യുദ്ധം ചെയ്യാനാകാത്ത വിധം റഷ്യയെ തളര്‍ത്തി യുക്രൈന്‍ ഡോണ്‍ബാസ് നിന്ന് കത്തുന്നു ചീറിപ്പാഞ്ഞ് മിസൈലുകള്‍

റഷ്യന്‍ സൈന്യം ആറ് ക്രൂസ് മിസൈലുകള്‍ ഉപയോഗിച്ച് ഒഡേസയില്‍ ആക്രമണം നടത്തിയതായി യുക്രെയിന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചതിന് പിന്നാലെ തിരിച്ചടിച്ച് യുക്രൈന്‍. യുക്രെയിന്റെ ചെറുത്തുനില്‍പ്പ് മൂന്നാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. ഡോണ്‍ബാസ് എന്നറിയപ്പെടുന്ന കിഴക്കന്‍ മേഖലയിലാണ് റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുന്നത്. അതിനിടെ, റഷ്യക്ക് ശക്തമായ തിരിച്ചടിയായി യുക്രെയിന്‍ മിസൈലുകള്‍ റഷ്യന്‍ സേനയ്ക്ക് ഇന്ധനം എത്തിക്കുന്ന സംഭരണ ശാലകള്‍ മിസൈലാക്രമണത്തില്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് ഇന്റലിജന്‍സിനെ ഉദ്ധരിച്ച് ഡെയിലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രണ്ടു ഇന്ധന സംഭരണ ശാലകളാണ് സ്‌ഫോടനത്തില്‍ തകര്‍ത്തത്. അതില്‍, ഒന്ന് റഷ്യന്‍ നഗരമായ ബ്രയാന്‍സ്‌കിലെ സൈനിക താവളത്തിലായിരുന്നു.
ഇന്നുരാവിലെ വരെയും മേഖലയില്‍ വന്‍തോതില്‍ തീ പടര്‍ന്നിരുന്നു. ഡോണ്‍ബാസില്‍, റഷ്യന്‍ സേനയ്ക്ക് ഇന്ധം എത്തിക്കുന്ന തന്ത്രപ്രധാന ഹബ്ബാണ് ബ്രയാന്‍സ്‌ക്. മേഖലയില്‍ റഷ്യന്‍ സേനയ്ക്ക യുക്രെയിന്‍ സേനയ്ക്ക് എതിരെ കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ ആയിട്ടില്ലെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ പറയുന്നു. ഇതില്‍ ഒരു കാരണം, ആവശ്യത്തിന് സാധനങ്ങള്‍ മേഖലയില്‍ എത്തിക്കാന്‍ റഷ്യക്ക് കഴിയാത്തതാണ്. ഇതുകൂടാതെ മരിയോപോളിലെ പൊരിഞ്ഞ പോരാട്ടവും. ബ്രയാന്‍സ്‌കിലെ ട്രാന്‍സ്‌നെഫ്റ്റ്ദ്രുസ്ബ ഇന്ധന ഡിപ്പോയാണ് മിസൈല്‍ ആക്രമണത്തില്‍ പുലര്‍ച്ചെ രണ്ടുമണിക്ക് തീപിടിച്ചത്. 15 മിനിറ്റിന് ശേഷം സമീപത്തെ സൈനിക കേന്ദ്രത്തിലെ ഇന്ധന ഡിപ്പോയ്ക്കും തീ പിടിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കീവ് പിടിക്കാനുള്ള ശ്രമം പരാജയപ്പെട്ടത് പോലെ, മോശം സൈനിക വിന്യാസ സഹായം റഷ്യയുടെ മുന്നേറ്റത്തെ സാരമായി ബാധിക്കുന്നു.
തെക്കന്‍ നഗരമായ മരിയോപോളില്‍ അസോവ്റ്റാല്‍ സ്റ്റീല്‍ വര്‍ക്‌സില്‍ തമ്പടിച്ച യുക്രെയിന്‍ പ്രതിരോധ സേന, പല റഷ്യന്‍ യൂണിറ്റുകളെയും തടുത്തു നിര്‍ത്തുകയും, ഡോണ്‍ബാസ് മുന്നണിയിലേക്ക് പോകാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു. ഇതോടെ, പുടിന്റെ സേനയുടെ മനോവീര്യം കുറഞ്ഞതായി ബ്രിട്ടീഷ് ഇന്റലിജന്‍സ് പറയുന്നു. ഏതാനും ദിവസങ്ങള്‍ക്കം, യുക്രെയിനിലെ സെലന്‍സ്‌കി സര്‍ക്കാരിനെ അട്ടിമറിക്കാമെന്ന് കരുതി തുടങ്ങിയ റഷ്യന്‍ ആക്രമണം, മൂന്നാം മാസത്തിലേക്ക് കടന്നിരിക്കുന്നു. 22,000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. കോടികളുടെ സൈനിക ഉപകരണങ്ങള്‍ നശിച്ചു. മോസ്‌ക്വ മിസൈല്‍ ക്രൂയിസര്‍ യുക്രെയിന്‍ മിസൈലുകള്‍ തകര്‍ത്തും പുടിന് ക്ഷീണമായി.
തിങ്കളാഴ്ച ബ്രയാന്‍സ്‌കില്‍ ഉണ്ടായ യുക്രെയിന്‍ ആക്രമണം, ടോക്ച യു ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ആയിരിക്കാമെന്ന് സൈനിക വിദഗ്ധനായ റോബ് ലീ പറഞ്ഞു. സ്‌ഫോടനങ്ങളില്‍ ആളപായമില്ല. സമീപത്തെ വീടുകള്‍ക്കും തീ ഭീഷണിയായില്ല. സംഭവത്തെ കുറിച്ച് റഷ്യ അന്വേഷണം പ്രഖ്യാപിച്ചു. അതിനിടെ, യുക്രെയിന് അമേരിക്ക കൂടുതല്‍ സൈനിക പിന്തുണയും വാഗ്ദാനം ചെയ്തു.
https://www.facebook.com/Malayalivartha

























