ഞങ്ങൾ ലോകത്തിൽ നിന്നും അയൽരാജ്യങ്ങളിൽ നിന്നും പ്രശ്‌നങ്ങളും വെല്ലുവിളികളും നേരിടുകയാണ്; അയൽരാജ്യങ്ങളിൽ നിന്നുള്ള ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കില്ല; മുന്നറിയിപ്പുമായി അഫ്ഗാനിസ്ഥാന്റെ ആക്ടിങ് പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബ്

അഫ്ഗാനിസ്ഥാന്റെ ആക്ടിങ് പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബ് ഒരു മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ്. അയൽരാജ്യങ്ങളിൽ നിന്നുള്ള ആക്രമണങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. കുനാർ, ഖോസ്ത് പ്രവിശ്യകളിൽ പാക് വ്യോമാക്രമണം നടന്നിരുന്നു. ഇതോടെയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയിരിക്കുന്നത്.
‘ഞങ്ങൾ ലോകത്തിൽ നിന്നും അയൽരാജ്യങ്ങളിൽ നിന്നും പ്രശ്‌നങ്ങളും വെല്ലുവിളികളും നേരിടുകയാണെന്നദ്ദേഹം പറഞ്ഞു. കുനാറിൽ അവർ നടത്തിയ അധിനിവേശം വ്യക്തമായ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഞങ്ങൾക്ക് അധിനിവേശം സഹിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ താൽപര്യങ്ങൾ കാരണം ആ ആക്രമണം സഹിച്ചു. അടുത്ത തവണ ഞങ്ങൾ ഇത് സഹിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി. എന്നാൽ വ്യോമാക്രമണത്തിൽ പങ്കുണ്ടെന്ന് പാകിസ്ഥാൻ ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല. അഫ്ഗാനിസ്ഥാൻ സാഹോദര രാജ്യമാണെന്ന് അവർ പറയുകയുണ്ടായി .
‘രണ്ട് രാജ്യങ്ങളിലെയും സർക്കാരുകളും ജനങ്ങളും തീവ്രവാദത്തെ ഗുരുതര ഭീഷണിയായി കാണുന്നു. ദീർഘകാലമായി ഈ വിപത്തിൽ കഷ്ടപ്പെടുകയാണ്. അതിർത്തി കടന്നുള്ള ഭീകരതയെ നേരിടുവാനും തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ നടപടിയെടുക്കുവാനും രണ്ട് രാജ്യങ്ങളും ശരിയായ രീതിയിൽ ഇടപെടേണ്ടത് പ്രധാനമാണെന്നും പാകിസ്ഥാൻ വിദേശകാര്യ വക്താവ് പറഞ്ഞു.
ഏപ്രിൽ 16ന് ഖോസ്റ്റിലും കുനാറിലും നടന്ന വ്യോമാക്രമണത്തിൽ 20 കുട്ടികൾ കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായി. ആക്രമണത്തിൽ ആകെ 36 പേർ കൊല്ലപ്പെട്ടതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞിരിക്കുന്നത്. ആക്രമണത്തിൽ പ്രതിഷേധിച്ച് അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞയാഴ്ച പാക് അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
https://www.facebook.com/Malayalivartha

























