ഒടുവില്‍ ശതകോടീശ്വരന്റെ കൈകളിലേക്ക് ട്വിറ്റര്‍ ....ലോകമാകെ പ്രചാരത്തിലുള്ള സമൂഹമാധ്യമമായ ട്വിറ്ററിനെ പൂര്‍ണമായി ഏറ്റെടുത്ത് ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌ക്.... ഫോര്‍ബ്‌സ് പട്ടികയില്‍ ഏറ്റവും സമ്പന്നനായ വ്യക്തി

ഒടുവില്‍ ശതകോടീശ്വരന്റെ കൈകളിലേക്ക് ട്വിറ്റര്‍ ....ലോകമാകെ പ്രചാരത്തിലുള്ള സമൂഹമാധ്യമമായ ട്വിറ്ററിനെ പൂര്‍ണമായി ഏറ്റെടുത്ത് ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌ക്.
ഫോര്‍ബ്‌സ് പട്ടികയില്‍ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് അദ്ദേഹം. 4300 കോടി ഡോളറിന് സ്ഥാപനത്തെ വിലയ്ക്കുവാങ്ങാമെന്ന വാഗ്ദാനം ട്വിറ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചതായാണ് സൂചനകള്‍. ട്വിറ്ററിന്റെ സ്ഥാപകനും മുഖ്യ ഓഹരി ഉടമയുമായ ജാക്ക് ഡോഴ്‌സി (45) സ്ഥാപനത്തില്‍ തുടരുമെന്നും സൂചനകളുണ്ട്.
ജാക്ക് ഡോഴ്‌സി വഹിച്ചിരുന്ന സി.ഇ.ഒ പദവി അടുത്തിടെയാണ് ഇന്ത്യക്കാരനായ സോഫ്ട് വെയര്‍ എന്‍ജിനീയര്‍ പരാഗ് അഗര്‍വാളിന് കൈമാറിയത്. ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരി ഇലോണ്‍ മസ്‌ക് നേരത്തേ വാങ്ങിയിട്ടുണ്ടായിരുന്നു. ഇതു ക്രമപ്രകാരമല്ലെന്ന ആക്ഷേപങ്ങള്‍ ഉയരുകയും കമ്പനി ഡയറക്ടര്‍മാര്‍ പ്രതികൂലമായി പ്രതികരിക്കുകയും ചെയ്തതോടെയാണ് ഇലോണ്‍ മസ്‌ക് ട്വിറ്ററിന് വിലപറഞ്ഞത്.
ഒരു ഓഹരിക്ക് 54.20 യു.എസ് ഡോളര്‍ വില എന്ന മസ്‌കിന്റെ വാഗ്ദാനം കമ്പനി അംഗീകരിച്ചേക്കുമെന്നാണ് സൂചനകള്‍ . ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.
എന്നാല്‍ ഇടപാടില്‍ അവസാന നിമിഷം മാറ്റം വരാമെന്നും ട്വിറ്ററുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. വാര്‍ത്ത പുറത്തു വന്നതോടെ ഇന്നലെ ട്വിറ്ററിന്റെ ഓഹരി 4.5 ശതമാനം ഉയര്‍ന്ന് 51.15 ഡോളറിലെത്തി.പല ഓഹരിയുടമകളും ഇലോണ്‍ മസ്‌കിന്റെ വലിയ വാഗ്ദാനം തള്ളിക്കളയേണ്ടതില്ലെന്ന നിലപാടെടുത്തതോടെയാണ് ട്വിറ്റര്‍ മസ്‌കിന്റെ ഓഫര്‍ ചര്‍ച്ചയ്‌ക്കെടുത്തത്.
അതേസമയം അഭിപ്രായ സ്വാതന്ത്ര്യമുള്ള യഥാര്‍ത്ഥ പ്ലാറ്റ്‌ഫോം ആയി മാറണമെങ്കില്‍ ട്വിറ്റര്‍ സ്വകാര്യ ഉടമസ്ഥതയിലുള്ളതാവണം എന്നാണ് മസ്‌കിന്റെ നിലപാട്.
"
https://www.facebook.com/Malayalivartha

























