ഭീകരവാദം അവസാനിപ്പിക്കൂ... പാക്കിസ്ഥാന് മറുപടിയുമായി ഇന്ത്യ, അയല്‍ക്കാരായ ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് പാക്കിസ്ഥാന്‍ അവസാനിപ്പിക്കണം

തീവ്രവാദികളെ വളര്‍ത്തുന്ന നിലപാട് പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യ. പാക്കിസ്ഥാനിലെ അസ്ഥിരതയ്ക്കു കാരണം തീവ്രവാദത്തെ പിന്തുണച്ചതാണെന്നത് മറക്കരുത്. രാജ്യത്ത് അസ്ഥിരതയുണ്ടെങ്കില്‍ അതിന് ഇന്ത്യയെ പഴിച്ചിട്ട് കാര്യമില്ല. അയല്‍ക്കാരായ ഇന്ത്യ കുറ്റപ്പെടുത്തുന്നത് പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നാളെ ഐക്യാരാഷ്ട്രസഭയില്‍ നിലപാട് വ്യക്തമാക്കും.
കശ്മീര്‍ പ്രശ്‌നത്തില്‍ പരിഹാരം കാണുവാന്‍ സാധിക്കാത്തതില്‍ യുഎന്നിന് വീഴ്ച പറ്റിയെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്നലെ പറഞ്ഞിരുന്നു. കശ്മീരികളുടെ അഭിപ്രായം തേടിയതിനുശേഷം തീരുമാനം സ്വീകരിക്കണം. ഇരു രാജ്യങ്ങളും തമ്മില്‍ സംസാരിച്ച് പ്രശ്‌നങ്ങളില്‍ പരിഹാരം കാണണം. അതിര്‍ത്തികളില്‍ നിലനില്‍ക്കുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ അവസാനിപ്പിക്കണം. പ്രശ്‌നപരിഹാരത്തിന് ആവശ്യമെങ്കില്‍ മധ്യസ്ഥരെ നിയോഗിക്കണമെന്നും നവാസ് ഷെരീഫ് ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha