ഈ വർഷത്തെ ആദ്യത്തെ ഗ്രഹണം ഏപ്രിൽ 30 ആം തീയതി; എല്ലായിടത്തും ഭാഗിക സൂര്യഗ്രഹണം സംഭവിക്കും; ഇന്ത്യയില്‍ ദൃശ്യമാകില്ല

ഭൂമിയിൽ ജീവിക്കുന്ന മനുഷ്യന് അതിശയകരമായ ഒരു കാഴ്ചയാണ് ഗ്രഹണം. ഈ വർഷത്തെ ആദ്യത്തെ ഗ്രഹണം ഏപ്രിൽ 30 ആം തീയതി നടക്കുവാനിരിക്കുകയാണ്. ലോകം മുഴുവൻ ഈ ദൃശ്യാനുഭവം ഉണ്ടാകും എന്നതാണ് പ്രത്യേകത. ഏപ്രില്‍ 30-മെയ് 1 അര്‍ദ്ധരാത്രിയില്‍ ആരംഭിക്കും. ഭാഗിക ഗ്രഹണം പുലര്‍ച്ചെ 12:15 ന് ആരംഭിച്ച് 4:07 ന് അവസാനിക്കും.
ചിലി, അര്‍ജന്റീന, ഉറുഗ്വേയുടെ ഭൂരിഭാഗം, പടിഞ്ഞാറന്‍ പരാഗ്വേ, തെക്കുപടിഞ്ഞാറന്‍ ബൊളീവിയ, തെക്കുകിഴക്കന്‍ പെറു, തെക്കുപടിഞ്ഞാറന്‍ ബ്രസീലിന്റെ ഒരു ചെറിയ പ്രദേശം എന്നിവിടങ്ങളില്‍ ആകാശത്ത് ഇതു കാണാനാകും.
അന്റാര്‍ട്ടിക്കയുടെ വടക്കുപടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലും, അറ്റ്‌ലാന്റിക് സമുദ്രത്തിലും തെക്കേ അമേരിക്കയുടെ തെക്കുകിഴക്കന്‍ തീരത്ത്, ഫോക്ക്‌ലാന്‍ഡ് ദ്വീപുകള്‍ ഉള്‍പ്പെടെ, തെക്കന്‍ പസഫിക് സമുദ്രത്തിലും തെക്കന്‍ സമുദ്രത്തിലും ഇത് കാണാനാകും . എന്നാല്‍ ഈ വര്‍ഷത്തെ ആദ്യ ഭാഗിക ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ല എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.
ചന്ദ്രന്‍, സൂര്യന്‍, ഭൂമി എന്നിവ പൂര്‍ണ്ണമായ നേര്‍രേഖയില്‍ വിന്യസിക്കില്ല. അതുകൊണ്ട് ഗ്രഹണം ഭാഗികമായിട്ട് മാത്രമേ സാധിക്കൂ. സൂര്യപ്രകാശത്തിന്റെ ഒരു ഭാഗം തടയാൻ മാത്രമേ ചന്ദ്രന് സാധിക്കൂ. നാസ പറയുന്നത് ശനിയാഴ്ച നടക്കുന്ന ഗ്രഹണത്തില്‍ സൂര്യബിംബത്തിന്റെ 64 ശതമാനം ചന്ദ്രനാല്‍ മറയ്ക്കപ്പെടുമെന്നാണ്.
ചിലയിടത്ത് ഇതു പൂര്‍ണ്ണമായി കാണുവാൻ സാധിക്കും. ചിലയിടങ്ങളില്‍ ഭാഗികമായിരിക്കും. ഇത്തവണ എല്ലായിടത്തും ഭാഗിക സൂര്യഗ്രഹണം സംഭവിക്കും. ചന്ദ്രന്‍ സൂര്യനെ പൂര്‍ണ്ണമായി മറയ്ക്കുന്നില്ല. സൂര്യനെ ഭാഗികമായി മറയ്ക്കപ്പെടുമ്പോള്‍ മനോഹരമായ ചന്ദ്രക്കല രൂപപ്പെടുകയാണ് ചെയ്യുന്നത്.
സൂര്യഗ്രഹണം എന്നത് ഭൂമിക്കും സൂര്യനും ഇടയിലൂടെ ചന്ദ്രന്‍ കടന്നു പോകുന്നതാണ്. ഈ സമയത്ത് ഭൂമി ചന്ദ്രന്റെ നിഴലിലായിരിക്കും. സൂര്യന്റെ പ്രകാശം പൂര്‍ണ്ണമായോ ഭാഗികമായോ തടയപ്പെടുമ്പോള്‍ സൂര്യഗ്രഹണം സംഭവിക്കുന്നു. എല്ലാവരും വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഗ്രഹണം കാണുവാനായി.
https://www.facebook.com/Malayalivartha

























