയും ഭീകരതയ്‌ക്കെതിരെയും അതി ശക്തമായ നടപടികളാണ് മാക്രോണ്‍ സ്വീകരിച്ചു പോന്നിരുന്നത്. ജനങ്ങള്‍ ആ തീരുമാനങ്ങളെ ഇരു കയ്യും നീട്ടി സ്വീകരിച്ചതിന്റെ ഉത്തമ ഉദാഹരണമാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇമ്മാനുവല്‍ മാക്രോണിന്റെ ഈ ആധികാരിക വിജയം. 58 ശതമാനം വോട്ടുനേടിയാണ് മക്രോ ഭരണം വീണ്ടും ഉറപ്പിച്ചത്. 2002 ല്‍ ജാക്ക് ഷിറാക്കിന് ശേഷം ആദ്യമായാണ് ഒരു പ്രസിഡന്റ് ഭരണത്തുടര്‍ച്ച നേടുന്നത്.
തീവ്രവാദം മുഖ്യചര്‍ച്ചാ വിഷയമായി ഉയര്‍ന്നുവന്ന തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥിയും തീവ്ര വലത് പക്ഷ പാര്‍ട്ടിയുടെ നേതാവുമായ മരീന്‍ ലെയെ മാക്രോണ്‍ പരാജയപ്പെടുത്തി. തീവ്ര ഇടതുപക്ഷത്തേക്കാള്‍ തീവ്രത തന്റെ നിലപാടുുകള്‍ക്കാണെന്ന് മാക്രോണിന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ സാധിച്ചതാണ് വിജയകാരണമായി നിരീക്ഷകര്‍ വിലയിരുത്തുന്നത്. പെന്നിന് 42 ശതമാനം വോട്ടാണ് ലഭിച്ചത്.
ഇസ്ലാമിക തീവ്രവാദം ഫ്രാന്‍സിലെ മണ്ണില്‍ നിന്നും തുടച്ചുനീക്കാന്‍ മോസ്‌കുകളും ഇസ്ലാമിക പാഠശാലകളും അടച്ചുപൂട്ടിയ വ്യക്തിയാണ് ഇപ്പോഴത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. അധികാരത്തില്‍ വന്നാല്‍ ഹിജാബ് നിരോധിക്കുമെന്ന് അവകാശപ്പെട്ട ലു പെനിനോട് ഹിജാബ് നിരോധിച്ചാല്‍ ഫ്രാന്‍സ് കടുത്ത ആഭ്യന്തരയുദ്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന എതിര്‍വാദമാണ് ഇമ്മാനുവല്‍ മാക്രോണ്‍ അന്തിമ ടിവി സംവാദത്തില്‍ ഉയര്‍ത്തിയത്.
എന്തായാലും ഫ്രാന്‍സിലെ മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഇവര്‍ രണ്ടു പേരില്‍ ആര് ഫ്രഞ്ച് പ്രസിഡന്റായാലും വിധി ഒന്നു തന്നെ. വിട്ടുവീഴ്ചയില്ലാത്ത ഇസ്ലാം വിരുദ്ധ നിലപാടുകള്‍ മാത്രമേ പ്രതീക്ഷിക്കാന്‍ കഴിയൂ. 2021ല്‍ ഫ്രാന്‍സിലെ ഷാലെ എബ്ദോ മാസികയില്‍ പ്രവാചകനെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ വരച്ചതിനെതിരെ മുസ്ലിങ്ങളുടെ വലിയ കലാപം ഉണ്ടായി. എന്നാല്‍ കലാകാരന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെ അനുകൂലിക്കുന്ന നിലപാടാണ് മാക്രോണ്‍ അന്ന് സ്വീകരിച്ചത്.
ഫ്രാന്‍സിന്റെ പ്രസിഡന്റായി രണ്ടാമതും അധികാരം സ്വന്തമാക്കിയ ഇമ്മാനുവല്‍ മാക്രോണിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ആഴത്തിലാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസ അറിയിച്ച് എത്തിയത്. ഫ്രാന്‍സിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് മാക്രോണ്‍.
'എന്റെ സുഹൃത്തിന് അഭിനന്ദനങ്ങള്‍. ഫ്രാന്‍സിന്റെ പ്രസിഡന്റായി ഇമ്മാനുവല്‍ മക്രോണ്‍ രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ആഴത്തിലാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 58.2 ശതമാനം വോട്ട് നേടിയാണ് ഇമ്മാനുവല്‍ മാക്രോണ്‍ വിജയിച്ചത്.
എതിര്‍ സ്ഥാനാര്‍ത്ഥിയായ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലിയുടെ നേതാവ് മറൈന്‍ ലെ പെന്‍ 41.8 ശതമാനം വോട്ട് നേടി. അതേസമയം 20 വര്‍ഷത്തിനിടെ രണ്ടാംവട്ടവും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ പ്രസിഡന്റ് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മാക്രോണ്‍. വിജയത്തിന് പിന്നാലെ ലോക നേതാക്കളുടെ അഭിനന്ദന പ്രവാഹമാണ് മാക്രോണിന്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടക്കമുള്ളവര്‍ മാക്രോണിന് ആശംസകള്‍ നേര്‍ന്നു.
https://www.facebook.com/Malayalivartha

























