ഫ്രാന്‍സില്‍ ചരിത്രം കുറിച്ച് ഇമ്മാനുവല്‍ മക്രോൺ... രണ്ടാമൂഴത്തിന് പിന്നാലെ അക്രമവും വെടിവയ്പ്പും... ഇന്ത്യയ്ക്കും ഏറെ അഭിമാനം

സാധാരണക്കാരുടെ മനമറിഞ്ഞ്, അവരുടെ ക്ഷേമത്തിനായി പ്രവർത്തിച്ചാൽ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കും. അതിന് ഉത്തമ ഉദാഹരണമാണ് ഫ്രാൻസിന്റെ പുതിയ പ്രസിഡന്റായ ഇമ്മാനുവൽ മാക്രോൺ. അതിശക്തമായ പോരാട്ടമായിരുന്നു സംഭവിച്ചത്. മക്രോണിന് 58 ശതമാനം വോട്ടും ലീ പെന്നിന് 42 ശതമാനം വോട്ടും ലഭിച്ചു.
20 വർഷത്തിനിടെ രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റ് എന്ന നേട്ടവും ഇനി 44കാരനായ അദ്ദേഹത്തിന് സ്വന്തം. അധികാരം നിലനിര്‍ത്താന്‍ കഴിഞ്ഞുവെങ്കിലും ജൂണില്‍ നടക്കുന്ന പാര്‍ലമെന്ററി തിരഞ്ഞെടുപ്പ് കൂടി ഭൂരിപക്ഷം നേടേണ്ടത് സുഗമമായ ഭരണത്തിന് അനിവാര്യമാണ്. ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് മാക്രോൺ.
തീവ്രവാദം മുഖ്യചര്‍ച്ചാ വിഷയമായി ഉയര്‍ന്നുവന്ന തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥിയും തീവ്ര വലത് പക്ഷ പാര്‍ട്ടിയുടെ നേതാവുമായ മരീന്‍ ലെയെ മാക്രോണ്‍ പരാജയപ്പെടുത്തി. തീവ്ര ഇടതുപക്ഷത്തേക്കാള്‍ തീവ്രത തന്റെ നിലപാടുുകള്‍ക്കാണെന്ന് മാക്രോണിന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ സാധിച്ചതാണ് വിജയകാരണമായി നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ഇന്ത്യൻ പ്രധാനമന്ത്രി മോദി ഉൾപ്പടെയുള്ളവർ അപൂർവ വിജയത്തിന് മാക്രോണിനെ അഭിനന്ദിച്ചിരുന്നു. മക്രോണിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യ-ഫ്രാന്‍സ് തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തമാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് മോദി അനുമോദന സന്ദേശത്തില്‍ വ്യക്തമാക്കി.
മാക്രോണിന്റെ അപൂർവ നേട്ടത്തിൽ ഇന്ത്യയ്ക്കും അഭിമാനിക്കാം. പ്രധാനമന്ത്രി മോദിയുടെ അടുത്ത സുഹൃത്താണ് അദ്ദേഹം. റഫേൽ യുദ്ധവിമാനങ്ങൾ എളുപ്പത്തിൽ രാജ്യത്തിന് ലഭ്യമാക്കുന്നതിന് ഈ അടുപ്പം സഹായിച്ചു എന്നത് ശത്രുക്കൾ പോലും സമ്മതിക്കുന്ന കാര്യമാണ്. കൊവിഡ് കാലത്തും മാക്രോണിന്റെ ഇന്ത്യാ സ്നേഹം മറനീക്കി പുറത്തുവന്നിരുന്നു.
ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം നിലവിട്ട് ഉയർന്നപ്പോൾ ആദ്യം സഹായവുമായി എത്തിയതിൽ ഫ്രാൻസുമുണ്ടായിരുന്നു. മെഡിക്കൽ ഉപകരണങ്ങൾ, വെന്റിലേറ്ററുകൾ, ലിക്വിഡ് ഓക്സിജൻ കണ്‍ടെയ്നറുകൾ, ഓക്സിജൻ ജനറേറ്ററുകൾ എന്നിവ നൽകുമെന്ന് മാക്രോൺ പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ ഹിന്ദിയിലുള്ള ഫേസ്ബുക്ക് പോസ്റ്റും ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.
'ഞങ്ങളുടെ മന്ത്രാലയങ്ങളും വകുപ്പുകളും കഠിനമായി പ്രവർത്തിക്കുന്നുണ്ട്. ഫ്രഞ്ച് കമ്പനികളും ഇതിനായി ഒത്തുചേരുന്നുണ്ട്. നാം ഒരുമിച്ചു വിജയിക്കും എന്നായിരുന്നു ഹിന്ദിയിൽ അദ്ദേഹം കുറിച്ചത്. ഞാൻ ഇടതുപക്ഷമോ വലതുപക്ഷമോ അല്ല. രണ്ടുപക്ഷത്തും ഉണ്ട്. രണ്ടിന്റെയും നല്ല വശങ്ങൾ മാത്രം സ്വീകരിക്കും എന്നാണ് മാക്രോൺ എല്ലായ്‌പ്പോഴും പറഞ്ഞിരുന്നത്. പറയുക മാത്രമല്ല പ്രവർത്തിക്കുകയും ചെയ്തു.
രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് സർക്കാർ ഉദ്യോഗസ്ഥൻ എന്നനിലയിലും ഇൻവെസ്റ്റുമെന്റ് ബാങ്കർ എന്നനിലയിലും മാക്രോൺ അറിയപ്പെട്ടിരുന്നു. പാരീസിലെ നാൻടെർ സർവകലാശാലയിൽ ഫിലോസഫിയും സയൻസ് പോയിൽ നിന്നു പബ്ലിക് അഫയേഴ്സിൽ മാസ്റ്റേഴ്സ് ബിരുദവും നേടി. ഇൻസ്പെക്ടറേറ്റ് ജനറൽ ഒഫ് ഫിനാൻസിന്റെ ഓഫീസിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം, പിന്നീട് റോത്ത്സ്ചിൽഡിൽ & സി ബാൻക്വുവിൽ ഇൻവെസ്റ്റുമെന്റ് ബാങ്കർ ആയി സേവനം അനുഷ്ടിക്കുകയായിരുന്നു.
ലോക വൻ ശക്തിയായ അമേരിക്ക പോലും കൊവിഡിന് മുന്നിൽ പകച്ചുപോയപ്പോൾ മാക്രോൺ പ്രായോഗികമായ നടപടികളിലൂടെ ജനങ്ങളുടെ രക്ഷയ്‌ക്കെത്തി. മറ്റെല്ലാ പദ്ധതികളും മാറ്റിവച്ച് രാജ്യത്തിന്റെ വരുമാനത്തിൽ സിംഹഭാഗവും വൈറസ് പ്രതിരോധത്തിനായി മാറ്റിവച്ചു.
മാക്രോൺ ചെയ്തത് ശരിയാണെന്ന് കാലം തെളിയിച്ചു. വളരെ വേഗം ഫ്രാൻസ് കൊവിഡിനെ പിടിച്ചുകെട്ടി. പണപ്പെരുപ്പം പിടിച്ചുനിറുത്താൻ നടത്തിയ ശ്രമങ്ങളും റഷ്യ-യുക്രെയിൻ പ്രശ്നം പരിഹരിക്കാനുള്ള രാഷ്ട്രീയ ഇടപെടലുകളും അദ്ദേഹത്തിന്റെ സ്വീകാര്യത കൂട്ടി.
https://www.facebook.com/Malayalivartha

























